19/05/2026
ഭാരതത്തിന്റെ ദേശീയഗീതത്തിനെതിരെ നിലപാടെടുത്ത സിപിഎം നേതാവ് മുഹമ്മദ് റിയാസിന്റെ ശബ്ദം മുഹമ്മദലി ജിന്നയുടെ ശബ്ദമാണ്.ലക്ഷണമൊത്ത വിഘടനവാദികൾക്ക് മാത്രമേ ഇത്ര അധഃപതിച്ച രീതിയിൽ രാജ്യത്തിന്റെ ദേശീയ വികാരത്തിനെതിരെ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ..
ഇത്തരം വിഘടന സ്വരങ്ങൾ ചേർത്തുപിടിച്ചതുകൊണ്ടാണ് സിപിഎം എന്ന പാർട്ടിയെ രാജ്യത്തെ ജനങ്ങൾ മൂലക്കിരുത്തിയത്. സാധാരണക്കാരായ സിപിഎം പ്രവർത്തകർക്കില്ലാത്ത എന്ത് വികാരമാണ് മുഹമ്മദ് റിയാസിന്റെ വന്ദേമാതരവിരുദ്ധ നിലപാടിന് പിറകിലുള്ളത്.ദേശീയ ഗീതം ഈ രാജ്യത്തിന്റെ വികാരമാണ്. അത് ദേശസ്നേഹികൾ ആലപിക്കുക തന്നെ ചെയ്യും, ആലപിച്ചുക്കൊണ്ടേയിരിക്കും.ഒരു ശക്തിക്കും തടയാനാകില്ല.ദേശീയ ഗീതം
അംഗീകരിക്കാൻ വൈമനസ്യമുണ്ടെങ്കിൽ വേണ്ടിവന്നാൽ റിയാസിന്റെ ഓഫീസിൽ കയറിയും ആലപിക്കും.