വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട്

  • Home
  • India
  • Edakkara
  • വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട്

വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട്, Library, Palemad, Edakkara.

ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചുഗ്രന്ഥശാല ദിനമായ സെപ്റ്റംബർ 14-ന് പാലേമാട് വിജയാ വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടി...
14/09/2026

ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു

ഗ്രന്ഥശാല ദിനമായ സെപ്റ്റംബർ 14-ന് പാലേമാട് വിജയാ വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് അക്ഷരപതാക ഉയർത്തലും, വൈകുന്നേരം 6.30ന് അക്ഷരദീപം തെളിയിക്കലും നടന്നു.

ഇതോടനുബന്ധിച്ച് പുസ്തക സമാഹരണം, പുതിയ . അംഗങ്ങൾക്കായുള്ള അംഗത്വ ക്യാമ്പയിൻ, മുതിർന്ന പൗരന്മാരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ മുൻ അധ്യാപകനും മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനുമായ ബഹുമാനപ്പെട്ട സുദർശന പണിക്കർ സാറിനെ പാലേമാട് വിജയാ വായനശാല കമ്മിറ്റി ആദരിച്ചു. നിലമ്പൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സോമസുന്ദരൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

ചടങ്ങിൽ വായനശാല പ്രസിഡന്റ് ടി.എ. അയ്യപ്പൻകുട്ടി അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.കെ. സോമസുന്ദരൻ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എസ്. രാജശേഖരൻ ആശംസകൾ അറിയിച്ചു.

വായനശാല സെക്രട്ടറി എ.പി. രാജശേഖരൻ സ്വാഗതവും വായനശാല കമ്മിറ്റി അംഗം ജുബിൻ ജാസ് നന്ദിയും പറഞ്ഞു.

ഷാജി പി.സി.യും കെ. സുബിനും വായനശാലയിൽ അംഗത്വം സ്വീകരിച്ചു.

13/09/2026
പാലേമാട് വിജയാ വായനശാല & ഗ്രന്ഥശാലയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ വായനശാല പ്രസിഡന്റ് T. A. അയ്യപ്പൻ കുട്ടി പതാക ഉയർ...
15/08/2026

പാലേമാട് വിജയാ വായനശാല & ഗ്രന്ഥശാലയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ വായനശാല പ്രസിഡന്റ് T. A. അയ്യപ്പൻ കുട്ടി പതാക ഉയർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സോമശേഖരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തിന്റെ അഭിമാനവും ഓരോ പൗരന്റെയും അവകാശവുമാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും ഓർത്ത്, ജനാധിപത്യം, മതനിരപേക്ഷത, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒരു മികച്ച ഇന്ത്യയ്ക്കായി ഒരുമിച്ച് മുന്നേറാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ. 🇮🇳

വിജയ വായനശാലയും പാലേമാട് NSS യൂണിറ്റും ചേർന്ന് ലഹരിക്കെതിരായ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. പൊതുജങ്ങളിൽ നിന്നും ഒപ്പ് ശേ...
25/06/2026

വിജയ വായനശാലയും പാലേമാട് NSS യൂണിറ്റും ചേർന്ന് ലഹരിക്കെതിരായ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. പൊതുജങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി. പരിപാടിക്ക് NSS യൂണിറ്റ് കോർഡിനേറ്റർ സൂരജ് മാഷ് നേതൃത്വം നൽകി. വായനശാല സെക്രട്ടറി എ. പി രാജശേഖരൻ മാഷ് സ്വാഗതം പറഞ്ഞു

പാലേമാട് വിജയാ വായനശാല & ഗ്രന്ഥശാലയിൽ പി എൻ പണിക്കർ അനുസ്മരണം നടത്തി. നിലമ്പുർ താലൂക്ക് ലൈബ്രറി കൗ ൺസിൽ എക്സിക്യൂട്ടീവ് ...
21/06/2026

പാലേമാട് വിജയാ വായനശാല & ഗ്രന്ഥശാലയിൽ പി എൻ പണിക്കർ അനുസ്മരണം നടത്തി. നിലമ്പുർ താലൂക്ക് ലൈബ്രറി കൗ ൺസിൽ എക്സിക്യൂട്ടീവ് അംഗം കെ കെ സോമസുന്ദരൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി എ.പി.രാജശേഖരൻ സ്വാഗതവും,പി ടി അബ്ദുൽ ഗനി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ്‌ പി.എസ്.രാജശേഖരൻ അധ്യക്ഷനായി.

വായനാ ദിനാശംസകൾ
19/06/2026

വായനാ ദിനാശംസകൾ

Address

Palemad
Edakkara
679331

Alerts

Be the first to know and let us send you an email when വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category