02/12/2022
..കൂട്ടായ്മയുടെ വിജയം.....
'' വര്‍ണ്ണം 2025 '' ന്റെ പഞ്ചായത്ത്തല ശുചിത്വ സന്ദേശ യാത്രയ്ക്ക് ഇന്ന് ഒന്നാം വാര്‍ഡില്‍ ( പെരുമ്പടവ് ) തുടക്കമായി.. ഉദ്ഘാടനത്തിന് മുമ്പേ വീട്ടുമുറ്റ സദസ്സുകളിലൂടെത്തന്നെ ജനങ്ങള്‍ ഈ പദ്ധതിയെ നെഞ്ചേറ്റിയിരുന്നു എന്നത് നിസ്തര്‍ക്കമാണ്... ഒരു വലിയ ദൗത്യത്തിന്റെ തുടക്കം എന്നനിലയില്‍ ഇന്നത്തെ യാത്രയിലെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും എത്രയോ മുകളിലാണ്....
മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച എല്ലാ മഹത് വ്യക്തിത്വങ്ങള്‍ക്കും
അഭിനന്ദനങ്ങള്‍ ..............
ഒരു പ്രധാനകാര്യം പറയാതെ ഇത് മുഴുമിപ്പിക്കുക വയ്യ..........................
അത് നമ്മുടെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെകുറിച്ചാണ്......
ഇത്തരത്തിലുള്ള ഏതൊരു പദ്ധതികളുടെയും ദൗത്യങ്ങളുടെയും ഗതിവിഗതികളെ നിശ്ചയിക്കുന്നതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ട്.... ആ സിസ്റ്റത്തിന്റെ മുഴുവന്‍ സാധ്യതകളും അവര്‍ ഇതിനുയോഗിക്കുന്നുണ്ട്. ഏതോ പ്രദേശത്തുള്ളവര്‍... , കാഴ്ചക്കാരായി നോക്കി നില്‍ക്കാതെ..., ആത്മാര്‍ത്ഥതയോടെ... , നമ്മളിലൊരാളായ്.....
പ്രിയപ്പെട്ട പഞ്ചായത്ത് സെക്രട്ടറി , അസി. സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്ക്
ബിഗ് സല്യൂട്ട്....