26/10/2024
പ്രിയ: ഭക്തജനങ്ങളെ,
നമ്മുടെ ക്ഷേത്രത്തിൻറെ ഇപ്പോഴത്തെ സൗന്ദര്യം ഇല്ലാതാക്കുന്ന ഒരു പ്രവർത്തി, ഭരണസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പോകുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ്.
ഒരു ദേവീഭക്തൻ ക്ഷേത്രത്തിൽ നിന്നും ഗോപുരത്തിലേക്കുള്ള നടപ്പാതയുടെ വടക്കുവശം, വഴിപാടായി പണിതുസമർപ്പിക്കാൻ തീരുമാനിച്ചിരുന്ന സ്റ്റേജ്, അവിടെപണിയാൻ കൊള്ളില്ല എന്ന് പറഞ്ഞു നടപ്പാതയുടെ തെക്കുവശം പണിയാൻ ശ്രമിക്കുകയാണ്. അവിടെ ഒരു സ്റ്റേജ് വന്നാൽ അമ്പലം മറഞ്ഞുപോകും.
നമ്മുടെ അമ്പലങ്ങളും മറ്റും പുതുക്കിപ്പണിഞ്ഞു പുനഃപ്രതിഷ്ഠനടത്തിയതിൻറെ വാസ്തുശില്പി കാണിപ്പയ്യൂർ ആയിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്നതാണല്ലോ. അദ്ദേഹം ‘നടപ്പാതയുടെ വടക്കുവശം സ്റ്റേജ് പണിയുന്നതിന്’ ദോഷം ഉണ്ടാകാതിരിക്കുവാൻ വേണ്ടി, ഒരു ബോർഡർ ആഞ്ഞിലിത്തറയുടെ കിഴക്കുവശം തെക്കുവടക്ക് ഉണ്ടാക്കി ക്ഷേത്ര കോമ്പൗണ്ട് തീരുമാനിച്ചിട്ട്,
ആ കണക്കുവെച്ചാണ് ഗണപതിഅമ്പലം, തിടപ്പള്ളി, കുളത്തിൻറെ പടവുകൾ, സേവപ്പന്തൽ, ഓഫീസ് തുടങ്ങി എല്ലാം പണിയുന്നതിന് കുറ്റി അടിച്ചുതന്നിട്ടുള്ളത്. ബോർഡറിന് പുറത്തു മീൻ കച്ചവടം നടത്തിയാലും ദോഷമുണ്ടാകില്ലന്നാണ് കാണിപ്പയ്യൂർ പരസ്യമായി പറഞ്ഞിട്ടുള്ളത്.
ഇപ്പോൾ ഏതോ ജ്യോൽസ്യൻമ്മാർ പറഞ്ഞതുകേട്ട് സ്റ്റേജ് സ്ഥലം മാറ്റി പണിയാൻ ഭരണ സമിതിയിലെ ചിലർ ചേർന്ന് തീരുമാനിച്ചിരിക്കുകയാണ്. ക്ഷേത്രത്തിൻറെ ഇപ്പോഴത്തെ വാസ്തുശില്പിയായ കാണിപ്പയ്യൂരിനെ കൊണ്ടുവന്ന് സ്റ്റേജിൽറെ സ്ഥാനം കണ്ടുപിടിക്കണം എന്ന ആവശ്യം കമ്മിറ്റിയിൽ ഉന്നയിച്ചപ്പോൾ വാലേൽ, പുത്തൻവീട്ടിൽ ശാഖകളിലെ ചില അംഗങ്ങൾ ഒന്നിച്ചു ചേർന്നുകൊണ്ട് കാണിപ്പയ്യൂർ വേണ്ട എന്ന് തീരുമാനിച്ചിട്ടാണ് ഇപ്പോൾ ഈ രീതിയിലൊക്കെ പണിയാൻ ശ്രമിക്കുന്നത്.
അശുദ്ധിയുടെയും ദോഷങ്ങളുടെയും കൂമ്പാരമേറി നിൽക്കുന്ന ക്ഷേത്രത്തിൽ ഉടൻ ഒരു ദേവപ്രശ്നം നടത്തി പ്രശ്നപരിഹാരം കണ്ടുപിടിക്കേണ്ടിയിരിക്കുകയാണ്. വരാൻ പോകുന്ന ഉത്സവത്തിനുമുമ്പേ ആ ദേവപ്രശ്നം നടക്കേണ്ടതായിരുന്നു. ഇനി ആ ദേവപ്രശ്നം നടക്കുമ്പോൾ, ഈ സ്റ്റേജ് പ്രശ്നം കൂടി ചോദിച്ചു ദേവിഹിതം അറിഞ്ഞിട്ടു പണിയുന്നതല്ലേ കുടുംബത്തിന് നല്ലത് ?
അതല്ലേ പണിതു സമർപ്പിക്കുന്ന ഭക്തനും നല്ലത് ?
ഒരു തർക്കം വന്നതുതന്നെ ദേവിയുടെ ഇഷ്ടക്കുറവുകൊണ്ടാകില്ലേ ?
എവിടെങ്കിലും പണിഞ്ഞിട്ട് ഇനിയും ദോഷം വരുത്തിവെക്കണോ ?
കുടുംബാംഗങ്ങൾ അഭിപ്രായം എഴുതണേ 🙏
B.R. ഭദ്രൻ, മുൻ സെക്രട്ടറി.
Mob. 9207525633.