29/05/2026
മഴക്കാലപൂര്‍വ്വ ശുചീകരണം
പാപ്പിനിശ്ശേരി : DYFI കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണം സംഘടിപ്പിച്ചു.
ജില്ലാ തല ഉദ്ഘാടനം പാപ്പിനിശ്ശേരി EMS സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്നു.
അഴീക്കോട് മണ്ഢലം MLA കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.
DYFI സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് അദ്ധ്യക്ഷനായി.
DYFI പാപ്പിനിശ്ശേരി ബ്ലോക്ക് പ്രസിഡന്റ് കെ.വി.ജിതിന് , സ്ക്കൂള് പ്രിന്‍സിപ്പല്‍ ടി. കെ. രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി സി. നിഖില്‍ സ്വാഗതവും , സി. പി. സുകേഷ് നന്ദിയും പറഞ്ഞു.
സബിന്‍ .ടി.ഇ, കെ. സുജേഷ് ,സിമില്‍ ജോയ് ,വിപിന.പി, സരിത്ത് .സി, ടി.കെ. നന്ദുലാൽ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി.