Kottiyoor Grama Panchayat

Kottiyoor Grama Panchayat KGP

01/11/2024
20/10/2024

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ ആടുകൾക്ക് ആടുവസന്ത പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നു.ഒക്ടോബർ 18 മുതൽ നവംബർ 05 വരെ 15 പ്രവർത്തി ദിവസങ്ങളിൽ നടക്കുന്ന പദ്ധതിയിൽ ആടുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനായി കർഷകരുടെ ഫോൺ നമ്പർ അടക്കമുള്ള വ്യകതിഗത വിവരങ്ങൾ, ആടു കളുടെ എണ്ണം, വാർഡ് നമ്പർ മുതലായവ വാർഡ് മെമ്പറുടെ കൈവശമോ, താഴെ പറയുന്ന നമ്പറിലോ 21/10/2024 തീയതിക്കുള്ളിൽ അറിയിക്കേണ്ടതാണ്
നാരായണൻ.ഇ എം :9447848966
ധന്യമോൾ റ്റി ആർ :9526646638
എന്ന്
സീനിയർ വെറ്ററിനറി സർജൻ ചുങ്കക്കുന്ന് മൃഗശുപത്രി

പലതരം മാലിന്യങ്ങൾ ഒന്നിച്ച് ഒരേ സ്ഥലത്ത് നിക്ഷേപിക്കുന്നത് അത്ര നല്ലതല്ല. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമെല്ലാം ഒന്നി...
10/10/2024

പലതരം മാലിന്യങ്ങൾ ഒന്നിച്ച് ഒരേ സ്ഥലത്ത് നിക്ഷേപിക്കുന്നത് അത്ര നല്ലതല്ല. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമെല്ലാം ഒന്നിച്ച് നിക്ഷേപിച്ചാൽ അവ കൈകാര്യം ചെയ്യാൻ എന്ത് ബുദ്ധിമുട്ടാണെന്ന് നമുക്ക് അറിയാവുന്നതാണ്...

ഓരോ തരം മാലിന്യങ്ങളേയും ശേഖരിക്കാൻ വ്യത്യസ്ത ബിന്നുകൾ ഉണ്ടാകുന്നത് മാലിന്യ സംസ്‌കരണ പ്രക്രിയയെ കുറച്ചുകൂടി എളുപ്പമാക്കും.

വീടുകളിലായാലും സ്ഥാപനങ്ങളിലായാലും ഓരോ തരം മാലിന്യങ്ങളേയും തരംതിരിച്ച് നിക്ഷേപിക്കാൻ വ്യത്യസ്തങ്ങളായ ബിന്നുകൾ ഉപയോഗിക്കൂ....

പൊതുവിടങ്ങളിലെ ബിന്നുകൾ ഉപയോഗിക്കുമ്പോഴും മാലിന്യം തരംതിരിച്ച് തന്നെ നിക്ഷേപിക്കാൻ ശ്രദ്ധിക്കൂ

#മാലിന്യമുക്ത_നവകേരളത്തിനായി_ജനകീയ_ക്യാമ്പയിൻ

സമ്പൂർണ ശുചിത്വത്തിനായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ 2.0യ്ക്ക് തുടക്കമാകുന്നു...
08/10/2024

സമ്പൂർണ ശുചിത്വത്തിനായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ 2.0യ്ക്ക് തുടക്കമാകുന്നു. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തിൽ സമ്പൂർണ്ണ ശുചിത്വ കേരള പ്രഖ്യാപനം എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ക്യാമ്പയിൻ.

സംസ്ഥാനതലം മുതൽ ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന-വാർഡ് തലം വരെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രവർത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ പ്രവർത്തനം.

സമ്പൂർണ്ണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂർണ ഹരിത അയൽകൂട്ടം, സമ്പൂർണ ഹരിത ടൂറിസം കേന്ദ്രം, സമ്പൂർണ ശുചിത്വ ഗ്രാമം/നഗരം, സമ്പൂർണ ഹരിത ഓഫീസ്, സമ്പൂർണ ഹരിത വിദ്യാലയം/കലാലയം തുടങ്ങി വിവിധ പ്രഖ്യാപനങ്ങളും നടത്തും.
പ്രാഥമിക ഘട്ടത്തിൽ ജൈവ, അജൈവ, ദ്രവ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിലെ വിടവുകൾ കണ്ടെത്തി പരിഹരിക്കും. ടൗണുകളും ടൂറിസം കേന്ദ്രങ്ങളും മാലിന്യമുക്തമാക്കി ഭംഗിയുള്ളതാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ജനകീയ ക്യാമ്പയിനിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കൂട്ടായ്മകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ടൂർ ഓപ്പറേറ്റർമാർ, ഹോംസ്റ്റേ നടത്തിപ്പുകാർ, ഓട്ടോ - ടാക്‌സി ഡ്രൈവർമാരുടെ യൂണിയനുകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ, സാമുദായിക- മത സഘടനകൾ, രാഷ്ട്രീയ പാർട്ടികൾ മുതലായവരുടെ പങ്കാളിത്തം ഉറപ്പാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളും കെ.എസ്.ആർടി.സി ബസ് സ്റ്റേഷനുകൾ പോലുള്ള പൊതുയിടങ്ങളും സമ്പൂർണ മാലിന്യമുക്ത കേന്ദ്രങ്ങളാക്കി മാറ്റും.

മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്‌കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ ലക്ഷ്യങ്ങളാണ്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അതിർത്തികളിലും ചെക്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കി ചെക്‌പോസ്റ്റുകളെ ഹരിത ചെക്‌പോസ്റ്റുകളായി നാമകരണം ചെയ്യും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കച്ചവടക്കാർക്കെതിരെയും മലിനീകരണ നിയന്ത്രണ ബോർഡ് കർശന നടപടി കൈക്കൊള്ളും. സർക്കാർ - പൊതുമേഖല സ്ഥാപനങ്ങളിൽ ദ്രവ മാലിന്യ പരിപാലനത്തിനുള്ള സ്വീവേജ് ട്രറ്റ്മെന്റ്‌റ് പ്ലാന്റ് / ഭൂഗർഭ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് അനുമതിയും വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖല ഫാമുകളിൽ ദ്രവ മാലിന്യ പരിപാലന സംവിധാനമൊരുക്കി വെള്ളവും കമ്പോസ്റ്റും കൃഷിക്കായി പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദ പാക്കിംഗ് പ്രോത്സാഹിപ്പിക്കൽ, സ്വകാര്യ സംരംഭകരുടെ സഹായത്തോടെ എല്ലാ ബ്ലോക്കിലും ഗ്രീൻ സ്റ്റോർ സ്ഥാപിക്കൽ, പ്ലാസ്റ്റിക് ഉൽപാദകർക്കും റീസൈക്ലേഴ്‌സിനും എക്സ്റ്റന്റഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി നിർബന്ധമാക്കൽ, ഓരോ വകുപ്പും അവരവരുടെ പ്രവർത്തന മേഖലയിൽ ഉറപ്പുവരുത്തേണ്ട ഘടകങ്ങൾ നിർണയിച്ച് ഉറപ്പാക്കൽ എന്നിവ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമാക്കും. പുനരുപയോഗം സാധ്യമല്ലാത്ത പാഴ്വസ്തുക്കളുടെ അളവ് ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരും.

മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 2024 ഡിസംബറിൽ മെഗാ ഇവന്റ് നടത്താനുള്ള തയാറെടുപ്പിലാണ് സർക്കാർ. ശുചിത്വ-മാലിന്യ സംസ്‌കരണം മികച്ച രീതിയിൽ ഭാവി തലമുറയിലേക്കെത്തിക്കാൻ മാലിന്യമുക്തം നവകേരളം ആദ്യഘട്ട ക്യാമ്പെയിനിലൂടെ സാധിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിലും അനൗപചാരിക വിദ്യാഭ്യാസ പരിപാടികളിലും രാഷ്ട്രീയ, സാംസ്‌കാരിക, ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ വിദ്യാഭ്യാസ പരിപാടികളിലുമെല്ലാം മാലിന്യ സംസ്‌കരണ രീതികൾ വിഷയമായി അവതരിപ്പിക്കാനും ജനകീയ ബോധവത്കരണം നടത്താനും സർക്കാർ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു. ഇതിനൊപ്പം തെറ്റായ മാലിന്യ സംസ്‌കരണ രീതികൾ പിന്തുടരുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാനും സാധിച്ചു. ശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്ന രീതി സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റി സമ്പൂർണ ശുചിത്വ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ രണ്ടാം ഘട്ടത്തിൽ ശ്രദ്ധനൽകുന്നത്.

നമുക്ക് ഒരുമിച്ച് മുന്നേറാം, മാലിന്യമുക്തവും സുന്ദരവുമായ കേരളത്തിനായി...🌱


കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്ഡുകളിൽ വന്യ മൃഗങ്ങളുടെ നിരന്തരമായ ആക്രമണം നിമിത്തം സ്വൈര്യ ജീവിതം സാധിക്കാതെ   ...
01/10/2024

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്ഡുകളിൽ വന്യ മൃഗങ്ങളുടെ നിരന്തരമായ ആക്രമണം നിമിത്തം സ്വൈര്യ ജീവിതം സാധിക്കാതെ വന്നിരിക്കുന്ന സാഹചര്യമാണുള്ളത്. ആറളം ഫാം പ്രദേശത്ത് നിന്ന് വരുന്ന കാട്ടാനകൾ പഞ്ചായത്തിന്റെണ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷി നാശം ഉണ്ടാക്കുന്നു. കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ്യും വനം വകുപ്പിന്റെയും സഹകരണത്തോടെയും തനിച്ചും ഫണ്ട് വകയിരുത്തി പഞ്ചായത്തിന്റെ വനാതിര്ത്തി്യിൽ സോളാ൪ ഹാങ്ങിംഗ് ഫെന്സിംഗ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത നിമിത്തം പഞ്ചായത്ത് പ്രദേശത്ത് മുഴുവനായി പ്രവൃത്തി നടത്തുന്നതിന് സാധിക്കാത്തതിനാൽ പഞ്ചാ യത്ത് പരിധയിൽ അവശേഷിക്കുന്ന പ്രദേശത്ത് കൂടി ഹാങ്ങിംഗ് ഫെന്സിംഗ് പദ്ധതി നടപ്പിലാക്കുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയി നമ്പുടാകം ബഹു. വനം വകുപ്പ് മന്ത്രി, ബഹു. ഡി.എഫ്.ഒ, ബഹു. ഉത്തര മേഖല ഫോറസ്റ്റ് കണ്‍സ൪വേറ്റ൪ എന്നിവരോട് ആവശ്യപ്പെട്ടു.

Address

KOTTIYOOR P. O
Kannur
670651

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914902430700

Alerts

Be the first to know and let us send you an email when Kottiyoor Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kottiyoor Grama Panchayat:

Share