കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

  • Home
  • India
  • Keralassery
  • കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് 14 വാർഡുകളുള്ള കേരളശ്ശേരി ഗ്രാമപഞ്ചായത്ത്.

01/06/2026

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്‌ തല സ്കൂൾ പ്രവേശനോത്സവം GLP സ്കൂളിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫെബിൻ റഹ്മാൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വാർഡ് മെമ്പർ യു.സുഭാഷ് അധ്യക്ഷത വഹിക്കുകയും, HM സുരേഷ് മാഷ് സ്വാഗതവും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഗ്രാമപഞ്ചായത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.

01/06/2026
31/05/2026

സഹായിച്ച, സഹകരിച്ച,കൂടെനിന്ന എല്ലാവർക്കും ഒരായിരം നന്ദി 🙏

ആദ്യമായി പടി കയറുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ പ്രവേശനോത്സവ ആശംസകൾ നേരുന്നു.
30/05/2026

ആദ്യമായി പടി കയറുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ പ്രവേശനോത്സവ ആശംസകൾ നേരുന്നു.

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ
28/05/2026

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ

എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു. ...
26/05/2026

എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു. ...

പാലക്കാട്ജില്ലാ കളക്ടറായിശ്രീ.കെ.സുധീർ ചുമതലയേറ്റു. കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അഭിനന്ദനങ്ങൾ 💐
25/05/2026

പാലക്കാട്
ജില്ലാ കളക്ടറായി
ശ്രീ.കെ.സുധീർ
ചുമതലയേറ്റു. കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അഭിനന്ദനങ്ങൾ 💐

25/05/2026

പ്രിയപ്പെട്ടവരെ ഇവരെ മാക്സിമം സഹായിക്കണേ.
വീഡിയോ ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കണേ

പ്രിയമുള്ളവരെ,പാലക്കാട് ജില്ലാ കളക്ടർ എന്ന നിലയിലുള്ള എന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി ഞാൻ പുതിയൊരു ചുമതലയിലേക്ക് കട...
25/05/2026

പ്രിയമുള്ളവരെ,

പാലക്കാട് ജില്ലാ കളക്ടർ എന്ന നിലയിലുള്ള എന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി ഞാൻ പുതിയൊരു ചുമതലയിലേക്ക് കടക്കുകയാണ്. വളരെ ചുരുങ്ങിയ കാലയളവാണ് ഞാൻ ഇവിടെ ചെലവഴിച്ചതെങ്കിലും, എന്റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും ഏറ്റവും സവിശേഷവും ഹൃദ്യവുമായ അധ്യായങ്ങളിലൊന്നാണ് ഈ നെൽവയലുകളുടെ നാട് എനിക്ക് സമ്മാനിച്ചത്. ചുമതലയേറ്റ നാൾ മുതൽ നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ഒട്ടനവധി നിർണായക പദ്ധതികളുടെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് ഏറെ സംതൃപ്തിയുണ്ട്. ജനാധിപത്യ പ്രക്രിയയുടെ സുഗമമായ പൂർത്തീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം (SIR), നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ തികച്ചും സമാധാനപരമായും കുറ്റമറ്റ രീതിയിലും ജില്ലയിൽ പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ഇതിനായി രാപകൽ ഭേദമന്യേ അധ്വാനിച്ച എന്റെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഞാൻ നന്ദി അറിയിക്കുന്നു.

ഭരണനിർവഹണത്തിൽ ജനകീയ മുഖം ഉറപ്പുവരുത്തിക്കൊണ്ട് പിന്നാക്ക മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള 'ആസ്പിരേഷണൽ ബ്ലോക്ക് പ്രൊജക്ട്', സുസ്ഥിര വികസനത്തിനായുള്ള ഇ ബി പി, സുസ്ഥിര തൃത്താല, ജൽ ശക്തി ജൽഭാഗ്യ ധാരി, തുടങ്ങിയ പദ്ധതികളുടെ ഭാഗമാകാൻ സാധിച്ചു. 'ഇൻസ്പെയർ വെനസ്ഡേ' (Inspire Wednesday) പദ്ധതിയിലൂടെ ജില്ലയിലെ വിവിധ സ്കൂളുകളിലെ നമ്മുടെ പ്രിയപ്പെട്ട കുട്ടികളോട് സംവദിക്കാനും, ഡിജിറ്റൽ യുഗത്തിലെ അവരുടെ വായനാശീലത്തെയും സ്ക്രീൻ ടൈമിനെയും കുറിച്ച് സംസാരിക്കാനും കഴിഞ്ഞത് ഒരു കളക്ടർ എന്ന നിലയിൽ എനിക്ക് ഏറെ പ്രിയപ്പെട്ട അനുഭവമാണ്. കോട്ടമൈതാനത്ത് പ്രൗഢഗംഭീരമായി ദേശീയ പതാക ഉയർത്തിയ റിപ്പബ്ലിക് ദിനാഘോഷവും ഇതിനിടയിൽ കടന്നുപോയ മനോഹരമായൊരു ഓർമ്മയാണ്.

വിശ്വപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന്റെ ജനസാഗരവും ആവേശവും, അട്ടപ്പാടിയുടെ മലനിരകളും, പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള പാലക്കാടിന്റെ പച്ചപ്പും പ്രകൃതിഭംഗിയും എന്റെ മനസ്സിൽ എന്നും വർണ്ണാഭമായ ഓർമ്മകളായി അവശേഷിക്കും. ഒരു ഔദ്യോഗിക പദവിക്കപ്പുറം നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് പാലക്കാട്ടുകാർ എന്നെ നെഞ്ചിലേറ്റിയത്. ഭരണനിർവഹണത്തിൽ എനിക്ക് പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകിയ ബഹുമാനപ്പെട്ട മന്ത്രിമാർക്കും, ജനപ്രതിനിധികൾക്കും, ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള സഹപ്രവർത്തകർക്കും, മാധ്യമ സുഹൃത്തുക്കൾക്കും, പാലക്കാടൻ ജനതയ്ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. എല്ലാവർക്കും എന്റെ സ്നേഹവും ആശംസകളും!

സ്നേഹത്തോടെ,
മാധവിക്കുട്ടി എം എസ് ഐ.എ.എസ്
ജില്ലാ കളക്ടർ, പാലക്കാട്

Address

KERALASSERY
Keralassery
678641

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am

Telephone

+919496047188

Alerts

Be the first to know and let us send you an email when കേരളശ്ശേരി ഗ്രാമപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കേരളശ്ശേരി ഗ്രാമപഞ്ചായത്ത്:

Share