sdpi കൊടിയത്തൂർ പഞ്ചായത്ത്

  • Home
  • India
  • Calicut
  • sdpi കൊടിയത്തൂർ പഞ്ചായത്ത്

sdpi കൊടിയത്തൂർ പഞ്ചായത്ത് വിശപ്പിൽ നിന്നും മോചനം ഭയത്തിൽ നിന്ന് മോചനം

23/05/2026
23/05/2026
23/05/2026

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറി:
ഭരണഘടനാ പദവികളുടെ വിശ്വാസ്യത തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് - കെ കെ അബ്ദുൽ ജബ്ബാർ

കേരളത്തിലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിച്ച നടപടി ജനാധിപത്യ ബോധ്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും വെല്ലുവിളിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന മനോജ് കുമാര്‍ അഗര്‍വാറിനെ മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് കേരളത്തിലും സമാന നിയമനം. എസ്ഐആറില്‍ ബിജെപിക്ക് അനുകൂലമായി ലക്ഷണക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റിയതിലുള്ള പ്രത്യുപകരമാണ് മനോജ് കുമാര്‍ അഗര്‍വാളിന്റെ നിയമനമെന്ന ആക്ഷേപമുണ്ട്. രത്തന്‍ യു ഖേല്‍ക്കര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ പതിച്ചത് വലിയ വിവാദമായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കമ്മീഷന്റെ ഔദ്യോഗിക രേഖയിലാണ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുകയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറിയായി നിയമിതനാവുകയും ചെയ്തിരിക്കുന്നത് പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. തികഞ്ഞ പക്ഷപാതിയും വംശീയ ചിന്താഗതിക്കാരനുമായ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായി നിയമിച്ചതും വലിയ ദുസ്സൂചനയാണ് നല്‍കുന്നത്. സംഘപരിവാര്‍ അനുകൂലികളും വംശീയവാദികളും മുഖ്യമന്ത്രിയുടെ ഉപദേശകരും സ്റ്റാഫുകളുമായി മാറുന്നത് ചില അന്തര്‍ധാരകള്‍ സജീവമാണെന്നതിന്റെ അപകട സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

07/05/2026

എസ്ഡിപിഐ അതിൻ്റെ സാന്നിധ്യം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അടയാളപ്പെടുത്തിരിക്കുകയാണ്

ഒരോ തെരഞ്ഞെടുപ്പും പുതിയ പാഠങ്ങളാണ്

പാഠങ്ങളിൽ നിന്ന് പുതിയ പുതിയ അനുഭവ സമ്പത്ത് നേടി പതുക്കെ പതുക്കെ മുന്നോട്ട് തന്നെ

TAMILNADU
Nellai Mubarak SDPI (Nannilam) 61738

WEST BENGAL
Masiur Rahaman SDPI (Sagardhigi) 42495

KARNATAKA
Afser Kodlipet SDPI (Davanagere) 18975

കേരളം
36 മണ്ഡലങ്ങളിൽ 3 മുന്നണിക്കിടയിൽ ഒറ്റക്ക് മത്സരിച്ചു ബദൽ രാഷ്ട്രീയം പ്രചരിപ്പിച്ചു.

ബാക്കി സ്ഥലങ്ങളിൽ ഭാവി രാഷ്ട്രീയ വളർച്ചക്ക് ഉപകാരപ്രദമായേക്കാവുന്ന രാഷ്ട്രീയ തീരുമാനവും

Address

Kodiyathoor
Calicut
673661

Website

Alerts

Be the first to know and let us send you an email when sdpi കൊടിയത്തൂർ പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share