ഹരിപ്പാട് കാഴ്ചകൾ

ഹരിപ്പാട്  കാഴ്ചകൾ ചിത്തിര ഉത്സവക്കാഴ്ചകൾ

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രധാന നഗരമാണു ഹരിപ്പാട്. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ നങ്ങ്യാർകുളങ്ങര, ചേപ്പാട്, ചിങ്ങോലി, പള്ളിപ്പാട്, കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശ്ശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പ

ാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. കേരളചരിത്രത്തിൽ പരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള മണ്ണാറശ്ശാല നാഗരാജക്ഷേത്രം വളരെ പ്രസിദ്ധമാണ്.
പ്രശസ്തമായ മണ്ണാറശ്ശാല നാഗരാജക്ഷേത്രം സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങളിൽ പങ്കെടുക്കാൻ കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം,' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം' എന്നിവയും പ്രശസ്തങ്ങളാണ്.

ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം എന്നിവ പ്രസിദ്ധങ്ങളാണ്.

ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട വാര്യർ, മൂസ്സത്, മാരാർ, ഇളയത്, ശർമ്മ, തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, നമ്പൂതിരി, പോറ്റി, എമ്പ്രാന്തിരി തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'മയൂരസന്ദേശം' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ തിരുവനന്തപുരം വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.

ശ്രീകുമാരൻ തമ്പി (സിനിമ, സാഹിത്യം), പി. ജി. തമ്പി (രാഷ്ട്രീയം , സാഹിത്യം), സി. ബി. സി. വാര്യർ (രാഷ്ട്രീയം), ജി. പി. മംഗലത്തുമഠം (രാഷ്ട്രീയം), ഹരിപ്പാട് രാമക്യഷ്ണൻ (കഥകളി), ടി. എൻ. ദേവകുമാർ (രാഷ്ട്രീയം), കെ. മധു (സിനിമ), നവ്യാ നായർ (സിനിമ), ഹരിപ്പാട് സോമൻ (സിനിമ),എം.ജി ശ്രീകുമാർ (സിനിമ),എം.ജി രാധാകൃഷ്ണൻ (സിനിമ) എന്നിവർ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്.

സുപ്രസിദ്ധമായ 'പായിപ്പാട് വള്ളംകളി' ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഹരിപ്പാട് നഗരസഭയുടെ 2026-27 ബജറ്റ്
09/03/2026

ഹരിപ്പാട് നഗരസഭയുടെ 2026-27 ബജറ്റ്


04/03/2026

ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് നയിച്ച ഗാനമേള ചേപ്പാട്
വെട്ടിക്കുളങ്ങര ദേവി ക്ഷേത്രത്തിൽ

01/03/2026

പ്രത്യക്ഷ ദൈവങ്ങൾ വാഴുന്ന വിശ്വപ്രസിദ്ധമായ മണ്ണാറശാലയിലെ കുംഭമാസത്തിലെ ആയില്യം എഴുന്നള്ളത്ത്🫴📿🐍

24/02/2026

കോളാത്ത് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ തീപിടുത്തം


23/02/2026

ഓണട്ടുകരയിലെ മാത്രം കാഴ്ച
📸

പണിമുടക്ക്
12/02/2026

പണിമുടക്ക്

02/02/2026

മഴ

02/02/2026

കോട്ടപടി സുരേന്ദ്രൻ
©️ ശ്രീരാജ്

01/02/2026

Address

Haripad
690514

Website

Alerts

Be the first to know and let us send you an email when ഹരിപ്പാട് കാഴ്ചകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഹരിപ്പാട് കാഴ്ചകൾ:

Share