31/03/2026
കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളീ ക്ഷേത്രം തിരുഃഉത്സവം 2026
ഉത്സവ ഘോഷയാത്ര - നന്ദഗോവിന്ദം ഭജൻസ് അനുബന്ധമായി, ബഹുമാനപ്പെട്ട കടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം
2026 ഏപ്രിൽ 1 ബുധനാഴ്ച വൈകുന്നേരം 5 മണി മുതൽ നടപ്പിലാക്കുന്ന ഗതാഗത ക്രമീകരണം.
A) ഘോഷയാത്ര കടന്നുപോകുന്ന റൂട്ട്:
വൈകിട്ട് 5:00 മണിക്ക് ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കുന്ന ഉത്സവഘോഷയാത്ര, കൽതൃക്കോവിൽ ഗുഹാക്ഷേത്ര സന്ദർശനത്തിന് ശേഷം തിരിച്ച് കോട്ടുക്കൽ - ത്രാങ്ങോട് വഴി പനയ്ക്കൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. തുടർന്ന് കൊട്ടാരഴികം വഴി പുതിയതൃക്കോവിൽ ക്ഷേത്ര ദർശനാനന്തരം കോട്ടുക്കൽ ക്ഷേത്ര സന്നിധിയിൽ തിരികെയെത്തുന്നു.
B) ഗതാഗത പുന:ക്രമീകരണം:
1: കടയ്ക്കൽ - ചുണ്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ,
ശങ്കരപുരം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നെടുംപച്ച - മേളയ്ക്കാട് വഴി തിരിച്ചുവിടുന്നു.
2: വയലാ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ, ചേലപ്പള്ളി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നെടുപുറം-പള്ളിമുക്ക് വഴി തിരിച്ചുവിടുന്നു.
3: മഞ്ഞപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ, ത്രാങ്ങോട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സ്റ്റേഡിയം - കൊട്ടാരഴികം-പള്ളിമുക്ക് വഴി തിരിച്ചുവിടുന്നു.
4: അഞ്ചലിൽ നിന്ന് വയലാ, ചുണ്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ
പള്ളിമുക്ക് - നെടുപുറം - ചേലപ്പള്ളി - മേളയ്ക്കാട് വഴി തിരിച്ചുവിടുന്നു.
5: അഞ്ചലിൽ നിന്ന് മഞ്ഞപ്പാറ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ
കൊട്ടാരഴികം - സ്റ്റേഡിയം - ത്രാങ്ങോട് വഴി തിരിച്ചുവിടുന്നു.
ഗതാഗതം വഴിതിരിച്ചു വിടാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ട സ്ഥലങ്ങൾ:
1. ശങ്കരപുരം ജംഗ്ഷൻ
2. ചേലപ്പള്ളി ജംഗ്ഷൻ
3. ത്രാങ്ങോട് ജംഗ്ഷൻ
4. പള്ളിമുക്ക് - നെടുപുറം റോഡിലേക്ക് കയറുന്ന സ്ഥലം.
5. കൊട്ടാരഴികം ജംഗ്ഷൻ
C) ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് സൗകര്യങ്ങൾ:
കടയ്ക്കൽ - ചുണ്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ:
1. കോട്ടുക്കൽ LPS-ന് സമീപമുള്ള കൃഷ്ണ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ട്.
2. ഗുഹാക്ഷേത്രം
3. കോട്ടുക്കൽ UPS ഗ്രൗണ്ട്
വയല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ:
1. ശ്രീഗണേഷ് ആഡിറ്റോറിയം പാർക്കിംഗ് 1
2. ശ്രീഗണേഷ് ആഡിറ്റോറിയം പാർക്കിംഗ് 2
മഞ്ഞപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ:
1. ത്രാങ്ങോട് സ്റ്റേഡിയം
2. കോട്ടുക്കൽ മാർക്കറ്റ്
അഞ്ചൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ:
1. മാവേലി