അത്തോളിമുത്ത് സിഎച്ച്

  • Home
  • India
  • Atholi
  • അത്തോളിമുത്ത് സിഎച്ച്

അത്തോളിമുത്ത് സിഎച്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അത്തോളിമുത്ത് സിഎച്ച്, Atholi.
(2)

സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചിന്തകൾ/സ്വഭാവ മഹത്വങൾ/അതുല്യപ്രതിഭയുടെ സർഗ്ഗ സഞ്ചാരം/സംഭാവനകൾ/ഭരണതതന്ത്രഞ്ജത/യുഗപ്രഭാവരായ നേതാക്കൾ/സഹയാത്രികർ/മലബാറിലെ പാരമ്പര്യപൈതൃകങൾ/ചരിത്രത്തിലെ നാഴിക കല്ലുകൾ/വിദ്യാഭ്യാസം/ദേശീയത/ജീവിതവും ദർശനവും/സന്ദേശം

Remembering Quaid -e- Millat Marhoom Muhammad Ismail Sahab on his 130th birth Anniversary. (Born in Tirunelveli in Tamil...
05/06/2026

Remembering Quaid -e- Millat Marhoom Muhammad Ismail Sahab on his 130th birth Anniversary.
(Born in Tirunelveli in Tamil Nadu on 5 June, 1896,)

of the Indian Union Muslim League Party's first president in 1948.

of Indian Constituent Assembly was an important participant in the debates that shaped the country’s official language policy.

of Tamil Dravidian Language an official language in India.

who played important role in post-independent India, Madras State and later Kerala.

May Allah grant him high place in Jannah, Ameen...

1965ൽ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്(മുന്നിൽ മധ്യേ) ഹജ്ജ് കഴിഞ്ഞു മദീനാ മുനവറയിൽ സുഹൃത്തുക്കളോടൊപ്പം
05/06/2026

1965ൽ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്(മുന്നിൽ മധ്യേ) ഹജ്ജ് കഴിഞ്ഞു മദീനാ മുനവറയിൽ സുഹൃത്തുക്കളോടൊപ്പം

ഒരു "അത്തോളി സ്മൃതി " അത്തോളി സഹകരണ ആശുപത്രി  ഉദ്ഘാടന വേളയിൽ കോഴിക്കോട് ജില്ലാ കലക്ടർ   കെ എം. ബാലകൃഷ്ണൻ ,    മെഡിക്കൽ ക...
31/05/2026

ഒരു "അത്തോളി സ്മൃതി "

അത്തോളി സഹകരണ ആശുപത്രി ഉദ്ഘാടന വേളയിൽ കോഴിക്കോട് ജില്ലാ കലക്ടർ കെ എം. ബാലകൃഷ്ണൻ , മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ എൻ എസ് വേണുഗോപാൽ , ഇമ്പിച്ചി കോയ ഹാജി കാഞ്ഞിരോളി , കെ . മൊയ്തീൻ കോയ സാഹിബ് , സെക്രട്ടറി മുഹമ്മദ് , അബ്ദുൽ ഹമീദ് സാഹിബ് കുനിയിൽ എന്നിവർ വേദിയിൽ സിഎച്ചിനോടൊപ്പം….

UA ബീരാൻ സാഹിബ്==============ജനനം : 1925 മാർച്ച് 9ജന്മദേശം : കോട്ടക്കൽപിതാവ് : ഉള്ളാട്ടുശ്ശേരി അഹമ്മദ്മാതാവ് : പട്ടാമ്പി...
31/05/2026

UA ബീരാൻ സാഹിബ്
==============

ജനനം : 1925 മാർച്ച് 9
ജന്മദേശം : കോട്ടക്കൽ
പിതാവ് : ഉള്ളാട്ടുശ്ശേരി അഹമ്മദ്
മാതാവ് : പട്ടാമ്പി ഉണ്ണീമ
വിദ്യാഭ്യാസം
പഠിച്ച സ്ഥാപനങ്ങൾ: പത്താം തരം 1943-ൽ ഗവ:രാജാസ് ഹൈസ്കൂൾ കോട്ടക്കൽ

1943 മുതൽ കരസേനയിൽ
ക്ലർക്കായി ജോലിയിൽ കയറി.
ലാഹോർ, ചിറ്റഗോംഗ്, ബർമ്മ,
മലായ, സിങ്കപ്പൂർ, ഇന്ത്യോനേഷ്യ എന്നിവിടങ്ങളിൽ ജോലി ചെയ്തതിന് ശേഷം 1950-ൽ പട്ടാള സേവനം അവസാനിപ്പിച്ചു.
1956 വരെ ബോംബയിൽ ബ്രിട്ടീഷ് സ്ഥാപനമായ ആംസ്ട്രോംഗ് സ്മിത്ത് ലിമിറ്റഡ് കമ്പനിയിൽ ക്ലാർക്കായി.
ടൈംസ് ഓഫ് ഇന്ത്യ ബോംബ
റിപ്പോർട്ടർ പദവിയിലൂടെ പത്രപ്രവർത്തന രാഗത്തേക്ക്.
തുടർന്ന് ചന്ദ്രിക സ്പഷ്യൽ കറസ്പോണ്ടന്റ്.
1956 മുതൽ ചന്ദ്രികയിൽ.
ചന്ദ്രിക സഹപത്രാധിപർ.
വഹിച്ച സ്ഥാനങ്ങൾ :-
ബോംബെ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ശേഷം നാട്ടിലേക്ക്, ചാലിയം മുസ്ലിം കമ്മിറ്റി വൈസ് പ്രസിഡന്റ്.
കോട്ടക്കൽ IUML പ്രസിഡന്റ്.
മലപ്പുറം നിയോജക മണ്ഡലം
IUML സെക്രട്ടറി.
ഏറനാട് താലൂത്ത് lUML ജോ : സെക്രട്ടി.
കോഴിക്കോട് ജില്ലാ IUML സെക്രട്ടറി
പ്രഥമ മലപ്പുറം ജില്ല IUML ജനറൽ സെക്രട്ടറി.
കേരള സ്റ്റേറ്റ് IUML സെക്രട്ടറി, ഓർഗനൈസിംഗ് സെക്രട്ടറി,
ജനറൽ സെക്രട്ടറി.
ഭരണരംഗം :-
കോട്ടക്കൽ പഞ്ചായത്തിന്റെ
പ്രഥമ പ്രസിഡന്റ്.
ദ്വീർഘകാലം ഈ പദവിയിൽ തുടർന്നു.
പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം നിയമസഭാംഗവും മന്ത്രിയും ആയി
ഒരേ സമയം പ്രവർത്തിച്ച
അപൂർവ്വ റിക്കാർഡ്.
നിയമസഭയിൽ :-
1970-ൽ മലപ്പുറം MLA
1972-ലും 1977-ൽ വീണ്ടും MLA.
1978-ൽ CH രാജി വെച്ച ഒഴിവിൽ വിദ്യാഭ്യാസ മന്ത്രി.
(9 മാസം)
1980-ൽ വീണ്ടും മലപ്പുറം MLA.
1982-ൽ തിരൂർ MLA
കരുണാകരൻ മന്ത്രിസഭയിൽ CHനോടും അഹമ്മദ് സാഹിബിനോടുമൊപ്പം മന്ത്രിസഭയിൽ.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി.
1991 - ൽ തിരൂരങ്ങാടി MLA

മഹാനായ ബാഫഖി തങ്ങളുടെയും
CH ന്റെയും ഒരുമിച്ചുള്ള ബോംബ യാത്രയിൽ പാർട്ടിയിലേക്കും ചന്ദ്രികയിലേക്കും കിട്ടിയ ബീരാൻ സാഹിബ് PMSA പൂക്കോയ തങ്ങളുടെ ശിഹാബ് തങ്ങളുടെ വിശ്വാസ്ഥനായ നേതാവായി മാറി.
STU വിന്റെ അഖിലേന്ത്യാ പ്രസിഡന്റ് പദവി വഹിച്ചു.
ഖാഇദെമില്ലത്തിന്റെ കേരള സന്ദർശന വേളയിൽ പ്രഭാഷണം തർജ്ജമ ചെയ്തിരുന്നത് ബീരാൻ സാഹിബായിരുന്നു.
മലേഷ്യ, സിംഗപ്പൂർ, തായ്ലാണ്ട്,
തായ്വാൻ, ജപ്പാൻ, ഹോങ്കോംഗ്, യു എ ഇ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്ബ്യ, ഇംഗ്ലഡ്, ഫ്രാൻസ്, അമേരിക്ക, സിലോൺ, നേപ്പാൾ, മാലി, റഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ഭാര്യ: എ പി കദീജാബി ടീച്ചർ
മക്കൾ: യു എ കബീർ, യു എ നസീർ,
യു എസഹീർ , യു എ ഷബീർ, സാബിറ, താഹിറ
ജാമാതാക്കൾ :-
പി എം അമ്മു, മജീദ്, ഷരീഫ, ഹസീന, ഖൈറുന്നീസ്സ, ബുഷ്റ

നാഥാ .......
സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം
നൽകി അനുഗ്രഹിക്കേണമെ!
ആമീൻ !!

കടപ്പാട്

*സവിശേഷതകളേറെയുള്ള**ബീരാൻ സാഹിബ്...*(മെയ് 31 യു.എ. ബീരാൻ സാഹിബ് വിട പറഞ്ഞ ദിനം.)സവിശേഷതകളേറെയുള്ള നേതാവായിരുന്നു യു.എ. ബ...
31/05/2026

*സവിശേഷതകളേറെയുള്ള*
*ബീരാൻ സാഹിബ്...*

(മെയ് 31 യു.എ. ബീരാൻ സാഹിബ് വിട പറഞ്ഞ ദിനം.)

സവിശേഷതകളേറെയുള്ള നേതാവായിരുന്നു യു.എ. ബീരാൻ സാഹിബ്. പട്ടാള ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതമാരംഭിച്ച്, പച്ചക്കൊടിയുടെ തണലിൽ നിന്ന് കൊണ്ട്, തൻ്റെ സകല കഴിവുകളും സമുദായത്തിനായി സമർപ്പിച്ച ബീരാൻ സാഹിബ്, പവിത്ര പാന്ഥാവിലൂടെ സഞ്ചരിച്ച്, ഒടുവിൽ പച്ചപ്പതാക പുതപ്പിച്ച് തന്നെ അന്ത്യ യാത്ര നടത്തിയ നേതാവായിരുന്നു അദ്ദേഹം.

ഒരു യോദ്ധാവിൻ്റെ സകല സവിശേഷതകളും ഒത്തിണങ്ങിയ ബീരാൻ എന്ന ചെറുപ്പക്കാരൻ, പട്ടാള ജീവിതമുപേക്ഷിച്ച്, ബോംബയിൽ പത്രപ്രവർത്തനത്തിൽ വ്യാപൃതനായ കാലം. ബോംബെ കേരള മുസ്ലിം ജമാഅത്തിൻ്റെ ജനറൽ സെക്രട്ടരി പദവിയിലിരിക്കെയാണ് സംഘടനയുടെ ഒരു പരിപാടിക്ക് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ബോംബയിൽ എത്തുന്നത്. സി.എച്ചിനെ സ്വീകരിക്കാൻ എത്തിയ ബീരാൻ സാഹിബിനെ ഒറ്റക്കാഴ്ചയിൽ തന്നെ സി.എച്ചിന് ബോധിച്ചു. സി.എച്ചിൻ്റെ 'കണ്ണിൽ പെട്ട' ബീരാൻ സാഹിബിനെ സി.എച്ച്. പിന്നെ വിട്ടില്ല. ധിഷണാ ശാലികളായവർ നേതൃ സ്ഥാനത്ത് വരണമെന്ന സി.എച്ച്. മുഹമ്മദ്‌ കോയാ സാഹിബിൻ്റെ കണ്ടെത്തലിൻ്റെ ഫലമെന്ന് പറയാം താമസിയാതെ ബീരാൻ സാഹിബ്, 'ചന്ദ്രിക'യുടെയും മുസ്ലിം ലീഗിൻ്റെയും നേതൃനിരയിലെത്തി.

പതിനെട്ടാം വയസ്സിൽ പട്ടാളത്തിൽ ചേർന്ന്, ഏഴു വർഷത്തെ രാഷ്ട്ര സേവനത്തിന് ശേഷം 1950 ൽ പട്ടാള ജോലി ഉപേക്ഷിക്കുകയായിരുന്നു. 1956 വരെ മുംബെയിൽ 'ടൈംസ് ഓഫ് ഇന്ത്യ' ക്ക് വേണ്ടിയും 'ചന്ദ്രിക' ക്ക് വേണ്ടിയും വാർത്തകളും ലേഖനങ്ങളുമയച്ച് ശ്രദ്ധേയനാവുകയും ചെയ്ത അദ്ദേഹം, പൂക്കോയ തങ്ങളുടെയും സി.എച്ചിൻ്റെയും അഭ്യർത്ഥനയെ തുടർന്ന് ആദ്യം 'ചന്ദ്രിക' യുടെ മുംബൈ ലേഖകനായും, പിന്നീട് കോഴിക്കോട് 'ചന്ദ്രിക' യുടെ സബ്ബ് എഡിറ്ററുമായും ചുമതലയേൽക്കുകയായിരുന്നു.

ആൾക്കൂട്ടത്തെ ആവേശം കൊള്ളിച്ച് കയ്യടി നേടുന്നതിന് പകരം, ശ്രോതാക്കൾക്ക് ഉൾക്കൊള്ളാനാവുന്ന ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ചിരുന്ന നേതാവായിരുന്നു ബീരാൻ സാഹിബ്.

1970 ൽ മലപ്പുറത്ത് നിന്നാണ് അദ്ദേഹം ആദ്യമായി എം.എൽ.എ. ആവുന്നത്. 1978 ജനുവരി മുതൽ ഒക്ടോബർ വരെ കേരള വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ വകുപ്പും, 1982 മെയ് മുതൽ 1987 മാർച്ച് വരെ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1983 ൽ സി.എച്ചിൻ്റെ മരണ ശേഷം കുറച്ച് കാലം പൊതു മരാമത്ത് വകുപ്പിൻ്റെ ചുമതലയും വഹിച്ചിട്ടുണ്ട്.

സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടി ശുപാർശകളും ഇടപെടലുകളും നടത്താത്ത അപൂർവ്വം ചില പൊതുപ്രവർത്തകരിൽ ഒരാളാണ് ബീരാൻ സാഹിബ്.

സി.എച്ച്. മുഹമ്മദ്‌ കോയ സാഹിബിനെപ്പോലെ രാഷ്ട്രീയത്തോടൊപ്പം പത്ര പ്രവർത്തനത്തിലും സാഹിത്യത്തിലും അതീവ തൽപ്പരനായിരുന്നു ബീരാൻ സാഹിബ്. സമസ്ത കേരള സാഹിത്യ പരിഷത്ത്, കേരള ഗ്രന്ഥശാലാ സംഘം തുടങ്ങിയവയുടെ നേതൃ നിരയിലും അദ്ദേഹമുണ്ടായിരുന്നു.

ഖായിദെ മില്ലത്തിന് ഏറ്റവുമധികം ഇഷ്ടമുള്ള പരിഭാഷകനായിരുന്നു ബീരാൻ സാഹിബ്. കുപ്പിവളകൾ, ട്യൂട്ടർ തുടങ്ങിയ കഥാ സമാഹാരങ്ങളും നാസറിൻറെയും നജീബിൻ്റെയും മൗലാന മുഹമ്മദലി എന്നിവരുടെ ആത്മ കഥകളും, വിഭജനത്തിൻ്റെ വിവിധ വശങ്ങൾ തുടങ്ങിയ കൃതികൾ ബീരാൻ സാഹിബിൻ്റെതായി വെളിച്ചം കണ്ടതാണ്.

ബാബ്‌രി മസ്ജിദ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് സേട്ടു സാഹിബിൻ്റെ കൂടെ മുസ്ലിം ലീഗിൽ നിന്നും പുറത്ത് പോയ ബീരാൻ സാഹിബ്, തൻ്റെ അവസാന കാലം മാതൃ സംഘടനയിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കവെ, മറവി രോഗം പിടിപെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. എങ്കിലും അദ്ദേഹത്തിൻ്റെ അന്ത്യാഭിലാഷമെന്ന നിലയിൽ മുസ്ലിം ലീഗിന്റെ ഹരിത പതാക പുതപ്പിച്ച് കൊണ്ട് തന്നെയായിരുന്നു അവസാനയാത്രക്ക് സജ്ജമാക്കിയത്...

*U.k. Muhammed Kunhi*

ഇത് *കേവലം* ഒരു *നയപ്രഖ്യാപന* ചടങ്ങല്ല'കേരളത്തിൻ്റെ ചരിത്രത്തിലെ *അതിമനോഹരമായ* *നിലപാടിൻ്റെ* വരച്ചു കാട്ടലാണ്...കേരളത്തി...
31/05/2026

ഇത് *കേവലം* ഒരു *നയപ്രഖ്യാപന* ചടങ്ങല്ല'കേരളത്തിൻ്റെ ചരിത്രത്തിലെ *അതിമനോഹരമായ* *നിലപാടിൻ്റെ* വരച്ചു കാട്ടലാണ്...

കേരളത്തിന്റെ *വികസനാത്മകമായ* *ചരിത്രത്തിൽ* പുതിയൊരു *സുവർണ്ണ* അധ്യായം കുറിച്ചുകൊണ്ട് വി ഡി *സതീശൻ* സർക്കാരിന്റെ *കന്നി* *നയപ്രഖ്യാപനം* *ഗവർണ്ണർ* നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്.....

*മുൻകാലങ്ങളിൽ* കണ്ടത് ഗവർണർ വലിയ പത്രാസോടെ വരും *നയപ്രഖ്യാപനം* നടത്തി പോയാൽ പിന്നെ വായിച്ച നയമല്ല സർക്കാർ *നടപ്പിലാക്കുന്നത്* .....

*വിദഗ്ദ്ധരുടെ* സാഹായത്താൽ *ഉറക്കമോഴിച്ച്* കുത്തി വരച്ച് ഖജനാവിൽ നിന്നും കൂലി കോടുത്തുണ്ടാക്കിയത് അപ്പാടെ ചവറ്റു കുട്ടയിലാക്കി *കോർപ്പറേഷൻ* വണ്ടിയിൽ കയറ്റി അയക്കുന്ന *ഏർപ്പാടായിരുന്നു* .....

ഇപ്പോഴത്തെത് പറഞ്ഞത് *സ്ഫടിക* *സമാനം* നടപ്പിലാക്കാൻ *പ്രതിജ്ഞാബദ്ധമായ* സർക്കാർ തന്നെ *വരും* *നാളുകളിൽ* മലയാളക്കര മനസ്സിലാക്കും...

*സ്ത്രീ* സുരക്ഷ, *യുവാക്കളുടെ* *തൊഴിൽ* , *വയോജന* സംരക്ഷണം, വിപ്ലവകരമായ *സാമൂഹിക* *ക്ഷേമം* എന്നിവ മുൻനിർത്തിയുള്ള വ്യക്തമായ *കർമ്മരേഖയാണിത്* ....

*വനിതകൾക്ക്* കെ.എസ്.ആർ.ടി.സിയിൽ *സൗജന്യ* യാത്ര'
കോളേജ് *വിദ്യാർത്ഥിനികൾക്ക്* മാസം *1000* രൂപയും പ്രതിമാസം സ്കൂൾ *വിദ്യാർത്ഥികൾക്ക്മൂന്ന്* ദിവസം ആർത്തവ അവധിയും.....

പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും
ക്ഷേമ *പെൻഷൻ* *3000* രൂപയായി വർദ്ധിപ്പിക്കും....

*യുവാക്കൾക്ക്* 5 ലക്ഷത്തിന്റെ പലിശ രഹിത വായ്പ.
25 ലക്ഷം രൂപയുടെ *ഉമ്മൻ* ചാണ്ടി *ആരോഗ്യ* *ഇൻഷുറൻസ്* പദ്ധതി

ഇന്ത്യയിലാദ്യമായി പ്രത്യേക *വയോജന* വകുപ്പ്'
ലഹരിക്കേസിൽ പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാൻ *കർശന* നടപടി'
വിലക്കയറ്റം തടയാൻ *സപ്ലൈകോ* , *റേഷൻ* *കടകളുടെ* എണ്ണം കൂട്ടും....

*ഐടി* വകുപ്പിന്റെ പേര് മാറ്റി ' *ഫ്യൂച്ചർ* *ടെക്നോളജി* വകുപ്പ്' ആക്കും
കേരളത്തെ *അന്താരാഷ്ട്ര* തുറമുഖ *ഹബ്ബാക്കി* മാറ്റും...

ഇന്ത്യയിലാദ്യമായി വയോജന വകുപ്പ്: മുതിർന്ന *പൗരന്മാരുടെ* സുരക്ഷയ്ക്കായി *രാജ്യത്ത്* തന്നെ *ആദ്യമായി* ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു....

*ഡിമെൻഷ്യ* ഡേ കെയറുകൾ: *മറവിരോഗം* ബാധിച്ചവർക്കായി ഡേ കെയറുകളും, എല്ലാ കളക്ടറേറ്റുകളിലും അവർക്ക് പിന്തുണയേകാൻ പ്രത്യേക സെല്ലും.....

*അനാഥരില്ലാത്ത* സംസ്ഥാനമെന്ന ഗുഡ് *സർട്ടിഫിക്കറ്റ്* കേരളത്തിന് സമ്മാനിക്കും'
*മാനുഷിക* മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാരായി *യുഡിഎഫ്* സർക്കാർ മാറും..

വ്യവസായ രംഗത്ത് *നവചൈതന്യം* പകരുന്ന ഒട്ടേറെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കും....

*എജുക്കേഷൻ* റിസൾട്ട് വന്നാൽ *പേരൻ്റ്സും* *കുട്ടികളും* തുടർപഠനം ലഭ്യമാൻ നെട്ടോട്ടം ഓടുന്നു ദയനീയ *ചിത്രമായിരുന്നു'ഇന്നലകളിൽ* ' ഒരു പരിധിവരെ അത് മാറ്റിയെടുക്കാൻ *ഇച്ഛാശക്തിയോടെ* പ്രവർത്തിക്കുന്ന സർക്കാർ കൂടിയാണ് ' ഇപ്പോൾ തന്നെ വിശേഷിച്ചും *മലബാറിലെ* പ്ലസ് വൺ *വിദ്യാർത്ഥികൾക്ക്* പഠിക്കാൻ സീറ്റ് തയ്യാറായി വരികയാണ്....

ഈ നാട് പഴയ പ്രതാപം വീണ്ടെടുക്കാൻ *ഒരുമിച്ച്* *നിൽക്കണം* ' കുത്തിയിരുപ്പ് ഉണ്ടാക്കി സർക്കാരിൻ്റെ വഴി മുടക്കി കളയുന്ന കാലം അസ്തമിച്ചു...

*ആൽക്കഹോൾ* ഉപയോഗിച്ച് പാതിരാ നേരത്ത് മയക്കത്തിൽ വന്നു കിച്ചൺ സൈഡ് വഴി ഡോർ അമ്മച്ചിയെ സോപ്പടിച്ച് അകത്തു കയറി വരുന്ന കാലം മാറുകയാണ് അത്രം ആളുകളുടെ *Assets* പോലും കണ്ട് കെട്ടുന്ന തീരുമാനം *വിഡിഎസ്* ഗവൺമെൻ്റ് *കൈകോള്ളും* ....

നമ്മുടെ രാജ്യത്ത് പുതു യഗപ്പിറവിക്കായി കാത്ത് നിൽക്കുന്ന *ജനമനസ്സുകളിൽ* *ആനന്ദ* *നിർവൃതിയിൽ* മുഴുകി ജീവിക്കുന്ന അന്തരീക്ഷം സർക്കാറിൻ്റെ കാലവധി കഴിയും മുമ്പേ *നടപ്പിലാക്കിയിരിക്കും* ....

*നിയമം* കൈയ്യിൽ എടുക്കാൻ *ശ്രമിക്കുന്നവർ* ആരായാലും അവരുടെ *പതാകയുടെ* നിറം നോക്കാതെ എന്ന് വെച്ചാൽ അത് *യുഡിഎഫ്* പ്രവർത്തകർ ആയാൽ പോലും നിയമത്തിൻ്റെ മുന്നിൽ *സമൻമാരായിരിക്കും* ....

ഭരണ ഘടനാ *അനുസ്യൂതം* സിരസാവഹിച്ചു മുന്നോട്ട് പോകും ഐക്യ ജനാധിപത്യ മുന്നണി സർക്കാറിന് *കക്ഷിരാഷ്ട്രീയ* ഭേദമന്യേ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന *അചഞ്ചലമായ* വിശ്വാസമാണ് സർക്കാരിൻ്റെത്...

അഭിപ്രായവ്യത്യാസം *സവമഞ്ജം* വരെയുണ്ടാകും'എന്നാലും *യോജിപ്പിൻ്റെ* *വാതിലുകൾ* കീടനാശിനികളുടെ ദ്രോഹമില്ലാതെ നമുക്ക് *പുതുയുഗമെന്ന* പുതുമയുള്ള മലയാള നാടാക്കി മാറ്റിയെടുക്കാം....

-എരിയാൽ*

31/05/2026
*സിവിൽ സർവീസ് നേടാന് ഇനി പണച്ചെലവ് തടസ്സമാകില്ല!**ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി (HSTACS)* ഒരുക്കുന്ന *സൗജന്യ സിവിൽ സർവീസ്...
31/05/2026

*സിവിൽ സർവീസ് നേടാന് ഇനി പണച്ചെലവ് തടസ്സമാകില്ല!*

*ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി (HSTACS)* ഒരുക്കുന്ന *സൗജന്യ സിവിൽ സർവീസ് കോച്ചിംഗ് പ്രോഗ്രാമിലേക്ക്* ഇപ്പോൾ അപേക്ഷിക്കാം. മികച്ച പരിശീലനത്തിലൂടെ നിങ്ങൾക്കും ഒരു IAS / IPS ഓഫീസറാകാം! 🎓

📅*പ്രധാന തീയതികൾ: 📍 പരീക്ഷാ തീയതി: 2026 ജൂൺ 7*
🛑 *അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂൺ 3*

📍 പരീക്ഷാ കേന്ദ്രങ്ങൾ: കണ്ണൂർ | കോഴിക്കോട് | നാദാപുരം | പൊന്നാനി | പെരിന്തൽമണ്ണ | എറണാകുളം | തൃശൂർ | തിരുവനന്തപുരം | ലക്ഷദ്വീപ് | ന്യൂ ഡൽഹി

*യോഗ്യത* :
ഡിഗ്രി പാസ്സ് അല്ലെങ്കിൽ ഡിഗ്രി പരീക്ഷ എഴുതി റിസൾട്ട്‌ കാത്തുനിൽക്കുന്നവർ

🚀*ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ: 👉 www.kreaias.com*

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 91 623 5577577, 91 623 5364726, 91 96459 52577

📍 ISS എഡ്യൂക്കേഷണൽ ക്യാമ്പസ്, പൊന്നിയാകുർശ്ശി, പെരിന്തൽമണ്ണ.

ബി  #പോക്കർസാഹിബ് എന്ന പോരാളി...അഞ്ച് ദശാബ്ദകാലം മലബാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പർവതത്തിന്റ ഉച്ചിയിൽ സ്ഥാപിച്ച പ്രകാശഗ...
29/05/2026

ബി #പോക്കർസാഹിബ് എന്ന പോരാളി...

അഞ്ച് ദശാബ്ദകാലം മലബാറിന്റെ
രാഷ്ട്രീയ ചരിത്രത്തിൽ
പർവതത്തിന്റ ഉച്ചിയിൽ സ്ഥാപിച്ച
പ്രകാശഗോപുരം പോലെ
പോക്കർ സാഹിബ് എന്ന വിളക്കുമാടം
കേരളമാകെ പ്രകാശനമാക്കി -
ഇന്നും മുസ്ലിം ലീഗ് നേതാക്കന്മാരും പ്രവർത്തകരും
ആ പ്രകാശത്തിന്റെ പ്രഭാപൂരം ആസ്വദിക്കുന്നു.

ആയിരകണക്കിന് നിരാധാരരായ
സാധു സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കുവാനാണ് ഞാൻ പോകുന്നത്.
നിങ്ങളുടെ ഭീഷണിക്കു ഞാൻ വഴങ്ങുകയില്ല.
എന്നെ തടഞ്ഞുനിർത്തുവാൻ
നിങ്ങളുടെ പട്ടാളത്തിന്
കഴിയുമോയെന്നെനിക്കറിയണം
എന്ന് ഗർജ്ജിച്ച മഹാനായ നേതാവിന്റെ പരലോകജീവിതം
അല്ലാഹു ധന്യമാക്കി കൊടുക്കട്ടെ......

ഒരു മഹാസമ്മേളനത്തിന്റെ ഓർമ്മ! സിഎച്ച് പ്രസംഗിക്കുന്നു...💚💚ബാഫഖി തങളും ഹക്കീംജിയും വേദിയിൽ...
29/05/2026

ഒരു മഹാസമ്മേളനത്തിന്റെ ഓർമ്മ!
സിഎച്ച് പ്രസംഗിക്കുന്നു...💚💚
ബാഫഖി തങളും ഹക്കീംജിയും വേദിയിൽ...

Address

Atholi

Alerts

Be the first to know and let us send you an email when അത്തോളിമുത്ത് സിഎച്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share