04/11/2021
MP യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നുള്ള പദ്ധതികളുടെ ഉദ്ഘാടനം നവംബർ 4,5,6,8,9,10 തീയ്യതികളിൽ നടത്തപ്പെടും.
-----------------------------------------------------------------------------------
കാസർഗോഡ് ലോകസഭ അംഗം ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എംപി യുടെ 2019 -20 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ട് (MPLADS )ൽ ഉൾപ്പെടുത്തി കാസർഗോഡ് , കണ്ണൂർ ജില്ലകളിലായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം നവംബർ 4 ,5 ,6,8,9,10, തിയ്യതികളിലായി താഴെ ചേർത്ത പരിപാടികൾ പ്രകാരം ബഹു എംപി നിർവഹിക്കുന്നു , പരിപാടികളിൽ MLA മാർ, ജില്ലാ ബ്ലോക്ക് , നഗര സഭ , ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ, ജന പ്രതിനിധികൾ, ജില്ലാ കളക്ടർമാർ ,ജില്ലാ തല ഓഫീസർമാർ അടക്കം ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടികളിൽ സംബന്ധിക്കും.
4,നവംബർ 2021 ,രാവിലെ 11.30 മണിക്ക് , മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രി(മംഗൽപാടി ), ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിക്കുന്നു , മഞ്ചേശ്വരം MLA ശ്രി AKM അഷ്റഫ് , വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാർ പങ്കെടുക്കും
5 നവംബർ 2021 , ഉച്ചക്ക് 12 മണിക്ക് പയ്യന്നൂർ താലൂക്ക് ഓഫീസ് പരിസരത്തു വെച്ച് കാസർഗോഡ് ലോകസഭാ പരിധിയിൽപെട്ട കണ്ണൂർ ജില്ലയിൽ നിന്നുമുള്ള ഭിന്നശേഷിക്കാരായ ഗുണ ഭോക്താക്കൾക്കുള്ള മുച്ചക്ര വാഹനവും, വീൽ ചെയറുകളും വിതരണം ചെയ്യുന്നു
അന്നെ ദിവസം വൈകിട്ട് 4 മണിക്ക് :- കാസർഗോഡ് ജനറൽ ആശുപത്രിക്കു നൽകിയ ആംബുലൻസിന്റെ ഉദ്ഘാടനം, ജനറൽ ആശുപത്രി പരിസരത്തു നടക്കും -കാസർഗോഡ് MLA യും മറ്റു വിശിഷ്ട അതിഥികളും പങ്കെടുക്കും
6 നവംബര് 2021 വൈകിട്ട് 3 മണിക്ക് കണ്ണൂർ ജില്ലയിലെ മാട്ടൂൽ ഗ്രാമപഞ്ചായത് പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിനു അനുവദിച്ച ആംബുലൻസ് പ്രവർത്തനം, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്തു വെച്ച് ഉദ്ഘാടനം ചെയ്യും.
8 നവംബർ 2021 ന് മുളിയാർ സി എച്ച് സി ക്ക് അനുവദിച്ച ആംബുലൻസിന്റെ ഉദ്ഘാടനം ബോവിക്കാനത്ത് വെച്ച് ഉച്ച തിരിഞ്ഞ് 2 മണിക്ക് നടക്കും.
9 നവംബർ 2021 നു കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് അനുവദിച്ച വെന്റിലേറ്ററുകളുടെ പ്രവർത്തന ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 2 മണിക്ക് മെഡിക്കൽ കോളേജിൽ വച്ച് നടക്കും.
10 നവംബർ 2021 നു കാസർഗോഡ് ജില്ലയിലെ ഗുണഭോക്താക്കൾക്കു ള്ള
മുച്ചക്ര വാഹനങ്ങളും , വീൽചെയറുകളും രാവിലെ 11 മണിക്ക് കാസർഗോഡ് സിവിൽ സ്റ്റേഷനിൽ / കലക്ടറേറ്റിൽ വെച്ച് വിതരണം ചെയ്യുമെന്നും കാസർഗോഡ് എംപിയുടെ ഓഫീസ് അറിയിച്ചു