CPlMപാലമേൽ തെക്ക് ലോക്കൽ കമ്മറ്റി

  • Home
  • India
  • Charummoodu
  • CPlMപാലമേൽ തെക്ക് ലോക്കൽ കമ്മറ്റി

CPlMപാലമേൽ തെക്ക് ലോക്കൽ കമ്മറ്റി സി.പി.ഐ.എം പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി

ഫാക്ടറി വാർഡിൻ്റെ സ്വന്തം വിജയൻപിള്ള...സിപിഐ എം നേതാവായുംരണ്ടുതവണ വാർഡിൻ്റെ ജനപ്രതിനിധിയായുംസ്വന്തം നാട്ടിലെ ജനതയോട്മൂന്...
16/11/2025

ഫാക്ടറി വാർഡിൻ്റെ സ്വന്തം വിജയൻപിള്ള...

സിപിഐ എം നേതാവായും
രണ്ടുതവണ വാർഡിൻ്റെ ജനപ്രതിനിധിയായുംസ്വന്തം നാട്ടിലെ ജനതയോട്
മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന ആത്മബന്ധം.....

പഞ്ചായത്ത് മെമ്പർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,
ക്ഷീരസംഘം പ്രസിഡൻ്റ്, കർഷകസംഘം മേഖലാ സെക്രട്ടറി
സിപിഐഎം ലോക്കൽ കമ്മിറ്റി സെൻ്റർ അംഗം തുടങ്ങി വഹിച്ചതും വഹിക്കുന്നതുമായ ചുമതലകളേറെ .....

വാർഡിലെ ജനതയ്ക്ക് സഖാവ് എൻ എൻ വിജയൻ പിള്ളയോടും സ്വന്തം ജനതയോട് സഖാവിനുമുള്ളത് അഭേദ്യമായ ബന്ധം....

പാലമേൽ ഗ്രാമപഞ്ചായത്തിലെ ഫാക്ടറി വാർഡിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സവിനയം അവതരിപ്പിക്കുന്നു..
സഖാവ് എൻ എൻ വിജയൻ പിള്ള....

അംഗീകരിച്ചാലും..... ആശിർവദിച്ചാലും.........♥️

എരുമക്കുഴിയുടെ പ്രിയപ്പെട്ട ടീച്ചർ..♥️സഖാവ് കെ ബിജുവിന്റെ പിൻഗാമിയായെത്തി എരുമക്കുഴിയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ജനപ്ര...
16/11/2025

എരുമക്കുഴിയുടെ പ്രിയപ്പെട്ട ടീച്ചർ..♥️

സഖാവ് കെ ബിജുവിന്റെ പിൻഗാമിയായെത്തി എരുമക്കുഴിയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ജനപ്രിയ...

പരിചിതർക്കെല്ലാം അതിരില്ലാത്ത സ്നേഹം വിളമ്പുന്ന നന്മ....

ഒരു "പൊതു ഇടം" എന്ന ഏതൊരു നാടിന്റെയും ചിരകാല അഭിലാഷം സാക്ഷാത്കരിച്ച സുമനസ്സ്.....

സ്വന്തമായി സ്ഥലം വിട്ടു നൽകി മനോഹരമായ അങ്കണവാടിയും ഭൗതിക സാഹചര്യങ്ങളും എരുമക്കുഴിക്ക് സായത്തമാക്കിയ
നല്ല മനസ്സിൻ്റെ ഉടമ...

സാന്ത്വന പരിചരണത്തിന് പുതിയ മാതൃകകൾ സൃഷ്ടിച്ച് മുന്നേറുന്ന മൈത്രി (കെ ബിജു മെമ്മോറിയൽ) പാലിയേറ്റീവ് കെയറിന്റെ മുഖ്യ സംഘാടക.....

എരുമക്കുഴിയുടെ ആബാലവൃത്തം ജനതയെയും സ്വന്തം ഹൃദയത്തോട് ചേർത്തുവച്ച സഖാവ് എസ് രാധികയെ പാലമേൽ ഗ്രാമപഞ്ചായത്തിന്റെ എരുമക്കുഴി വാർഡിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സവിനയം ഞങ്ങൾ അവതരിപ്പിക്കുന്നു...

അനുഗ്രഹിച്ചാലും...
ആശിർവദിച്ചാലും......♥️

ആദിക്കാട്ടകുളങ്ങര കിഴക്ക്.പുതിയ വാർഡിന് സർഗ്ഗസാന്നിദ്ധ്യം...പുത്തൻ വാർഡായപത്താം വാർഡിന്പുത്തനുണർവ്വേകി രശ്മി രാജേന്ദ്രൻ....
16/11/2025

ആദിക്കാട്ടകുളങ്ങര കിഴക്ക്.
പുതിയ വാർഡിന് സർഗ്ഗസാന്നിദ്ധ്യം...

പുത്തൻ വാർഡായ
പത്താം വാർഡിന്
പുത്തനുണർവ്വേകി രശ്മി രാജേന്ദ്രൻ...

ആയിരക്കണക്കിന് പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ സോഷ്യൽ മീഡിയ താരം....

നാടിൻ്റെ ഉയർച്ചയും ജനങ്ങളുടെ ഒരുമയും സ്വപ്നം കാണുന്ന സാമൂഹ്യ പ്രവർത്തക...

ആദിക്കാടിൻ്റെ ഹൃദയം കീഴടക്കി മുന്നേറുന്ന കർമ്മോത്സുകയായ സഖാവ് രശ്മി രാജേന്ദ്രനെ പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര കിഴക്ക് വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥിയായി സവിനയം ഞങ്ങൾ അവതരിപ്പിക്കുന്നു...

അംഗീകരിച്ചാലും....
ആശിർവ്വദിച്ചാലും.........♥️

മാമൂടിനെ നയിക്കാൻ ഇനി സമര യൗവ്വനം....അഭിനന്ദ് തമ്പാൻ....എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം...എസ്എഫ്ഐ മുൻപാലമേൽ തെക്ക്...
16/11/2025

മാമൂടിനെ നയിക്കാൻ ഇനി സമര യൗവ്വനം....

അഭിനന്ദ് തമ്പാൻ....

എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം...

എസ്എഫ്ഐ മുൻപാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ്...

ഡിവൈഎഫ്ഐ പാലമേൽ തെക്ക് മേഖലാ കമ്മിറ്റി അംഗം....

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അവസാന വർഷ നിയമ വിദ്യാർത്ഥി......

മികവാർന്ന പഠനത്തോടൊപ്പം പുരോഗമന ആശയങ്ങൾ നെഞ്ചേറ്റി സഹജീവികളുടെ ഉന്നമനത്തിനായി പൊരുതുന്ന വിദ്യാർത്ഥി നേതാവ്...

കാമ്പസിലെ കെഎസ്‌യു ഗുണ്ടകളുടെ ആക്രമണത്തിന് നിരവധി തവണ ഇരയായി വാരിയെല്ല് തകർന്ന് ആശുപത്രിയിലായിട്ടും തളരാതെ പൊരുതുന്ന സമര വോളണ്ടിയർ......

പഠനവും ജോലിയും കുടുംബവും എന്ന സ്വപ്നത്തിനപ്പുറം നാടിൻ്റെ ഒരുമയും ഉയർച്ചയും മനസ്സിൽ പേറുന്ന പുരോഗമന ചിന്തകൻ.....

പഴയ തലമുറയുടെ അനുഭവ സമ്പത്തിനും പരിചയസമ്പന്നതക്കുമൊപ്പം പുതിയ തലമുറയുടെ ദിശാബോധമുള്ള കാഴ്ചപ്പാടിനും ദീർഘവീക്ഷണത്തിനും കൂടിയാകട്ടെ ഇത്തവണത്തെ മാമൂടിന്റെ വോട്ട്.....

പാലമേൽ ഗ്രാമപഞ്ചായത്തിലെ മാമൂട് വാർഡിനെ നയിക്കുവാൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സവിനയം ഞങ്ങൾ അവതരിപ്പിക്കുന്നു

അഭിനന്ദ് തമ്പാൻ...

അംഗീകരിച്ചാലും... ആശിർവദിച്ചാലും.......

പള്ളിക്കലിന്റെ പ്രിയപ്പെട്ട പുന്നവിള മോഹനൻ സാർ.....പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ട്യൂഷൻ നൽകിയും  വിദ്യാ ട്യൂഷൻ സെൻ്റർ സ...
15/11/2025

പള്ളിക്കലിന്റെ പ്രിയപ്പെട്ട പുന്നവിള മോഹനൻ സാർ.....

പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ട്യൂഷൻ നൽകിയും വിദ്യാ ട്യൂഷൻ സെൻ്റർ സ്ഥാപിച്ചും ഇരുളിലാകുമായിരുന്ന ഒരു തലമുറയ്ക്ക് അറിവിന്റെ വെളിച്ചം പകർന്ന് ജീവിതത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ സാമൂഹ്യ സേവകൻ...

കലയും സംസ്കാരവും ഒരു നാടിന് എത്ര അനിവാര്യമാണെന്ന് "രാഗധാര"യിലൂടെ സാക്ഷ്യപ്പെടുത്തിയ സാംസ്കാരിക പ്രവർത്തകൻ.... കലാകാരൻ.....

ഔദ്യോഗിക ജീവിതത്തിനിടയിലും നാടിനെയും നാട്ടാരെയും ചേർത്തുപിടിച്ചപള്ളിക്കലിന്റെ സ്വന്തക്കാരൻ...

രാഷ്ട്രീയക്കാരനായും കലാകാരനായും ജനപ്രതിനിധിയായും പള്ളിക്കലിന്റെ കാവലാളായിരുന്ന സഖാവ് ആർ രാമചന്ദ്രൻ നായരുടെ പിന്മുറക്കാരൻ...

പാലമേൽ ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ വാർഡിനെ നയിക്കുവാൻ
ഇടതുമുന്നണി സ്ഥാനാർഥിയായി അഭിമാനത്തോടെ ഞങ്ങൾ അവതരിപ്പിക്കുന്നു. സഖാവ് പി ജി മോഹനൻപിള്ള...

അംഗീകരിച്ചാലും... ആശിർവദിച്ചാലും....

ആദിക്കാടിന്റെ ജനപ്രിയൻ... എ നൗഷാദ്... സിപിഐഎം പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി.... ഏരിയാ സെൻ്റർ അംഗം...വലതുപക്ഷ...
15/11/2025

ആദിക്കാടിന്റെ ജനപ്രിയൻ...

എ നൗഷാദ്...

സിപിഐഎം പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി....

ഏരിയാ സെൻ്റർ അംഗം...

വലതുപക്ഷ കൈകളിലമർന്ന് വികസനം മുരടിച്ച ആദിക്കാട്ടുകുളങ്ങരയിൽ ചുവപ്പിന്റെ വസന്തം സൃഷ്ടിച്ച് വികസിത നാടായി ഉയർത്തിയതിന്റെ മുഖ്യ സംഘാടകൻ....

വിദ്വേഷ വിഷം തുപ്പുന്ന തീവ്ര വർഗീയ സംഘങ്ങൾക്ക് മുന്നിൽ മാനവികതയുടെ പ്രതിരോധമുയർത്തി സാഹോദര്യത്തിന്റെ ഉരുക്കു കോട്ടയായി ആദിക്കാട്ടുകുളങ്ങരയെ നിലനിർത്തുന്നതിലെ സുപ്രധാനി....

സ്വന്തം ജനതയുടെ ഏത് പ്രതിസന്ധിയിലും പ്രയാസത്തിലും താങ്ങും തണലുമായി ഒപ്പമുണ്ടാകുമെന്നുറപ്പുള്ള മനുഷ്യസ്നേഹി......

വിപ്ലവ പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ ഈ നേതൃത്വത്തെ പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര വടക്ക് വാർഡിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സവിനയം ഞങ്ങൾ അവതരിപ്പിക്കുന്നു....

അംഗീകരിച്ചാലും... ആശിർവദിച്ചാലും.........♥️

എസ് മുരളി♥️മുകളുവിളയുടെ മുരളി സാർ....പള്ളിക്കലിന്റെ സാംസ്കാരിക മുന്നേറ്റത്തിന് നാന്ദി കുറിച്ച രാഗധാര ആർട്സ് & സ്പോർട്സ് ...
05/11/2025

എസ് മുരളി♥️

മുകളുവിളയുടെ മുരളി സാർ....

പള്ളിക്കലിന്റെ സാംസ്കാരിക മുന്നേറ്റത്തിന് നാന്ദി കുറിച്ച രാഗധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിലൂടെയും പാവപ്പെട്ട അനേകം കുട്ടികൾക്ക് അക്ഷര വെളിച്ചമേകിയ വിദ്യ ട്യൂഷൻ സെന്ററിലൂടെയും രാകി മിനുക്കിയെടുത്ത സംശുദ്ധ വ്യക്തിത്വം...

1989 ൽ സിപിഐഎം അംഗമായ സഖാവ്...

1991ൽ ഡിവൈഎഫ്ഐ പാലമേൽ തെക്ക് മേഖലാ കമ്മിറ്റിയുടെ സെക്രട്ടറി...

2005 -13 കാലയളവിൽ സി പി ഐ എം പള്ളിക്കൽ ബ്രാഞ്ച് സെക്രട്ടറി..

സി പി ഐ എം പാലമേൽ തെക്ക് ലോക്കൽ കമ്മറ്റി അംഗം.....................

പാലമേൽ പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ളക്ഷാമ പ്രദേശമായ മുകളുവിളയിൽ ആദ്യത്തെ ചെറുകിട കുടിവെള്ള പദ്ധതി എത്തിച്ചതിന്റെ മുഖ്യ സംഘാടകനും നടത്തിപ്പുകാരനും...

നിരവധി പദ്ധതികളിലൂടെ ഇന്ന് കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയതിൻ്റെ പ്രായോഗിക പ്രയോക്താവ്...

ഔദ്യോഗിക ജോലിത്തിരക്കുകൾക്കിടയിലും നാടിനെയും നാട്ടാരെയും ചേർത്തുപിടിച്ച പൊതുസേവകൻ...

കുട്ടികളില്ലായെന്ന് പറഞ്ഞ് യുഡിഎഫ് സർക്കാർ അടച്ചു പൂട്ടാനൊരുങ്ങിയ ഇടിഞ്ഞയ്യത്ത് (SKVLPS) സ്കൂളിലേക്ക് സ്വന്തം കുട്ടിയെ ചേർത്തുകൊണ്ട്...,

സ്കൂളിൻ്റെ പ്രസിഡണ്ടായി...
സ്കൂൾ സംരക്ഷണ സമിതിയുണ്ടാക്കി... വികസന സമിതിയുടെ ചെയർമാനായി... അക്കാദമിക് വിഷയങ്ങളിൽ സജീവമായി ഇടപെട്ട്...
കോടിയിലധികം രൂപയുടെ സർക്കാർ പദ്ധതികളെത്തിച്ച് ...
നിരന്തര പരിശ്രമത്തിലൂടെ ഇന്ന് നാം കാണുന്ന തരത്തിൽ തലയുയര്‍ത്തി പ്രൗഢിയോടെ നിൽക്കുന്ന സ്കൂളാക്കി എസ് കെ വി എൽപിഎസിനെ മാറ്റിയതിൽ അക്ഷീണം പ്രവർത്തിച്ച കർമ്മധീരൻ...

അചഞ്ചലമായ സാമൂഹ്യബോധവും സഹജീവികളോടുള്ള കരുതലും അഴിമതിക്കെതിരെ സുദൃഢമായ നിലപാടുമുള്ള സഖാവ് എസ് മുരളിയെ പാലമേൽ ഗ്രാമപഞ്ചായത്തിലെ മുകളുവിള (വാർഡ് 16 )വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഞങ്ങൾ സ്വാഭിമാനം അവതരിപ്പിക്കുന്നു..

അംഗീകരിച്ചാലും... ആശിർവദിച്ചാലും...

എ കെ ഗോപിനാഥ്..♥️1979 ൽ സി പി ഐ എം അംഗത്വത്തിലേക്ക് എത്തിയ സഖാവ്...1982 ൽ 22-ാം വയസ്സിൽ പണയിൽ ബ്രാഞ്ച് സെക്രട്ടറി...മനുഷ...
04/11/2025

എ കെ ഗോപിനാഥ്..♥️

1979 ൽ സി പി ഐ എം അംഗത്വത്തിലേക്ക് എത്തിയ സഖാവ്...

1982 ൽ 22-ാം വയസ്സിൽ പണയിൽ ബ്രാഞ്ച് സെക്രട്ടറി...

മനുഷ്യ കോട്ടകളും മനുഷ്യ ചങ്ങലകളുമൊക്കെ സൃഷ്ടിച്ച് മാനവ ഹൃദയങ്ങളിൽ മഹാസാഗരം തീർത്ത ഡിവൈഎഫ്ഐയുടെ യൗവ്വനതീഷ്ണമായ കാലഘട്ടങ്ങളിൽ പാലമേലിൽ സംഘടനയെ മുന്നിൽ നിന്ന് നയിച്ച മികവുറ്റ സംഘാടകൻ...

കൈവേല തൊഴിലാളിയായി ജീവിതം നയിക്കുമ്പോഴും തൊഴിലാളികളുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും ഇടപെട്ട്.. അവർക്കുവേണ്ടി ശബ്ദിച്ച് .. അവകാശങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കിയ തൊഴിലാളി നേതാവ്...

ആർട്ടിസാൻസ് യൂണിയൻ ജില്ലാ കമ്മറ്റിയംഗം ..

സി ഐ ടി യു ഏരിയാ ഭാരവാഹി..

സി പി ഐ എം പാലമേൽ തെക്ക് ലോക്കൽ കമ്മറ്റി അംഗം...

വിശേഷണങ്ങൾ മതിയാകില്ല എകെജി യ്ക്ക്...

പക്ഷേ അധികാരത്തിന്റെ ഇടനാഴികളിലൊന്നും ഈ മനുഷ്യനെ കണ്ടവരുണ്ടാകില്ല..

ആഗ്രഹങ്ങളും അവകാശവാദവും നാളിതുവരെ എവിടെയും ഉന്നയിച്ചു കേട്ടിട്ടില്ല...

നടന്നു പിന്നിട്ട വഴികളിലധികവും നാടിനു വേണ്ടിയും പ്രസ്ഥാനത്തിനുവേണ്ടിയുമായിരുന്നതിനാൽ തന്നെ "നടപ്പിൽ" നിന്ന് മാറുവാൻ ജീവിതസാഹചര്യം സഖാവിനെ അനുവദിച്ചിട്ടുമില്ല...

അധികാരത്തോടുള്ള അഭിനിവേശത്താൽ അഴിമതിയുടെ ആൾരൂപങ്ങളാകുന്ന കപടമുഖധാരികൾക്കിടയിൽ നാടിൻ്റെ നന്മയ്ക്കായ് ജീവിതത്തിൻ്റെ അധികസമയവും ഉഴിഞ്ഞ് വച്ച് നിശബ്ദമായി നടന്നു പോകുന്ന ഇത്തരം മനുഷ്യർ ഒരു അപൂർവതയാണ്...

ഏറെ വൈകിയാണെങ്കിലും വാർഡിനെ നയിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ "ആരോഗ്യം അനുവദിക്കുന്ന നാൾ വരെ എൻ്റ നാടിൻ്റെ സേവകനാകാൻ എൻ്റെ പൂർണ്ണസമയവും വിനിയോഗിക്കാൻ ഞാൻ തയ്യാറാണ്"
എന്ന നിശ്ചയ ദാർഢ്യം ജനങ്ങളുടെ അംഗീകാരം വാങ്ങി ജയിച്ചു വരാൻ കഴിയുമെന്ന വിശ്വാസമാണ്..................!

പാലമേൽ ഗ്രാമപഞ്ചായത്തിലെ പണയിൽ വാർഡിനെ പ്രതിനിധീകരിക്കുവാൻ അഭിമാനപൂർവ്വം ജനസമക്ഷം ഞങ്ങൾ അവതരിപ്പിക്കുന്നു. സഖാവ്
എകെ ഗോപിനാഥൻ.....

അംഗീകരിച്ചാലും.......♥️

26/10/2025
സഖാവ് വിഎസിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് മൗന ജാഥ നാളെ രാവിലെ 9 മണിക്ക് നൂറനാട്ട്. പാർട്ടി ഓഫീസിൽ നിന്നും ആ...
21/07/2025

സഖാവ് വിഎസിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് മൗന ജാഥ നാളെ രാവിലെ 9 മണിക്ക് നൂറനാട്ട്. പാർട്ടി ഓഫീസിൽ നിന്നും ആരംഭിക്കുന്നു. പങ്കെടുക്കുക.

അഭിവാദ്യങ്ങൾ
23/05/2025

അഭിവാദ്യങ്ങൾ

SFI ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സ.S.മേഘ ക്ക് അഭിവാദ്യങ്ങൾ
23/05/2025

SFI ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സ.S.മേഘ ക്ക് അഭിവാദ്യങ്ങൾ

Address

Charummoodu

Website

Alerts

Be the first to know and let us send you an email when CPlMപാലമേൽ തെക്ക് ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share