സജീവ് ചിറ്റിലഞ്ചേരി

സജീവ് ചിറ്റിലഞ്ചേരി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സജീവ് ചിറ്റിലഞ്ചേരി, # # #, Alathur.

22/03/2026

ഉറപ്പാണ് ആലത്തൂർ

ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന നേതാവിനൊപ്പം.
17/02/2026

ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന നേതാവിനൊപ്പം.

16/02/2026

പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ നയിക്കുന്ന പുതുയുക യാത്രക്ക് എരിമയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ

13/02/2026

പാലക്കാട്‌ ജില്ലാ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ യുവജന യാത്ര ആലത്തൂരിന്റെ മണ്ണിൽ

കൊള്ളക്കാർ നാട് ഭരിക്കുമ്പോൾ കള്ളന്മാർക്ക് ജാമ്യം കിട്ടുന്നതിൽ അത്ഭുതം ഒന്നുമില്ല. ശബരിമല അയ്യപ്പന്റെ ‘സ്വർണ്ണം കട്ട സഖാ...
05/02/2026

കൊള്ളക്കാർ നാട് ഭരിക്കുമ്പോൾ കള്ളന്മാർക്ക് ജാമ്യം കിട്ടുന്നതിൽ അത്ഭുതം ഒന്നുമില്ല.

ശബരിമല അയ്യപ്പന്റെ ‘സ്വർണ്ണം കട്ട സഖാക്കളായ’ സഖാ. പത്മകുമാറിനെയും, സഖാ. വാസുവിനെയും ഇതുപോലെ ജാമ്യം കിട്ടി, ജയിലിൽ നിന്ന് പുറത്തിറക്കാനാണ് സിപിഎമ്മിന് വേണ്ടി എസ്.ഐ.ടി 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാതെ ഒളിച്ചു കളിക്കുന്നത് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാർക്കും വ്യക്തമായി അറിയാം.

സകല കള്ളൻമാരെയും രക്ഷിക്കാനും അവർക്ക് വേണ്ടുന്ന എല്ലാവിധ സംരക്ഷണവും സഹായവും ഒരുക്കുന്ന ഒരു തട്ടിപ്പ് ഗൂഢസംഘമായി ഇടതു സർക്കാർ മാറി കഴിഞ്ഞു.

ഇതുവരെയും കട്ട സ്വർണ്ണം വീണ്ടെടുക്കുകയോ, കൊള്ള സംഘത്തിലെ മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ, അറസ്റ്റ് ചെയ്ത കള്ളന്മാർക്കെല്ലാം ഒന്നൊന്നായി ജാമ്യം ലഭിക്കാനും വഴിയൊരുക്കുന്ന എസ്.ഐ.ടി, സിപിഎമ്മിന്റെ ഘടകകക്ഷി എന്ന നിലവാരത്തിലേക്ക് മാറി പോയോ എന്ന് വരെ ജനങ്ങൾ സംശയിക്കുന്ന അത്യന്തം കുത്തഴിഞ്ഞ ഭീകരമായ അവസ്ഥയിലേക്ക് നാട് എത്തിചേർന്നിരിക്കുന്നു.

#സ്വർണ്ണംകട്ടതാരപ്പാ #സഖാക്കളാണെഅയ്യപ്പാ

കടമെടുത്തു ധൂർത്തു നടത്താൻ ഇനി റിസർവ് ബാങ്കും സമ്മതിക്കില്ല. കടമെടുപ്പ് പരിധി ലംഘിച്ചു കൊണ്ട് ഇനിയും പലിശ പോലും തിരിച്ചട...
09/01/2026

കടമെടുത്തു ധൂർത്തു നടത്താൻ ഇനി റിസർവ് ബാങ്കും സമ്മതിക്കില്ല. കടമെടുപ്പ് പരിധി ലംഘിച്ചു കൊണ്ട് ഇനിയും പലിശ പോലും തിരിച്ചടവ് നൽകാൻ സർക്കാരിന് കഴിയുന്നുമില്ല. അഞ്ച് ലക്ഷം കോടി കടമുള്ള സംസ്ഥാനത്തു പലിശ ഇനത്തിൽ തിരിച്ചടവ് നൽകാൻ ഒരു പദ്ധതി പോലും പത്തുവർഷത്തിൽ കൊണ്ടുവന്നില്ല. പദ്ധതിയിലൂടെ ഒരു തൊഴിലും നൽകാൻ കേരളത്തിന്‌ കഴിഞ്ഞതുമില്ല. തൊഴിൽ അന്വേഷകർ മറ്റു സംസ്ഥാനങ്ങളെയോ മറ്റു രാജ്യങ്ങളെയോ ആശ്രയിക്കുന്നു..
ഏതെങ്കിലും തരത്തിൽ വല്ല തൊഴിലും ഉണ്ടെങ്കിൽ അത് പാർട്ടിക്കാർക്ക് മാത്രമായി പിൻവാതിലൂടെ തിരുകി കയറ്റുന്നു.
പത്തു വർഷത്തിനുള്ളിൽ പിണറായിയും പരിവാരങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും കൂടി 25 തവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു..
യാത്രയുടെ ഉദ്ദേശം ധന സമാഹരണമാണെങ്കിലും
(നിക്ഷേപം കൊണ്ട് വരൽ ) ഒറ്റ ചില്ലി കാശ് കൊണ്ടുവന്നില്ല.. ഇതിൽ നിന്ന് എന്ത് മനസ്സിലാക്കണം.. സർക്കാർ ചിലവിൽ കുടുംബസമേതം ടൂർ. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന അവസ്ഥയും. അഞ്ച് ലക്ഷത്തിൽ കൂടുതലുള്ള ചെക്കുകൾക്കു ട്രഷറി നിയന്ത്രണവും.. പാർട്ടി പരിപാടികൾക്ക് നിയന്ത്രണം ബാധകമല്ല.
കേന്ദ്രത്തിന്റെ ദേശീയ പാതയും അദാനിയുടെ പോർട്ടും ഉയർത്തി കാട്ടി സംസ്ഥനത്തിന്റെതാക്കി
വികസനം പറയുന്ന പിണറായി അടുത്ത തെരെഞ്ഞെടുപ്പിലും
110 സീറ്റ് അവകാശവാദവുമായി വരുന്ന കാഴ്ചയാണ്.
യുഡിഫ് പോലും 100 സീറ്റ് അവകാശപ്പെടുന്നത്.🙏

04/01/2026

*ആളറിഞ്ഞ് കളിക്കടാ......* 🔥🔥

*ഇത് കേരളത്തിന്റെ ജനപക്ഷ നേതാവാണ്* ✊

*V D Satheesan* 💥

39 വക്കീലന്മാരും , 14 പത്രപ്രവർത്തകരും , ഒരു മെഡിക്കൽ ഡോക്ടറുമടക്കം 72 പേർ പങ്കെടുത്ത സമ്മേളനം ... ഇന്ത്യയിൽ ആകെയുണ്ടായി...
28/12/2025

39 വക്കീലന്മാരും , 14 പത്രപ്രവർത്തകരും , ഒരു മെഡിക്കൽ ഡോക്ടറുമടക്കം 72 പേർ പങ്കെടുത്ത സമ്മേളനം ...
ഇന്ത്യയിൽ ആകെയുണ്ടായിരുന്ന 250 ജില്ലകളിൽ ആകെ 27 ജില്ലകളിലെ മാത്രം പ്രതിനിധികൾ പങ്കെടുത്ത ഒരു കൊച്ചുസമ്മേളനം ...
1885 ഡിസംബർ മാസം 28ന്റെ തണുത്ത പ്രഭാതത്തിൽ ബോംബെയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളേജിൽ വെച്ച് നടന്ന സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടു.

1887ൽ മദ്രാസിൽ 55 മുസ്ലിം പ്രതിനിധികൾ ഉൾപ്പടെ ആകെ 607 പേർ പങ്കെടുത്ത മൂന്നാം സമ്മേളനത്തിൽ പ്രസിഡന്റ് ആയി സയ്യിദ് ബദറുദ്ധീൻ ത്യാബ്‌ജിയെ തിരഞ്ഞെടുത്ത് മതേതര മൂല്യവും, 1888ൽ അലഹബാദിൽ ജോർജ് യൂളിനെയും 1889ൽ ബോംബെയിൽ വില്യം വെഡർബേണിനെയും പ്രസിഡന്റുമാരായി തിരഞ്ഞെടുത്ത് സാർവ്വ ദേശീയതയും ആരംഭദിശയിൽ തന്നെ കോൺഗ്രസ് ഉയർത്തിപ്പിടിച്ചു.

നാട്ടുരാജ്യങ്ങളായി ചിന്നിച്ചിതറിക്കിടന്ന ഒരു ഉപഭൂഖണ്ഡം ദേശീയബോധത്തോടെ ഉണർന്നത് കോൺഗ്രസിന്റെ കരുത്തിലാണ് ... ആ കരുത്തിലാണ് ആയുധങ്ങൾക്കെതിരെ അഹിംസ കൊണ്ട്‌ ഒരു ജനത പടപൊരുതിയത് ... സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ തുരത്തിയോടിച്ച് ചെങ്കോട്ടയിൽ സ്വാതന്ത്ര്യത്തിന്റെ ത്രിവർണപതാക ഉയർത്തിയതും , പിന്നീടിങ്ങോട്ട് ഇന്ത്യ എന്ന ബൃഹത് രാജ്യത്തെ കെട്ടിപ്പടുത്തതും കോൺഗ്രസിന്റെ ദിശാബോധമാണ് ...

1885ൽ നിന്ന് 2025ലേക്ക് എത്തുമ്പോൾ , വോമേഷ് ചന്ദർ ബാനർജിയിൽ നിന്നും മാപ്പണ്ണ മല്ലികാർജുൻ ഖാർഗെയിലേക്ക് എത്തുമ്പോൾ ,
വഴിത്താരയിൽ കോൺഗ്രസ് തളർന്നിട്ടുണ്ട് ...
പക്ഷെ തകർന്നിട്ടില്ല ... തകരുകയുമില്ല ...
മതേതര - ജനാധിപത്യ ബോധ്യങ്ങളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് കോൺഗ്രസിന് തകരാനാവില്ല ...
അതീ രാജ്യത്തോടുള്ള കോൺഗ്രസിന്റെ ബാധ്യതയാണ് . Indian National Congress

141 years 🧡🤍💚

Address

###
Alathur
###

Telephone

+919746888701

Website

Alerts

Be the first to know and let us send you an email when സജീവ് ചിറ്റിലഞ്ചേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സജീവ് ചിറ്റിലഞ്ചേരി:

Share