CPIM Mangara

CPIM Mangara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Mangara, Political organisation, Mangara, .

28/08/2024
11/05/2023
31/05/2022

സഹപ്രവർത്തകന് കൈത്താങ്ങ്
കൂത്തുപറമ്പ് ഏരിയയിലെ പ്രമോദിൻ്റെ ചികിത്സയുടെ ഭാഗമായി സമ്മേളന പ്രതിനിധികൾ നൽകിയ അറുപത്തിമൂന്നായിരം രൂപ ജില്ലാപ്രസിഡണ്ട് സ: ടികെ ഗോവിന്ദൻ മാസ്റ്റർ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി സ: പ്രജോഷിന് കൈമാറുന്നു.

EW&SA ജില്ലാ സമ്മേളനം പിലാത്തറയിൽ സഖാവ് MV ജയരാജേട്ടൻ ഉത്ഘാടനം ചെയ്യുന്നു
29/05/2022

EW&SA ജില്ലാ സമ്മേളനം പിലാത്തറയിൽ സഖാവ് MV ജയരാജേട്ടൻ ഉത്ഘാടനം ചെയ്യുന്നു

22/05/2022
19/12/2021

സ. സുശീല ഗോപാലൻ, സ. എ കണാരൻ ദിനത്തിൽ ഇരുവരെയും അനുസ്മരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ സംസ....

വെട്ടി കൊന്ന് കളഞ്ഞതാണ്...
03/12/2021

വെട്ടി കൊന്ന് കളഞ്ഞതാണ്...

ചപ്പാരപ്പടവ് ലോക്കൽ സമ്മേളനത്തിൽ ഏറെ വിഷമവും ആവേശവും തോന്നിയ നിമിഷം സഖാവ് മംഗര കണ്ണേട്ടൻ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന...
26/10/2021

ചപ്പാരപ്പടവ് ലോക്കൽ സമ്മേളനത്തിൽ ഏറെ വിഷമവും ആവേശവും തോന്നിയ നിമിഷം സഖാവ് മംഗര കണ്ണേട്ടൻ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ നിമിഷം ആയിരുന്നു.

ഒരു കമ്മ്യൂണിസ്റ്റ് കാരൻ എങ്ങനെയാണോ മാത്യകയാവേണ്ടത് ആ നിലയ്ക്ക് ചപ്പാരപ്പടവിലെ പാർട്ടിയെ എല്ലാ കാലത്തും മുന്നോട്ട് നയിക്കാൻ ജിവിത മത്രയും പ്രവർത്തിച്ച സാഖാവ്.

1970 ൽ അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ പാർട്ടി അംഗമായി പ്രവർത്തനം ആരംഭിച്ച് 1974 ൽ വന്ന ചപ്പാരപ്പടവ് ലോക്കൽ കമ്മിറ്റിയിൽ അഗമായി. കർഷക തൊഴിലാളി രംഗത്ത് ത്യാഗപൂർണമായ പ്രവർത്തനം നടത്തി.കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് മലയോര മേഖലയിൽ ഭൂസമരം നടത്തുന്നതിന് നേതൃ പരമായ പങ്ക് വഹിച്ചു.കർഷക തൊഴിലാളി തളിപ്പറമ്പ് ,ആലക്കോട് എരിയ പ്രസിഡണ്ട്, ജില്ലാ കമ്മിറ്റിയംഗം, പഴം-പച്ചക്കറി ഡയറക്ടർ, നിരവധി സഹകരണ സ്ഥാപനങ്ങളുടെ സാരഥി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയിൽ ഉയർന്ന കമ്മിറ്റികളിലേക്ക് എത്താമായിരുന്നെങ്കിലും ചപ്പാരപ്പടവ് ലോക്കൽ കമ്മിറ്റിക്ക് മുകളിൽ വളരാൻ സഖാവ് ആഗ്രഹിച്ചിരുന്നില്ല.

ഭൂ സമരത്തിൻ്റെ ഭാഗമായി ജയിൽവാസവും മർദ്ദനവും ഏറ്റിട്ടുണ്ട്. ഒന്നുമില്ലാത്തിടത്ത് നിന്നും അടിയന്തരാവസ്ഥ കാലത്ത് ഉൾപ്പെടെ എതിരാളികളുടെയും പോലീസിൻ്റെയും കൊടിയ മർദ്ദനങ്ങൾക്കും, പീഡനങ്ങൾക്കും മുന്നിൽ തളരാതെ ഇടതുപക്ഷ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്.ജീവിതത്തിൽ ഇന്നോളം വ്യക്തിപരമായി ഒന്നും ആഗ്രഹിക്കാതെ ഉത്തമനായ കമ്മ്യൂണിസ്റ്റ് കാരനായി ജീവിച്ച പ്രിയ സഖാവ് ലോക്കൽ കമ്മിറ്റിയിൽ നിന്നും വിടവാങ്ങുമ്പോൾ സഖാവിൻ്റെ ഓർമ്മകൾ ഈ പ്രസ്ഥാനത്തിനും, പ്രവർത്തകർക്കും ആവേശം നൽകും.

ലോക്കൽ സമ്മേളനം തീരുമാനിച്ചപ്പോൾ മുതൽ തനിക്ക് ചപ്പാരപ്പടവ് LP സ്ക്കൂളിൻ്റെ പടികയറി സമ്മേളന വേദിയിലേക്ക് എത്താൻ സാധിക്കുമോ എന്ന ആശങ്കയാണ് ആദ്യം എല്ലാവരോടും പങ്കുവെച്ചത് .എന്നാൽ ശാരീരികമായ അവശതകളെപ്പോലും മറന്നു കൊണ്ട് ക്രിത്യ സമയത്ത് തന്നെ സഖാവ് എത്തി. സമ്മേളനം ആരംഭിച്ചപ്പോൾ വേദിയിൽ ഉണ്ടായിരുന്ന സഖാവ് പിന്നീട് പിൻ നിരയിൽ പ്രതിനിധികളോടൊപ്പം ഇടംപിടിച്ചു. സമ്മേളന നടപടി ക്രമങ്ങൾ മുക്കാൽ ഭാഗവും പൂർത്തീകരിച്ചപ്പോൾ .

പിൻ നിരയിൽ നിന്നും എണീറ്റ് അടുത്തിരുന്ന സഖാവിൻ്റെ കൈ പിടിച്ച് നടന്നു കൊണ്ട് സമ്മേളന വേദിയിലേക്ക് കൈ ഉയർത്തി വീശിക്കാണിച്ച് നടന്ന് നീങ്ങിയപ്പോൾ ഇക്കാലമത്രയും ചപ്പാരപ്പടവിലെ പാർട്ടിയെ നേരിൻ്റെ പാതയിൽ നയിച്ച ഒന്നുമില്ലായ്മയിൽ നിന്നും ഇക്കാണുന്ന നിലയിലേക്ക് ഈ മഹാപ്രസ്ഥാനത്തെ ഉയർത്താൻ കഴിഞ്ഞു എന്നതിൻ്റെ ചാരുതാർഥ്യം മുഖത്ത് കാണാമായിരുന്നു..

ഓർമ്മയിൽ എന്നും കരുത്തും ആവേശവും നൽകുന്ന പ്രിയ സഖാവിന് അഭിവാദ്യങ്ങൾ..💐💐

എഴുത്ത് : സ. അരുൺ ജോയ് ഒടുവള്ളി

#മംഗര #മംഗരകണ്ണൻ

കേരളം ബിസിനസ്സ് വിരുദ്ധ നാട് എന്ന മെസ്സേജ് നിങ്ങൾക്കും കിട്ടിയോ ?എങ്കിൽ അതിന്റെ യാഥാർഥ്യം അറിയേണ്ടേ...നുണകൾക്കുള്ള മറുപട...
05/07/2021

കേരളം ബിസിനസ്സ് വിരുദ്ധ നാട് എന്ന മെസ്സേജ് നിങ്ങൾക്കും കിട്ടിയോ ?

എങ്കിൽ അതിന്റെ യാഥാർഥ്യം അറിയേണ്ടേ...

നുണകൾക്കുള്ള മറുപടി, തെളിവ് സഹിതം ഇതാ :

സാബു മുതലാളിയുടെ അടിമകൾ ആയ സംഘികളും, അവർ ഇറക്കുന്ന നുണകൾ സപ്ലെ ചെയ്യാൻ വേണ്ടി ഒന്ന് രണ്ടു ദിവസമായി വാട്‌സ്ആപ്പ...

ഏഷ്യാനെറ്റും മനോരമയും അറിയുമോ ജിയോ പയസിനെ.. ❓നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ മാധ്യമങ്ങളേ കാണൂ, ഈ ചിത്രം. ഇയാളും മജ്ജയും മാ...
12/04/2021

ഏഷ്യാനെറ്റും മനോരമയും അറിയുമോ ജിയോ പയസിനെ.. ❓

നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ മാധ്യമങ്ങളേ കാണൂ, ഈ ചിത്രം. ഇയാളും മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനാണ്.

🌹 പേര് - ജിയോ പയസ്.

⭕ DYFI കോതമംഗലം ബ്ലോക്ക് പ്രസിഡന്റും എറണാകുളം ജില്ലാ കമ്മറ്റിയംഗവുമാണ്. ലഹരിമാഫിയ ദേഹമാസകലം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ്- ലഹരിക്കടത്തിനെതിരെ പ്രതികരിച്ചതിന്.

⭕ ഞങ്ങൾ എല്ലാ വാർത്തകളും റിപ്പോർട്ട് ചെയ്യാറുണ്ടെന്ന് പറഞ്ഞ് CPI(M) കാരെ ഫേസ്ബുക്കിലും പുറത്തും ജേണലിസം പഠിപ്പിക്കുന്ന മാധ്യമ പ്രവർത്തകരാരെങ്കിലും വാർത്ത നൽകിയോ ❓ അന്തിചർച്ച നടത്തിയോ❓ ഇല്ല.‼️

⭕ ഇത് അവർക്ക് ചർച്ച ചെയ്യാനുള്ള ഒരു വിഷയമല്ല. കാരണം ആക്രമിക്കപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, സഖാവാണ്.

⭕ കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളായി CPI(M) ന്റെ കൊലപാതക രാഷ്ട്രീയമാണല്ലോ ചാനലുകളിലും പത്രങ്ങളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്നത്. മനോരമയിലും മാതൃഭൂമിയിലും ഒരു ദിവസം ആറ്, ചിലപ്പോൾ ഏഴ് എന്ന കണക്കിലാണ് നാല് ദിവസമായി വാർത്ത വരുന്നത്. ഒന്നാം പേജിൽ ഒരു വാർത്ത എല്ലാ ദിവസവുമുണ്ട്.

⭕ ഇതേ കേരളത്തിൽ കഴിഞ്ഞ 6 -7 മാസത്തിനിടെ മാത്രം ആറ് CPI(M) പ്രവർത്തകർ കൊല്ലപ്പെട്ടു. അവരാരും കൊല്ലപ്പെട്ട വാർത്ത ആദ്യ ദിവസം പോലും ഇവർ ഒന്നാം പേജിൽ നൽകിയില്ല. ഉൾപേജിൽ ഒറ്റക്കോളത്തിലെ ഒറ്റ വാർത്തയിൽ ഒതുക്കി. പിറ്റേന്ന് മുതൽ അത് സംബന്ധിച്ച ഒരു വാർത്തയും പത്രങ്ങളോ ചാനലുകളോ നൽകിയില്ല.

⭕ നൽകിയ വാർത്തകളിൽ എവിടെയും പ്രതികൾ ഏത് പാർട്ടിക്കാരാണെന്ന് നൽകിയില്ല. കൊല്ലപ്പെട്ടത് CPI(M) കാരൻ ആയതിനാൽ അന്വേഷണം എന്തായെന്നോ, കുടുംബങ്ങളുടെ അവസ്ഥയോ ഒന്നും പിന്നീട് വാർത്തയായി വന്നതേയില്ല.

⭕ മറ്റ് പാർട്ടിക്കാർ കൊല്ലപ്പെട്ടാൽ പത്രങ്ങളും ചാനലുകളും തലക്കെട്ടിൽ തന്നെ പറയും, CPI(M) ആക്രമണത്തിൽ മരിച്ചു എന്ന്. എന്നാൽ , CPI(M) , DYFI പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആരാണ് കൊലപ്പെടുത്തിയതെന്ന് വാർത്തക്കുള്ളിൽ പോലും നൽകില്ല. മാത്രമല്ല, BJP യോ കോൺഗ്രസോ മുസ്ലിം ലീഗോ CPI(M) പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചാൽ മാധ്യമങ്ങൾ പതിവായി നൽകുന്നൊരു പ്രയോഗമുണ്ട് - ആക്രമിച്ചെന്ന് പരാതി എന്നതാണത്. കൺമുന്നിൽ കണ്ടാലും മാധ്യമങ്ങൾ പറയില്ല, കാരാണ് പ്രതികൾ എന്ന് .

⭕ ഏഷ്യാനെറ്റിലെയും മനോരമയിലേയും മാതൃഭൂമിയിലേയും UDF ജേണലിസ്റ്റുകൾ ഇനിയും ഇതുവഴി വരും- ഞങ്ങൾ എല്ലാ വാർത്തയും നൽകാറുണ്ടെന്ന ജേണലിസം ക്ലാസുമായി. ഞങ്ങൾക്

സ. പിണറായി വിജയൻ പ്രബുദ്ധരായ വോട്ടർമാരോട് നടത്തിയ അഭ്യർത്ഥന.https://youtu.be/gqEh066cCZMപരമാവധി പ്രചരിപ്പിക്കുക..
05/04/2021

സ. പിണറായി വിജയൻ പ്രബുദ്ധരായ വോട്ടർമാരോട് നടത്തിയ അഭ്യർത്ഥന.

https://youtu.be/gqEh066cCZM

പരമാവധി പ്രചരിപ്പിക്കുക..

സഖാവ് പിണറായി വിജയന്റെ വോട്ട് അഭ്യർത്ഥന | Comrade Pinarayi Vijayan's Vote Request | | #ഉറപ്പാണ്LDFPhoto Credits : Pons Purushothaman (https://dr...

Address

Mangara

670581

Alerts

Be the first to know and let us send you an email when CPIM Mangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share