സിപിഐഎം ഏഴുമറ്റൂർ ഏരിയ കമ്മിറ്റി

  • Home
  • India
  • Ezhumattoor
  • സിപിഐഎം ഏഴുമറ്റൂർ ഏരിയ കമ്മിറ്റി

സിപിഐഎം ഏഴുമറ്റൂർ ഏരിയ കമ്മിറ്റി 𝗢𝗙𝗙𝗜𝗖𝗔𝗟 𝗣𝗔𝗚𝗘 𝗢𝗙 𝗖𝗣𝗜(𝗠) 𝗘𝗭𝗛𝗨𝗠𝗔𝗧𝗧𝗢𝗢𝗥 𝗔𝗖 official page of communist party of india (marxist) ezhumattoor area committee...
(1)

ടൂർ പോകാൻ ഇരുന്ന് ചേച്ചിമാരെ പൂക്കിയായിക്കി നമ്മുടെ പൂക്കി മുഖ്യൻ 😄😄 എന്ത് നല്ല നടക്കാത്ത സ്വപ്നങ്ങൾ
04/06/2026

ടൂർ പോകാൻ ഇരുന്ന് ചേച്ചിമാരെ പൂക്കിയായിക്കി നമ്മുടെ പൂക്കി മുഖ്യൻ 😄😄 എന്ത് നല്ല നടക്കാത്ത സ്വപ്നങ്ങൾ

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കുന്നതില്‍ ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ് സര്‍ക്കാര്‍. സി ആ...
04/06/2026

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കുന്നതില്‍ ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ് സര്‍ക്കാര്‍. സി ആന്‍ഡ് എജിക്ക് പോലും നല്‍കാതെ, സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ പുറത്തിനിന്നുള്ള കക്ഷികള്‍ക്ക് കൈമാറി. ഇതിന് മുന്‍പ് സഭയില്‍ സമര്‍പ്പിച്ച ധവളപത്രങ്ങള്‍ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. ഔദ്യോഗിക രഹസ്യരേഖകള്‍ പുറത്ത് ആര്‍ക്കും നല്‍കില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്.
ധവളപത്രം പുറത്തിറക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും, നുണപറയുന്നതിനിടയ്ക്ക് സത്യം പുറത്തുവരുന്നത് നല്ലതാണെന്നും ബാല ഗോപാല്‍ പറഞ്ഞു. എന്നാല്‍ അതില്‍ ചില ഘടകങ്ങളുണ്ട്. ധനവകുപ്പ് ധവളപത്രം പുറത്തിറക്കുമ്പോള്‍ സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കണം. ഇവിടെ ഔദ്യോഗിക രഹസ്യരേഖകള്‍ പുറത്തുകൊടുക്കുകയാണ് ചെയ്തത്. പുറത്തുനിന്നുള്ളവരാണ് ധവളപത്രം തയ്യാറാക്കിയത്. അങ്ങനെ സ്വകാര്യ കക്ഷികളെക്കൊണ്ട് ധവളപത്രം തയ്യാറാക്കാനാകില്ല.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഓഡിറ്റ് ചെയ്യാനുള്ള അവകാശം സി ആന്‍ എജിക്ക് മാത്രമാണ്. ഔദ്യോഗിക രഹസ്യരേഖകള്‍ പുറത്ത് ആര്‍ക്കും നല്‍കില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ് ഇവിടെ നടന്നിരിക്കുന്നത്.
2011ല്‍ യുഡിഎഫ് കാലത്ത് ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പായിരുന്നു. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ധവളപത്രം ഇറക്കിയത് ധനവകുപ്പായിരുന്നു. രഹസ്യരേഖകള്‍ ആര്‍ക്കും ലഭ്യമാക്കിയാല്‍ സര്‍ക്കാരിന്റെ നടപടിക്രമങ്ങളെയാകെ തകിടംമറിക്കാനാകും. എ ജിക്ക് പോലും നല്‍കാത്ത കണക്ക് പുറത്ത് കൊടുത്തത് ശരിയായ രീതിയല്ല.
കെ എന്‍ ബാല ഗോപാല്‍
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം

04/06/2026

അവസാനം മനോരമയും പറയുന്നു ഇ മോഡിഫിക്കേഷനൊക്കെ നിലവിൽ ഉള്ളത് ആണെന്ന് 😁😁ഇതിൽ കൂടുതൽ സാധ്യമല്ലെന്ന് 😔

അപ്പൊ ഇത്‌ ആരെ പറ്റിക്കാനാണ്, അങ്ങനെ പൂക്കി ടീം യുഡിഎഫ് genz യെയും പറ്റിച്ചു

CPIM എഴുമറ്റൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽപെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിന്  എതിരെ  ജനകീയ പ്രക്ഷോഭം- സായാഹ്ന...
04/06/2026

CPIM എഴുമറ്റൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിന് എതിരെ

ജനകീയ പ്രക്ഷോഭം- സായാഹ്ന ധർണ്ണ

2026 ജൂൺ 04 വ്യാഴം (ഇന്ന്)
വൈകിട്ട് 04:00ന്
ചെറുകോൽപ്പുഴ ജംഗ്ഷനിൽ


ഉദ്ഘാടനം : സ. പി.ആർ. പ്രസാദ് (സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ).

 #നാടിന്_എന്ത്_പറ്റി⁉️മനോരമ തന്നെ ചോദിക്കണംഒരു മാസം കൊണ്ട് എന്ത് പറ്റാൻ❓ക്രമസമാധാനം തകർന്നു😂കാരണം ലളിതം UDF അധികാരത്തിൽ ...
04/06/2026

#നാടിന്_എന്ത്_പറ്റി⁉️
മനോരമ തന്നെ ചോദിക്കണം
ഒരു മാസം കൊണ്ട് എന്ത് പറ്റാൻ❓
ക്രമസമാധാനം തകർന്നു😂
കാരണം ലളിതം UDF അധികാരത്തിൽ വന്നു
എന്ത് ആക്രമണം നടത്തിയിലും സംരക്ഷിക്കാൻ ആളുണ്ടെന്നായി 😉

03/06/2026

പത്തു വർഷം പുറകെ നടന്നു വിമർശിച്ചവർ ഒരുമാസം തികയും മുന്നേ പ്രായശ്ചിത്തം ചെയ്യുന്ന മനോഹര കാഴ്ച😁

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മിലുള്ള ബില്ലുകൾ പാസാക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതി വേണം ട്രഷറിയിൽ കടുത്ത നിയന്ത്രണംഅ...
03/06/2026

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മിലുള്ള ബില്ലുകൾ പാസാക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതി വേണം ട്രഷറിയിൽ കടുത്ത നിയന്ത്രണം
അടുത്ത മാസം ക്ഷേമ പെൻഷൻ മുടങ്ങിയേക്കും

 #തൃണമൂൽ_പിരിച്ചു_വിട്ടുഎന്ന് വാർത്ത വരുന്നു🥹ബംഗാളിലെ രാഷ്ട്രീയം വളരെ രസകരമായി കലങ്ങി മറിയുക ആണ് ടിഎംസി കഴിഞ്ഞ നിയമസഭ തെ...
03/06/2026

#തൃണമൂൽ_പിരിച്ചു_വിട്ടു
എന്ന് വാർത്ത വരുന്നു🥹
ബംഗാളിലെ രാഷ്ട്രീയം വളരെ രസകരമായി കലങ്ങി മറിയുക ആണ്
ടിഎംസി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ നേടിയത്
80 സീറ്റ് ആണ്
അതിൽ 21 MLA മാർ ഒഴികെ
59 പേർ ഇന്ന് മമത ബാനർജിക്കൊപ്പം ഇല്ല
ആ 59 പേർ ആഡംബര ജീവിതം നയിക്കുന്നു എന്ന കാരണത്താൽ എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയും രാജ്യസഭാ എംപിയും ആയിരുന്നപ്പോൾ സിപിഐഎം പുറത്താക്കിയ ഋതുബ്രത ബാനർജിക്കൊപ്പം ആണെന്ന് അറിയിച്ചു
അതോടൊപ്പം അവർ ടിഎംസി വിടുക ആണെന്നും.

ഒടുവിൽ ബംഗാളിൽ നിന്ന് വരുന്ന വാർത്തകൾ പ്രകാരം ആകെ
8 MLA മാർ മാത്രമേ ദീതി മമത ബാനർജിക്ക് ഒപ്പമുള്ളത്രെ 😊
സിപിഐഎം ചെയ്തത് ശരിയാണെന്നും തങ്ങൾക്ക് തെറ്റ് പറ്റി എന്നും ഇന്നലെ മമതക്ക് പറയേണ്ടി വന്നത് കാലത്തിന്റെ കാവ്യനീതി ആണ്

. സ. പി.കെ.ജി യെ അനുസമരിച്ചു. CPIM ൻ്റെ ആദ്യകാല നേതാവ് സപി.കെ ഗോപിനാഥ പണിക്കർ (തങ്കപ്പൻ നായർ) 10 -ാമത് അനുസ്മരണ യോഗം പാർ...
03/06/2026

. സ. പി.കെ.ജി യെ അനുസമരിച്ചു. CPIM ൻ്റെ ആദ്യകാല നേതാവ് സപി.കെ ഗോപിനാഥ പണിക്കർ (തങ്കപ്പൻ നായർ) 10 -ാമത് അനുസ്മരണ യോഗം പാർട്ടി എഴുമറ്റൂർ ഏരിയ സെക്രട്ടറി സ. ഇ.കെ. അജി ഉദ്ഘാടനം ചെയ്തു. സ. സത്യചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിന്ദു ചന്ദ്രമോഹൻ ( ജില്ലാ കമറ്റിയംഗം) മല്ലപ്പള്ളി ഏരിയ കമ്മറ്റിയംഗവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സ. കെ. പി. രാധാകൃഷ്ണൻ, സി.പി കെ ബാബുരാജ് ( മല്ലപ്പള്ളി AC അംഗം) എഴുമറ്റൂർ AC അംഗങ്ങളായ സഖാക്കൾ പ്രിൻസ് കെ.രാജൻ, കെ. സുരേഷ് ,ജെ രാജു , പ്രസാദ് കുമാർ എന്നിവർ സംസാരിച്ചു. SSLC, +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ മറക്കരുത് വിലക്കയറ്റം: ജൂൺ 4 ന് സിപിഐ എം സായാഹ്‌ന ധർണ്ണഅതിരൂക്ഷ വിലക്കയറ്റവും പ്രതി സ...
03/06/2026

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ മറക്കരുത്
വിലക്കയറ്റം: ജൂൺ 4 ന് സിപിഐ എം സായാഹ്‌ന ധർണ്ണ

അതിരൂക്ഷ വിലക്കയറ്റവും പ്രതി സന്ധിയും പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടി യന്തര നടപടി സ്വീകരിക്കണമെ ന്നാവശ്യപ്പെട്ട് നാളെ സി പിഐ എം നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ വൈകിട്ട് 4 മണിക്ക് സായാഹ്‌ന ധർണ്ണ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു.
ഇന്ധന നികുതി വേണ്ടെന്നുവ യ്ക്കണമെന്നാവശ്യപ്പെട്ട് കന്റോ ഹൗസിൽനിന്ന് സൈക്കിളിൽ നിയമസഭയിലേക്ക് സമരം നയിച്ചയാളാണ് വി ഡി സതീശൻ. രണ്ടാഴ്ചയ്ക്കിടെ നാല് തവണ ഇന്ധന വിലവർ ധിച്ചിട്ടും മുഖ്യമന്ത്രി നിശ്ശബ്ദത തുടരുകയാണ്.
മെയ് 15 മുതൽ 25 വരെ കേന്ദ്രം നാലുവട്ടമായി എട്ട് രൂപയാണ്
ഇന്ധനവില കൂട്ടിയത്. സാഹചര്യം മനസിലാക്കി സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന് മാത്രമല്ല, നയപ്രഖ്യാപന പ്രസംഗത്തിൽ പോലും കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല.
രണ്ടുമാസം ഒന്നിച്ച് അരികൊടുക്കുന്നതും നിലക്കാർഡുകാർക്കുള്ള അധിക അരിയും നിർത്തിയതുമൂലം റേഷൻ വിതരണം താളം തെറ്റി.
വാണിജ്യ സിലിണ്ടറിന്
2025 അവസാനം 1544 രൂപ വിലയായിരുന്നെങ്കിൽ അഞ്ചു മാസത്തിനിടെ വില ഇരട്ടിയായി. റസ്റ്റോറന്റുകളും ഹോട്ടലുകളും ഓട്ടോ, ടാ ക്സി, ബസ് സർവീസുകളും പ്രതിസന്ധിയിലാണ്. സ്‌കൂൾ ഉച്ചക്കഞ്ഞിയെ യും ബാധിച്ചു. ഗാർഹിക സിലിണ്ടറിനും വിലകൂ ട്ടിയ ബിജെപി സർക്കാർ സബ്‌സിഡിയും എടുത്തുകളഞ്ഞു. ഇപ്പോൾ അമേരിക്കൻ സമ്മർദത്തിന് കീഴടങ്ങി റഷ്യൻ പെട്രോളിയം ഉൽപ്പന്ന ഇറക്കുമതിയും ഇറാൻ പാചക വാതകവും ഉപേക്ഷിച്ചു. ഇതെല്ലാം വിലവർധനവിന് കാരണമായി. പ്രതിഷേധ സായാഹ്‌ന ധർണ്ണ വിജയിപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Address

SECRATARY, CPIM EZHUMATTOOR AC
Ezhumattoor
689586

Website

Alerts

Be the first to know and let us send you an email when സിപിഐഎം ഏഴുമറ്റൂർ ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സിപിഐഎം ഏഴുമറ്റൂർ ഏരിയ കമ്മിറ്റി:

Share