01/06/2026
ബിജെപി വിഷ്ണു നഗർ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം. ബഹുമാനന്യായ കഴക്കൂട്ടം എം എൽ എ ശ്രീ വി മുരളീധരൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വിഷ്ണു നഗർ നിവാസികളുടെ സ്നേഹോപഹാരം ഏറ്റുവാങ്ങി. കൗൺസിലർ കാലാവധി അവസാനിച്ചിട്ടും ഈയൊരു ആദരവ് നൽകാൻ മുൻകൈയെടുത്ത വിഷ്ണു നഗറിലെ ഓരോ പ്രവർത്തകരോടുമുള്ള നന്ദി ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുന്നു.
എല്ലാത്തിനുമുപരി ഈ സ്നേഹോപഹാരം എം എൽ എ ശ്രീ വി മുരളീധരൻ അവർകളിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് ഒരേ സമയം അഭിമാനവും സന്തോഷവും നൽകുന്ന ഒന്നായി കാണുന്നു..
-സി ഗായത്രിദേവി.