Shihab Thangal Charity Foundation - Karalikonam

  • Home
  • India
  • Ayur
  • Shihab Thangal Charity Foundation - Karalikonam

Shihab Thangal Charity Foundation - Karalikonam ▪️Ambulance Service 24X7
▪️Blood Donation Wing
▪️Palliative Care Unit
▪️Volunteer Service 24X7

ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ (STCF) കാരാളികോണം————————ഇഫ്താർ സംഗമവുംസൗഹൃദ സദസ്സുംഏവർക്കും സ്വാഗതം🤝നാളെ വൈകിട്ട് 5 മണിമ...
10/03/2026

ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ (STCF) കാരാളികോണം
————————
ഇഫ്താർ സംഗമവും
സൗഹൃദ സദസ്സും
ഏവർക്കും സ്വാഗതം🤝
നാളെ വൈകിട്ട് 5 മണിമുതൽ
KKMJ ഓഡിറ്റോറിയം
കാരാളികോണം

ഇന്ന് രാജ്യം 77 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്.കാരാളികോണം ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാവിലെ 7:...
26/01/2026

ഇന്ന് രാജ്യം 77 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്.
കാരാളികോണം ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാവിലെ 7:30 ന് കാരാളികോണം വളവിലെ ഫൗണ്ടേഷന്റെ ഓഫീസ് അങ്കണത്തിൽ റിപ്പബ്ലിക്ക് ദിന ആഘോഷം സംഘടിപ്പിച്ചു.
മുതിർന്ന പൗരൻ സൈനുദ്ധീൻ ദേശീയ പതാക ഉയർത്തികൊണ്ട് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു.
കാരാളികോണം വാർഡ് മെമ്പർ ആമിനാ റമീസ്, ഫൗണ്ടേഷൻ പ്രതിനിധികളായ ഐ.മുഹമ്മദ് റഷീദ്, എം എം മുസ്തഫ, ഷാജഹാൻ മേവറം, നവാസ് കരുമല, റമീസ് റഷീദ്, ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ വോളന്റിയേഴ്‌സ് തുടങ്ങിയവർ പങ്കാളികളായി.
രാജ്യത്തിന്റെ അഭിമാനവും അന്തസും ഉയർത്തി പിടിക്കുന്ന മറ്റൊരു റിപ്പബ്ലിക് ദിനം കൂടി കടന്നുപോകുകയാണ്.
1950 ജനുവരി 26-നാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതും രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതും .
റിപബ്ലിക് ദിനാശംസകൾ നേരുന്നു.

31/12/2025
സ്നേഹം+പരിചരണം= സ്നേഹ പരിചരണംവാർദ്ധക്യവും രോഗവും തളർത്തി കിടത്തിയ  മനുഷ്യരെ സാന്ത്വന പരിചരണത്തിൽ കൂടി  ചേർത്തു പിടിക്കുക...
11/10/2025

സ്നേഹം+പരിചരണം= സ്നേഹ പരിചരണം

വാർദ്ധക്യവും രോഗവും തളർത്തി കിടത്തിയ മനുഷ്യരെ സാന്ത്വന പരിചരണത്തിൽ കൂടി ചേർത്തു പിടിക്കുക എന്നത് ഓരോ മനുഷ്യരുടെയും കടമയാണെന്ന് ഓർമ്മിപ്പിക്കുന്ന
ലോക പാലിയേറ്റീവ് ദിനമാണ് ഇന്ന്.

നന്മയും,മനുഷ്യത്വവും,
ആർദ്രതയും, സഹാനുഭൂതിയും, കരുണയും,
കരുതലുമായി സമൂഹത്തിൽ വീണുപോയവർക്ക് കൈത്താങ്ങായും,
എല്ലാമുണ്ടായിട്ടും ഒറ്റപ്പെട്ടു പോയവരോടൊപ്പം...
സഹോദരനായും
സുഹൃത്തായും അരികിൽ
ചേർന്ന് നിൽക്കുന്നതും
പാലിയേറ്റീവ് പ്രവർത്തകരാണ്.

രോഗത്താൽ വേദനിച്ച് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് സ്നേഹം കൊണ്ട് നമുക്ക് ആശ്വാസമാകാം... പ്രതീക്ഷയേകാം...

ഒപ്പം ചേരണം ഒരുമിച്ച് മുന്നേറാം...

കാരാളികോണം ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ബ്ലഡ് ടൊണേറ്റഡ് വിങ് വിപുലീകരിക്കുന്നതിന്റെ ഭാഗമാ...
09/10/2025

കാരാളികോണം ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ബ്ലഡ് ടൊണേറ്റഡ് വിങ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മെമ്പർമാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും പുതിയ മെമ്പർമാരെ ഉൾപ്പെടുത്തുന്നതിനുമായി 2025 ഒക്ടോബർ 08 മുതൽ നവംബർ 08 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന
Blood Donor’S Update Campaign ൽ പങ്കാളികളാവുക..

കാരാളികോണം ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ബ്ലഡ് ടൊണേറ്റഡ് വിങ് വിപുലീകരിക്കുന്നതിന്റെ ഭാഗമാ...
06/10/2025

കാരാളികോണം ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ബ്ലഡ് ടൊണേറ്റഡ് വിങ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മെമ്പർമാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും പുതിയ മെമ്പർമാരെ ഉൾപ്പെടുത്തുന്നതിനുമായി 2025 ഒക്ടോബർ 08 മുതൽ നവംബർ 08 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന
Blood Donor’S Update Campaign ൽ പങ്കെടുക്കുക..

ഓയൂർ പയ്യക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ🌹
23/08/2025

ഓയൂർ പയ്യക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ🌹

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 16 വര്‍ഷം.കാലം മായ്ക്കാത്ത ഓർമ്മയായി, വഴികാട്ടിയായി, പാണക്കാട് ...
01/08/2025

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 16 വര്‍ഷം.

കാലം മായ്ക്കാത്ത ഓർമ്മയായി, വഴികാട്ടിയായി, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കേരള ജനതയുടെ മനം നിറയെ ഇന്നും നിറഞ്ഞുനിൽക്കുന്നു.

​സമുദായത്തിൻ്റെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ ഒരു തങ്കനൂൽ പോലെ പ്രവർത്തിച്ച തങ്ങൾ, കേവലം ഒരു നേതാവായിരുന്നില്ല മറിച്ച് അദ്ദേഹം ഇതര സമുദായങ്ങളുമായി സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിച്ച്, മതമൈത്രിയുടെ തിളക്കമാർന്ന പ്രതീകമായി നിലകൊണ്ടു.

​ഏതു പ്രതിസന്ധിയുടെ കുത്തൊഴുക്കിലും അപൂർവ ചാരുതയാർന്ന നേതൃപാടവത്തോടെ അടിയുറച്ചുനിന്ന ആ മഹത്വ്യക്തിത്വം ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നതാണ്.

തങ്ങളുടെ ഓരോ വാക്കിലും, പ്രവൃത്തിയിലും, സ്നേഹവും സമാധാനവും നിറഞ്ഞുനിന്നു.
​ആ മഹത്തായ പാതയുടെ തുടർച്ച ബാക്കി നിർത്തിയാണ് പ്രിയപ്പെട്ട തങ്ങൾ നമ്മോട് വിട പറഞ്ഞിട്ടുള്ളത്.

അണയാതെ കിടക്കുന്ന ആ തണൽമരത്തിൻ്റെ നിഴൽ പറ്റി, പ്രിയപ്പെട്ട തങ്ങളുടെ സ്മരണകൾക്ക് മുന്നിൽ അവരുടെ ദർശനങ്ങൾ നമുക്ക് വഴികാട്ടിയാവട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.🤲

ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ
കാരാളികോണം

Address

Shihab Thangal Charity Foundation
Ayur
691533

Alerts

Be the first to know and let us send you an email when Shihab Thangal Charity Foundation - Karalikonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shihab Thangal Charity Foundation - Karalikonam:

Share