PKVM Vidyavinodini Library

PKVM Vidyavinodini Library Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PKVM Vidyavinodini Library, Library, Vidyavinodini Library, Aluva.

*പി.കെ. വേലായുധൻ മെമ്മോറിയൽ* *വിദ്യാവിനോദിനി ലൈബ്രറി*അശോകപുരം , ആലുവ *വിദ്യാവിനോദിനിയിൽ വായന കളരി സമാപിച്ചു*ആലുവ, അശോകപു...
31/05/2026

*പി.കെ. വേലായുധൻ മെമ്മോറിയൽ* *വിദ്യാവിനോദിനി ലൈബ്രറി*
അശോകപുരം , ആലുവ

*വിദ്യാവിനോദിനിയിൽ വായന കളരി സമാപിച്ചു*

ആലുവ, അശോകപുരം പി .കെ . വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി യുടേയും, ബാലവേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന കളരി സമാപിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം രഞ്ജു ടീച്ചർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻ്റ് എൻ. എ. ദേവനന്ദ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാല സാഹിത്യകാരൻ ഷാജി മാലിപ്പാറ സമാപന ക്യാമ്പ് നയിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എസ്. എ. എം.കമാൽ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് കെ. എ. ഷാജിമോൻ , മെൻ്റർ എ.എം. അശോകൻ, ടി.എ.സിന്ധു, റയ്യാൻ, ഷിഫാന ഫാത്തിമ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.
കഥ- കവിത രചന ക്യാമ്പ്, അഭിമുഖം, അഭിനയ കളരി, റീഡിംഗ് തിയേറ്റർ, ചിത്ര രചന ക്യാമ്പ്, കയ്യെഴുത്തു മാസിക പ്രകാശനം, പുസ്തക പരിചയം - ആസ്വാദനം, വിജ്ഞാന - വിനോദ യാത്ര എന്നീ പരിപാടികൾ വായന കളരിയുടെ ഭാഗമായി ലൈബ്രറിയിൽ സംഘടിപ്പിച്ചു

*പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി* അശോകപുരംആലുവ  *വിദ്യാവിനോദി യിൽ  വിജ്ഞാന  - വിനോദയാത്ര സംഘടിപ്പിച്ചു...
30/05/2026

*പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി*
അശോകപുരം
ആലുവ

*വിദ്യാവിനോദി യിൽ വിജ്ഞാന - വിനോദയാത്ര സംഘടിപ്പിച്ചു*

ആലുവ, അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടേയും, ബാലവേദിയുടേയും സംയുക്ത ആഭിമുഖ്യത്തിലുള്ള വായനാകളരിയുടെ ഭാഗമായി വിജ്ഞാന- വിനോദ യാത്ര സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ബാലസാഹിത്യകാരൻ ഷാജി മാലിപ്പാറ , താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എസ് എ . എം കമാൽ, ലൈബ്രറി പ്രസിഡൻ്റ് കെ.എ. ഷാജിമോൻ , ലൈബ്രറിയൻ പി. എൻ. പ്രഭാകരൻ, ബാലവേദി രക്ഷാധികാരി ടി .എ .സിന്ധു, ബാലവേദി പ്രസിഡൻ്റ് ദേവനന്ദ , സെക്രട്ടറി ഫർഹാൻ യൂസഫ് എന്നിവർ ചടങ്ങിൽ സംസാരിക്കുകയും, യാത്രക്ക് നേതൃത്വം നൽകുകയും ചെയ്തു.
എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമം, തുമ്പിച്ചാൽ, വട്ടച്ചാൽ , ശ്രീനാരായണ ഗിരി എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.

എസ്. ഒ. എസ് കുട്ടികളുടെ ഗ്രാമത്തിൽ അസി. വില്ലേജ് ഡയറക്‌ടർമാരായ ജോഷി മാതു, കൗൺസിലർ സവിത . വി.എസ്. എന്നിവരുടെ നേതൃത്വത്തിലും, തുമ്പിച്ചാലിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം പി.ഐ. സമീരണൻ, അംബ്ദേക്കർ സ്മാരക വായനശാല ബാലവേദി ഭാരവാഹികൾ, ശ്രീനാരായണ ഗിരിയിൽ ലൈബ്രറിയൻ റിസാന ഫാത്തിമ, കമ്മിറ്റി അംഗം ലീന ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ യാത്രയെ സ്വീകരിച്ചു.

28/05/2026
*പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി* അശോകപുരംആലുവവിദ്യാവിനോദിനിയിൽ പുസ്തകാസ്വാദന ക്യാമ്പ് സംഘടിപ്പിച്ചുഅശ...
25/05/2026

*പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി*
അശോകപുരം
ആലുവ

വിദ്യാവിനോദിനിയിൽ പുസ്തകാസ്വാദന ക്യാമ്പ് സംഘടിപ്പിച്ചു

അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടേയും, ബാലവേദിയുടേയും സംയുക്ത ആഭിമുഖ്യത്തിലുള്ള വായനാ കളരിയുടെ ഭാഗമായി പുസ്തകാസ്വാദന ക്യാമ്പ് സംഘടിപ്പിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ വായന മൽസര പുരസ്കാര ജേതാവ് എ. എം. അശോകൻ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും, ക്യാമ്പ് നയിക്കുകയും ചെയ്തു. ലൈബ്രറി ജോ. സെക്രട്ടറി എ.ഡി. അശോക് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ബാലവേദി രക്ഷാധികാരി ടി.എ.സിന്ധു, ഫർഹാൻ യുസഫ്, എൻ. എ. ദേവനന്ദ , റയ്യാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വിദ്യാവിനോദിനിയിൽ രചനാക്യാമ്പ്  സംഘടിപ്പിച്ചു അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടേയും, ബാലവേദി...
17/05/2026

വിദ്യാവിനോദിനിയിൽ രചനാക്യാമ്പ് സംഘടിപ്പിച്ചു

അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടേയും, ബാലവേദിയുടേയും സംയുക്ത ആഭിമുഖ്യത്തിലുള്ള വായനാകളരിയുടെ ഭാഗമായി രചനാക്യാമ്പ് - കഥ, കവിത, സർഗസൃഷ്ടി പരിപാടി സംഘടിപ്പിച്ചു. കീഴ്മാട് പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കൺവീനർ കെ.എ. ഷാജിമോൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും, ക്യാമ്പ് നയിക്കുകയും ചെയ്തു. കുട്ടികൾ നിയന്ത്രിച്ച ചടങ്ങിൽ കുമാരി ദേവ നന്ദ അദ്ധ്യക്ഷത വഹിക്കുകയും ഫർഹാൻ യൂസഫ് സ്വാഗതമോതുകയും കുമാരി ശ്രേയ നന്ദി പറയുകയും ചെയ്തു.

പ്രോഗ്രാം മെൻ്റർ എ.എം അശോകൻ, ബാലവേദി കൺവീനർ ടി. എ.സിന്ധു, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി രചിച്ച കഥകളും, കവിതകളും ഇതോടനുബന്ധിച്ച് തയ്യാറാക്കുന്ന കയ്യെഴുത്ത് മാസികയിൽ പ്രകാശിപ്പിക്കും

Address

Vidyavinodini Library
Aluva
683101

Opening Hours

Monday 5pm - 9pm
Tuesday 5pm - 9pm
Wednesday 5pm - 9pm
Thursday 5pm - 9pm
Friday 5pm - 9pm
Saturday 5pm - 9pm
Sunday 5pm - 9pm

Telephone

+919446417406

Alerts

Be the first to know and let us send you an email when PKVM Vidyavinodini Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PKVM Vidyavinodini Library:

Share

Category