DSJP Global

DSJP Global DSJP represents people who get no reservation based on caste or religion.

21/05/2026
19/05/2026

மத்திய அரசு 10 சதவீத இட ஒதுக்கீடு மாநில அரசு தொடர்ந்து புறக்கணிப்பு

தமிழகத்தில் மத்திய அரசின் உயர்வகுப்பினரின் இட ஒதுக்கீட்டை தற்போதைய தமிழக அரசு நிறைவேற்றினால் குமரி மாவட்ட உயர் வகுப்பினர் 2 அரை லட்டம் ஓட்டுகளை தவெக வுக்கு அளிப்போம் என டி.எஸ்.ஜெ.பி. மாநில தலைவர் பேட்டி.

**DSJP മീറ്റിംഗ് കന്യാകുമാരി ജില്ലാ NSS കരയോഗ ഭാരവാഹികൾ  പങ്കെടുത്ത് വൻ വിജയമാക്കി തീർത്തു.  എല്ലാവരും ഒത്തൊരുമയോടെ മുന്...
18/05/2026

**DSJP മീറ്റിംഗ് കന്യാകുമാരി ജില്ലാ NSS കരയോഗ ഭാരവാഹികൾ പങ്കെടുത്ത് വൻ വിജയമാക്കി തീർത്തു. എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകണമെന്നും നല്ല മനസ്സോടെ പങ്കെടുത്ത എല്ലാ സ്വന്തങ്ങൾക്കും നന്ദി നന്ദി.**

**ഈ സംഘടന നായർ സമുദായത്തിന്റെയും അതിനോടൊപ്പമുള്ള മറ്റ് ഫോർവേഡ് (മുന്നാക്ക) സമുദായങ്ങളുടെയും പുരോഗതിക്കായി എല്ലാവരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് അടുത്ത ഘട്ടത്തിലേക്ക് നീങ്ങും.

18/05/2026

DSJP TAMILNADU

16/05/2026

KSRTC നഷ്ടമാവുന്നതിനു കാരണം നിരുത്തരപരമായ മാനേജ്മെന്റ്

13/05/2026

# # **ക്ഷണക്കത്ത്**
**പ്രിയപ്പെട്ടവരേ,**

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP) തമിഴ്‌നാട്ടിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി, വരാനിരിക്കുന്ന മെയ് 17-ാം തീയതി (17-5-2026) കന്യാകുമാരിയിൽ വെച്ച് ഒരു പ്രത്യേക യോഗം സംഘടിപ്പിക്കുന്നു.
കന്യാകുമാരി ജില്ലാ അധ്യക്ഷൻ **ശ്രീ. രാജശേഖരൻ തമ്പി** അവർകളുടെ അധ്യക്ഷതയിൽ നടക്കുന്ന ഈ ചടങ്ങിൽ, ഡി.എസ്.ജെ.പി നാഷണൽ പ്രസിഡന്റ് *ശ്രീ. കെ.എസ്.ആർ മേനോൻ**അവർകൾ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
കൂടാതെ, കന്യാകുമാരി ജില്ലാ എൻ.എസ്.എസ് (NSS) സ്ഥാപക നേതാവ് *അഡ്വ. ശ്രീകുമാരൻ നായർ** അവർകളും, കന്യാകുമാരി ജില്ലയിലെ വിവിധ ഭാരവാഹികളും കരയോഗം ഭാരവാഹികളും ഈ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരിക്കും.
കേരളത്തിൽ നിന്നുള്ള ഡി.എസ്.ജെ.പി നേതാക്കളെയും കന്യാകുമാരി ജില്ലയിലെ നായർ സമുദായംഗങ്ങളെയും, വനിതാ അംഗങ്ങൾ സുപ്രധാന ചടങ്ങിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

**പരിപാടിയുടെ വിശദാംശങ്ങൾ:**
*തിയതി:* 2026 മെയ് 17
*സ്ഥലം:* PuliyoorKurichy NSS Karayogam Hall
* **സമയം:** 2:30PM

സാമൂഹിക നീതിക്കും
സമുദായ ഐക്യത്തിനുമായുള്ള ഈ ഒത്തുചേരലിൽ എല്ലാവരുടെയും സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം,

*സംഘാടക സമിതി*
കന്യാകുമാരി ജില്ല, DSJP

ഡി എസ് ജെ പി തമിഴ്നാട് ഘടകം രൂപീകരിക്കുന്നുഒരു പ്രമുഖ ന്യൂനപക്ഷം എന്ന നിലയിൽ ഏകദേശം 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള തമി...
13/05/2026

ഡി എസ് ജെ പി തമിഴ്നാട് ഘടകം രൂപീകരിക്കുന്നു

ഒരു പ്രമുഖ ന്യൂനപക്ഷം എന്ന നിലയിൽ ഏകദേശം 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ സെക്കുലർ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി).

നിലവിൽ കേന്ദ്രം ഭരിക്കുന്ന എൻഡിഎയുടെ ഘടകകക്ഷിയാണ് ഡി എസ് ജെ പി.

140 എൻഎസ്എസ് കരയോഗങ്ങൾ ഉള്ള കന്യാകുമാരി ജില്ലയിൽ ഈ മെയ് 17 ന് യോഗം കൂടി തമിഴ്നാട് ഡി എസ് ജെ പി ഘടകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് അവിടുത്തെ സമുദായ നേതാക്കളുടെ തീരുമാനം. നായന്മാർ ഉൾപ്പെടെ നാലു ലക്ഷത്തോളം മുന്നാക്ക സമുദായക്കാർ കന്യാകുമാരി ജില്ലയിൽ ഉണ്ട്.

മന്നത്ത് ആചാര്യന്റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന സെക്കുലർ പാർട്ടിയായ ഡി എസ് ജെ പി തമിഴ്നാട്ടിൽ രൂപം കൊള്ളുമ്പോൾ അവിടുത്തെ നായർ സമുദായം പ്രധാനമായും ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നാക്കക്കാരിൽ പാവപ്പെട്ടവർക്ക് നൽകിയ 10 ശതമാനം സംവരണമാണ്.

കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഈ പദ്ധതി തമിഴ്നാട്ടിൽ തടഞ്ഞു വച്ചിരിക്കുന്നത് അപലപനീയമാണെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.

തമിഴ്നാട് എൻഎസ്എസിന്റെ മറ്റൊരു പ്രധാന ആവശ്യം ബ്രിട്ടീഷ് സാമ്രാജ്യ ശക്തിക്കെതിരെ ആദ്യമായി വാളെടുത്ത് കുണ്ടറ വിളംബരം നടത്തി ജീവത്യാഗം ചെയ്യേണ്ടി വന്ന ധീരനായ വേലുത്തമ്പി ദളവയുടെ ഗൃഹം ദേശീയ സ്മാരകമായി മാറ്റുക എന്നതാണ്.

ഈ രണ്ടു കാര്യങ്ങൾക്കും തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയ് യുടെ സഹായം തേടുമെന്ന് പാർട്ടി പ്രസിഡൻറ് പറഞ്ഞു.

തമിഴ്നാട്ടിൽ സ്വന്തമായ ഒരു രാഷ്ട്രീയ സാന്നിധ്യം ഇല്ലാത്തതിനാൽ ആണ് മുന്നാക്ക സമുദായക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നതെന്ന് ചന്ദ്രമൗലി, എൻഎസ്എസ് മണ്ഡലം പ്രസിഡൻറ്, കൽക്കുളം താലൂക്ക് അഭിപ്രായപ്പെട്ടു.

ഒരു പ്രമുഖ ന്യൂനപക്ഷം ആണെങ്കിലും തമിഴ് നാട്ടിൽ നായർ സമുദായം നേരിടുന്ന കടുത്ത അവഗണനക്കെതിരെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചതായി രാജശേഖരൻ തമ്പി, പ്രസിഡൻറ്, പുലിയൂർ കുറിച്ചി എൻഎസ്എസ് കരയോഗം,
ആർ ശ്രീകുമാർ, എൻഎസ്എസ് സെക്രട്ടറി, കുഴിത്തുറ ടൗൺ, ശ്രീകുമാർ, തിരുനൈനാർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡൻറ്, ആർ ശ്രീലത, എൻഎസ്എസ് വനിതാ വിഭാഗം കൺവീനർ എന്നിവർ പറഞ്ഞു.

1956 ൽ സംസ്ഥാന പുനർ സംഘടന വരുന്നത് വരെ തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്നു രണ്ടേമുക്കാൽ ലക്ഷത്തോളം നായന്മാർ ഉള്ള കന്യാകുമാരി ജില്ല. അവിടെ തന്നെ ഏറ്റവും കൂടുതൽ നായന്മാർ ഉള്ളത് വിളവൻകോട്, കൽക്കുളം എന്നീ താലൂക്കുകളിലാണ്. അടുത്തുള്ള തിരുനൽ വേലിയിലെ ചെങ്കോട്ടയിലും, ചെന്നൈയിലും കോയമ്പത്തൂരും സമുദായത്തിന് നല്ല സ്വാധീനമുണ്ട്.

തമിഴ് നാട്ടിലെ കരയോഗങ്ങൾ, അന്യസംസ്ഥാനങ്ങളിലെ മറ്റു കരയോഗങ്ങൾ പോലെ തന്നെ, ചങ്ങനാശ്ശേരിയിലെ എൻഎസ്എസിന്റെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ സ്വന്തമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണ്.
കന്യാകുമാരി ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും ആരു ജയിക്കണം എന്ന് തീരുമാനിക്കാൻ നിർണായക സ്വാധീനം നായർ സമുദായത്തിന് ഉണ്ട്.

Address

Companypadi
Ernakulam
683106

Alerts

Be the first to know and let us send you an email when DSJP Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DSJP Global:

Share