Ayoor - ആയൂർ

  • Home
  • Ayoor - ആയൂർ

Ayoor - ആയൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayoor - ആയൂർ, Landmark & historical place, Ayoor, Kerala, India, .

20/10/2025

ജില്ലാടിസ്ഥാനത്തിൽ ബസ് സ്റ്റേഷനുകളിലെ (SM ഓഫീസ് ഉൾപ്പെടെ) ഫോൺ നമ്പരുകൾ ചുവടെ ചേർക്കുന്നു

👑തിരുവനന്തപുരം
🌌തിരുവനന്തപുരം സെൻട്രൽ: 9188933716
🌌തിരുവനന്തപുരം സെൻട്രൽ (നാഗർകോവിൽ സെക്ടർ): 9188933717
🌌തിരുവനന്തപുരം സിറ്റി സൗത്ത്: 9188933718
🌌തിരുവനന്തപുരം സിറ്റി നോർത്ത്: 9188933719
🌌നെടുമങ്ങാട്: 9188933702
🌌പേരൂർക്കട: 9188933715
🌌വിതുര: 9188933724
🌌പാലോട്: 9188933709
🌌ആര്യനാട്: 9188933700
🌌വെള്ളനാട്: 9188933720
🌌ആറ്റിങ്ങൽ: 9188933701
🌌കിളിമാനൂർ: 9188933706
🌌നെയ്യാറ്റിൻകര: 9188933708
🌌വിഴിഞ്ഞം: 9188933725
🌌വെഞ്ഞാറമൂട്: 9188933726
🌌കാട്ടാക്കട: 9188933705
🌌വെള്ളറട: 9188933721
🌌പാപ്പനംകോട്: 9188933710
🌌കണിയാപുരം: 9188933703
🌌പൂവാർ: 9188933711
🌌പാറശ്ശാല: 9188933712
🌌കളിയിക്കാവിള: 9188933713
🌌വികാസ്ഭവൻ: 9188933722
🌌പോത്തൻകോട്: 9188933704
🌌മെഡിക്കൽ കോളേജ്: 9188933723
🌌കല്ലറ: 9188933707

👑കൊല്ലം
🌌കൊല്ലം: 9188933739
🌌കൊട്ടാരക്കര: 9188933732
🌌കരുനാഗപ്പള്ളി: 9188933736
🌌പുനലൂർ: 9188933730
🌌പത്തനാപുരം: 9188933735
🌌ആര്യങ്കാവ്: 919188933727
🌌കുളത്തൂപ്പുഴ: 9188933734
🌌ചടയമംഗലം: 9188933728
🌌ചാത്തന്നൂർ: 9188933729
🌌ഓച്ചിറ: 9188933755

👑പത്തനംതിട്ട
🌌പത്തനംതിട്ട: 9188933744
🌌അടൂർ: 9188933740
🌌പന്തളം: 9188933743
🌌തിരുവല്ല: 9188933746
🌌റാന്നി: 9188933745
🌌കോന്നി: 9188933741
🌌പമ്പ: 9497024092
🌌മല്ലപ്പള്ളി: 9188933742

👑ആലപ്പുഴ
🌌ആലപ്പുഴ: 9188933748
🌌കായംകുളം: 9188933754
🌌ഹരിപ്പാട്: 9188933753
🌌മാവേലിക്കര: 9188933756
🌌ചേർത്തല: 9188933751
🌌ചെങ്ങന്നൂർ: 9188933750
🌌എടത്വാ: 9188933752

👑കോട്ടയം
🌌കോട്ടയം: 9188933760
🌌ചങ്ങനാശ്ശേരി: 9188933757
🌌പാലാ: 9188933762
🌌വൈക്കം: 9188933765
🌌ഈരാറ്റുപേട്ട: 9188933758
🌌പൊൻകുന്നം: 9188933763
🌌എരുമേലി: 9188933759
🌌ഏറ്റുമാനൂർ: 9188933761
🌌മുണ്ടക്കയം: 9188933764

👑ഇടുക്കി
🌌മൂന്നാർ: 9188933771
🌌കുമളി: 9188933768
🌌കുമളി ടൌൺ: 9188933769
🌌തൊടുപുഴ: 9188933775
🌌മൂലമറ്റം: 9188933770
🌌കട്ടപ്പന (വെള്ളയാംകുടി): 9188933766
🌌കട്ടപ്പന മുനിസിപ്പൽ സ്റ്റാൻഡ്: 9188933767
🌌നെടുങ്കണ്ടം: 9188933774
🌌അടിമാലി: 9188933772

👑എറണാകുളം
🌌എറണാകുളം: 9188933779
🌌എറണാകുളം ജെട്ടി: 9188933780
🌌വൈറ്റില ഹബ്ബ്: 9188933781
🌌പിറവം: 9188933790
🌌അങ്കമാലി: 9188933778
🌌കോതമംഗലം: 9188933783
🌌കോതമംഗലം മുനിസിപ്പൽ സ്റ്റാൻഡ്: 9188933784
🌌ആലുവ: 9188933776
🌌മൂവാറ്റുപുഴ: 9188933785
🌌നോർത്ത് പറവൂർ: 9188933787
🌌പെരുമ്പാവൂർ: 9188933788
🌌കൂത്താട്ടുകുളം: 9188933782

👑തൃശ്ശൂർ
🌌തൃശ്ശൂർ: 9188933797
🌌ചാലക്കുടി: 9188933791
🌌ഗുരുവായൂർ: 9188933792
🌌പുതുക്കാട്: 9188933796
🌌ഇരിങ്ങാലക്കുട: 9188933793
🌌കൊടുങ്ങല്ലൂർ: 9188933794
🌌മാള: 9188933795

👑പാലക്കാട്
🌌പാലക്കാട്‌: 9188933800
🌌മണ്ണാർക്കാട്: 9188933799
🌌വടക്കഞ്ചേരി: 9188933802
🌌ചിറ്റൂർ: 9188933798

👑മലപ്പുറം
🌌മലപ്പുറം: 9188933803
🌌പൊന്നാനി: 9188933807
🌌തിരൂർ: 9188933808
🌌നിലമ്പൂർ: 9188933805
🌌പെരിന്തൽമണ്ണ: 9188933806

👑കോഴിക്കോട്
🌌കോഴിക്കോട്: 9188933809
🌌വടകര: 9188933814
🌌തിരുവമ്പാടി: 9188933812
🌌തൊട്ടിൽപ്പാലം: 9188933813
🌌താമരശ്ശേരി: 9188933811

👑വയനാട്
🌌സുൽത്താൻബത്തേരി: 9188933819
🌌കൽപ്പറ്റ: 9188933816
🌌കൽപ്പറ്റ മുനിസിപ്പൽ സ്റ്റാൻഡ്:9188933817
🌌മാനന്തവാടി: 9188933818

👑കണ്ണൂർ
🌌കണ്ണൂർ: 9188933822
🌌തലശ്ശേരി: 9188933824
🌌പയ്യന്നൂർ: 9188933823

👑കാസർഗോഡ്
🌌കാസർഗോഡ്: 9188933826
🌌കാഞ്ഞങ്ങാട്: 9188933825

👑കേരളത്തിന് പുറത്തുള്ള പ്രധാന കേന്ദ്രങ്ങൾ
🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820
🌌മൈസൂർ: 9188933821
🌌നാഗർകോവിൽ: 9188933714
🌌തെങ്കാശി: 9188933731
🌌കോയമ്പത്തൂർ: 9188933801
🌌മംഗലാപുരം: 9188933827

ഉമ്മൻ ചാണ്ടി ആയൂരിന്റെ സ്നേഹം ഏറ്റുവാങ്ങി അവസാന യാത്ര
19/07/2023

ഉമ്മൻ ചാണ്ടി ആയൂരിന്റെ സ്നേഹം ഏറ്റുവാങ്ങി അവസാന യാത്ര

തോരാത്ത കണ്ണീർമഴ; പെരുമഴയെ വകവയ്ക്കാതെ പ്രിയനേതാവിനെ അവസാനമായി കാണാൻ തടിച്ചുകൂടി ജനം, ആയൂരിൽ നിന്നുള്ള ദൃശ്യ.....

18/07/2023
01/05/2023

World’s Largest Bird Sculpture: Jatayu Earth’s Centre, Kollam. See more: themindcircle.com/jatayu-worlds-largest-bird-sculpture/

📷

10/01/2022

നാടു വിടുന്ന നമ്മുടെ യുവതലമുറ

പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Ireland, Canada, Germany, Newzeland, USA, Australia ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.! നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല.കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ!

1. ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല.
2. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു.കോഴ കൊടുക്കാതെ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത വളരെ കുറവ് എന്ന് അവർ വിശ്വസിക്കുന്നു.
3. ദിനം പ്രതി കേൾക്കുന്ന കൊലപാതക വാർത്തകൾ, അക്രമങ്ങൾ, പോലീസിനെ പോലും ആക്രമിക്കാം എന്ന അവസ്ഥ. ലഹരി മരുന്നും മദ്യവും പതിവാക്കിയ ഒരു കൂട്ടം ആളുകൾ നടത്തുന്ന അഴിഞ്ഞാട്ടം ഇതെല്ലാം അവരെ അരക്ഷിതരാക്കുന്നു
4. മൂക്കു പൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്ലറ്റ് പോലും നമ്മുടെ നാട് പുതു തലമുറയ്ക്ക് നൽകുന്നില്ല.
നമ്മുടെ ബസ് സ്റ്റാൻഡുകൾ പോലെ ഇത്രയും വൃത്തിഹീനമായ ഇടങ്ങൾ ലോകത്ത് മറ്റെവിടെ എങ്കിലും കാണാൻ ബുദ്ധിമുട്ട്.
5. അനാവശ്യമായ അടിച്ചേല്പിക്കലുകൾ ആണ് നിയമം നടപ്പാക്കൽ എന്നു വിശ്വസിക്കുന്ന പോലീസ് -മോട്ടോർ വാഹന വകുപ്പുകൾ. അഴിമതിയും കൈക്കൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സർക്കാർ ഓഫീസുകൾ.
6 യുവ തലമുറക്കെതിരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങൾ, അധിക്ഷേപങ്ങൾ.സുരക്ഷ എന്നത് പൂജ്യം ഇവിടെ.പട്ടാപ്പകൽ പോലും പെൺകുട്ടികൾ കയ്യേറ്റം ചെയ്യപ്പെടുന്നു.
7. റോഡ് ടാക്സ് എന്ന പേരിൽ കോടികൾ പിരിച്ചെടുത്തിട്ടും കുണ്ടും കുഴിയും മാത്രം നിറഞ്ഞ റോഡുകൾ.
8. ഡ്രൈവിംഗ് സ്കൂളുകാർ സെറ്റ് ചെയ്ത് വെച്ച വാഹനം ഉരുട്ടി കാണിച്ചാൽ ലൈസൻസ് കിട്ടുന്ന നമ്മുടെ മണ്ടൻ സിസ്റ്റം!
9. Insurance എന്ന പേരിൽ ആയിരക്കണക്കിന് കോടി രൂപ ജനങ്ങളിൽ നിന്നും വാങ്ങിയിട്ടും വാഹനാപകട claim വരുമ്പോൾ കൈമലർത്തുന്ന കമ്പനികൾ..
10. ഓഫീസുകളിൽ ധാർഷ്യത്തോടെ മാത്രം പെരുമാറുന്ന, തനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന,ഇതിന്റെ അപ്പുറം ഒരു ലോകം ഇല്ലന്നു കരുതുന്ന പൊട്ടകിണറ്റിലെ തവളകളെ പോലെ പെരുമാറുന്ന ഉദ്യോഗസ്ഥർ.

ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത പരിദേവനങ്ങൾ ഒരുപാട്,അവർക്ക്!!

ഇവയേക്കാൾ എന്തുകൊണ്ടും മികച്ച ഒരു life വിദേശ രാജ്യങ്ങൾ അവർക്ക് വാഗ്ദാനം ചെയ്യുന്നു.മികച്ച ജോലി, സ്വന്തം കഴിവിന് കിട്ടുന്ന respect, ആരോഗ്യകരമായ ജീവിത സാഹചര്യം, മികച്ച insurance coverage, നടപ്പാകുന്ന, ജനങ്ങൾ പാലിക്കുന്ന,നല്ല നിയമങ്ങൾ, കൊള്ളപ്പലിശ ഇല്ലാത്ത ലോൺ സൗകര്യം.... ഇങ്ങനെ നിരവധി ആനുകൂല്യങ്ങൾ..!

യുവാക്കൾ നാടു വിടുകയാണ്. ഇത് നമ്മുടെ നാട്ടിൽ, വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ഉണ്ടാക്കും എന്നത് നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം.! ഒരു പത്തു വർഷം കഴിഞ്ഞാൽ കേരളത്തിൽ ചെറുപ്പക്കാർ ആരെങ്കിലും ബാക്കി കാണുമോ എന്നത് സംശയിക്കേണ്ടി വരുന്നു. PR കിട്ടി ജോലി സുരക്ഷ ആകുന്നതോടെ കുടുംബത്തെ മുഴുവനായും വിദേശത്തേക്ക് കൊണ്ടുപോകുവാനും അവർക്ക് സാധിക്കുന്നു. ഇപ്പോൾ തന്നെ അടഞ്ഞു കിടക്കുന്ന വീടുകൾ ആയിരക്കണക്കിന് കാണാം നാട്ടിൽ.വീടുകളുടെ ഒരു ശവപ്പറമ്പാകുമോ കേരളം വൈകാതെ?

നമ്മുടെ യുവാക്കളെ നമുക്ക് ആവശ്യമില്ലേ?
അവരെ ഇങ്ങനെ നാടുകടത്തണോ???

28/04/2021

കൊറോണ കേരളത്തില്‍ സുനാമിയായി ആഞ്ഞടിക്കുന്നു; ഇന്നു രോഗബാധിതരായത് 35,013 പേര്‍; മരണം 41; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്ബിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂര്‍ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂര്‍ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസര്‍ഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1154, കൊല്ലം 1741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4285, ഇടുക്കി 210, എറണാകുളം 1012, തൃശൂര്‍ 1152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1487, വയനാട് 278, കണ്ണൂര്‍ 741, കാസര്‍ഗോഡ് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,66,646 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 12,23,185 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,51,133 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,28,407 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,726 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4436 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 597 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Address

Ayoor, Kerala, India

691533

Alerts

Be the first to know and let us send you an email when Ayoor - ആയൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ayoor - ആയൂർ:

  • Want your organization to be the top-listed Government Service?

Share