CPI Kadakkal LC

CPI Kadakkal LC സിപിഐ കടയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇടത്തറ, കാര്യം, പുല്ലുപണ, ആറ്റുപുറം, ടൗൺ, ഗോവിന്ദമംഗലം, ചിങ്ങേലി, പന്തളമുക്ക്, കാരയ്ക്കാട്, മുകുന്നേരി, പാലക്കൽ, കുമ്മിൾ ഗ്രാമപഞ്ചായത്തിലെ പാങ്ങലുകാട്, ദർപ്പക്കാട് വാർഡുകളും ആണ് ലോക്കൽ കമ്മിറ്റി മേഖല.

ജൂലൈ 26വി സുധാകരൻ ദിനംസഖാവ് വി സുധാകരൻ വിടപറഞ്ഞിട്ട് ഒരാണ്ട് കൂടി തികയുന്നു. പാർട്ടിക്ക് താലൂക്ക് ഘടകം നിലവിൽ ഉണ്ടായിരുന...
26/07/2025

ജൂലൈ 26
വി സുധാകരൻ ദിനം

സഖാവ് വി സുധാകരൻ വിടപറഞ്ഞിട്ട് ഒരാണ്ട് കൂടി തികയുന്നു. പാർട്ടിക്ക് താലൂക്ക് ഘടകം നിലവിൽ ഉണ്ടായിരുന്ന ഘട്ടത്തിൽ താലൂക്ക് കമ്മിറ്റി അംഗമായും, മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായും ഒക്കെ പ്രവർത്തിച്ച സഖാവാണ് വി സുധാകരൻ. പാർട്ടി പ്രവർത്തനം ദുഷ്കരമായ ഒരു കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സഖാവ് കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിച്ച അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ പഞ്ചായത്ത് എന്ന പേരിലാണ്. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സി പി സ്‌കൂൾ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിലൊക്കെ പാർട്ടി അദേഹത്തെ ഏൽപ്പിച്ച എല്ലാ ചുമതലകളും ചിട്ടയായി നിറവേറ്റി. മരിക്കുന്നതിന് കുറച്ച് നാൾ മുമ്പുവരെയും കയ്യിൽ ഒരു ചെറിയ ബാഗും, കുടയുമായി വെള്ള വേഷധാരിയായ ആ സഖാവ് കടയ്ക്കൽ പാർട്ടി ഓഫീസിൽ ഉണ്ടാകുമായിരുന്നു. കടയ്ക്കലിലെ പാർട്ടിക്ക് വെള്ളവും വളവും നൽകി ഇന്നത്തെ പാർട്ടിയെ കെട്ടിപ്പടുക്കാൻ മുന്നിൽ നിന്ന ഒരുപിടി സഖാക്കളിൽ ഒരാളായ അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

 #ജൂൺ_21 #കെ_വി_ജോഷ്കുമാർ_ദിനംകെ വി ജോഷ്കുമാർ അന്തരിച്ചിട്ട് 8 വർഷം തികയുന്നു. മികച്ച സംഘാടകൻ, പ്രഭാഷകൻ, അദ്ധ്യാപകൻ, സർവ...
21/06/2025

#ജൂൺ_21
#കെ_വി_ജോഷ്കുമാർ_ദിനം

കെ വി ജോഷ്കുമാർ അന്തരിച്ചിട്ട് 8 വർഷം തികയുന്നു. മികച്ച സംഘാടകൻ, പ്രഭാഷകൻ, അദ്ധ്യാപകൻ, സർവ്വോപരി സ്നേഹനിർഭരമായ ഇടപെടലുകളുള്ള ഒരു വ്യക്തി കൂടിയായിരുന്നു സഖാവ് ജോഷ്കുമാർ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വന്ന അദ്ദേഹം സംഘാടന മികവിലൂടെ വളരെ വേഗം സിപിഐയുടെ കടയ്ക്കൽ പഞ്ചായത്തിലെ നേതൃത്വത്തിലേക്ക് എത്തുകയായിരുന്നു. പാർട്ടി-വിദ്യാർത്ഥി-യുവജന ക്യാമ്പയിനുകൾക്ക് ജോഷ് കുമാറിൻ്റെ ശക്തമായ നേതൃത്വം സഖാക്കളുടെ മനസ്സിലെ ജ്വലിക്കുന്ന ഓർമ്മയാണ്. ചൈതന്യ പാരലൽ കോളജിലൂടെ സമാന്തര വിദ്യാഭ്യാസ രംഗത്തെത്തിയ ജോഷ്കുമാർ വളരെ വേഗം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ കയ്യൊപ്പ് ചാർത്തിയ അദ്ധ്യാപകനായി മാറി. അദ്ദേഹത്തിൻ്റെ ദീപ്തമായ സ്മരണയ്ക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

പി എസ് മണിരാജൻ സഖാവ് ഓർമ്മയായിട്ട് 11 വർഷം തികയുന്നു. കടയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം, കിസാൻ സഭ ലോക്കൽ കമ്മിറ്റി സെക്രട്ട...
25/05/2025

പി എസ് മണിരാജൻ സഖാവ് ഓർമ്മയായിട്ട് 11 വർഷം തികയുന്നു. കടയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം, കിസാൻ സഭ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ തന്റേതായ പ്രവർത്തന ശൈലി രൂപപ്പെടുത്തി എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയ മണിരാജൻ സഖാവ് എല്ലാവർക്കും മണി ആശാൻ ആയിരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.

സിപിഐ കടയ്ക്കൽ മണ്ഡലം സമ്മേളനം 2025 മെയ് 16, 17, 18
15/05/2025

സിപിഐ കടയ്ക്കൽ മണ്ഡലം സമ്മേളനം 2025 മെയ് 16, 17, 18

ബി സുകുമാരൻ നായർ (വേണു) ഏഴാം ചരമ വാർഷിക ദിനം.
01/05/2025

ബി സുകുമാരൻ നായർ (വേണു) ഏഴാം ചരമ വാർഷിക ദിനം.

സി പി ഐ കടയ്ക്കൽ ലോക്കൽ സമ്മേളനം ജി ശർമ്മദസ് നഗറിൽ ചേർന്നു. അശോക് ആർ നായർ, സി വി രാധാകൃഷ്ണൻ, കെ എം മാധുരി, എന്നിവരടങ്ങിയ...
15/04/2025

സി പി ഐ കടയ്ക്കൽ ലോക്കൽ സമ്മേളനം ജി ശർമ്മദസ് നഗറിൽ ചേർന്നു. അശോക് ആർ നായർ, സി വി രാധാകൃഷ്ണൻ, കെ എം മാധുരി, എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗം സഖാവ് ആർ രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്തു. സമ്മേളനം 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. സുധിൻ കടയ്ക്കൽ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

ലോക്കൽ കമ്മിറ്റി

1. സുധിൻ കടയ്ക്കൽ
2. സി വി രാധാകൃഷ്ണൻ
3. ആർ സജീവ് കുമാർ
4. സി ആർ ശ്യാം
5. അശോക് ആർ നായർ
6. ആർ എസ് അഖിൽ
7. എസ് കൃഷ്ണപ്രശാന്ത്
8. സി ജെ ബൈജു
9. കെ എം മാധുരി
10. ജെ സെലിൻ
11. എച്ച് പ്രസന്നൻ
12. തോമസ് എബ്രഹാം
13. ജെ മധു
14. എം എസ് ഷൈനി
15. എസ് അനിൽ കുമാർ

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനം.പ്രതിനിധി സമ്മേളനത്തെ ദേശീയ കൗൺസിൽ അംഗം സഖാവ് ജെ ചിഞ്ചുറാണി അഭിവാദ്യം ചെയ്യുന്നു.
13/04/2025

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനം.

പ്രതിനിധി സമ്മേളനത്തെ ദേശീയ കൗൺസിൽ അംഗം സഖാവ് ജെ ചിഞ്ചുറാണി അഭിവാദ്യം ചെയ്യുന്നു.

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനം.പ്രതിനിധി സമ്മേളനത്തെ മണ്ഡലം സെക്രട്ടറി സഖാവ് എസ് ബുഹാരി അഭിവാദ്യം ചെയ്യുന്നു.
13/04/2025

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനം.

പ്രതിനിധി സമ്മേളനത്തെ മണ്ഡലം സെക്രട്ടറി സഖാവ് എസ് ബുഹാരി അഭിവാദ്യം ചെയ്യുന്നു.

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനം.പ്രതിനിധി സമ്മേളനത്തെ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സഖാവ് സാം കെ ഡാനിയേൽ അഭിവാദ്യം ചെയ്യ...
13/04/2025

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനം.

പ്രതിനിധി സമ്മേളനത്തെ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സഖാവ് സാം കെ ഡാനിയേൽ അഭിവാദ്യം ചെയ്യുന്നു.

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനംപ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
13/04/2025

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനം

പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിർന്ന സഖാവ് ആർ സുകുമാ...
13/04/2025

സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിർന്ന സഖാവ് ആർ സുകുമാരൻ നായർ പാർട്ടി പതാക ഉയർത്തി.

സഖാവ് പി എൻ ശിവരാജന്റെ വേർപാടിന് 19 വർഷം തികയുന്നു. ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു തടിയൻ ശിവരാജൻ എന്നറിയപ്പെട്ടിരുന്ന ...
12/04/2025

സഖാവ് പി എൻ ശിവരാജന്റെ വേർപാടിന് 19 വർഷം തികയുന്നു. ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു തടിയൻ ശിവരാജൻ എന്നറിയപ്പെട്ടിരുന്ന സഖാവ് പി എൻ ശിവരാജൻ. നിലമേൽ കമ്പനിമല എസ്റ്റേറ്റ് സമരത്തിൽ അറസ്റ്റിലായ സഖാവിനെ പോലീസ് അതിക്രൂരമായി മർദിച്ചു. ഒടുവിൽ മരിച്ചു പോയെന്ന് കരുതി പോലീസ് തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുവപ്പ് സേനയുടെ സംസ്ഥാന ക്യാപ്റ്റൻ ആയിരുന്നു അദ്ദേഹം. പാർട്ടിയുടെ താലൂക്ക് കമ്മിറ്റി കമ്മിറ്റി അംഗം, മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രണത്തിലുള്ള കുറ്റിക്കാട് സി പി ഹയർ സെക്കന്ററി സ്‌കൂൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തവരിൽ ഒരാളാണ് അദ്ദേഹം. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ആയും പ്രവർത്തിച്ചു.
സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Address

C Achuthamenon Smaarakam
Kadakkal
691536

Alerts

Be the first to know and let us send you an email when CPI Kadakkal LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share