നേരിന്റെ ശബ്ദം

നേരിന്റെ ശബ്ദം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നേരിന്റെ ശബ്ദം, Political Party, Badiadka.

01/12/2020

ബദിയടുക്ക പഞ്ചായത്ത്‌..
നാടിന്റെ വികസനത്തിന് ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

ബദിയടുക്ക പഞ്ചായത്തിൽ..ഓർ ബന്നൂറു നമ്മക് ഇട്ടിരി വോട്ട് എന്ന ഡയലോഗ്  ഇപ്രാവശ്യം നടക്കില്ല ഒറും യോറും ആര് വരണമെന്ന് വോട്ട...
29/11/2020

ബദിയടുക്ക പഞ്ചായത്തിൽ..
ഓർ ബന്നൂറു നമ്മക് ഇട്ടിരി വോട്ട് എന്ന ഡയലോഗ് ഇപ്രാവശ്യം നടക്കില്ല ഒറും യോറും ആര് വരണമെന്ന് വോട്ടർ മാർ തീരുമാനിക്കട്ടെ ..
വികസനമാണ് ചർച്ച വികസനത്തിന് മാത്രം വോട്ട്...

13/06/2020
മാലാഖമാരെ ആദരിക്കാം... ആരോഗ്യ പ്രവർത്തകരോട് ആദരവ് പ്രകടിപ്പിക്കാൻ ഒരു ദിനം കൊണ്ട് മാത്രം കഴിയില്ല. എല്ലായിടത്തും എല്ലായി...
11/05/2020

മാലാഖമാരെ ആദരിക്കാം...
ആരോഗ്യ പ്രവർത്തകരോട് ആദരവ് പ്രകടിപ്പിക്കാൻ ഒരു ദിനം കൊണ്ട് മാത്രം കഴിയില്ല. എല്ലായിടത്തും എല്ലായിപ്പോഴും നമ്മൾ ഇവരെ ഓർക്കണം. നമ്മുടെ മേൽ നിക്ഷിപ്തമായ കടമ നിർവഹിച്ചു കൊണ്ടാകണം ആദരവ് പ്രകടിപ്പിക്കേണ്ടത്. കോവിഡ് പ്രതിരോധത്തിൽ നമുക്ക് ഓരോരുത്തർക്കും കടമകൾ ഉണ്ട്. ആ ഉത്തരവാദിത്തം അല്പം പോലും പിശകില്ലാതെ നമ്മൾ നിർവഹിക്കും എന്ന് പ്രതിജ്ഞ ചെയ്യാം. ആ ഉറപ്പാകട്ടെ, മാലാഖാമാർക്കുള്ള ആദരവ്.

ജന്മനാടിന്‍റെ കരുതലിലേക്ക് 💞
07/05/2020

ജന്മനാടിന്‍റെ കരുതലിലേക്ക് 💞

30/04/2020

ബദിയടുക്ക: ചർളടുക്ക, പൊയ്യ കണ്ടം, ബദിയടുക്ക, ചെടേക്കാൽ എന്നിപ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികൾ സ്വരൂപിച്ച തുക മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കാസറഗോഡ് തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ നേരിട്ട് ഏറ്റുവാങ്ങി

30/04/2020

മുണ്ടയിൽ കോരന്റെ മകൻ തന്നാ... ഭരികാനറിയാവുന്ന കമ്മ്യൂണിസ്റ്റുകാരനായ നേതാവ്💓💪

അതിജീവന പാതയിൽ, ജാഗ്രത തുടരാം.... ഒരു ലക്ഷം മാസ്കുകൾ ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകും   കോവിഡ് 19 മഹാമാരിക്കെതിരായ അതിജീവന ...
30/04/2020

അതിജീവന പാതയിൽ, ജാഗ്രത തുടരാം....
ഒരു ലക്ഷം മാസ്കുകൾ ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകും

കോവിഡ് 19 മഹാമാരിക്കെതിരായ അതിജീവന പാതയിൽ ഏറെ മുന്നിലാണ് കേരളം. എന്നാൽ, ജാഗ്രതയും പ്രതിരോധവും ഇനിയുമേറെ നാളുകൾ തുടരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, പൊതുസ്ഥലങ്ങളിൽ, മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്.
മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാൽ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.ഇത്തരമൊരു സാഹചര്യത്തിലാണ് മാസ്ക് നിർമ്മാണം യുവജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലാണ് ജില്ലയിലാകെ ഡി.വൈ.എഫ്.ഐ. നടത്തിക്കൊണ്ടിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം മാസ്കുകളാണ് നിർമ്മിച്ചു വിതരണം ചെയ്യുക. വിവിധയിടങ്ങളിലായി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ മുഴുവൻ യൂണിറ്റുകളുടെയും പങ്കാളിത്തത്തോടെയാണ് മാസ്കുകൾ നിർമ്മിക്കുന്നത്.

ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള ഓർഡിനൻസ് ഉചിതമായ തീരുമാനമെന്ന് ഡിവൈഎഫ്ഐ കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്ര...
29/04/2020

ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള ഓർഡിനൻസ് ഉചിതമായ തീരുമാനമെന്ന് ഡിവൈഎഫ്ഐ

കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള ഓർഡിനൻസിന് അംഗീകാരം നൽകികൊണ്ടുള്ള മന്ത്രി സഭ തീരുമാനനം സ്വാഗതാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് എമർജൻസി സ്‌പെഷ്യൽ പ്രൊവിഷൻസ് ആക്ട് അനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവെയക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് 19 എന്ന മഹാമാരി വിതക്കുന്ന പ്രതിസന്ധികളിൽ നിന്ന് കരകയറാൻ അസാമാന്യ കരുത്തോടുകൂടി മുന്നോട്ട് പോകേണ്ടതുണ്ട്. നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്നും കരകയറാനുള്ള ഈ നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നിലപാടാണ് നാളിതുവരെ കോൺഗ്രസ്സും ബിജെപിയും കൈക്കൊണ്ടിട്ടുള്ളത്. ഇന്ന് ലോകമാകെ കൊറോണ വൈറസിനെതിരെ യുദ്ധം ചെയ്യുന്ന അസാധാരണ സാഹചര്യത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന നിലക്ക് ഇടപെടുന്ന യുഡിഎഫ് നിലപട് ജനങ്ങളോടുള്ള വെല്ലുവിളിക്കുന്നതാണ്. ഇത് കേരളീയ സമൂഹം തിരിച്ചറിയും. പൊരുതുന്ന ജനതക്ക് കൈത്താങ്ങായി കേരളം ഒറ്റക്കെട്ടായി നിലകൊള്ളും. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അണിനിരക്കുമ്പോഴാണ് ഒരുവിഭാഗം കോൺഗ്രസ്സ്, ബിജെപി നേതാക്കൾ വരാനിരിക്കുന്ന രണ്ട് തിരഞ്ഞെടുപ്പിനെ മാത്രം മുന്നിൽക്കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി നീങ്ങുന്നത്. ഇത് കേരളത്തിന് തന്നെ അപമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കൊവിഡ് അവലോകന വാർത്താ സമ്മേളനം മെഗാസീരിയൽ ആണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ആരോഗ്യമന്ത്രിയായിരുന്നു സീരി...
29/04/2020

സംസ്ഥാന സർക്കാരിന്റെ കൊവിഡ് അവലോകന വാർത്താ സമ്മേളനം മെഗാസീരിയൽ ആണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ആരോഗ്യമന്ത്രിയായിരുന്നു സീരിയലിലെ ആദ്യ നടിയെന്നും പിന്നെ നടിയെ മാറ്റി മുഖ്യമന്ത്രി വന്നുവെന്നും ഉണ്ണിത്താൻ.

നാല്പതിനായിരം വോട്ടിനു കാസർക്കോഡുകാർ ജയിപ്പിച്ച എം പിയാണ്. ഇന്നലെയാണ് കാസർക്കോഡ് ജനറൽ ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ഡിസ്ചാർജായത്

ലോകത്ത് ഇരുന്നൂറിൽ അധികം രാജ്യങ്ങളിൽ കൊറോണ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കാട്ടുതീ പോലെയാണ് ഈ അസുഖം ബാധിക്കുന്നതു.

ഗൾഫ് ന്യൂസ് പോലുള്ള മാധ്യമങ്ങളിൽ കൊറോണയെ പ്രതിരോധിക്കുന്നതിൽ ജർമൻ ചാൻസലർ ആഞ്ചല മെർക്കലിനെപ്പോലെ ശ്രദ്ധിക്കപ്പെടേണ്ട മാതൃകയാണ് ശൈലജ ടീച്ചറുടെതെന്നുള്ള ലേഖനം വന്നത് ഒരാഴ്ചമുൻപാണ്.

കേരളത്തിൽ മാത്രമാവും കൊറോണയെ ഫലപ്രദമായി പ്രതിരോധിച്ചതിന്റെ പേരിൽ ഒരു മന്ത്രീയും ഭരണ കൂടവും ഇത്രയധികം അവഹേളനം നേരിടുന്നത്.

അധികാര സ്വപ്നം കൊണ്ട് ഈ നാട് ശവപ്പറമ്പാവണം എന്ന് ആഗ്രഹിക്കുന്ന ഏക വർഗം കേരളത്തിലെ പ്രതിപക്ഷമാണ്.

എന്തൊരു ദുരന്തമാണിവറ്റകൾ ?കൊറോണയൊക്കെ ഈ ജന്തുക്കൾക്ക് മുൻപിൽ നാണിച്ചു പോകും.

കൊറോണ വൈറസ് ബാധ തടയാനുള്ള ബ്രേക്ക് ദി ചെയിന്‍ പദ്ധതി നാം വിജയകരമായി നടത്തുകയാണ്. എന്നാല്‍, മാസ്ക് ധരിക്കുന്നത് പൊതുസ്ഥലങ...
29/04/2020

കൊറോണ വൈറസ് ബാധ തടയാനുള്ള ബ്രേക്ക് ദി ചെയിന്‍ പദ്ധതി നാം വിജയകരമായി നടത്തുകയാണ്. എന്നാല്‍, മാസ്ക് ധരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ഒരു ശീലമാക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇപ്പോഴും അലംഭാവം കാണിക്കുന്നുണ്ട്. ഇനിയുള്ള കുറേ നാളുകളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി തന്നെ മാസ്ക് ഉപയോഗം വരും. സ്കൂളുകളിലും യാത്രാ വേളകളിലും പൊതു മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ ചേരുന്നിടത്തും മാസ്ക് തുടര്‍ന്നും നിര്‍ബന്ധമാക്കേണ്ടിവരും.

Address

Badiadka

Website

Alerts

Be the first to know and let us send you an email when നേരിന്റെ ശബ്ദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share