DYFI മരുത്തോർവട്ടം

DYFI മരുത്തോർവട്ടം DYFI MARUTHORVATTOM MC

♥️
10/04/2024

♥️

07/04/2024

ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം?????????????

എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വിജയാശംസകളും ആയി ഡിവൈഎഫ്ഐ............. ഡിവൈഎഫ്ഐ മരുത്തോർവട്ടം തെക്ക് യൂണിറ്...
04/03/2024

എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വിജയാശംസകളും ആയി ഡിവൈഎഫ്ഐ.............
ഡിവൈഎഫ്ഐ മരുത്തോർവട്ടം തെക്ക് യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യൂണിറ്റ് പരിധിയിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പേനയും ആശംസാകാർഡും വിതരണം ചെയ്തു. മികച്ച അധ്യാപികക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ഗീത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ആദിത്യാ ദിനകരൻ അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി അഭിജിത്ത് സ്വാഗതവും ട്രഷറർ സജിതലെനിൻ നന്ദിയും രേഖപ്പെടുത്തി. മേഖലാ സെക്രട്ടറി അഖിൽ അരവിന്ദ്, ട്രഷറർ രാകേഷ്, യൂണിറ്റ് ജോയിൻ സെക്രട്ടറി പ്രവീൺ, വിഷ്ണു,അനന്തകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.സി രാജീവൻ, യു.ലെനിൻ, മരുത്തോർവട്ടം തെക്ക് ബ്രാഞ്ച് സെക്രട്ടറി എം.കെ.ഷാബു, ബ്രാഞ്ച് അംഗങ്ങളായ ദിനകരൻ,ഷീല,പി. എസ് ജഗദീഷ് എന്നിവർ പങ്കെടുത്തു. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഡിവൈഎഫ്ഐ മരുത്തോർവട്ടം മേഖലാ കമ്മറ്റിയുടെ ഹൃദയം നിറഞ്ഞ വിജയാശംസകൾ.........

14/11/2022

തന്റെ ആർ.എസ്.എസ് ബന്ധം ന്യായീകരിക്കാൻ കെ.സുധാകരൻ നെഹ്‌റുവിനെ കൂട്ട് പിടിക്കുകയാണ്.

ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മ ദിനത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പൊതു പരിപാടിയിൽ വച്ചാണ് സുധാകരൻ നെഹ്‌റു ആർ.എസ്.എസുകാരനായിരുന്ന ശ്യാമ പ്രസാദ് മുഖർജിയെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയ ജനാധിപത്യ വാദി ആണെന്ന് പ്രസംഗിച്ചത്. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്ന ചരിത്രം അഭിമാനത്തോടെ പറഞ്ഞ, എനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്ന സുധാകരൻ, തന്റെ ആർ.എസ്. എസ് ബന്ധത്തിന് ന്യായം ചമക്കാനും പൊതു സ്വീകാര്യതയുണ്ടാക്കി കൊടുക്കാനും നെഹ്‌റുവിനെ പോലെയൊരാളെ ഉപയോഗിക്കുമ്പോഴും കോൺഗ്രസ് നേതൃത്വം നിശബ്ദമാണ്.

നെഹ്‌റു പ്രധാന മന്ത്രി ആകുന്നതിനു മുൻപും ശേഷവും കോൺഗ്രസ് എല്ലാ കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ പുൽകിയും സമരസപ്പെട്ടുമാണ് മുന്നോട്ട് പോയത്. നെഹ്‌റുവിന്റെ കാലത്തടക്കം നിശ്ചയമായും അതിൽ വിമർശന വിധേയമായ സംഭവങ്ങളുണ്ട്. എന്നാൽ കെ. സുധാകാരന്റെ ഇപ്പോഴുള്ള ഉദ്ദേശം തന്റെ സംഘ പരിവാർ ബന്ധത്തിന് പൊതു സ്വീകാര്യത നേടുകയും ജനാധിപത്യവാദികൾ ആർ.എസ്.എസിനെ കൂടി ഉൾകൊള്ളണമെന്നുള്ള സന്ദേശം നൽകുക കൂടിയാണ്.

ഉയർന്ന മതേതര രാഷ്ട്രീയ മൂല്യം വച്ച് പുലർത്തിയിരുന്ന ജവഹർലാൽ നെഹ്‌റുവിന് തന്നെ അപമാനകരമാകുന്ന ഒരു പ്രസ്താവനയാണ് കെ
സുധാകരൻ അദ്ദേഹത്തിന്റെ ജന്മ ദിനത്തിൽ തന്നെ നടത്തിയത്. സോണിയ ഗാന്ധി രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇതിനോട് പ്രതികരിക്കേണ്ടതുണ്ട്.
കെ.സുധാകരനെയും കെ.സുരേന്ദ്രനേയും പരസ്പരം മാറി പോകുന്ന തരത്തിൽ സ്ഥിരമായി ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് പൊതു സമ്മതി നേടി കൊടുക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് വഴിയും നെഹ്‌റുവിനെ പോലും അപമാനിച്ച വ്യക്തി കോൺഗ്രസിന്റെ പാർലിമെന്റ് അംഗമായി തുടരുന്നതിലും എന്ത് സന്ദേശമാണ് കോൺഗ്രസ് പൊതു സമൂഹത്തിന് നൽകുന്നതെന്ന് വ്യക്തമാക്കണം.

DYFI കേരള സംസ്ഥാന കമ്മറ്റി

15/08/2022
11/07/2022
SSLC ഫലം കാത്തിരിക്കുന്നു എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ ുത്തോർവട്ടം മേഖലാ കമ്മറ്റി
14/06/2022

SSLC ഫലം കാത്തിരിക്കുന്നു എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ

ുത്തോർവട്ടം മേഖലാ കമ്മറ്റി

06/06/2022

മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽ നിന്ന് മോചനം കിട്ടാത്ത നിരാശയിലാണ് തിരുവനന്തപുരം നവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാർത്ഥിനി ജീവ മോഹൻ ജീവനൊടുക്കിയത്.

പഠിക്കാൻ മിടുക്കിയായിരുന്നു ജീവ.

പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ പ്ലസ് വണ്ണിൽ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നാക്കം പോയി. അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയിൽ ജീവയ്ക്കു മാര്‍ക്ക് കുറഞ്ഞതും അവളെ അസ്വസ്ഥയാക്കി. അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നും അതിനാലാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്നും മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

കൊറിയന്‍ മ്യൂസിക് ബാന്‍ഡുകളുടെ യൂട്യൂബ് വിഡിയോകൾ ജീവ സ്ഥിരമായി കാണുമായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.‌ അത്താഴത്തിന് ശേഷം രാത്രി ഉറക്കമൊഴിഞ്ഞ് കൊറിയൻ ബാൻഡ് വിഡിയോകൾ കാണുന്ന ശീലം ജീവയുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചു. മൊബൈൽ അഡിക്ഷനിൽ നിന്ന് രക്ഷപെടാൻ കഴിയാത്തത് മൂലം കടുത്ത ഡിപ്രഷറിനിലും കൊണ്ടെത്തിച്ചു. എല്ലാപേരോടും വളരെ സൗഹാർദ്ദമായി ഇടപെടുന്ന രീതിയായിരുന്നു ജീവയുടേത്.

തനിക്ക് ബന്ധുക്കളോടോ കൂട്ടുകാരോടോ പഴയതു പോലെ ഇടപെടാനോ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയുന്നില്ലെന്നും അതുമൂലം കടുത്ത വിഷാദത്തിലാണെന്നും എല്ലാവരിൽ നിന്നും താൻ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പിൽ സൂചിപ്പിക്കുന്നു. തന്റെ അനിയത്തിക്ക് ഒരു കാരണവശാലും മൊബൈൽ കൊടുക്കരുതെന്നും തന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നും ജീവ മുന്നറിയിപ്പ് നല്കിയിട്ടാണ് ആത്മഹത്യ ചെയ്തത്.

കുട്ടികൾ മൊബൈൽ ദുരുപയോഗം ചെയ്യുന്നത് തടയാൻ മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും ഉപയോഗത്തില്‍ നിന്നും കുട്ടികളെ നമ്മള്‍ മുമ്പ് മാറ്റി നിറുത്തിയിരുന്നു. എന്നാൽ കൊവിഡ് കാലം എല്ലാം മാറ്റി മറിച്ചു. വിദ്യാഭ്യാസം തന്നെ ഓണ്‍ലൈനായതോടെ മാതാപിതാക്കള്‍ക്കും കുട്ടികൾക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയായി.

മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിത ഉപയോഗം കൂട്ടികളുടെ ആരോഗ്യത്തെ തന്നെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ കൂടുതല്‍ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യിക്കുകയും വേണം. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തില്‍ വീടുകളില്‍ അടച്ചിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ കുട്ടികളെ നല്ല രീതിയില്‍ തന്നെ ബാധിക്കുന്നുവെന്നത് വാസ്തവമാണ്.

മാതാപിതാക്കളുടെ ശ്രദ്ധ ഈ വിഷയത്തിൽ അനിവാര്യമാണ്.

Address

Maruthorvattom
Cherthala
688539

Telephone

+919061248481

Website

Alerts

Be the first to know and let us send you an email when DYFI മരുത്തോർവട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share