30/01/2017
പെരുമുക്കിന്റെ വിശേഷങ്ങളിലൂടെ.. !!
======================================
അങ്ങനെ നാട്ടുകാരണവരും യാത്രയായി..
സങ്കടക്കണ്ണീറ് ബാക്കിനല്കി മൊല്ലാക്കയും യാത്രയായി... പെരുമുക്ക് ദേശത്തെസംബന്ധിച്ചിടത്തോളം ഒരു പ്രദേശത്തിന്റെ ഉസ്താദ് തന്നെയാണ് വിടപറഞ്ഞത്... അല്ലാഹു പാരത്രികപദവി ഉത്തരോത്തരം വറ്ദ്ധിപ്പിക്കട്ടെ-ആമീന് എന്ന മക്കളുടെ മനംതട്ടിയ പ്രാറ്ത്ഥനയല്ലാതെ ഉസ്താദിന് നല്കാന് ഞങ്ങളുടെ കയ്യിലില്ല...
ഇന്നേവരെ ജീവിച്ചിരിപ്പുള്ളവരില് ഏറ്റവും വലിയ കാരണവറ്... സമൂഹത്തിന് നല്കിയ അമൂല്ല്യസംഭാവനകള് മാനിച്ച്, സ്വന്തം ജ്യേഷ്ഠനെ ഗുരുതുല്ല്യവും അതിലപ്പുറവും ബഹുമാനിച്ചിരുന്ന ഒരു മാതൃക എനിക്ക് പകറ്ന്നുനല്കിയത് മൊല്ലാക്കായുടെ ഏറ്റവും ചെറിയ സഹോദരനായ എന്റെ പിതാവായിരുന്നു... വല്ല്യാക്ക എന്നായിരുന്നു മൂത്താപ്പാനെ ബഹുമാനപുരസ്സരം ഉപ്പ വിളിച്ചിരുന്നത്... അധ്യയന-അധ്യാപനകാലഘട്ടങ്ങളില് എന്നെത്തേടി വന്ന നേട്ടങ്ങളൊക്കെയും ഉപ്പാനെയറിയിച്ചാല്, ഉപ്പ ആദ്യം ചെയ്യാറ് "മൊല്ലമൂത്താപ്പാ"യുമായി സന്തോഷം പങ്കുവെക്കാന് പറഞ്ഞയക്കാറാണ്...അക്ഷരം പഠിപ്പിച്ച ഉസ്താദിനെ എങ്ങനെ ബഹുമാനിക്കണമെന്ന മാതൃക മൊല്ലമൂത്താപ്പായിലൂടെ എന്റെ ഉമ്മയും പഠിപ്പിച്ചു തന്നിട്ടുണ്ട്... ഉമ്മാന്റെ ഓത്തുപള്ളിയിലെ പ്രധാന ഉസ്താദെന്ന സ്ഥാനവും മൊല്ലാക്കാക്ക് സ്വന്തം... ആരോഗ്യകാലത്ത് ഇടക്കിടെ വീട്ടില് സന്ദറ്ശനത്തിനെത്താറുള്ള മൂത്താപ്പായില് നിന്നും ഉപദേശനിറ്ദേശങ്ങള് തേടാറുള്ള പതിവ് വാറ്ദ്ധക്യകാലത്തും ഉപ്പയും ഉമ്മയും കൊണ്ടുനടന്നിരുന്നു... ജ്യേഷ്ഠനെന്ന ഗുരുവിനെ സാക്ഷിയാക്കി മണ്മറഞ്ഞുപോയ അനുജന്മാറ്, ശിഷ്യഗണങ്ങള്... എല്ലാവറ്ക്കും അല്ലാഹു മഗ്ഫിറത് നല്കി അനുഗ്രഹിക്കട്ടെ-ആമീന്... ആ കണ്ണിയില് ഇന്ന് അവശേഷിക്കുന്നത് മൂസ എന്ന പേരുള്ള അനുജന് മാത്രം... അല്ലാഹു ആരോഗ്യത്തോടെയുള്ള ആയുസ്സ് നല്കി അനുഗ്രഹിക്കട്ടെ-ആമീന്
ഒട്ടനവധി വൈജ്ഞാനികഗോപുരങ്ങളുടെ ഉറവിടമാണ് പെരുമുക്ക് മഹല്ല്... മൊല്ലാക്കായുടെ പേരില്ലാതെ പെരുമുക്ക് മഹല്ലിന്റെ ചലനങ്ങള് രേഖപ്പെടുത്താന് കഴിയില്ല... ഈ ഒരു നേട്ടത്തിലേക്ക് അവരെ കൈപിടിച്ചുയറ്ത്തിയത് ആത്മീയ പ്രവറ്ത്തനങ്ങളുടെ കേന്ദ്രബിന്ദുവായ പെരുമുക്ക് ജുമാമസ്ജിദുമായുള്ള സാമീപ്യവും സഹവാസവും...മുദരിസാവട്ടെ, മുതഅല്ലിമാവട്ടെ, മുഅദ്ദിനാവട്ടെ... പെരുമുക്ക് മഹല്ലിലേക്ക് വിജ്ഞാനവും അന്നവും തേടി വന്നവരാരും മൊല്ലാക്കായുടെ തണല് കിട്ടാതെ പോയിട്ടില്ല...പെരുമുക്ക് പള്ളിയില് വന്ന ഉസ്താദുമാറ്ക്ക് ഒരേ സമയം മൊല്ലാക്കയും അതേസമയം അടുത്ത സുഹൃത്തുമായാണ് അവരുടെ സ്ഥാനം... പള്ളിജോലിക്കാരുടെയും മുതഅല്ലിമുകളുടെയും കുറവുകളെല്ലാം സ്വന്തം വീട്ടിലെ സേവനം കൊണ്ട് പരിഹരിക്കാന് അദ്ദേഹം ശ്രദ്ധകൊടുത്തിരുന്നു... പള്ളിയില് കഴിഞ്ഞുപോയ ഉസ്താദുമാരുടെയെല്ലാം മനസ്സില് ഇന്നും കുളിരേകി നില്ക്കുന്നതാവും അസ്വ് റിന് ശേഷം മൂത്താപ്പയുമൊത്ത് അവരുടെ വീട്ടിലെ ചായയും അതേതുടറ്ന്നുള്ള വിശാലമായ ചറ്ച്ചയും... പ്രസിദ്ധപണ്ഡിതരായ ക്ലാരി ഉസ്താദ്, സാലിം ഫൈസി കുളത്തൂര്, പുന്നൂര് ഉസ്താദ്, ചെമ്മണൂര് ഉസ്താദ്, അബൂബക്കറുസ്താദ്, വെളിയംകോട് ഖാദറുസ്താദ്, യു. മുഹമ്മദ് മുസ്ലിയാര്, സിദ്ദീഖ് ബദ് രി ഉസ്താദ്, നിലവിലെ ഉസ്താദ് അലി അക്ബറ് ഫൈസി തുടങ്ങിയ പണ്ഡിതശ്രേഷ്ഠറ്ക്കൊക്കെയും ഒരുപാട് ഓറ്മകള് ബാക്കിവെച്ചാണ് മൊല്ലാക്ക യാത്രയായത്...
ഇന്നലെ മുതല് ചലനമറ്റ് കിടന്ന പെരുമുക്കിന്റെ ഉസ്താദിനെ വളരെവലിയ കടപ്പാടോടെയാണ് ഇന്ന് പെരുമുക്കുകാറ് ആറടിമണ്ണിലേക്ക് യാത്രയാക്കുന്നത്... തനിക്ക് എഴുന്നേറ്റ്നടക്കാന് കഴിയുന്ന കാലമത്രയും ഒരുനാട്ടിലെ മുസ്ലിമിന്റെ വ്യക്തിഗതബാധ്യതയായ പള്ളിയിലെ ജമാഅത് മറ്റുള്ളവരുടെ സഹായത്തോടെ ഒറ്റയാന് പോരാട്ടത്തില് നിലനിറ്ത്തി എന്ന പരലോകത്തേക്കുള്ള വലിയൊരു ക്രെഡിറ്റുമായാണ് അല്ലാഹുവിന്റെ മുന്നിലേക്ക് യാത്രയാവുന്നത്...
(കടപ്പാട് )
#പെരുമുക്ക്എന്റെഗ്രാമം