BDYS ചേർത്തല നിയോജകമണ്ഡലം

BDYS ചേർത്തല നിയോജകമണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BDYS ചേർത്തല നിയോജകമണ്ഡലം, Political Party, Cherthala.

ആൻ്റി റാഗിങ്ങ് നിയമങ്ങൾ  ക്ക് നിരോധിച്ച നോട്ടിൻ്റെ പോലും വില നൽകാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻ...
20/02/2025

ആൻ്റി റാഗിങ്ങ് നിയമങ്ങൾ ക്ക് നിരോധിച്ച നോട്ടിൻ്റെ പോലും വില നൽകാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻതിരിയണം: രാഖേഷ് കോഴഞ്ചേരി

കോട്ടയം: ഇരയോടൊപ്പം നിൽക്കാതെ റാഗിങ്ങ് എന്ന ക്രൂരത കാട്ടുന്നവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടാണ് വർദ്ധിച്ചു വരുന്ന റാഗിങ്ങുക്കൾക്ക് കാരണമെന്ന് ബി ഡി വൈ എസ് സംസ്ഥാന പ്രസിഡണ്ട് രാഖേഷ് കോഴഞ്ചേരി ആരോപിച്ചു. കോട്ടയത്ത് ബി ഡി വൈ എസ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ബി ഡി വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷെൻസ് സഹദേവൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബി ഡി ജെ എസ് കോട്ടയം ജില്ലാ പ്രസിഡണ്ട് എം പി സെൻ മുഖ്യ പ്രഭാഷണം നടത്തി. ബി ഡി ജെ എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി അനിൽ കുമാർ, ഷാജി ശ്രീശിവം , സജീഷ്മണലേൽ എന്നിവർ പ്രസംഗിച്ചു.
ബി ഡി വൈ എസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി ബിഡ്സൺ മല്ലികശ്ശേരി , വൈസ് പ്രസിഡൻ്റ് മാരായി അനൂപ് കാഞ്ഞിരപ്പള്ളി, ജയൻ മീനടം, ജിനു തമ്പി, എന്നിവരും സെക്രട്ടറിയായി ജോമോൻ K പനഞ്ചിക്കാട് , ജോയിൻ സെക്രട്ടറിമാരായി സുരേഷ് , സുനീഷ് പള്ളിക്കത്തോട് എന്നിവരെയും തിരഞ്ഞെടുത്തു...

മാതൃഭൂമിയും രാഹുലും അറിയാൻ വേണ്ടി എഴുതുന്നത്.ഹിന്ദുക്കൾ എന്ന് സ്വയം വിളിക്കുന്ന വർ  മുഴുവൻ സമയവും അക്രമത്തിലും വിദ്വേഷത്...
02/07/2024

മാതൃഭൂമിയും രാഹുലും അറിയാൻ വേണ്ടി എഴുതുന്നത്.
ഹിന്ദുക്കൾ എന്ന് സ്വയം വിളിക്കുന്ന വർ മുഴുവൻ സമയവും അക്രമത്തിലും വിദ്വേഷത്തിലും ഏർപ്പെട്ടിരിക്കുന്നവരാണ്. അവർ യഥാർത്ഥ ഹിന്ദുവല്ല എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവനെ പൊട്ടന്മാരുടെ രാജാവ് എന്ന് തന്നെ വിശേഷിപ്പിക്കാം.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും തന്നെ ഹിന്ദുമതഗ്രന്ഥങ്ങളിൽ എവിടെയുമില്ല.
അതിഥി
ദേവോ ഭവ:
എന്ന തൈത്തിരി യോപനിഷത്തിലെ
സൂക്തത്തെ പ്രാവർത്തികമാക്കും വിധം ,
ഇവിടെ വന്നെത്തിയ എല്ലാ മതസ്ഥർക്കും സ്വീകരണം നൽകിയവരാണ് ഇവിടത്തെ ഹിന്ദു രാജാക്കന്മാർ.
അവർക്ക് ആരാധനാലയങ്ങൾ പണിയാൻ മണ്ണും വിവാഹ കഴിക്കാൻ പെണ്ണും
നൽകിയവരാണ്
ഭാരതീയരുടെ പൂർവികർ.
അതിലൂടെ പടർന്നു പന്തലിച്ച മത അനുയായികളുടെ പേരക്കുട്ടികളും കൊച്ചുമക്കളും
വളരാൻ ഇടം നൽകിയവരുടെ ഇന്നത്തെ തലമുറയെ
നിത്യവും മൂന്ന് നേരം ചാണകം എന്ന് വിളിക്കുമ്പോൾ പോലും നിശബ്ദരായി നിൽക്കുന്നവരാണ് ഹിന്ദുക്കൾ .പിന്നെ എന്തുകൊണ്ടാണ് ഹിന്ദുക്കൾ എന്ന് സ്വയം വിളിക്കുന്ന വർ അക്രമത്തിലും വിദ്വേഷത്തിലും ഏർപ്പെട്ടിരിക്കുന്നവരാണ് എന്ന് രാഹുൽ പറഞ്ഞത്.
അദ്ദേഹം പറഞ്ഞത് ; മുഴുവൻ ഹിന്ദുക്കളെയുമല്ല,
ഇടതുപക്ഷത്തിലോ
വലതുപക്ഷത്തിലോ
അല്ലാതെ താമര പക്ഷത്ത് അടിയുറച്ചു നിൽക്കുന്ന ഹിന്ദുക്കളെയാണ്.
ആ ഹിന്ദുക്കൾ ഈ വിധം അടിയുറച്ചു നിന്നാൽ ഇടത് / വലതു
പക്ഷ രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്നത് കൊണ്ടാണ് ആ "പാവം" അങ്ങനെ പറഞ്ഞത്.
മുമ്പ് പറഞ്ഞത്
ഹിന്ദുത്വത്തിലെ ആ ശക്തിയെ ഇല്ലാതാക്കാൻ പോരാടണം എന്നായിരുന്നു.
ശക്തി എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഹിന്ദു എന്ന ലേബലിൽ ഇവിടുത്തെ ഭൂരിപക്ഷം സംഘടിക്കുന്നതിനെയാണ്.
ഹിന്ദു എന്നൊരു മതം തന്നെ ഇല്ല എന്നും അത് ഒരു സംസ്കാരം മാത്രമാണ് എന്നും ഉറക്കെ ഉറക്കെ പറയുന്നവർ യാതൊരു ഉളുപ്പുമില്ലാതെ ഹിന്ദു ഭൂരിപക്ഷമാണെന്നും ഞങ്ങൾ ന്യൂനപക്ഷമാണെന്നും പറയുന്നതിലെ യുക്തി
ഒന്ന് വിശദമാക്കണം.
ഹിന്ദു ഒരിക്കലും ഞാൻ ഒരു ഹിന്ദുവാണ് എന്ന് സ്വയം പറയാൻ പാടില്ല.
പറഞ്ഞാൽ അത് വർഗീയതയാണ്.
ഞാനൊരു മുസ്ലിമാണ് ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞാൽ അത് അവരുടെ അഭിപ്രായം സ്വാതന്ത്ര്യവും, അവകാശവുമാണ്.
ഹിന്ദു എന്നും ഇടതു വലതുപക്ഷ രാഷ്ട്രീയ പാർട്ടിക്കുള്ളിൽ ഹിന്ദുവാണ് എന്ന് പറയാതെ
ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാതെ
മതേതരത്വത്തിന്റെ പ്രതീകമാകാൻ ഓരോരുത്തരും തങ്ങൾക്കൊപ്പമുള്ള ബന്ധുക്കളുടെ വോട്ടുകൾ സ്വാംശീകരിക്കുവാനുള്ള ചട്ടകങ്ങളായി നിലനിൽക്കണം.
അങ്ങനെ നിലനിൽക്കുന്നവർക്ക് സഹകരണ ബാങ്ക് ഡയറക്ടർ മുതൽ കഷ്ടിച്ച്
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വരെയുള്ള
പദവികൾ നൽകും .
അവിടെ നിന്ന് മുകളിലേക്കുള്ള പദവികൾ എല്ലാം ഹിന്ദുക്കളെ ഏറ്റവും കൂടുതൽ പരിഹസിക്കുകയും തെറി പറയുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഹിന്ദു നാമധാരികൾക്കായി സംവരണം ചെയ്യപ്പെട്ടവയാണ്.
ഇത്തരം തെറി പറയലുകളെയും പരിഹസിക്കലിനെയും
ഏതെങ്കിലും ഒരു ഹിന്ദു ചോദ്യം ചെയ്താൽ " അതിനെതിരെ പ്രതികരിച്ചാൽ അവൻ അക്രമത്തിലും വിദ്വേഷത്തിലും ഏർപ്പെടുന്ന ഹിന്ദുവായി മുദ്രകുത്തപ്പെടും.
മറ്റുള്ളവർ മതാടിസ്ഥാനത്തിൽ സംഘടിച്ചാൽ അത് ഭരണഘടന പ്രകാരമുള്ള സ്വാതന്ത്ര്യം; ഹിന്ദുക്കൾ സംഘടിച്ചാൽ അത് ഭൂരിപക്ഷ വർഗീയ ഫാസിസവുമായി
മുദ്രകുത്തി പ്രസംഗിക്കുന്നവരുടെ
ലക്ഷ്യം
എണ്ണത്തിൽ കൂടുതലുള്ളവർ സംഘടിക്കാതെ; എണ്ണത്തിൽ കുറവുള്ള സംഘടിതരായവരുടെ
കാൽച്ചുവട്ടിൽ എന്നെന്നും ഇരുന്നു കൊള്ളണം എന്നതാണ്.
ഹിന്ദുക്കൾ അക്രമകാരികളായിരുന്നു എങ്കിൽ
മറ്റൊരു മതത്തിനും
ഈ മണ്ണിൽ കാൽ പതിപ്പിക്കാൻ പോലും കഴിയില്ലായിരുന്നു.
മറ്റ് മതങ്ങൾ ഇവിടെ വളരില്ലായിരുന്നു.
ഹിന്ദുക്കൾ ആരും മറ്റൊരു ദേശത്തെ അക്രമിച്ചിട്ടില്ല ,മറ്റൊരു ദേശത്ത് ചെന്ന് അവിടത്തെ ആരാധനാലയങ്ങൾ തല്ലിത്തകർത്ത്
അതിൻറെ മേൽ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടില്ല.മതം ഹിന്ദുവിന്റേതാക്കാൻ പടയോട്ടം നടത്തിയിട്ടില്ല.
ഹിന്ദുവിലൂടെ മാത്രമേ സ്വർഗ്ഗ പ്രവേശനം സാധ്യമാകൂ എന്ന് പറഞ്ഞിട്ടില്ല.
ഹിന്ദുക്കൾ അല്ലാത്തവരെല്ലാം നരകത്തിലെ
നിത്യാഗ്നിയുടെ അവകാശികളാകുമെന്ന് പ്രസംഗിച്ചിട്ടില്ല.
ഇത് പോലെ പ്രവർത്തിച്ചവരും ഇവരുടെ പ്രവർത്തനത്തെ വോട്ടിന് വേണ്ടി അനുകൂലിച്ച് ന്യായീകരിക്കുന്നവരുമാണ് അക്രമണത്തിലും വിദ്വേഷത്തിലും ഏർപ്പെട്ടിരിക്കുന്നവർ . ഇത് തിരിച്ചറിഞ്ഞിട്ടും പറയാൻ നട്ടെല്ലില്ലാത്ത മാധ്യമങ്ങൾ മാത്രമെ "നന്ദി രാഹുൽ "
എന്ന തലക്കെട്ട് നൽകി ഇത്തരം പൊട്ടത്തരം പറഞ്ഞവനെ പുകഴ്ത്തുകയുള്ളു.
കടപ്പാട്.....

NDA കരുനാഗപ്പള്ളി മണ്ഡലം കൺവെൻഷനിൽ സ്വീകരണം ഏറ്റുവാങ്ങിയപ്പോൾ ഈ നാടിന് നൽകിയത് രണ്ട് പ്രധാനപ്പെട്ട ഉറപ്പുകളാണ്.കേരളത്തില...
07/04/2024

NDA കരുനാഗപ്പള്ളി മണ്ഡലം കൺവെൻഷനിൽ സ്വീകരണം ഏറ്റുവാങ്ങിയപ്പോൾ ഈ നാടിന് നൽകിയത് രണ്ട് പ്രധാനപ്പെട്ട ഉറപ്പുകളാണ്.
കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്ന സ്ഥലമാണ് കരുനാഗപ്പള്ളി. ജനവിശ്വാസം നേടുന്നപക്ഷം ഒരമ്മ എന്ന നിലയിൽ മയക്കുമരുന്ന് ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടം ആരംഭിക്കുമെന്നതാണ് ഉറപ്പ്. മണ്ഡലത്തിലെ സിപിഎം നേതാക്കളെ മയക്കുമരുന്ന് ലഹരിക്കടത്തിൽ ഉൾപ്പടെ പിടിച്ച മണ്ഡലമാണ്. കരുനാഗപ്പള്ളിയിലെ കുടുംബങ്ങളുടെ സ്വൈര്യ ജീവിതത്തിനാണ് വോട്ട് ചോദിക്കുന്നത്.
രണ്ടാമതായി, തീരദേശത്തിന്റെ വേദന മുഴങ്ങിക്കേൾക്കുന്ന മണ്ഡലത്തിൽ തീരദേശ സംരക്ഷണം ഉറപ്പുവരുത്താൻ ശാസ്ത്രീയമായ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന ഉറപ്പാണ് നൽകുന്നത്.
ഇനി കരുനാഗപ്പള്ളിക്കും ശോഭനമായ ഭാവിയുണ്ടാകട്ടെ.

#ആലപ്പുഴയുടേശോഭ

എൻ. ഡി. എ സംസ്ഥാന ശില്പശാല ചേർത്തലയിൽ കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശ്രീ. തുഷാർ വെള്ളാപ്പള്ളി, ശ്രീ...
04/11/2023

എൻ. ഡി. എ സംസ്ഥാന ശില്പശാല ചേർത്തലയിൽ കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശ്രീ. തുഷാർ വെള്ളാപ്പള്ളി, ശ്രീ. കുമ്മനം രാജശേഖരൻ, ശ്രീ. പി. കെ. കൃഷ്ണദാസ്, കെ. സുഭാഷ്, ശ്രീമതി സി. കെ. ജാനു, കുരുവിള മാത്യൂസ്, വി. വി. രാജേന്ദ്രൻ,വിഷ്ണുപുരം ചന്ദ്രശേഖരൻ, രാമചന്ദ്രൻ പി. എസ് എന്നിവരടക്കം എല്ലാ എൻ. ഡി. എ നേതാക്കളും പങ്കെടുക്കുന്നുണ്ട്.

ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവർക്ക്ആദരാജ്ഞലികൾ
03/06/2023

ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവർക്ക്
ആദരാജ്ഞലികൾ

ക്രസ്തുമസ് പുതുവത്സര സമ്മനമായ് പാട്ടും നാട്ടുവാർത്തകളും കേൾക്കാൻ എഫ് എം റേഡിയൊകൾ നൽകി.ബി.ഡി. ജെ.എസ്. ആലപ്പുഴ ജില്ല കമ്മറ...
25/12/2022

ക്രസ്തുമസ് പുതുവത്സര സമ്മനമായ് പാട്ടും നാട്ടുവാർത്തകളും കേൾക്കാൻ എഫ് എം റേഡിയൊകൾ നൽകി.ബി.ഡി. ജെ.എസ്.

ആലപ്പുഴ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ൽ നടപ്പിലാക്കുന്ന അശരണരോടോപ്പം ബി.ഡി. ജെ. എസ്സ് .പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പുതുവർഷത്ത വരവേൽക്കുന്നു മതിലകം ലെ പ്രസി സാനിട്ടോറിയത്തിൽ നടന്ന ചടങ്ങിൽ റേഡിയൊകൾ നൽകിയതോടൊപ്പം അന്തേ വാസികൾക്ക്പുതു വസ്ത്രങ്ങളും കേക്കുകളും മധുര പലഹാരങ്ങളുമടങ്ങിയ സമ്മാനങ്ങളുമായാണ് ബി.ഡി. ജെ എസ് ജില്ലാ കമ്മറ്റി എത്തിയത്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പിലാക്കാൻ പോകുന്നത് എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ പറഞ്ഞു. ഒരു വർഷ കാലത്തെയ്ക്ക് നടത്തുന്ന സേവന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് മാതൃകയാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എസ് ജ്യോതിസ് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ദിലിപ്കുമാർ ചെർത്തല മണ്ഡലം സംഘടനാ സെക്രട്ടറി ടി. ആർ. വിനോദ് അരൂർ നിയോജക മണ്ഡലം സെക്രട്ടറി ടി. സത്യൻ ബി.ഡി.എം എസ്. ജോ സെക്രട്ടറി അംബിളി അപ്പുജീ , മണ്ഡലം ഭാരവാഹികളായ ജയൻ വേളാർ വട്ടം , ജെ.പി പ്രശാന്ത് എന്നിവർ നേതൃത്വം നൽകി

ചേർത്തല ബാറിലെ അഭിഭാഷകയും അറവനാട്ട് ശ്രീ.ശശിധരൻ്റെയും ശ്രീമതി. മേഴ്സി ശശിധരൻ്റെയും മകൾ അഡ്വക്കേറ്റ് ശീതൾ എം ശശിധരൻ മുനിസ...
24/12/2022

ചേർത്തല ബാറിലെ അഭിഭാഷകയും അറവനാട്ട് ശ്രീ.ശശിധരൻ്റെയും ശ്രീമതി. മേഴ്സി ശശിധരൻ്റെയും മകൾ അഡ്വക്കേറ്റ് ശീതൾ എം ശശിധരൻ മുനിസിഫ് മജിസ്‌ട്രേറ്റ് ജുഡീഷ്യറി ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ജുഡീഷ്യൽ സർവീസിലേക്ക് പ്രവേശിക്കുന്ന അഡ്വക്കേറ്റ് ശീതളിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു കൊണ്ട് BDJS ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ.റ്റി അനിയപ്പൻ അവറുകൾ പൊന്നാട അണിയിച്ചു ആദരിച്ചു....

03/12/2022

ഇസ്ലാമിക് സ്റ്റേറ്റിൽ തീവ്രവാദിയായി പൊട്ടിത്തെറിക്കേണ്ടവൻ അധ്യാപകനായാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. റഫീഖ് എന്ന അധ്യാപക വേഷം കെട്ടിയ നികൃഷ്ട ജീവിയുടെ തലയിൽ ഉദിച്ച ആശയമാണ് മേമുണ്ട സ്കൂളിലെ വിദ്യാർത്ഥികളിലൂടെ ആളുകളുടെ മുന്നിൽ എത്തിച്ചത്.

വിവിധ രാജ്യങ്ങളുടെ ക്രിക്കറ്റും ഫുട്ബോളും കാണുമ്പോൾ നമ്മുടെ നാട്ടിലുള്ളവർ കൈയ്യടിക്കുന്നു ഉണ്ടല്ലോ എന്നാൽ, പാകിസ്ഥാൻ ജയിച്ചാൽ കൈയ്യടിച്ചാൽ എന്താണ് കുഴപ്പം എന്ന് മേമുണ്ട സ്കൂളിലെ പാവം വിദ്യാർത്ഥികളെ കൊണ്ട് ചോദിച്ച ജിഹാദി.......
നിനക്കുള്ള മറുപടി കേട്ടോളൂ...

നൂറുകണക്കിന് ഭാരത സൈനികരുടെ ജീവൻ ബലി കൊടുക്കേണ്ടി വന്നത് നീ ഈ പറഞ്ഞ വിശാല മനസ്സിന്റെ പുറത്തല്ല, ഭാരതത്തിന്റെ നാശം എന്ന ഒറ്റ ലക്ഷ്യം കൊണ്ട് മാത്രം നിലനിൽക്കുന്ന ലോകത്തെ ഏക രാഷ്ട്രമാണ് പാകിസ്ഥാൻ. അവിടെനിന്നും മറ്റുള്ളി ലടങ്ങളിലേക്ക് കയറ്റി അയക്കുന്നത് തീവ്രവാദം മാത്രമാണ്. ആഗോള ഭീകരവാദത്തിന്റെ എല്ലാ സ്രോതസ്സുകളും നിലനിൽക്കുന്നത് പാകിസ്ഥാൻ എന്ന ആ രാഷ്ട്രത്തിലാണ്.

നിനക്ക് മനസ്സിലായില്ലെങ്കിൽ ഒന്നുകൂടി വ്യക്തമാക്കാം ശത്രു രാജ്യത്തിന് വേണ്ടി കൈയ്യടിച്ചാൽ പിന്നെ നാട്ടുകാർ കൈകൊണ്ടാണോ കാലുകൊണ്ടാണോ, ആ കയ്യടിച്ചവനെ അടിക്കുന്നത് എന്ന് മനസ്സിലാക്കാൻ ചിലപ്പോൾ നീ കോമ സ്റ്റേജിൽ നിന്നും കുറേകാലം കഴിഞ്ഞ് ഉണരേണ്ടതായി വരും...
മനസ്സിലായോ....

ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ സ്വന്തം നാടിന്റെ പതനം ആഗ്രഹിക്കുന്ന ഒരു നാടിനെ അതും ആഗോള തീവ്രവാദത്തിന്റെ ഈറ്റില്ലമായ പാക്കിസ്ഥാൻ എന്ന നമ്മുടെ ശത്രു രാജ്യത്തെ വെള്ളപൂശാൻ പ്രബുദ്ധർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പൊട്ടക്കിണറ്റിലെ തവളകളുടെ അത്ര പോലും ലോക പരിചയം ഇല്ലാത്ത കുറിച്ച് ആളുകളുടെ നിക്ഷിപ്‌തം താല്പര്യത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികളെ കൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്തു എങ്കിൽ അത് തികച്ചും തെറ്റായ സന്ദേശം ആണ് സമൂഹത്തിൽ നൽകുക.നമ്മുടെ രാജ്യത്തിന്റെ രക്ഷിക്കാൻ മഞ്ഞിലും മലയിലും രാപ്പകൽ ഇല്ലാതെ സ്വന്തം നാടും വീടും ഉപേക്ഷിച്ച് നമ്മുക്ക് കാവൽ നിൽക്കുന്ന ജവാന്മാരുടെ ജീവത്യാഗത്തിന് ഒരു വിലയും നൽകാത്ത രീതിയിൽ ഉള്ള കാര്യം ആണ് എന്ന് പറയാതെ വയ്യ ഇങ്ങനെ ഉള്ള ഒരു കാര്യം അതിർത്തിയിൽ പറഞ്ഞു പഠിപ്പിക്കുന്ന അദ്ധ്യാപകൻ ഒരിക്കലും നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ അർഹത ഇല്ലാത്ത ആൾ തന്നെ ആണ് അത് അവതരിപ്പിക്കുവാനും അതിനു വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന ആളുകളുടെയും മനോനില ഒന്ന് പരിശോധിക്കണം.രാഷ്ട്രീയം ആയാലും മതം ആയലും ജാതി ആയാലും ഇത് ഒന്നും തന്നെ രാഷ്ട്രത്തിന്റെ മുകളിൽ അല്ല അത് ആണ് ഒരു അദ്ധ്യാപകൻ ആദ്യം പറഞ്ഞത് പഠിക്കേണ്ടത് അല്ലാതെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരിൽ രാഷ്ട്രത്തെ തള്ളി പറയുന്ന ഒരു തലമുറയെ അല്ല ഈ നാട്ടിൽ ആവശ്യം.

31/07/2022

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ഭാരോദ്വഹനത്തിൽ സ്വർണ്ണം നേടിയ ജെറമി ലാൽറിന്നുംഗയ്ക്ക് അഭിനന്ദനങ്ങൾ...

Address

Cherthala

Website

Alerts

Be the first to know and let us send you an email when BDYS ചേർത്തല നിയോജകമണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share