CPIM Haileyburiya Branch

CPIM Haileyburiya Branch Political Organisation

ഉമ്മൻചാണ്ടി ട്രെയിനിൽ കിടന്നാൽ അത് പച്ചയായ മനുഷ്യന്റെ ലാളിത്യം.പിണറായി വിജയൻ റെയിൽവേ സ്റ്റേഷനിൽ ഇരുന്നാൽ അത് ഏകാധിപതിയുട...
21/05/2026

ഉമ്മൻചാണ്ടി ട്രെയിനിൽ കിടന്നാൽ അത് പച്ചയായ മനുഷ്യന്റെ ലാളിത്യം.
പിണറായി വിജയൻ റെയിൽവേ സ്റ്റേഷനിൽ ഇരുന്നാൽ അത് ഏകാധിപതിയുടെ പതനം.
ബല്ലാത്ത സൂക്കേട് തന്നെ ടെ..
നിങ്ങളുടെ മനസ്സിന്റെ കുഷ്ഠമാണിത്.
അതിന് ചികിത്സ ഇല്ല.. ‼️

21/05/2026
കെ റെയിൽ വരില്ല കേട്ടു:ജനാധിപത്യത്തിൻ്റെ വിജയമെന്നു് ആഘോഷിക്കുന്നവർക്ക് ഉത്തരം പറയാൻ ചില ചോദ്യങ്ങൾ:1. ഉമ്മൻചാണ്ടി സർക്കാ...
21/05/2026

കെ റെയിൽ വരില്ല കേട്ടു:
ജനാധിപത്യത്തിൻ്റെ വിജയമെന്നു് ആഘോഷിക്കുന്നവർക്ക് ഉത്തരം പറയാൻ ചില ചോദ്യങ്ങൾ:
1. ഉമ്മൻചാണ്ടി സർക്കാർ ഒരു അതിവേഗ തീവണ്ടിപ്പാത പദ്ധതി പ്രഖ്യാപിച്ചിരുന്നത് ഓർക്കുന്നുണ്ടോ?
2 ഇ ശ്രീധരൻ അതു സംബന്ധിച്ച് പഠിച്ച്
100 കോടി രൂപ മുടക്കി ഒരു ഡിപിആർ അംഗീകരിച്ചത് മറക്കുമോ?
3. ആ തുക പാഴ്ചിലവായിരുന്നോ?
4. ആ പദ്ധതിയുടെ പരസ്യം മാധ്യമങ്ങളിൽ വന്നത് കണ്ടിട്ടുണ്ടോ?
5. ആ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടാണോ ഉമ്മൻ ചാണ്ടി പരസ്യം കൊടുത്തത്
6. കെ റെയിൽ ഡിപി ആറിനു് റെയിൽ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയ രേഖ കിട്ടിയിട്ടുണ്ടോ?
7. അതിൻ്റെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരിയിൽ നിർമ്മലാ സീതാരാമൻ
കെ.റെയിൽ സംസന്ധിച്ച് പ്രഖ്യാപിച്ചതറിയുമോ ?
7. സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെ് ട്ട് കേന്ദ്രം കേരളത്തിനു് കത്തെഴുതിയത് മറന്നുപോയവരുണ്ടോ?
8 കെറെയിൽ പദ്ധതിയിൽ 49% ഷെയർ
ഇന്ത്യൻ റെയിൽ വെക്കാണു് എന്നറിയാത്ത വരുണ്ടോ?
9. നിയമസഭയുടെ വെബ്സൈറ്റിൽ ഡിപിആർ പ്രസികരിച്ചത് മറന്നുപോയവരുണ്ടോ?
10. ഡിപിആർ അവതരിപ്പിച്ചു കൊണ്ട് നിയമസഭാമന്ദിരത്തിൽ എം എൽ എ മാർക്ക് മുന്നിൽ ഒരു പരിപാടി നടന്നത് മറന്നോ?
11. ഏതെങ്കിലും എം . എൽ എ
അതിനു് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ?
12.കരട് പദ്ധതി = ഡിപി ആർ
അന്തിമ പദ്ധതി = ടെക്‌നിക്കൽ പരിശോധന പൂർത്തിയാക്കി ടെണ്ടർ ചെയ്യുന്നത്
13. ഡിപി ആറിൽ വരുന്ന നിർദ്ദേശങ്ങൾ അന്തിമ പദ്ധതി തയ്യാറാക്കുമ്പോൾ മാറും
എന്നറിയാത്ത വരുണ്ടോ?
14. കെ റെയിൽ സംബന്ധിച്ച് സാമൂഹിക ആഘാത പഠനം നടത്താനാണു് സർക്കാർ ശ്രമിച്ചത് എന്നു മനസ്സിലാകാത്ത വരുണ്ടോ?
15 സമ്രൂഹിക ആഘാത പഠനവും പരിസ്ഥിതി പഠനവും പൂർത്തിയാക്കിമാത്രമേ
അന്തിമപദ്ധതി തയ്യാറാവുകയുള്ളു എന്നറിയാത്തവരുണ്ടോ?
16 ഇനി കേരളത്തിൽ തീവണ്ടിപ്പാതകൾ
പാടില്ല എന്ന അഭിപ്രായം എത്ര പേർക്കുണ്ട്
17: കേരളത്തിൽ നിലവിലുള്ള തീവണ്ടിപ്പാത
യിൽ 576 വളവുകൾ ഉണ്ട് :അത് നിവർത്താൻ കേരളം ആവശ്യപ്പെടുമോ ?
18, കേരളത്തിലെ തീവണ്ടി യാത്രയുടെ വേഗം കൂട്ടാൻ ഇന്ത്യാ സർക്കാർ തയ്യാറാകുന്നില്ല എന്നതിൽ യു ഡി എഫ് സർക്കാരിന് പരാതിയുണ്ടോ ?
19. കെ.റെയിലിനെതിരെ സമരം നടത്തിയവർ കേരളത്തോടുള്ള റെയിൽവെ അവഗണനക്കെതിരെ മിണ്ടാത്തതെന്ത് ?
20. രാജ്യത്ത് ഏറ്റവും മോശ്രം റെയിൽ ബോഗികൾ കേരളത്തിലാണു് എന്നതിൽ തർക്കമുള്ളവരുണ്ടോ?
21. കേരളത്തിൽ അതിവേഗതീവണ്ടിപ്പാത
വേണമെങ്കിൽ എന്താണ് യുഡിഎഫിൻ്റെ ബദൽ പദ്ധതി :
അതിൻ്റെ പണം എവിടുന്നു്?

വിഷയത്തിൽ മാത്രം പ്രതികരിക്കുക
സഭ്യമായി പ്രതികരിക്കുക
തെരത്തെടുപ്പ് യുദ്ധം കഴിഞ്ഞു
അത് മറക്കരുത്
ഞങ്ങൾക്ക് ഭരണഭാരം ഇല്ല
അതിനാൽ പ്രതികരിക്കുന്നവർ സഭ്യത കൈ വിടാതിരിക്കുക:
Ad: K അനിൽകുമാർ
സിപിഐഎം
സംസ്ഥാന കമ്മറ്റിയംഗം:

എല്ലാവരും പൂക്കി ചിരിയിൽ മയങ്ങിയ നേരത്താണ് പാരിയത്ത്കാവ് പട്ടിക ജാതി ഉന്നതിയിൽ പോലീസ് കുടിയൊഴിപ്പിക്കാൻ എത്തിയത്.സ്ത്രീക...
21/05/2026

എല്ലാവരും പൂക്കി ചിരിയിൽ മയങ്ങിയ നേരത്താണ് പാരിയത്ത്കാവ് പട്ടിക ജാതി ഉന്നതിയിൽ പോലീസ് കുടിയൊഴിപ്പിക്കാൻ എത്തിയത്.

സ്ത്രീകളെയും കുട്ടികളെയും ജലപീരങ്കി ഉപയോഗിച്ച് അടിച്ചമർത്തി ചവിട്ടിയും കുത്തിയും അവരത് നടപ്പാക്കാൻ നോക്കുമ്പോൾ" വീഴുന്നെങ്കിൽ ആദ്യം വീഴുന്നത് ഞാൻ അടിക്കുന്നെങ്കിൽ ആദ്യത്തെ അടി എന്റെ മേലെ" എന്നും പറഞ്ഞ് അവർക്ക് മുന്നിലേക്ക് ചാടി വീഴാൻ സിറാജിനെ പോലുള്ള ബ്രാഞ്ച് സെക്രട്ടറിമാർ ഉണ്ടാവുമ്പോഴാണ് ഈ പാർട്ടി ഒരിക്കലും തോൽപ്പിക്കാൻ പറ്റാത്ത പാർട്ടിയായി മാറുന്നത് 🔥🚩🚩

ഇത് വാക്കാണ്......നമ്മൾ നേടുംനമ്മളേനേടൂ.....
03/05/2026

ഇത് വാക്കാണ്......
നമ്മൾ നേടും
നമ്മളേനേടൂ.....

ഏവർക്കും മെയ് ദിന ആശംസകൾഅടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണയാണ് മെയ്ദിനം. എട്ടു മണിക്...
01/05/2026

ഏവർക്കും മെയ് ദിന ആശംസകൾ

അടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണയാണ് മെയ്ദിനം. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഉജ്വലമായ ഓർമ്മയാണിത്. ചൂഷണത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരായ തൊഴിലാളിവർഗത്തിന്റെ സംഘടിത പോരാട്ടം സാമ്രാജ്യത്വത്തെ എക്കാലവും പരിഭ്രാന്തമാക്കുന്നു.

ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ രാജ്യത്ത് വെല്ലുവിളിക്കപ്പെടുകയാണ്. ലേബർ കോഡുകൾ നടപ്പിലാക്കി ജോലി സമയം എട്ടിൽനിന്ന് പന്ത്രണ്ടും പതിനാറുമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു. കരാർ നിയമനം പ്രോത്സാഹിപ്പിക്കുകയാണ്. തുല്യ ജോലിക്ക് തുല്യ വേതനം നൽകുന്നില്ല. ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നു. ഇത്തരം നയങ്ങൾക്കെതിരായ പോരാട്ടം വിജയിപ്പിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ മെയ്ദിനം.

Address

Elappara

Telephone

+919656429149

Website

Alerts

Be the first to know and let us send you an email when CPIM Haileyburiya Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share