ꜱᴅᴩɪ ᴩᴀɴᴊᴀʟ ᴩᴀɴᴄʜᴀʏᴀᴛʜ ᴄᴏᴍᴍɪᴛᴛᴇᴇ

  • Home
  • India
  • Chelakkara
  • ꜱᴅᴩɪ ᴩᴀɴᴊᴀʟ ᴩᴀɴᴄʜᴀʏᴀᴛʜ ᴄᴏᴍᴍɪᴛᴛᴇᴇ

ꜱᴅᴩɪ ᴩᴀɴᴊᴀʟ ᴩᴀɴᴄʜᴀʏᴀᴛʜ ᴄᴏᴍᴍɪᴛᴛᴇᴇ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ

ജൂണ്‍ 05ലോക പരിസ്ഥിതി ദിനംപ്രകൃതി നമ്മുടെ സമ്പത്ത്സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം
05/06/2026

ജൂണ്‍ 05
ലോക പരിസ്ഥിതി ദിനം

പ്രകൃതി നമ്മുടെ സമ്പത്ത്
സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം

കുരുന്നുകൾ കലാലയങ്ങളിലേക്ക് ആശംസകളോടെ
01/06/2026

കുരുന്നുകൾ കലാലയങ്ങളിലേക്ക്
ആശംസകളോടെ

26/05/2026

💚❤️

പശ്ചിമ ബംഗാളിലെ സ്കൂളുകളിലും മദ്‌റസകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള മുഖ്യമന്ത്രി സുവേന്ദു അധിക...
24/05/2026

പശ്ചിമ ബംഗാളിലെ സ്കൂളുകളിലും മദ്‌റസകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ തീരുമാനത്തെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ഹഖീഖുൽ ഇസ്‌ലാം ശക്തമായി അപലപിച്ചു. ഈ ഉത്തരവ് വിദ്യാഭ്യാസ-മത സ്ഥാപനങ്ങളിലേക്കുള്ള അനാവശ്യവും പ്രകോപനപരവുമായ കടന്നുകയറ്റമാണെന്നും, ദേശീയതയുടെ മറവിൽ ന്യൂനപക്ഷ സ്ഥാപനങ്ങളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.

ദേശസ്‌നേഹം നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ കഴിയുന്ന ഒന്നല്ലെന്നും രാഷ്ട്രീയ പ്രതീകങ്ങൾക്ക് വേണ്ടി ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾ ബലികഴിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപരവും മതപരവുമായ വൈകാരികതകളുള്ള ഒരു ഗാനം നിർബന്ധമാക്കുന്നത് ഇന്ത്യയുടെ മതേതര ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്നും ജനാധിപത്യപരമായ വൈവിധ്യത്തെ തകർക്കുന്നതാണെന്നും ഹഖീഖുൽ ഇസ്‌ലാം വ്യക്തമാക്കി.

ഈ ഉത്തരവ് സർക്കാർ ഉടനടി പിൻവലിക്കണമെന്നും ആശയപരമായ ധ്രുവീകരണത്തിനും ഭൂരിപക്ഷ രാഷ്ട്രീയത്തിനുമുള്ള വേദികളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുന്നതിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറി:ഭരണഘടനാ പദവികളുടെ വിശ്വാസ്യത തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുക...
24/05/2026

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറി:
ഭരണഘടനാ പദവികളുടെ വിശ്വാസ്യത തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് - കെ കെ അബ്ദുൽ ജബ്ബാർ

കേരളത്തിലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിച്ച നടപടി ജനാധിപത്യ ബോധ്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും വെല്ലുവിളിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന മനോജ് കുമാര്‍ അഗര്‍വാറിനെ മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് കേരളത്തിലും സമാന നിയമനം. എസ്ഐആറില്‍ ബിജെപിക്ക് അനുകൂലമായി ലക്ഷണക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റിയതിലുള്ള പ്രത്യുപകരമാണ് മനോജ് കുമാര്‍ അഗര്‍വാളിന്റെ നിയമനമെന്ന ആക്ഷേപമുണ്ട്. രത്തന്‍ യു ഖേല്‍ക്കര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ പതിച്ചത് വലിയ വിവാദമായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കമ്മീഷന്റെ ഔദ്യോഗിക രേഖയിലാണ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുകയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തിരിക്കുന്നത് പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. തികഞ്ഞ പക്ഷപാതിയും വംശീയ ചിന്താഗതിക്കാരനുമായ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായി നിയമിച്ചതും വലിയ ദുസ്സൂചനയാണ് നല്‍കുന്നത്. സംഘപരിവാര്‍ അനുകൂലികളും വംശീയവാദികളും മുഖ്യമന്ത്രിയുടെ ഉപദേശകരും സ്റ്റാഫുകളുമായി മാറുന്നത് ചില അന്തര്‍ധാരകള്‍ സജീവമാണെന്നതിന്റെ അപകട സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

21/05/2026

20/05/2026

*ഇന്ത്യൻ തെരുവുകളിൽ അനീതിക്കെതിരെ പ്രതിഷേധത്തിന്റെ സാഗരം തീർക്കാൻ അവർ വരുന്നു...*

_*𝐘𝐎𝐔𝐍𝐆 𝐃𝐄𝐌𝐎𝐂𝐑𝐀𝐓𝐒 🤍❤️*_
*പ്രഖ്യാപന റാലി*
തിരുവനന്തപുരം

Young democrats 💥
20/05/2026

Young democrats 💥

Address

Chelakkara

Website

Alerts

Be the first to know and let us send you an email when ꜱᴅᴩɪ ᴩᴀɴᴊᴀʟ ᴩᴀɴᴄʜᴀʏᴀᴛʜ ᴄᴏᴍᴍɪᴛᴛᴇᴇ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share