T Siddique

T Siddique Minister of Agriculture, Govt. of Kerala, MLA Kalpetta, Former Working President of Kerala Pradesh Congress Committee. Former Youth Congress Kerala President.
(395)

02/06/2026

മുണ്ടക്കൈ-ചൂരൽ മലയുടെ സ്നേഹം...


പതിനാറാം കേരള നിയമ സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അഭിനന്ദനങ്ങൾ...നിയമസഭയു...
02/06/2026

പതിനാറാം കേരള നിയമ സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അഭിനന്ദനങ്ങൾ...
നിയമസഭയുടെ ചരിത്രത്തിൽ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ.

01/06/2026

ഈ പിറന്നാൾ ദിനം, ഏറ്റവും നിഷ്കളങ്കരായ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കൊപ്പം, സന്തോഷവും സ്നേഹവും പങ്കിട്ട് ആഘോഷിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം.. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ചുവടു വെപ്പിന് സാക്ഷ്യം വഹിക്കുമ്പോൾ, കുഞ്ഞു മക്കളോട് ഹൃദയത്തിന്റെ ഭാഷയിൽ പറയാൻ ഒന്ന് മാത്രം... നേരിന്റെ പാതയിൽ സഞ്ചരിക്കുക... നല്ല നാളെകൾ നിങ്ങളുടെ കയ്യിലാണ്...

ജില്ലാതല സ്കൂൾ പ്രവേശനോത്സവം പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും, വൈത്തിരി താലൂക്ക് തല പ്രവേശനോത്സവം  റിപ്പൺ...
01/06/2026

ജില്ലാതല സ്കൂൾ പ്രവേശനോത്സവം പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും, വൈത്തിരി താലൂക്ക് തല പ്രവേശനോത്സവം റിപ്പൺ ഗവൺമെന്റ് ഹൈസ്കൂളിലും വെച്ച് നടന്നു. അക്ഷര മുറ്റത്തേക്ക് നടന്നു വരുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. ഈ പിറന്നാൾ ദിനത്തിന്റെ മധുരം എന്റെ കൊച്ചു കൂട്ടാകാർക്കൊപ്പം ചിലവഴിക്കാൻ സാധിച്ചതിലും ഞാൻ അതീവ സന്തുഷ്ടനാണ്. നാളെയുടെ വാഗ്ദാനങ്ങളായി ഈ കുരുന്നു മക്കൾ വൈവിധ്യമാർന്ന മേഖലകളിൽ ശോഭിക്കട്ടെ....

എല്ലാവർക്കും ഒരിക്കൽ കൂടി സ്നേഹാശംസകൾ...

അറിവിന്റെ, അക്ഷരത്തിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന എല്ലാ കുരുന്നുകൾക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ
01/06/2026

അറിവിന്റെ, അക്ഷരത്തിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന എല്ലാ കുരുന്നുകൾക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ

ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പ്രിയപ്പെട്ട ബാലാജി, നർമത്തോടെ കാര്യങ്ങൾ പറയുന്...
31/05/2026

ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പ്രിയപ്പെട്ട ബാലാജി, നർമത്തോടെ കാര്യങ്ങൾ പറയുന്ന, എന്നാൽ ചില സമയങ്ങളിൽ വിട്ടു വീഴ്ചയില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്ന, നാടിന്റെ രാഷ്ട്രീയ പ്രവർത്തന മേഖലയിൽ ആ പൊക്കിൾ കൊടി ബന്ധം അറ്റു പോവുകയാണ്...

ദേശീയ തലം മുതൽ സംസ്ഥാന തലം വരെ നിത്യ സൗഹൃദ ബന്ധങ്ങൾ സ്ഥാപിച്ച്, കൂട്ടുകാരനായും, സഹോദരനായും നിറഞ്ഞാടിയതായ ഒരു വലിയ മനുഷ്യന്റെ വിയോഗം വല്ലാത്ത വേദനയാണ്.

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരിക്കുന്ന സന്ദർഭത്തിൽ തുടങ്ങി എല്ലാ അവസരങ്ങളിലും ജീവിതത്തിൽ നിരന്തര ഇടപെടലുകളും സംവാദങ്ങളും ബാലാജിയുമായി ഉണ്ടായിട്ടുണ്ട്.. അദ്ദേഹത്തിന്റെ നാട്ടിൽ, അവിടുത്തെ സാംസ്കാരിക നിലയം, അവിടുത്തെ ബസ് സ്റ്റോപ്പ്, അവിടുത്തെ പഞ്ചായത്ത് ഓഫീസ് തുടങ്ങി ഓരോ കെട്ടിടങ്ങളും ഉയർന്നു വരാൻ നാടിനെ നാടാക്കി മാറ്റാൻ വലിയ കഠിനപ്രയത്നം അദ്ദേഹം ചെയ്തിട്ടുണ്ട്.

നഷ്ടങ്ങൾ എപ്പോഴും വേദനയാണ്... അത് പ്രിയപ്പെട്ടവരാകുമ്പോൾ അതിന്റെ ആഴം കൂടും...

ആദരാഞ്ജലികൾ, പ്രിയപ്പെട്ട ബാലാജി...

അടുത്ത സുഹൃത്തും ജില്ലയിലെ പ്രധാന കോൺഗ്രസ്‌ നേതാക്കളിൽ ഒരാളുമായിരുന്നു പ്രിയപ്പെട്ട ബാലനാരായണൻ. അർപ്പണ ബോധത്തോട് കൂടിയുള...
31/05/2026

അടുത്ത സുഹൃത്തും ജില്ലയിലെ പ്രധാന കോൺഗ്രസ്‌ നേതാക്കളിൽ ഒരാളുമായിരുന്നു പ്രിയപ്പെട്ട ബാലനാരായണൻ. അർപ്പണ ബോധത്തോട് കൂടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത്, കെ.എസ്.യു കാലഘട്ടം മുതൽ മരിക്കുന്നത് വരെയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുള്ള നിസ്വാർത്ഥനായ ഒരു കോൺഗ്രസ്‌ പ്രവർത്തകൻ. അദ്ദേഹത്തിൻ്റെ മരണം വല്ലാത്ത വേദനയും വിഷമവും ഉണ്ടാക്കുന്ന വാർത്തയായിരുന്നു...
ആദരാഞ്ജലികൾ...
കുടുംബത്തിന്റെ സങ്കടത്തിൽ പങ്കു ചേരുന്നു...

കെഎസ്‍യു എന്ന വലിയ പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന എനിക്ക് കെ എസ് യു എന്നും എന്റെ വീടാണ്. താങ്ങു...
30/05/2026

കെഎസ്‍യു എന്ന വലിയ പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന എനിക്ക് കെ എസ് യു എന്നും എന്റെ വീടാണ്. താങ്ങും തണലുമായി കൂടെ നിന്ന സുരക്ഷിത കവാടം.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആയി തുടങ്ങിയ രാഷ്ട്രീയ ജീവിതം...1991-94 കാലത്ത് ദേവഗിരി സെന്റ് ജോസഫ് കോളേജ് യൂണിയൻ ചെയർമാൻ കാലം...1995-97 ലെ കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ...അങ്ങനെ രാഷ്ട്രീയത്തിന്റെ ചവിട്ടു പടികളിൽ എല്ലാം ഞാൻ കെ എസ് യുവി നൊപ്പമുണ്ടായിരുന്നു...വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത്, അനുഭവിച്ച ജയിൽ വാസങ്ങളിലും ലാത്തി വേദനകളിലും , വിശപ്പു ദിനങ്ങളിലും എനിക്ക് ശക്തിയായി കൂടെയുണ്ടായിരുന്നത് കെ എസ് യു എന്ന പ്രസ്ഥാനമാണ്.

ഇന്നും മുന്നോട്ടേക്കുള്ള യാത്രയുടെ കരുത്ത് കൂടെയുള്ള പ്രസ്ഥാനവും അണികളും തന്നെ ... ഒന്നിനും നമ്മളെ തോൽപിക്കാനോ തകർക്കാനോ കഴിയില്ല എന്നതിന്റെ അടയാളപെടുത്തലുകളാണ് ഓരോ തവണയും ലഭിക്കുന്ന ഈ പിന്തുണ..

നമുക്ക് മുന്നേ നടന്ന എത്രയോ നേതാക്കളുടെ ആത്മ സമർപ്പണത്തിന്റെയും, ഔചിത്യ ബോധത്തിന്റെയും ആകെ തുകയാണ് ഇന്നത്തെ കെ എസ് യു. പുതു തലമുറയിൽ അതിന്നും ഭദ്രം!

ഇനിയുമുറക്കെ... ഏറെയുറക്കെ... കെ എസ് യു... സിന്ദാബാദ്...

മികച്ച സംഘാടകനായും പാർട്ടിക്ക് നിസ്വാർത്ഥ സേവനം ചെയ്ത നേതാവായും ഞങ്ങള്‍ക്കെല്ലാം മാതൃകയായിരുന്നു കെപി ധനപാലന്‍. എറണാകുളം...
30/05/2026

മികച്ച സംഘാടകനായും പാർട്ടിക്ക് നിസ്വാർത്ഥ സേവനം ചെയ്ത നേതാവായും ഞങ്ങള്‍ക്കെല്ലാം മാതൃകയായിരുന്നു കെപി ധനപാലന്‍. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രധാന മുഖങ്ങളിലൊന്ന്. കറകളഞ്ഞ മതേതരവാദിയായ കെപി ധനപാലാന്‍ എന്നും ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തിത്വം കൂടിയാണ്. സ്വന്തം താല്‍പ്പര്യങ്ങളെക്കാള്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ നേതാവായിരുന്നു.
മുൻ എംപിയും, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും , കെപിസിസി വൈസ് പ്രസിഡന്റും, രാഷ്ട്രീയകാര്യ സമിതി അംഗമായും സ്‌തുത്യർഹമായ സേവനം കാഴ്ചവച്ച കെപി ധനപാലന്റെ അപ്രതീക്ഷിത വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എന്നും കനത്ത നഷ്ടമാണ്

പ്രിയ നേതാവിന് ആദരാഞ്ജലികൾ...

കോതമംഗലം മുൻ എംഎൽഎയും മുൻമന്ത്രിയും ആയിരുന്ന ടി.യു കുരുവിളക്ക് ആദരാഞ്ജലികൾ 🌹
29/05/2026

കോതമംഗലം മുൻ എംഎൽഎയും മുൻമന്ത്രിയും ആയിരുന്ന ടി.യു കുരുവിളക്ക് ആദരാഞ്ജലികൾ 🌹

Address

MLA Office Kalpetta
Kalpetta
673122

Website

https://x.com/TsiddiqueINC

Alerts

Be the first to know and let us send you an email when T Siddique posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to T Siddique:

Share