CPIM അരീപ്പറമ്പ് ലോക്കൽ കമ്മറ്റി

  • Home
  • India
  • Cherthala
  • CPIM അരീപ്പറമ്പ് ലോക്കൽ കമ്മറ്റി

CPIM അരീപ്പറമ്പ് ലോക്കൽ കമ്മറ്റി Areeparambu Local Committee Social Media

23/02/2026

"തളരില്ല വയനാട്, തകരില്ല നമ്മൾ. കണ്ണീർ മായും, പുഞ്ചിരി വിരിയും. അതിജീവനത്തിൻ്റെ കേരള മാതൃക. 🤝✨"

അഭയമറ്റവർക്ക് ആശ്വാസമായും തീരാരോഗത്താൽ വലയുന്നവർക്ക് താങ്ങായും ഈ സർക്കാർ എന്നും ഒപ്പമുണ്ട്. ചുവപ്പുനാടകളിൽ കുരുങ്ങി അപേക...
27/01/2026

അഭയമറ്റവർക്ക് ആശ്വാസമായും തീരാരോഗത്താൽ വലയുന്നവർക്ക് താങ്ങായും ഈ സർക്കാർ എന്നും ഒപ്പമുണ്ട്. ചുവപ്പുനാടകളിൽ കുരുങ്ങി അപേക്ഷകർ മാസങ്ങളോളം കാത്തിരുന്ന പഴയ രീതിക്ക് വിട നൽകിക്കൊണ്ട് 2016 നവംബറിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചു. അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നു.

2016-21 കാലയളവിൽ 5715.92 കോടി രൂപയാണ് ദുരിതാശ്വാസനിധിയിൽ നിന്നും വിനിയോഗിച്ചത്. ഇതിൽ ചികിത്സാ ധനസഹായമായി മാത്രം 918.95 കോടി രൂപ നൽകി. 2021 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2569.15 കോടി രൂപ വിവിധ സഹായങ്ങളായി നൽകിയതിൽ 917.13 കോടി രൂപ ചികിത്സാ സഹായമാണ്. 2011-16 കാലയളവിൽ യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് വെറും 808.78 കോടി രൂപ മാത്രമായിരുന്നുവെന്നും, അന്നത്തെ സർക്കാർ സഹായം അനുവദിച്ച് ഉത്തരവായെങ്കിലും തുക നൽകാതിരുന്ന 29,930 അപേക്ഷകളിൽപ്പോലും എൽഡിഎഫ് സർക്കാരാണ് പണം ലഭ്യമാക്കിയതെന്നും നാം തിരിച്ചറിയണം. അപേക്ഷകന് ധനസഹായം ലഭിക്കുന്നതിനായി ദീർഘനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.

തികച്ചും സുതാര്യമായ ഈ സംവിധാനത്തിൽ അപേക്ഷയുടെ നിജസ്ഥിതി https://cmo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകന് നേരിട്ട് പരിശോധിക്കാവുന്നതാണ്. എച്ച്ഐവി ബാധിതർക്കും ആർസിസിയിൽ ചികിത്സ നടത്തുന്നവർക്കും പ്രത്യേക ഓൺലൈൻ സംവിധാനങ്ങളും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടുള്ള സഹായവിതരണവും ഉറപ്പാക്കുന്നു. മാരകമായ അസുഖങ്ങൾ ബാധിച്ചവർക്ക് 3 ലക്ഷം രൂപ വരെയും, വാർഷിക വരുമാനം 2 ലക്ഷം വരെയുള്ള കുടുംബങ്ങൾക്കും ഈ ആശ്വാസ പദ്ധതിയുടെ തണൽ ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും ദുരന്തഘട്ടങ്ങളിൽ നൽകുന്ന വർദ്ധിപ്പിച്ച സഹായധനം ഈ സർക്കാരിന്റെ കരുതലിന് ഉദാഹരണമാണ്.മുഖ്യമന്ത്രി പിണറായി വിജയൻ

സഖാവ് കോടിയേരി
01/10/2025

സഖാവ് കോടിയേരി

സിപിഐ എം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന് ആചരിക്...
30/09/2025

സിപിഐ എം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന് ആചരിക്കാൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നു. പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും ദിനാചരണം സംഘടിപ്പിക്കണം.

മന്ത്രി, എംഎൽഎ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം തളിങ്ങിയ കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃനിരയിൽ എത്തിയ അദ്ദേഹം അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു. പാർടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു. എൽഡിഎഫിനെ കെട്ടുറപ്പോടെ നയിക്കുന്നതിലും അനുപമമായ മാതൃക കാട്ടി.

ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച്‌, എൽഡിഎഫ്‌ സർക്കാർ പത്താംവർഷത്തിലാണ്‌. വികസനപാതയിൽ അതിവേഗം കുതിക്കുന്ന സർക്കാരിന് ജനങ്ങളുടെ നിർലോഭമായ പിന്തുണയുണ്ട്. അതിൽ വിറളിപൂണ്ട്‌ യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്‌. കേന്ദ്രത്തിലെ ബിജെപി സർക്കാരാകട്ടെ ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചാണ് കേരളത്തോട് പെരുമാറുന്നത്. പരമാവധി ബുദ്ധിമുട്ടിച്ചും സാമ്പത്തികമായി ഞെരുക്കിയും വികസനം തടയാനാണ് നീക്കം. സാധാരണക്കാരെ മറന്ന കേന്ദ്രഭരണത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരണം. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും.

ഇടതുപക്ഷം ഹൃദയപക്ഷം...💪🥰KFi കേരളത്തിന്റെ സ്വന്തം വൈഫൈ.ഇനി ഡബിൾസ്പീഡിൽ...ഒപ്പം ഇരട്ടി ഡാറ്റയും.
29/09/2025

ഇടതുപക്ഷം ഹൃദയപക്ഷം...💪🥰
KFi കേരളത്തിന്റെ സ്വന്തം വൈഫൈ.
ഇനി ഡബിൾസ്പീഡിൽ...ഒപ്പം ഇരട്ടി ഡാറ്റയും.



'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന് വൈകിട്ട് 5 ന് വെള്ളയമ്പലത്ത് പഴ...
28/09/2025

'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന് വൈകിട്ട് 5 ന് വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. സർക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പ്, മേൽനോട്ട ചുമതല ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.

ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ, വി ശിവൻകുട്ടി, അഡ്വ. ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാവും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒ യുമായ ഡോ കെ എം എബ്രഹാം ആമുഖ പ്രഭാഷണം നടത്തും. ഡോ ശശി തരൂർ, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കൗൺസിലർ പാളയം രാജൻ എന്നിവർ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി വി സുഭാഷ് നന്ദി അറിയിക്കും.

KSKTU അരീപ്പറമ്പ് മേഖലാ കമ്മറ്റി
28/09/2025

KSKTU അരീപ്പറമ്പ് മേഖലാ കമ്മറ്റി

കൊച്ചി വളരുന്നു ഇടതിനൊപ്പം..👍👍👍👍👍👍💪💪💪💪💪💪ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് ട്രാo സിസ്റ്റം നമ്മുടെ കൊച്ചിയിലേക്ക് വരുന്നു❗ കൊച്ചി...
28/09/2025

കൊച്ചി വളരുന്നു ഇടതിനൊപ്പം..
👍👍👍👍👍👍💪💪💪💪💪💪

ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് ട്രാo സിസ്റ്റം നമ്മുടെ കൊച്ചിയിലേക്ക് വരുന്നു❗
കൊച്ചി മെട്രോ (KMRL) ആണ് ഈ കിടിലൻ പദ്ധതിക്ക് പിന്നിൽ.

എംജി റോഡിൽ നിന്ന് തേവര വരെ 6.2 കിലോമീറ്റർ ദൂരത്തിലായിരിക്കും ട്രാമിന്റെ ആദ്യ യാത്ര. ഒരു ട്രാമിൽ ഒരേ സമയം 240 പേർക്ക് സുഖമായി യാത്ര ചെയ്യാം. ഏറ്റവും വലിയ പ്രത്യേകത എന്താണെന്നോ❓ വെറും 6 മിനിറ്റ് കൊണ്ട് ഫുൾ ചാർജാകുന്ന ട്രാമിന്, ഒരു ചാർജിൽ 45 കിലോമീറ്റർ വരെ ഓടാൻ സാധിക്കും❗

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബില...
27/09/2025

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് തൊഴിൽപരിശീലനം ആരംഭിക്കുകയാണ്. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കാണ് പരിശീലനം നൽകുക.

കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്സ്, ഹോർട്ടികൾച്ചർ നേഴ്സറി മാനേജ്‍മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം -വോക് ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. വിദ്ഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുക. തൊഴിൽ- പഠന പരിശീലനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരീശീലനം നൽകുന്നുണ്ട്.

താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 30 നകം 83308 50136 ഫോൺ നമ്പറിൽ രാവിലെ ഒമ്പതു മണിയ്ക്കും വൈകീട്ട് നാലു മണിയ്ക്കും ഇടയിൽ ബന്ധപ്പെടേണ്ടതാണ്.

സ. ആർ ബിന്ദു
സാമൂഹ്യനീതി വകുപ്പ് മന്ത്രി

Address

Cherthala South
Cherthala
688529

Website

Alerts

Be the first to know and let us send you an email when CPIM അരീപ്പറമ്പ് ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share