CPIM മാരാരിക്കുളം ലോക്കൽ കമ്മറ്റി

  • Home
  • India
  • Cherthala
  • CPIM മാരാരിക്കുളം ലോക്കൽ കമ്മറ്റി

CPIM മാരാരിക്കുളം ലോക്കൽ കമ്മറ്റി AKG യുടെ സ്മരണയില്‍.... ചുവപ്പിന്റെ കരുത്തിൽ....
വർഗ്ഗീയതയ്ക്കെതിരെ....

19/05/2026
മെയ്ദിനാശംസകൾ ✊❤️
01/05/2026

മെയ്ദിനാശംസകൾ ✊❤️

ഇന്ന് ഒഞ്ചിയം രക്തസാക്ഷി ദിനം
30/04/2026

ഇന്ന് ഒഞ്ചിയം രക്തസാക്ഷി ദിനം

നാളെ വിവാഹിതരാകുന്ന സി.പി.ഐ.എം മാരാരിക്കുളം ലോക്കൽ കമ്മറ്റി അംഗം റ്റി. കെ പ്രസാദിൻ്റെ മകൾ വിദ്യക്കും അക്ഷയ്ക്കും വിവാഹ മ...
28/04/2026

നാളെ വിവാഹിതരാകുന്ന സി.പി.ഐ.എം മാരാരിക്കുളം ലോക്കൽ കമ്മറ്റി അംഗം റ്റി. കെ പ്രസാദിൻ്റെ മകൾ വിദ്യക്കും അക്ഷയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന_____________________അതികഠിനമായ ചൂടും, ഉഷ്‌ണ തരംഗവും മൂല...
25/04/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_____________________
അതികഠിനമായ ചൂടും, ഉഷ്‌ണ തരംഗവും മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നുനില്‍ക്കണമെന്ന് ബഹുജനങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു. ആവശ്യമായിടങ്ങളിലെല്ലാം താല്‍കാലിക തണ്ണീര്‍പന്തലുകളും, തണലിടങ്ങളും ഒരുക്കാന്‍ പാര്‍ടിയുടെയും ബഹുജന-സര്‍വീസ്‌ സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവയുടെയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. കുടിവെള്ള ക്ഷാമം പരിഹരിക്കാനും രംഗത്തിറങ്ങണം. ഏതൊക്കെ തരത്തില്‍ ഇടപെടേണ്ടതുണ്ടോ അതൊക്കെ നിര്‍വഹിക്കണം.

സംസ്ഥാനത്ത്‌ പലയിടത്തും താപനില 40 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളിലേക്ക്‌ ഉയര്‍ന്നിരിക്കുകയാണ്‌. പാലക്കാട്‌, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ മറ്റ്‌ ജില്ലകളിലും കടുത്ത ചൂടാണ്‌. സ്വാഭാവികമായും ജലസ്രോതുസ്സുകള്‍ വറ്റാനിടയുണ്ട്‌. കുടിവെള്ളക്ഷാമം അനുഭവപ്പെട്ടേക്കാം. സൂര്യാതപമേറ്റ്‌ മരണങ്ങളുമുണ്ടായി. ഈ സാഹചര്യം നേരിടാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത്‌ നടപടികള്‍ക്ക്‌ തീരുമാനിച്ചിട്ടുണ്ട്‌.

സര്‍ക്കാരും, തദ്ദേശ സ്ഥാപനങ്ങളും, ബഹുജനങ്ങളും യോജിച്ച്‌ ഈ സാഹചര്യത്തെ നേരിടണം. മനുഷ്യര്‍ക്ക്‌ മാത്രമല്ല, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവജാലങ്ങള്‍ക്കും വെള്ളം ലഭിക്കുന്നു എന്നുറപ്പുവരുത്തണം. ഇത്‌ നമ്മുടെ ഉത്തരവാദിത്വമാണെന്നുകണ്ട്‌ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, അതീവ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിക്കുന്നു.

14/04/2026

മുപ്പത്തി മുക്കോടി
തൂക്കി.....

Address

Mararikkulam
Cherthala
688523

Website

Alerts

Be the first to know and let us send you an email when CPIM മാരാരിക്കുളം ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share