29/03/2024
ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി ഗവൺമെൻറ് എൽപി സ്കൂളിലെ അധ്യാപകർക്ക് നൽകിയ യാത്രയപ്പ് ചടങ്ങ് എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.
എസ്.എം.സി ചെയർമാൻ ടി കെ കൃഷ്ണലാൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി മായബിജു സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി,
വൈസ് പ്രസിഡൻറ് യു പ്രദീപ് , പഞ്ചായത്ത് അംഗം സുമി സുരേഷ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് എസ് സുരേഷ് കുമാർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു മോഹനൻ , മുൻ എസ് എം സി ചെയർമാൻമാരായ എം പി മധുസൂദനൻ, പ്രദീപ്, അജി , തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
രമേശ് ചെന്നിത്തല എംഎൽഎ ശബ്ദ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.
പ്രധാനാധ്യാപിക ഗിരിജ N മാധവ, സീനിയർ അധ്യാപികമാരായ സുനിത AM, റഷീദബീഗം, ജലജാ എസ് എന്നിവരാണ് ദീർഘകാലസേവനത്തിനുശേഷം വിരമിച്ചത്.
സമീപപ്രദേശങ്ങളിൽ ഒന്നുമില്ലാത്ത രീതിയിൽ സ്കൂളിനെ വികസനത്തിലേക്ക് നയിക്കാൻ ഈ ടീച്ചർമാർക്ക് സാധിച്ചു.
250ലേറെ കുട്ടികൾ ഈ എൽപി സ്കൂളിൽ ഇന്ന് പഠിക്കുന്നുണ്ട്.
രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളും, എസി അടക്കമുള്ള കെജി ക്ലാസ് റൂമുകളും, അടക്കം ആധുനിക രീതിയിൽ തന്നെയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നു.
വർണ്ണ കൂടാരം ആദ്യം ചെയ്ത സ്കൂളും കവറാട്ട് സ്കൂളാണ്
സ്കൂൾ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും അടങ്ങുന്ന കുട്ടികളുടെ സംഘ അവതരിപ്പിച്ച തിരുവാതിരയും, എസ് എം സി അംഗവും, കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷനിലെ സിപിഒ ആയ ശ്യാംകുമാർ ആലപിച്ച മനോഹരമായ ഗാനവും സമ്മേളനത്തിന് മിഴിവേകി.
35 വർഷ സർവീസ് കാലയളവിൽ 20 വർഷക്കാലവും പ്രധാനാധ്യാപിക ആയിരുന്നു കൊണ്ട് ഗിരിജ എൻ മാധവ സ്കൂളിൽ വരുത്തിയ മാറ്റങ്ങളും പുരോഗതിയും ആരിഫ് എംപി എടുത്തു പറയുകയുണ്ടായി. എസ് എം സി യും നാട്ടുകാരും ചേർന്നു വിപുലമായ യാത്രയയപ്പ് നൽകിയാണ് ഈ അധ്യാപക ശ്രേഷ്ഠരെ ആദരിച്ചത്
Pothapally Government LPS