DIG Kannur Range

  • Home
  • DIG Kannur Range

DIG Kannur Range The official page of DIG of police Kannur Range
Shri Yathish Chandra IPS
(2)

"വണ്ടി പാർക്ക് ചെയ്യുമ്പോൾ ബോർഡ് ശ്രദ്ധിക്കുക. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഒരു നല്ല ശീലമാണ്."
03/06/2026

"വണ്ടി പാർക്ക് ചെയ്യുമ്പോൾ ബോർഡ് ശ്രദ്ധിക്കുക. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഒരു നല്ല ശീലമാണ്."

മുതിർന്നവർ ധരിച്ചാൽ മാത്രം പോരാ, ഒപ്പമുള്ള കുരുന്നുകൾക്കും സുരക്ഷ വേണം.കുട്ടികളുടെ തലയ്ക്ക് പാകമായതും, ഒട്ടും അയവില്ലാത്...
02/06/2026

മുതിർന്നവർ ധരിച്ചാൽ മാത്രം പോരാ, ഒപ്പമുള്ള കുരുന്നുകൾക്കും സുരക്ഷ വേണം.കുട്ടികളുടെ തലയ്ക്ക് പാകമായതും, ഒട്ടും അയവില്ലാത്തതുമായ ലൈറ്റ്-വെയ്റ്റ് ഹെൽമെറ്റുകൾ വേണം തിരഞ്ഞെടുക്കാൻ. മുതിർന്നവരുടെ ഹെൽമെറ്റ് കുട്ടികൾക്ക് വെച്ചുകൊടുക്കരുത്.

02/06/2026

കളിച്ചും ചിരിച്ചും ഇടയ്ക്ക് കുഞ്ഞു കരച്ചിലുകളുമായും അവർ പുതിയ അധ്യയന വർഷത്തെ വരവേറ്റപ്പോൾ, കരുതലിന്റെ കാവലായി പോലീസും കൂടെയുണ്ടായിരുന്നു. പഠനോപകരണങ്ങൾ സമ്മാനിച്ച് അറിവിന്റെ പുതിയ വഴികളിലേക്ക് കുഞ്ഞുമനസുകളെ സ്നേഹപൂർവം സ്വാഗതം ചെയ്ത് പോലീസ്...
കേരളാ പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

29/05/2026

കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

വളപട്ടണം: ചിറക്കലിൽ അബദ്ധത്തിൽ കുഴിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് രക്ഷകനായി വളപട്ടണം പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് രജിത്ത് പി.പി.

രാത്രി ഏഴു മണിയോടെ ചിറക്കൽ പഞ്ചായത്തിലെ പുതിയതെരു സ്റ്റൈലോ കോർണറിന് സമീപമാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ മാരിമുത്തു എന്നയാൾ നടന്നുപോകുന്നതിനിടയിൽ അബദ്ധത്തിൽ അഞ്ചടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചോര വാർന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന വളപട്ടണം പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ശ്രീ. രജിത്ത് പി.പി. ഒട്ടും സമയം കളയാതെ ഉടനടി ഇയാൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് പോലീസ് വാഹനത്തിന്റെ സഹായത്തോടെയോ നാട്ടുകാരുടെ സഹകരണത്തോടെയോ ഇയാളെ എത്രയും വേഗം തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ രജിത്ത് സിന്റെ നേതൃത്വത്തിൽ ചെയ്യുകയായിരുന്നു. അപകടം നടന്ന് പരിഭ്രാന്തി പടർന്ന സാഹചര്യത്തിൽ സമയോചിതമായി ഇടപെട്ട് മാരിമുത്തുവിന്റെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഹോം ഗാർഡ് രജിത്തിന്റെ മനുഷ്യത്വപരമായ ഈ പ്രവൃത്തി അഭിനന്ദാർഹമാണ്

വലിയ പെരുന്നാൾആശംസകൾ😍
27/05/2026

വലിയ പെരുന്നാൾ
ആശംസകൾ😍

Address

KANNUR

Alerts

Be the first to know and let us send you an email when DIG Kannur Range posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share