വൈദ്യുതി വാർത്തകൾ

വൈദ്യുതി വാർത്തകൾ Save Energy Save Earth

29/05/2023
KSERC സോളാർ നു റേറ്റ് നിശ്ചയിച്ചു. സോളാർ settlement വർഷം revise cheythu ഒക്ടോബർ നിന്ന് മാർച്ച്‌ ending ആക്കി നിജപെടുത്തി...
25/02/2023

KSERC സോളാർ നു റേറ്റ് നിശ്ചയിച്ചു. സോളാർ settlement വർഷം revise cheythu ഒക്ടോബർ നിന്ന് മാർച്ച്‌ ending ആക്കി നിജപെടുത്തി.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച 2022 23 കാലഘട്ടത്തിലെ എ പി പി സി (ആവറേജ് പവർ പർച്ചേസ് കോസ്റ്റ് ) ഓർഡറിന്റെ പ്രസക്തഭാഗങ്ങൾ:

1) 2022 23 കാലഘട്ടത്തിലേക്ക് ഒരു യൂണിറ്റിന് രണ്ട് രൂപ 69 പൈസ നിരക്കിൽ സോളാർ / സോളാർ ഇതര പുനരുപയോഗ സ്രോതസ്സുകളിൽ നിന്നുള്ള ബാങ്ക്ഡ് യൂണിറ്റുകൾ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചു.

2) തുടർന്ന് സെറ്റിൽ ചെയ്യുമ്പോൾ , അതായത് 2023 24 വർഷം മുതൽ മുൻ രീതിയിൽ നിന്ന് വിഭിന്നമായി 2023 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ ആയിരിക്കും, (അതായത് സാമ്പത്തിക വർഷത്തിനനുസൃതമായിട്ടായിരിക്കും ) ഇനിയുള്ള സെറ്റിൽമെൻറ്. മുൻപ് തുടർന്നു വന്ന ഒക്ടോബർ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലഘട്ടത്തിലെ സെറ്റിൽമെൻറ് രീതി ഡിസ്കണ്ടിന്യൂ ചെയ്തു.
2022 23ലെ സെറ്റിൽമെന്റ് ചെയ്യുമ്പോൾ 2022 സെപ്റ്റംബർ 30 ലെ ബാങ്ക്ഡ് യൂണിറ്റ് സും 2022 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 ലെ ബാങ്ക്ഡ് യൂണിറ്റ്സും എന്ന തരത്തിൽ രണ്ട് ഘട്ടമായി ആയിരിക്കും -രണ്ടു രൂപ 69 പൈസ എന്ന നിരക്കിൽ സെറ്റിൽ ചെയ്യുക. വരുംവർഷത്തേക്ക് ഒരു സ്മൂത്ത് ട്രാൻസിഷൻ ഉറപ്പാക്കാനാണ് ഈ ഒരു രീതി അവലംബിച്ചിരിക്കുന്നത്.

3) 2019 20 കാലഘട്ടത്തിൽ യൂണിറ്റിന് രണ്ട് രൂപ 85 പൈസ നിരക്കിൽ സെറ്റിൽ ചെയ്ത യൂണിറ്റുകൾ രണ്ടുരൂപ 97 പൈസ എന്ന പുതുക്കിയ നിരക്കിൽ സെറ്റിൽ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.

2020-21 ലെ മിച്ച കാലഘ്ട്ടത്തിൽ (2020 Oct 1 to 2021 March 31) 2021-22 ലെ ₹3.22 നിരക്കിൽ സെറ്റിൽ ചെയ്യാനും , ഇവ രണ്ടിനും ആകുന്ന അധിക ചിലവ് 2021 22 കാലഘട്ടത്തിലെ ട്രൂയിംങ് അപ്പ് പെറ്റീഷനിൽ ഉൾപ്പെടുത്താനും ബോർഡിനോട് നിർദ്ദേശിച്ചു.

4) പുതുക്കിയ റിന്യൂബിൾ എനർജി റെഗുലേഷൻസ് പ്രകാരം സോളാർ ആർ. പി. ഓ. ഒഴിവാക്കുന്നതിനുള്ള ബോർഡിൻറെ അഭ്യർത്ഥന ഈ പെറ്റീഷനോടൊപ്പം പരിഗണിക്കേണ്ടതില്ല എന്ന് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചു. ഇക്കാര്യത്തിലുള്ള ഉചിതമായ തീരുമാനം കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് കമ്മീഷൻ പരിഗണിക്കുമെന്ന് അറിയിച്ചു.

റൂഫ് ടോപ് സോളാർ നിലയങ്ങളുടെ ടെസ്റ്റിംഗിന് ലഘൂകരിച്ച നടപടിക്രമങ്ങൾ കെ.എസ്.ഇ.ബി 12/04/22 ൽ പുറത്തിറക്കിയ പരിപത്രം പ്രകാരം ...
26/04/2022

റൂഫ് ടോപ് സോളാർ നിലയങ്ങളുടെ ടെസ്റ്റിംഗിന് ലഘൂകരിച്ച നടപടിക്രമങ്ങൾ

കെ.എസ്.ഇ.ബി 12/04/22 ൽ പുറത്തിറക്കിയ പരിപത്രം പ്രകാരം പുരപ്പുറ സൗരനിലയങ്ങളുടെ ടെസ്റ്റിംഗ് നടപടികൾ ലഘൂകരിച്ചിട്ടുണ്ട്. സൗര നിലയങ്ങളുടെ വേഗത്തിലുള്ള വ്യാപനം പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു പരിപത്രം പുറത്തിറക്കിയിട്ടുള്ളത്. ഇത് പ്രകാരം,

1. 50 കിലോവാട്ട് പീക്കും (kWp) അതിൽ താഴെയും ശേഷിയുള്ള പുരപ്പുറ സൗര നിലയങ്ങൾക്ക് ഇനി മുതൽ കെ.എസ്.ഇ.ബിയുടെ ഗ്രിഡ് കണക്റ്റിവിറ്റി ടെസ്റ്റിംഗ് ആവശ്യമില്ല.

2. ഗ്രിഡ് കണക്റ്റിവിറ്റി നൽകുന്നതിന് മുൻപ് ഇത്തരം സൗര നിലയങ്ങളിൽ ഉപയോഗിക്കുന്ന ഇൻവർട്ടറുകൾ ബി. ഐ.എസ് സർട്ടിഫൈഡ് ആണെന്നും, ആൻ്റി ഐലൻ്റിംഗ് പ്രൊട്ടക്ഷൻ ലഭ്യമാക്കുന്നുണ്ടെന്നും ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾ ഉറപ്പാക്കണം.

3. നെറ്റ് മീറ്ററും, റിന്യൂവബിൾ മീറ്ററും (സോളാർ മീറ്റർ) റീഡിംഗ് സാധ്യമാക്കുന്ന വിധം സ്ഥാപിച്ചാൽ മതിയാവും ( ഫലത്തിൽ രണ്ടും അടുത്തടുത്ത് തന്നെ സ്ഥാപിക്കണം എന്ന നിർബന്ധം ഒഴിവാക്കപ്പെടുന്നു)

4. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ടെസ്റ്റിംഗ് / എനർജൈസേഷൻ സാംഗ്ഷൻ 10 കിലോവാട്ടോ(kWp) അതിനുമുകളിലോ ശേഷിയുള്ള നിലയങ്ങൾക്ക് മാത്രം ബാധകമാക്കും.

5. 30 കിലോവാട്ട് പീക്ക് വരെ ശേഷിയുള്ള നിലയങ്ങൾക്ക് ഇൻസ്പക്റ്ററേറ്റ് സ്കീം അപ്രൂവൽ ആവശ്യമില്ല. എന്നാൽ എനർജൈസേഷൻ സർട്ടിഫിക്കേറ്റ് 10 മുതൽ 30 കിലോവാട്ട് പീക്ക് വരെ ശേഷിയുള്ള നിലയങ്ങൾക്ക് ബാധകമാണ്.

6. നൂറ് കിലോ വാട്ട് പീക്ക് വരെ ശേഷിയുള്ള നിലയങ്ങളുടെ കംപ്ലിഷൻ റിപ്പോർട്ട് ഉപഭോക്താവ് സമർപ്പിച്ചാൽ 15 ദിവസത്തിനകം ഗ്രിഡ് കണക്റ്റിവിറ്റി നൽകേണ്ട ഉത്തരവാദിത്വം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൻ്റെതാണ്.

7. ഒരോ സെക്ഷൻ ഓഫീസിൻ്റെ കീഴിലും പുതുതായി വരുന്ന 50 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങളുടെ 10% കെ.എസ്.ഇ.ബി ടെസ്റ്റിംഗിന് വിധേയമാക്കും. ഇങ്ങനെയുള്ള ടെസ്റ്റിംഗ് പരാജയപ്പെടുന്ന പക്ഷം റിന്യൂവബിൾ എനർജി ആൻ്റ് എനർജി സേവിംഗ്സ് ഉചിതമായ നടപടിയെടുക്കും.

* സൗര പദ്ധതിയിൽ ഉൾപ്പെട്ടവർക്കും അല്ലാത്തവർക്കും മേൽ പരിപത്രം ബാധകമാണ്.

നന്ദകുമാർ എൻ

കെഎസ്ഇബി വീടുകളിൽ സ്ഥാപിക്കുന്ന ഓൺഗ്രിഡ്  സോളാർ നിലയങ്ങൾക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്നു. 3 kw വരെയുള്ള പ്ലാന്റുകൾ...
04/03/2022

കെഎസ്ഇബി വീടുകളിൽ സ്ഥാപിക്കുന്ന ഓൺഗ്രിഡ് സോളാർ നിലയങ്ങൾക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്നു. 3 kw വരെയുള്ള പ്ലാന്റുകൾ വരെയുള്ള പ്ലാന്റുകൾക്ക് 40 ശതമാനവും മൂന്നു മുകളിൽ വരുന്ന ഓരോ kw ശേഷിക്ക് 20 ശതമാനവും സബ്സിഡി ലഭിക്കും. എങ്കിലും ബാക്കി തുകകൾ അടക്കുവാൻ ചിലർ ലോൺ ലഭിക്കുമോ എന്ന് അന്വേഷിക്കാറുണ്ട്. യൂണിയൻ ബാങ്ക് ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കാൻ ലോൺ നൽകുന്നുണ്ട്. അതു സംബന്ധിച്ച ഡീറ്റെയിൽസ് അറിയാൻ ഈ വീഡിയോ ഉപകാരപ്പെട്ടേക്കാം. പുതുക്കിയ റേറ്റ് എല്ലാം വെബ്സൈറ്റിൽ നിന്ന് എങ്ങനെ അറിയാം എന്നും അവസാനം കാണിച്ചിട്ടുണ്ട്

കെഎസ്ഇബി വീടുകളിൽ സ്ഥാപിക്കുന്ന ഓൺഗ്രിഡ് സോളാർ നിലയങ്ങൾക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്നു. 3 kw വരെയുള്ള പ്ലാ....

മോണോ ക്രിസ്റ്റലൈൻ പാനലുകൾ തന്നെ ഉപയോഗിക്കണമോ?സോളാർ പാനലുകൾ തെരഞ്ഞെടുക്കേണ്ടി വരുമ്പോൾ പരിഗണിക്കേണ്ടി വരുന്ന പ്രധാന തരംതി...
10/02/2022

മോണോ ക്രിസ്റ്റലൈൻ പാനലുകൾ തന്നെ ഉപയോഗിക്കണമോ?

സോളാർ പാനലുകൾ തെരഞ്ഞെടുക്കേണ്ടി വരുമ്പോൾ പരിഗണിക്കേണ്ടി വരുന്ന പ്രധാന തരംതിരിവാണ് പോളി ക്രിസ്റ്റലൈൻ പാനലുകളും, മോണോ ക്രിസ്റ്റലൈൻ പാനലുകളും. രണ്ടും തരം പാനലുകളും സൂര്യപ്രാകാശം സ്വീകരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനങ്ങളാണെങ്കിലും മൗലീകമായ ചില വ്യത്യാസങ്ങൾ ഇവ തമ്മിലുണ്ട്.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മോണോ ക്രിസ്റ്റലൈൻ പാനലുകൾ ഒറ്റ സിലിക്കൺ ക്രിസ്റ്റലിൽ നിന്ന് ഉണ്ടാക്കിയെടുക്കുമ്പോൾ, പോളി ക്രിസ്റ്റിലെൻ പാനലുകൾ ഒന്നിലധികം ക്രിസ്റ്റലുകൾ ഉരുക്കി ചേർത്താണ് ഉണ്ടാക്കിയെടുക്കുന്നത്. പൊതുവിൽ മോണോ ക്രിസ്റ്റലൈൻ സോളാർ പാനലുകൾ കറുത്ത നിറത്തോടു കൂടിയും, പോളി ക്രിസ്റ്റലൈൻ സോളാർ പാനലുകൾ നീല നിറത്തോടു കൂടിയുമാണ് കാണുന്നത് എന്നതിനാൽ പാനലുകൾ ഒറ്റ നോട്ടത്തിൽ തിരച്ചറിയാൻ സാധിക്കും. മോണോ ക്രിസ്റ്റലൈൻ പാനലുകൾ താരതമ്യേന കൂടുതൽ കാര്യക്ഷമതയും ( Higher efficiency), വിലയുമുള്ളതാണ് (Cost).

സോളാർ പാനലുകൾ തെരഞ്ഞെടുക്കുമ്പോൾ ഗാർഹിക / ചെറുകിട ഉപഭോക്താവ് ശ്രദ്ധിക്കേണ്ട പ്രധാന സ്പെസിഫിക്കേഷനുകൾ അവയുടെ പവർ ഔട്ട്പുട്ട് (Wp), മൊഡ്യൂൾ എഫിഷൻസി (%), എന്നിവയാണ്. ഇവ തുല്യമായി വന്നാൽ മോണോ ക്രിസ്റ്റലൈൻ പാനൽ ആയാലും പോളി ക്രിസ്റ്റലൈൻ പാനലായാലും ഉത്പാദിപ്പിക്കുന്ന ശരാശരി വൈദ്യുതിയും (യൂണിറ്റ്), പാനലിൻ്റെ വിസ്താരവും (WXL) തുല്യമായിരിക്കും (സോളാർ പാനലിൻ്റെ വിസ്താരം അതിൻ്റെ എഫിഷ്യൻസിക്ക് വിപരീത അനുപാതത്തിലായിരിക്കും)

ഉദാഹരണത്തിന് ഇന്ത്യയിലെ മികച്ച സോളാർ പാനൽ ഉത്പാദകരിലൊന്നായ വിക്രം സോളാറിൻ്റെ 345Wp നൽകുന്ന സോമേര ഗ്രാൻ്റ് (Somera VSM 72.AAA.03.04) മോണോ ക്രിസ്റ്റലൈൻ പാനലുകളും, അവരുടെ തന്നെ എൽഡോറ നിയോ 72 സിൽവർ സീരിസ് പോളി ക്രിസ്റ്റലൈൻ പാനലുകളുടെയും സ്പെസിഫിക്കേനുകൾ താരതമ്യപ്പെടുത്താം. ഡേറ്റ ഷീറ്റ് പ്രകാരം ഇവ രണ്ടിൻ്റേയും ഔട്ട്പുട്ട് പവറും , എഫിഷ്യൻസിയും, യഥാക്രമം 345 വാട്ട് പീക്കും, 17.65 ശതമാനവും എന്ന് കാണാം. ഒരേ സൂര്യപ്രകാശം ലഭിക്കുന്ന ഒരേ സ്ഥലത്ത് ഈ രണ്ട് പാനലുകളും വച്ചാൽ രണ്ടിൻ്റേയും ശരാശരി ഉത്പാദനം കണ്ടെത്താൻ ഉപയോഗിക്കേണ്ടി വരുന്ന കണക്കും തുല്യമായി വരും.

അതായത് മേൽ പറഞ്ഞതിൽ മോണോ തെരഞ്ഞെടുത്താലും, പോളി തെരഞ്ഞെടുത്താലും വാർഷിക ഉത്പാദനം ശരാശരി 5.6 ( പീക്ക് സൺ അവർ ) x 280 ( ശരാശരി ദിവസം) x 0.345 ( പാനലിൻ്റെ വാട്ട് പീക്ക്) = 541 യൂണിറ്റ് ആയിരിക്കും.

ചുരുക്കത്തിൽ ഗാർഹിക / ചെറുകിട ഉപഭോക്താക്കൾ മോണോ ക്രിസ്റ്റലൈൻ ആയാലും പോളി ക്രിസ്റ്റലൈൻ ആയാലും പാനലുകൾ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് പവർ ഔട്ട്പുട്ട് , പാനൽ എഫിഷ്യൻസി, പാനലിൻ്റെ വില എന്നിവയിലാണ്. അല്ലാതെ സോളാർ സെൽ മാനുഫാക്ച്ചറിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ മാത്രം പാനലുകൾ തെരഞ്ഞെടുക്കുന്നത് ഉപഭോക്താവിന് സാമ്പത്തിക നഷ്ടം വരുത്തും.

കടപ്പാട്‌ - നന്ദകുമാർ എൻ

ഈ കിരൺ വെബ്സൈറ്റ് വഴി എങ്ങനെ സോളാർ സബ്സിഡി സ്കീമിൽ വിവിധ ഡെവലപ്പേർമാരിൽ നിന്ന് തിരഞ്ഞു എടുക്കാനുള്ള പ്രക്രിയ മനസിലാക്കാൻ...
21/12/2021

ഈ കിരൺ വെബ്സൈറ്റ് വഴി എങ്ങനെ സോളാർ സബ്സിഡി സ്കീമിൽ വിവിധ ഡെവലപ്പേർമാരിൽ നിന്ന് തിരഞ്ഞു എടുക്കാനുള്ള പ്രക്രിയ മനസിലാക്കാൻ താഴെ ലിങ്കിൽ ഉള്ള വിഡിയോ കാണുക

how to do developer selection using ekiran website for kseb solar subsidy scheme

പുതിയ ഇലക്ട്രിക് കണക്ഷൻ ഉൾപ്പെടെ സകല KSEB സേവനങ്ങളും  ഒരു ഫോൺ വിളിയിൽ ലഭ്യമാകുന്നു.. ( ഓഫീസിൽ പോകേണ്ടതില്ല ) ദിവസം 24 മണ...
10/11/2021

പുതിയ ഇലക്ട്രിക് കണക്ഷൻ
ഉൾപ്പെടെ സകല KSEB സേവനങ്ങളും ഒരു ഫോൺ വിളിയിൽ ലഭ്യമാകുന്നു..
( ഓഫീസിൽ പോകേണ്ടതില്ല )

ദിവസം 24 മണിക്കൂറും ആഴ്ചയിലെ
7 ദിവസവും ( 24 X 7 ) പ്രവർത്തിക്കുന്ന
സെൻട്രലൈസ്സ് കസ്റ്റമർ കേയർ നമ്പർ
1912 ലേക്ക് വിളിക്കൂ....

KSEB സേവനങ്ങൾ വാതിൽപ്പടിയിൽ

ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്ക...
23/10/2021

ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.

തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

കേരളത്തിൽ വ്യാപകമായുണ്ടായ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോൾട്ടതയിലുള്ള ലൈനുക...
16/10/2021

കേരളത്തിൽ വ്യാപകമായുണ്ടായ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു വരെ തടസ്സമുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. കോട്ടയം ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്‌ തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായി.

പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്.

പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ ഈ കോവിഡ് മഹാമാരിയുടെ കാലത്തും കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ചിലയിടങ്ങളിൽ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞേക്കും.

പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്താൽ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ കെ എസ് ഇ ബി ജീവനക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുന:സ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്.

വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളിൽ, ആരംഭിച്ച വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. മരങ്ങൾ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി ഈ കോവിഡ് മഹാമാരിയുടെ കാലത്തും കെ എസ് ഇ ബി ജീവനക്കാർ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്.

വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുക.

മാന്യ ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാൻ കെ എസ് ഇ ബി ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ വൈദ്യുതി ബോർഡിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, വൈദ്യുതി അപകടങ്ങൾ അറിയിക്കാനുള്ള പ്രത്യേക എമർജൻസി നമ്പറായ 94960 10101 ലോ അറിയിക്കേണ്ടതാണ്. വൈദ്യുതി ജീവനക്കാരെത്തി അപകടസാധ്യത ഒഴിവാക്കുന്നതുവരെ സമീപത്തേക്ക് പോകാനോ മറ്റുള്ളവരെ പോകാനനുവദിക്കാനോ പാടില്ല.

മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർഥിക്കുന്നു

കെഎസ്ഇബിയുടെ സോളാർ സബ്സിഡി സ്കീമിൽ ഈ കിരൺ വെബ്സൈറ്റ് വഴി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കാണിക്കാനാണ് ഈ ഒരു വീഡിയോ. കെഎസ്ഇ...
12/10/2021

കെഎസ്ഇബിയുടെ സോളാർ സബ്സിഡി സ്കീമിൽ ഈ കിരൺ വെബ്സൈറ്റ് വഴി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കാണിക്കാനാണ് ഈ ഒരു വീഡിയോ. കെഎസ്ഇബിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി മുന്നേ ചെയ്യുന്ന വീഡിയോ നമ്മൾ അപ്‌ലോഡ് ചെയ്തിരുന്നു. പുതിയ വെബ്സൈറ്റ് വന്നപ്പോൾ എങ്ങനെ രജിസ്ട്രേഷൻ ചെയ്യുമെന്ന് ചോദിച്ചവർക്ക് മനസ്സിലാകുമെന്നും കരുതുന്നു. 3 kwp നിലയത്തിന് 40 ശതമാനം സബ്സിഡിയും അതിനും മുകളിൽ വരുന്നതിന് 20 ശതമാനം സബ്സിഡിയും ആണ് ലഭിക്കുന്നത്.

കെഎസ്ഇബിയുടെ സോളാർ സബ്സിഡി സ്കീമിൽ ഈ കിരൺ വെബ്സൈറ്റ് വഴി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കാണിക്കാനാണ് ഈ ഒരു വീഡ....

Kseb's 1st pole mounted electric vehicle charging station at Electrical Section Nadakkave,  Kozhikode  👇
29/09/2021

Kseb's 1st pole mounted electric vehicle charging station at Electrical Section Nadakkave, Kozhikode 👇

Address

Calicut
673604

Website

Alerts

Be the first to know and let us send you an email when വൈദ്യുതി വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to വൈദ്യുതി വാർത്തകൾ:

Share