G. VINOD KUMAR

Call Website Contact the organization

G. VINOD KUMAR BJP കേരളം / കേന്ദ്ര പദ്ധതികൾ / LDF - UDF Kerala

Personal views. Not official BJP page

മോഡി സർക്കാരിന്റെ 12 വർഷം.....
06/08/2026

മോഡി സർക്കാരിന്റെ 12 വർഷം.....

*ടെൻസിംഗ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് (TNNAA)*കര, കടൽ, വ്യോമ സാഹസികത, ആജീവനാന്ത നേട്ടങ്ങൾ എന്നിവയിലെ അസാധാരണ നേട്ടങ്ങളെ ...
06/08/2026

*ടെൻസിംഗ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് (TNNAA)*

കര, കടൽ, വ്യോമ സാഹസികത, ആജീവനാന്ത നേട്ടങ്ങൾ എന്നിവയിലെ അസാധാരണ നേട്ടങ്ങളെ ആദരിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ യുവജന - കായിക മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ടെൻസിംഗ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് (TNNAA)
2025-ന് നാമ നിർദ്ദേശങ്ങൾ സമർപ്പിക്കാം.

*ക്യാഷ് അവാർഡ്: ₹15 ലക്ഷം*

*നാമനിർദ്ദേശ അവസാന തീയതി: 2026 ഓഗസ്റ്റ് 20*

https://awards.gov.in/
എന്ന വിലാസത്തിൽ നിങ്ങളുടെ നാമനിർദ്ദേശം സമർപ്പിക്കുക

Follow this Link : https://www.facebook.com/gvinodkumarbjp

*ഷീ സ്കൂട്ടർ പദ്ധതി മത്സ്യത്തൊഴിലാളി വനിതകൾക്ക് ഒരു ലക്ഷം വരെ ഗ്രാന്റ് - അപേക്ഷ ക്ഷണിച്ചു*ഫിഷറിസ് വകുപ്പ് സൊസൈറ്റി ഫോർ അ...
04/08/2026

*ഷീ സ്കൂട്ടർ പദ്ധതി മത്സ്യത്തൊഴിലാളി വനിതകൾക്ക് ഒരു ലക്ഷം വരെ ഗ്രാന്റ് - അപേക്ഷ ക്ഷണിച്ചു*

ഫിഷറിസ് വകുപ്പ് സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടൂ ഫിഷർ വിമെൻ (സാഫ് ) 2026-27 സാമ്പത്തിക വർഷത്തിലെ ഷീ ഇലക്ട്രിക് സ്കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഞ്ച് വർഷമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന സാഫ് യൂണിറ്റുകളെയും മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകളെയുമാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്.

ഷീ സ്കൂട്ടർ പദ്ധതിയ്ക്കായി പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി നൽകുന്നു. ബാക്കി തുക' ഗുണഭോക്താവിന്റെ വിഹിതമായി കണ്ടെത്തണം. അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ (എഫ്എഫ്ആർ) ഉൾപ്പെട്ടിട്ടുള്ള സ്ത്രീകൾ ആയിരിക്കണം. അപേക്ഷകർ ആലപ്പുഴ ജില്ലയിലെ ഏതെങ്കിലും മത്സ്യഗ്രാമത്തിൽ സ്ഥിരതാമസമായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. സാഫ് ആക്ടിവിറ്റി ഗ്രൂപ്പ് സംരംഭകരാണെങ്കിൽ അഞ്ച് വർഷമായി നല്ലനിലയിൽ പ്രവർത്തിക്കുന്നവരായിരിക്കണം. രണ്ട് അംഗങ്ങൾ ഉണ്ടായിരിക്കണം. ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം. ടൂവീലർ സ്വന്തമായി ഇല്ലാത്തവർ ആയിരിക്കണം. പ്രായ പരിധി 50 വയസ്സ്. സജീവ മത്സ്യത്തൊഴിലാളിയുടെ ഭാര്യ / മകൾ (അവിവാഹിതയെങ്കിൽ) /അനുബന്ധതൊഴിലാളി, ഗുണഭോക്‌തൃ വിഹിതം ഗ്രൂപ്പ് നൽകണം. ഗ്രൂപ്പിന് വേണ്ടി വാഹനം ഏറ്റെടുക്കുന്ന ഗ്രൂപ്പ് അംഗം ആണെന്ന് വ്യക്തമാക്കണം.

പുതിയ ഗുണഭോക്താക്കളാണെങ്കിൽ മത്സ്യത്തൊഴിലാളി കൂടുംബ രജിസ്റ്ററിൽ (എഫ്എഫ്ആർ) ഉൾപ്പെട്ടിട്ടുള്ള മത്സ്യകച്ചവടം നടത്തുന്നവരായിരിക്കണം.

ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായ പരിധി 45 വയസ്സ്. ഗുണഭോക്‌തൃ വിഹിതം ഒടുക്കുവാൻ തയ്യാറായിരിക്കണം. ടൂവീലർ സ്വന്തമായി ഇല്ലാത്തവർ ആയിരിക്കണം. നിലവിൽ നടത്തുന്ന സംരംഭത്തെക്കുറിച്ചുള്ള ഒരു ലഘുവിവരണം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ ഫിഷറീസ് വകുപ്പിൽ നിന്നോ സാഫ് പദ്ധതികളിൽ നിന്നോ ഇതുവരെ ധനസഹായം സ്വീകരിക്കാത്ത കുടുംബങ്ങളിൽ നിന്നുള്ളവരാകണം.

പൂരിപ്പിച്ച അപേക്ഷകൾ - ലഭിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ഏഴ്. അപേക്ഷകൾ ജില്ലാ ഓഫീസ്, അതത് മത്സ്യഭവനുകൾ, നോഡൽ ഓഫീസ്, സാഫ് നോഡൽ ഓഫീസ്, മത്സ്യഭവൻ, ഇഎംഎസ് സ്റ്റേഡിയം, ആലപ്പുഴ കൂടാതെ www.safkerala.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ : 9496208766, 8891910160, 8089508487.

Follow this link:-

https://www.facebook.com/gvinodkumarbjp

02/08/2026

അഞ്ചുകുഴി, പഞ്ചതീർത്ഥ പരാശക്തിക്ഷേത്രം, എരുമേലി

ഗുരുക്കന്മാർ പ്രപഞ്ചമുള്ളിടത്തോളം സ്മരിക്കപ്പെടും - അഡ്വ. പി. കെ. ബിനോയ് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച് അറിവ...
29/07/2026

ഗുരുക്കന്മാർ പ്രപഞ്ചമുള്ളിടത്തോളം സ്മരിക്കപ്പെടും - അഡ്വ. പി. കെ. ബിനോയ്

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച് അറിവിന്റെ വെളിച്ചം പകർന്നു തന്ന് ജീവിതത്തിൽ വഴികാട്ടിയായി മാറിയ ഗുരുക്കന്മാർ പ്രപഞ്ചമുള്ളിടത്തോളം സ്മരിക്കപ്പെടുമെന്നും അവരുടെ അനുഗ്രഹത്തിന് പാത്രമായവർക്ക് ജീവിതത്തിൽ പരാജയം ഉണ്ടാകില്ലെന്നും ബി. ജെ. പി. നോർത്ത് ജില്ലാ അദ്ധ്യക്ഷൻ അഡ്വ. പി. കെ. ബിനോയ്‌ പറഞ്ഞു.

ഗുരുപൂർണ്ണിമാ ദിനത്തിൽ ജില്ലയിലെ ഗുരുക്കന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയുടെ ഗുരുനാഥൻ കല്ലേലിൽ രാഘവൻ പിള്ള സാറിനെ ആദരിച്ചു കൊണ്ട് അനുഗ്രഹം വാങ്ങി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

27/07/2026

കഴിഞ്ഞ 10 വർഷമായി വ്യാപക ക്രമക്കേടുകളാണ് പിഎസ്സിയിൽ നടന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങളെ ഇത് ഇല്ലാതാക്കി. ഇടതു-വലതു മുന്നണികൾ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. PSC എന്നത് പിണറായി സതീശൻ കമ്മീഷനായി മാറിയിരിക്കുന്നു.‌‌

അതുകൊണ്ടു തന്നെ പിഎസ് സി ക്രമക്കേടുകളിൽ സിബിഐ അന്വേഷണമാണ് ആവശ്യം.

ഇതിന് സർക്കാർ തയ്യാറുണ്ടോ?

ശബരിമല സ്വർണ കവർച്ച കേസിൽ മുൻപ് ഉണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഇപ്പോൾ ജയിലിലാണ്. പിഎസ്സിയിൽ അങ്ങനെ അന്വേഷണം നടന്നാൽ ഒരുപാട് പിഎസ്സി ചെയർമാൻമാർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്.

ശ്രീ ബി ബി ഗോപകുമാർ MLA
നിയമസഭാ കക്ഷി നേതാവ്


*അതേ ഇത്‌ ആസൂത്രിതം, അടിച്ചമർത്തുക തന്നെ വേണം*മെയ് മാസം മൂന്നാം തീയതിയാണ് NEET എക്സാം നടന്നത്...പരീക്ഷ നടന്ന് കൃത്യം നാല...
22/07/2026

*അതേ ഇത്‌ ആസൂത്രിതം, അടിച്ചമർത്തുക തന്നെ വേണം*

മെയ് മാസം മൂന്നാം തീയതിയാണ് NEET എക്സാം നടന്നത്...

പരീക്ഷ നടന്ന് കൃത്യം നാലാം ദിവസം National Testing Agency പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി.

ഓർക്കുക,ആരും ഈ വിഷയം ഉയർത്തിക്കൊണ്ട് വന്നതല്ല,പരീക്ഷ നടത്തിയ National Testing Agency തന്നെ കണ്ടെത്തിയ കാര്യമാണിത്.

ക്രമക്കേട് നടന്നു എന്ന് മനസ്സിലാക്കി അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം പരീക്ഷ റദ്ദാക്കുന്നു.

മെയ് മാസം പതിനഞ്ചിന് ധർമേന്ദ്ര പ്രധാൻ പത്രസമ്മേളനം വിളിച്ച് പേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികളോട് ക്ഷമ ചോദിക്കുകയും അന്ന് തന്നെ പുനക്രമീകരിച്ച പരീക്ഷ ഡേറ്റ് പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി...

ചോദ്യപേപ്പർ ചോരാതെയിരിക്കാൻ എല്ലാ പേപ്പറുകളും കമ്പ്യൂട്ടർ എൻക്രിപ്റ്റഡ് സംവിധാനത്തോടെയാണ് തയ്യാറാക്കിയതും നടത്തിയതും..ജൂൺ 21ന് NEET എക്സാം നടത്തി,ജൂലൈ 16ന് റിസൾട്ടും അനൗൺസ് ചെയ്തു..ഇതിനിടയിൽ പേപ്പർ ചോർച്ച നടത്തിയ പതിമൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ് ചെയ്തു.

അക്കൗണ്ടബിലിറ്റി ഇല്ല എന്ന് പറഞ്ഞ ഒരു ഗവൺമെൻ്റാണ് ഇതെല്ലാം ചെയ്തത് എന്ന് ഓർക്കണം.

ചോദ്യ പേപ്പർ ചോർച്ച നടത്തിയവരെ അറസ്റ്റ് ചെയ്തു,പരീക്ഷ പുനക്രമീകരിച്ചു,ശക്തമായ സംവിധാനങ്ങളോട് കൂടി പരീക്ഷ നടത്തി.പിന്നെന്തിനാണ് CJP സമരം ചെയ്യുന്നത്??

നീറ്റ് ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത കുട്ടികൾക്ക് നഷ്ടപരിഹാരം വേണമെന്നാണെങ്കിൽ അത് സർക്കാരുമായി ചർച്ച നടത്തിയാൽ തന്നെ നടന്ന് പോകുന്ന ഒരു കാര്യമായിരുന്നു...അപ്പോ അതൊന്നുമല്ല ആദ്യം മുതൽക്കേ അവരുടെ ലക്ഷ്യം...

CJP യുടെ ആദ്യത്തെ ഡിമാൻഡുകൾ ഓർക്കുന്നുണ്ടോ??പ്രധാനമന്ത്രി രാജി വെയ്ക്കണം, ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊന്നിലേക്ക് കൂറ് മാറി പോകാൻ പാടില്ല എന്ന നിയമം കൊണ്ട് വരണം,യുപി ഇലക്ഷൻ,മാറ്റ് 6 ഇലക്ഷനുകൾ ഇവയൊക്കെയായിരുന്നു. അവിടെ നിന്നാണ് ഏതോ ഒരു ഹുക്ക് പോയിൻ്റിൽ നീറ്റ് പേപ്പർ ചോർച്ച അവർ വിഷയമാക്കുന്നത്..

നിലവിൽ ഈ കുറിപ്പെഴുതുമ്പോൾ സോനം വാങ്ചുക്കിനെ ആശുപത്രിയിൽ കണ്ട് ജെപി നദ്ദയും മന്ത്രിമാരും ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്,ഒപ്പം പാർലമെൻ്റ് യോഗം കൂടുമ്പോൾ നീറ്റ് വിഷയവും ചർച്ചയ്ക്ക് വെയ്ക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

ഇത് രണ്ടും മുന്നിൽ വെച്ചപ്പോൾ സോനം ഇപ്പോ ആവശ്യപ്പെടുന്നത് പ്രതിഷേധക്കാർക്ക് എതിരെ നിയമപരമായ നടപടിയെടുക്കരുത് എന്നാണ്.

അതുകൂടി ഉറപ്പ് കിട്ടിയാൽ മാത്രമേ നിരാഹാരം അവസാനിപ്പിക്കുകയുള്ളൂ പോലും.. ഏത്??

ഇക്കണ്ട വണ്ടിയും പൊതുമുതലും നശിപ്പിച്ചതിന്,സുരക്ഷാ സേനയെ ആക്രമിച്ചതിന്,പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതിനൊന്നും കേസ് എടുക്കരുതെന്ന്.

ഇതൊന്നും ചെയ്യരുത് എന്ന് സോനത്തിന് പാറ്റ കോമാളികളോട് പറഞാൽ പോരെ.അത് ചെയ്യില്ല.അവിടെ തല്ലി പൊളിച്ച വാഹനങ്ങൾക്ക്, പൊതുമുതലുകൾക്ക് ഒന്നും അക്കൗണ്ടബിലിറ്റി വേണ്ട.അതൊക്കെ ബിജെപിക്ക് മാത്രം..
ഇതൊക്കെ കൊണ്ട് തന്നെ ഒരു ദയാദക്ഷണ്യവും ഇവരോട് ഗവൺമെൻ്റ് കാണിക്കല്ലേ എന്നാണ് ആഗ്രഹവും...

ഒരു അനീതി നടന്നാൽ അസ്തമയത്തിന് മുൻപ് പ്രക്ഷോഭം നടക്കണമെന്നാണ് വെയ്പ്പ്..പക്ഷേ ആ പ്രക്ഷോഭം തന്നെയൊരു അനീതിയായി മാറുന്നുവെങ്കിൽ അത് ഈ രാജ്യത്തിനെയോ രാജ്യത്തിൻ്റെ അഖണ്ഡത്തെയോ ചോദ്യം ചെയ്യുന്നുവെങ്കിൽ ഒന്നും നോക്കരുത്,

"സൂര്യോദയത്തിന് മുന്നേ ഒരു ദാക്ഷണ്യവുമില്ലാതെ അത് അടിച്ചമർത്തപ്പെടണം."



Follow this:- https://www.facebook.com/share/191CSihLYd/

*പാറ്റയും,പല്ലിയും,എലിയും,എട്ടുകാലിയും വിചാരിച്ചാൽ ഭാരതത്തെ തകർക്കാൻ കഴിയില്ല.**യോഗി ആദിത്യനാഥ് *  Follow this:- https:/...
22/07/2026

*പാറ്റയും,പല്ലിയും,എലിയും,എട്ടുകാലിയും വിചാരിച്ചാൽ ഭാരതത്തെ തകർക്കാൻ കഴിയില്ല.*

*യോഗി ആദിത്യനാഥ് *


Follow this:- https://www.facebook.com/share/191CSihLYd/

ശതകോടി ജന്‍മ പുണ്യത്തിനാലീ നമ്മള്‍സഹജാതരായ്‌ സ്വയംസേവകരായ്‌സകല സുഖങ്ങളും പെറ്റ നാടിന്നഴല്‍മിഴിനീരു പോക്കുവാന്‍ മാറ്റിവച്...
21/07/2026

ശതകോടി ജന്‍മ പുണ്യത്തിനാലീ നമ്മള്‍
സഹജാതരായ്‌ സ്വയംസേവകരായ്‌
സകല സുഖങ്ങളും പെറ്റ നാടിന്നഴല്‍
മിഴിനീരു പോക്കുവാന്‍ മാറ്റിവച്ചോര്‍

സ്വയമേവരിച്ച മുള്‍പാതയില്‍ നാമൊരേ
സഹനസഞ്ചാരികളായിരുന്നോര്‍
അനുഗാമികള്‍ക്കു പൂമ്പാത തീര്‍ക്കാനഗ്നി
വഴിയില്‍ ഗമിക്കുവോരാണു നമ്മള്‍ (ശതകോടി)

പെരുമയും പേരും പ്രതാപഗര്‍വ്വങ്ങളും
പഥികര്‍ നാമെന്നേ പരിത്യജിച്ചോര്‍
മൃതിയുണ്ടു വഴിയിലെന്നാലുമെന്നാദര്‍ശ
സ്മൃതിയില്‍ കരുത്തിന്‍കവചമാര്‍ന്നോര്‍ (ശതകോടി)

അഹമെരിക്കും വീര്രവതവും സുശീലവും
അകതാരിലെന്നും കൊളുത്തി വച്ചോര്‍
അകലെയാണെന്‍ ധ്യേയലക്ഷ്യമെന്നാകിലും
അടിതെറ്റി വീഴാബലം വരിച്ചോര്‍ (ശതകോടി)

ഇനിയേറെ ദൂരമുണ്ടെങ്കിലും നാമൊരേ
മനമോടെ നീങ്ങണം ലക്ഷ്യമെത്താന്‍
കൊടുവെയില്‍ തീയില്‍ നാം വാടാതിരിക്കുവാന്‍
സംഘബോധിത്തണല്‍ ശാഖ പൂകാം (ശതകോടി)

നിന്ദിക്കുവോരും സ്തുതിക്കുവോരും
ആത്മബന്ധുക്കളെന്നു നിനച്ചിടുന്നോന്‍
അവനെന്നുമാധാരശിലയായി വാഴണം
ഇതു സംഘജീവിതസ്നേഹസാരം (ശതകോടി)

Follow this:- https://www.facebook.com/share/191CSihLYd/

"Though the body has vanished... Yet... The services that were started...  Continue uninterrupted even today......"Love ...
21/07/2026

"Though the body has vanished...

Yet...

The services that were started...

Continue uninterrupted even today......

"Love All, Serve All..."

*Sri Sathya Sai Institute of Higher Medical Sciences, Bangalore"*

Follow this:- https://www.facebook.com/share/191CSihLYd/

Address

Alappuzha

Alerts

Be the first to know and let us send you an email when G. VINOD KUMAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to G. VINOD KUMAR:

Shortcuts

Share