22/05/2024
📢കാലിക്കറ്റിൽ നാലുവർഷ ബിരുദം📢
2024 ജൂൺ1 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ ഒന്നിന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷാഫീസ്: എസ്.സി / എസ്.ടി 195/- രൂപ, മറ്റുള്ളവർ 470/- രൂപ.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 311 കോളേജുകളിലേക്കാണ് പ്രവേശനം ഇതിൽ 35 ഗവ. കോളേജുകൾ, 47 എയ്ഡഡ് കോളേജുകൾ, 219 സ്വാശ്രയ കോളേജുകൾ, സർവകലാശാലയുടെ 10 സ്വാശ്രയ സെന്ററുകൾ എന്നിവയാണ് ഉള്ളത്.
ബി.എ. 47, ബി.എസ്.സി. 37, ബി.കോം. 5, ബി.വോക്. 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകൾ.
ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് CUFYUG-REGULATIONS-2024-ലെ വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് ഓപ്‌ഷനുകളിൽ പഠനം പൂർത്തീകരിക്കാം.
◾ (എ) 3 വർഷത്തെ യുജി ബിരുദം,
◾ (ബി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ്)
◾ (സി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ് വിത് റിസർച്ച്).
നിലവിലുള്ള മൂന്ന് വർഷത്തെ ബി.വോക്. പ്രോഗ്രാമുകൾ CUFYUGP റഗുലേഷനുകളുടെ പരിധിയിൽ വരില്ല.
എന്നാൽ പ്രവേശനം ഈ അലോട്ട്മെൻ്റ് പ്രക്രിയയിലൂടെ
തന്നെയായിരിക്കും. 2024-25 അധ്യയന വർഷ പ്രവേശനം മുതൽ ബി.കോം., ബി.ബി.എ. എന്നിവയുൾപ്പെടെ എല്ലാ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾക്കും സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കും.
വിവിധ കോളേജുകളിൽ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജർ, മൈനർ, സ്പെഷ്യലൈസേഷൻ എന്നിവയുടെ വിശദാംശങ്ങൾ അതത് കോളേജുകളുടെ വെബ്സൈറ്റിൽ / നോട്ടീസ് ബോർഡിൽ ലഭ്യമാണ്. ഓൺലൈൻ രജിസ്‌ട്രേഷന് വിദ്യാർത്ഥികൾക്ക് 20 ഓപ്‌ഷൻ വരെ നൽകാവുന്നതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള / ആഗ്രഹിക്കുന്ന ഓപ്‌ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
സെൽഫ് ഫിനാൻസിങ് കോഴ്സുകളുടെ ഫീസ് എയ്ഡഡ് / ഗവൺമെന്റ് കോഴ്സുകളുടെ ഫീസിൽ നിന്നു വ്യത്യസ്തമായിരിക്കും.
കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ലഭിക്കേണ്ടവർ തിരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ, കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
🔙🔛🔛🔛🔛🔛🔛🔛🔛🔜
അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും👇
ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (C | S | C)
മാതമംഗലം
ഡിജിറ്റൽ സേവ C | S | C 🪀 ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/K4UxcguKpntHr1606hZA82