08/06/2026
വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണുക കേരള കർഷകസംഘം ഇടുക്കി ജില്ലാ കമ്മിറ്റി
കേരളത്തിലെ മലയോര മേഖലകളിൽ വന്യമൃഗ ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ദരിദ്രരായ അഞ്ച് കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു ഇടുക്കിയിലെ മാരിയമ്മ, തൃശ്ശൂരിലെ മോഹനൻ ,മലക്കപ്പാറയിലെ ഇന്നസി അമ്മ, പാലക്കാട്ടെ ചന്ദ്രൻ ,കാസർകോടുള്ള മറ്റൊരു കർഷകൻ എന്നിങ്ങനെ മരണപ്പെട്ട കർഷകർ അഞ്ചായിരിക്കുകയാണ് അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലത്ത് സഖാവ് പിണറായി വിജയൻ നിർബന്ധപൂർവ്വം വന്യമൃഗങ്ങളെ തെരുവിൽ കൊണ്ടുവന്നു ആളുകളെ കൊല്ലുകയാണ് എന്ന തരത്തിലാണ് യുഡിഎഫ് പ്രചരണം നടത്തിയിരുന്നത് .എന്നാൽ അധികാരത്തിൽ എത്തി ഒരു മാസം പിന്നിട്ടിട്ടും ഭരണം ആരംഭിച്ചിട്ടില്ല എന്ന അവസ്ഥയിലാണ് .
മുഖ്യമന്ത്രിയും മന്ത്രിമാരും ഏതാണ്ട് നിലാവത്ത് അഴിച്ചുവിട്ട കോഴികളെ പോലെ തെക്കുവടക്ക് നടക്കുകയാണ് അവരുടെ പ്രസ്താവനകൾ കണ്ടാൽ ഇത് മറ്റാരോ ചെയ്യുന്നതായി തോന്നലുണ്ടാവും .
ഒരു പ്രശ്‌നത്തിലും യാതൊരുവിധ നടപടികളും ഈ കൈക്കൊള്ളാൻ സർക്കാർ മുന്നോട്ടു വരുന്നില്ല എന്നുള്ളത് പ്രതിഷേധാർഹമാണ്
എൽഡിഎഫിന്റെ കാലത്ത് ഇവർ നടത്തിയ നുണപ്രചരണങ്ങൾ കേരളം മറന്നിട്ടുണ്ടാവില്ല. മനുഷ്യനുദ്രോഹകരമായ മന്യമൃഗ സംരക്ഷണ നിയമം രൂപീകരിച്ചതും അവ നടപ്പിലാക്കിയതും കോൺഗ്രസിന്റെ ഗവൺമെൻറ് ആണ് അതിപ്പോൾ ബിജെപി ഗവൺമെൻറ് തുടരുകയും ചെയ്യുന്നു. അതിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തമായ ഇടപെടൽ നടത്തിയിട്ടും കേന്ദ്ര ഗവൺമെൻറ് വേണ്ടത്ര പരിഗണന ഈ പ്രശ്നത്തിന് നൽകിയില്ല അതിനെ തുടർന്ന് കേരള നിയമസഭ ഒരു നിയമം പാസാക്കി മനുഷ്യനും അവന്റെ കൃഷിക്കും ശല്യമായി വരുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക. അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സംസ്ഥാനത്ത് നടത്തപ്പെടുകയും ഉണ്ടായി കൂടാതെ വന്യമൃഗ ആക്രമണത്തിന് എതിരായി സംസ്ഥാനം പാസാക്കിയ നിയമം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ട് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടുപോയ എംപിമാർ ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്തതായി നമുക്ക് അറിവായിട്ടില്ല നാൾക്ക് നാൾ കേരളത്തെ ബാധിക്കുന്ന തരത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടി വരികയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സൂര്യനെല്ലിയിൽ സംഭവിച്ചത് സ്വന്തം മകൻറെ കൺമുമ്പിൽവെച്ച് ആണ് അമ്മയെ കാട്ടാന ചവിട്ടി കൊല്ലുന്നത് മകനും പരിക്ക് പറ്റി മെഡിക്കൽ കോളേജിലാണ്.
രണ്ടു കുഞ്ഞുങ്ങളെ അനാഥമാക്കി അമ്മ മരണത്തിന് കീഴടങ്ങി
എൽഡിഎഫിന്റെ കാലത്ത് മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു ആ തുക പോരാ എന്ന് പറഞ്ഞ് സമരം നടത്തിയ യുഡിഎഫ് ആണഇന്ന് കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്നത് അവർ ഈ കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതും ഗൗരവമാണ് മാത്രമല്ല മരണപ്പെട്ട ആളുടെ ഡെഡ് ബോഡിയുമായി തെരുവിൽ സമരത്തിനു നേതൃത്വം നൽകിയവരാണ് ജില്ലയിലെ UDF ഈ വരാരേയും കാണാനില്ല എന്നത് ഇവരുടെ ഇരട്ടത്താപ്പാണ് എന്നതു തുറന്നുകാട്ടപ്പെടുകയാണ് അതുകൊണ്ടുതന്നെ എൽഡിഎഫിന്റെ ഭരണകാലത്ത് നിയമസഭ പാസാക്കിയ നിയമം നടപ്പിലാക്കി എടുക്കുന്നതിന് വേണ്ടി യുഡിഎഫിന്റെ എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും വന്യമൃഗ ആക്രമണത്തിൽ മരണപ്പെടുന്ന കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയെങ്കിലും നഷ്ട പരിഹാരം നൽകണമെന്നും കേരള കർഷകസംഘം ഇടുക്കി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു
വന്യമൃഗ ആക്രമണങ്ങൾ തുടർക്കഥയാകുമ്പോൾ അതിന് പരിഹാരം കണ്ടേ മതിയാകൂ. അതിന് അധികാരത്തിൽ ഇരിക്കുന്ന യുഡിഎഫ് ഗവൺമെൻറ് നടപനടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു അതിദാരുണമായി കൊല്ലപ്പെട്ട മാര്യമ്മാൾ ഉൾപ്പെടെയുള്ള മുഴുവനാളുകളുടെയും നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. സൂര്യ നെല്ലിയിൽ മരണപ്പെട്ട മാര്യമ്മാളുടെ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും അവരുടെ ചികിത്സ ,വിദ്യാഭ്യാസ ചിലവുകൾ പൂർണമായി സർക്കാർ ഏറ്റെടുക്കണമെന്നും
പ്രായപൂർത്തിയാവുമ്പോൾ കേരള ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൽ അവർക്കു ജോലി നൽകുന്ന കാര്യം പരിഗണിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു