msm edakkara

msm edakkara MSM EDAKKARA

UGC NET പരീക്ഷയിൽ യോഗ്യത നേടിയ എം എസ് എം എടക്കര മണ്ഡലം പ്രസിഡൻ്റ് നിഹാൽ കാരങ്ങാടനെ എം എസ് എം മണ്ഡലം സമിതി അനുമോദിച്ചു > ...
08/09/2025

UGC NET പരീക്ഷയിൽ യോഗ്യത നേടിയ എം എസ് എം എടക്കര മണ്ഡലം പ്രസിഡൻ്റ് നിഹാൽ കാരങ്ങാടനെ എം എസ് എം മണ്ഡലം സമിതി അനുമോദിച്ചു

> MSM EDAKKARA ZONE COMMITTEE

Zonal Council MSM EDAKKARA ZONE
06/09/2025

Zonal Council
MSM EDAKKARA ZONE

“ഇഫ്തറാസ എം എസ് എം സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി”പാലാട്: എം എസ് എം (മർകസുദ്ദഅവ) എടക്കര മണ്ഡലം സമിതി സൗഹൃദ ഇഫ്താർ സംഘടിപ്പിച്...
13/03/2025

“ഇഫ്തറാസ എം എസ് എം സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി”

പാലാട്: എം എസ് എം (മർകസുദ്ദഅവ) എടക്കര മണ്ഡലം സമിതി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. പ്രവർത്തക സമിതി അംഗങ്ങളും വിവിധ വിദ്യാർത്ഥി പ്രസ്ഥാന പ്രതിനിധികളും പങ്കെടുത്ത പ്രോഗ്രാം ശ്രദ്ദേയമായി. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സമൂഹത്തിൽ നിർവ്വഹിക്കേണ്ട സമകാല പ്രവർത്തങ്ങളെ സംബന്ധിച്ചും കലാലയങ്ങളിലും മറ്റും വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി വിതരണവും ഉപയോഗവും തുടങ്ങിയ പ്രശ്നങ്ങളെ മുഖവിലക്കെടുക്കേണ്ടതാണെന്നും പ്രോഗ്രാം അഭിപ്രായപ്പെട്ടു. എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ബിലാൽ പുളിക്കൽ ഉൽഘാടനം നിർവ്വഹിച്ചു. സഹദ് മാമാങ്കര (എം എസ് എം), ഡാനിഷ് (എസ് എഫ് ഐ), ഷാഫി പികെ (എസ് ഐ ഒ), ഹംദി (വിസ്ഡം സ്റ്റുഡന്റ്സ്), മിസ്ഹബ് സ്വലാഹി (കെ എൻ എം), അൻവർ (ഐ എസ് എം), സബ്ന (എം ജി എം), അമീന (ഐ ജി എം), നജീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. നിഹാൽ ഫാറൂഖി അധ്യക്ഷത വഹിച്ചു, അജ്നാസ് കാരപ്പുറം കൃതജ്ഞത രേഖപ്പെടുത്തി. പ്രോഗ്രാം വരുംകാല പ്രവർത്തനങ്ങളുടെ ഊർജമായി നിലകൊള്ളുമെന്ന് എം എസ് എം എടക്കര മണ്ഡലം പ്രത്യാശിക്കുന്നു.

29/11/2024

Rusul
Episode 2

ചരിത്രത്തിൽ ഏറെ ഹൃദ്യമായ രണ്ട് അധ്യായങ്ങളാണ് ഇദ്രീസ്, നൂഹ് (അ) എന്നീ പ്രവാചകൻമാരുടേത്. നാട്ടിലെ അധർമ്മതിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ രാപ്പകലില്ലാതെ സ്നേഹത്തിന്റെ ഭാഷയിൽ പോരാട്ടം നടത്തിയവരാണവർ. അജ്മൽ ഫാറൂഖി നേതൃത്വം നൽകിയ പ്രോഗ്രാം ഹൃദ്യമായ ചർച്ചകൾക്കൊണ്ട് സജീവമായി. 2 എപ്പിസോഡുകൾ പൂർത്തിയാവുമ്പോൾ റുസുൽ അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന പ്രത്യാശ പകരുന്നുണ്ട്.

27/10/2024

Rusul
_episode_1_
*ആദം (അ)*

പ്രബോധന വീഥിയിലെ സൃഷ്ടാവിന്റെ സന്ദേശ വാഹകരായ ദൂതരെ പരിചയപ്പെടുക എന്നതാണ് Rusul- A Story series of prophets എന്ന പ്രോഗ്രാമുകൊണ്ട് ലക്ഷ്യം വെച്ചിട്ടുള്ളത്. അതിന്റെ ഒന്നാമത്തെ Episode ഇന്നലെ (25-10-2024, ശനി) നടന്നു. 20 വിദ്യാർത്ഥികൾ പങ്കെടുത്ത പ്രസ്തുത പ്രോഗ്രാമിന്റെ ഔദ്യോഗികമായ ഉൽഘാടനം കെ എൻ എം എടക്കര സോൺ പ്രസിഡന്റ് മിസ്ഹബ് സ്വലാഹി നിർവ്വഹിച്ചു. എ ഐ കാലത്ത് ആധുനിക മാർഗങ്ങൾ സ്വീകരിച്ച് പ്രവാചകരുടെ ദീപശിഖയുമായി കൗമാര ഹൃദയങ്ങളിലേക്ക് വെളിച്ചം വീശണമെന്ന് അദ്ദേഹം സംസാരത്തിൽ ഊന്നിപ്പറഞ്ഞു. ശേഷം വിഷയാവതരണം നടത്തി ലുഖ്മാൻ പോത്തുകല്ല് സംവദിച്ചു. നിഹാൽ ഫാറൂഖി ചർച്ചയിൽ പങ്കെടുത്തു. നസൽ കമ്പളക്കല്ല് സ്വഗതവും അജ്നാസ് കാരപ്പുറം നന്ദിയും പറഞ്ഞു. വരുന്ന നവംബർ മാസത്തിൽ എപ്പിസോഡ് 2 ഉണ്ടായിരിക്കുന്നതാണ്.
ചരിത്ര വായന വരാനുള്ള കാലത്തെ അതിജീവനമാണ്.

എംഎസ്എം എടക്കര സോൺ

"നേരിന്റെ വേര് കാക്കാം"എം. എസ്. എം.യൂണിറ്റ് ഭാരവാഹികൾ
25/08/2024

"നേരിന്റെ വേര് കാക്കാം"
എം. എസ്. എം.
യൂണിറ്റ് ഭാരവാഹികൾ



Address

Edakkara
Edakkara

Website

Alerts

Be the first to know and let us send you an email when msm edakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category