Sakhavu സഖാവ്

Sakhavu സഖാവ് നേര് പറയും നേരെ പറയും ആരായാലും എന്താണെങ്കിലും

https://www.youtube.com/watch?v=Z2PseshJ8QY
31/07/2025

https://www.youtube.com/watch?v=Z2PseshJ8QY

Karnataka Mass Murders Live | ധർമ്മസ്ഥല കൂട്ട കൊലപാതക കേസിൽ കർണാടക വനിതാ കമ്മീഷന്റെ ഇടപെടൽ. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ .....

https://www.youtube.com/watch?v=15txA4L_bWI
31/07/2025

https://www.youtube.com/watch?v=15txA4L_bWI

Karnataka Mass Murder | ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങൾ അന്വേഷിക്കുന്ന എസ്ഐടി സംഘത്തിൽ പ്രതീക്ഷയർപ്പിച്ച് ആക്ഷൻ കമ്മിറ്റി. ഡിജ.....

ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ ചിലന്തിവലയിലെന്ന പോലെ പിടിച്ച്, ബലാത്സംഗം ചെയ്ത് കൊല്ലുന്നോ? നിരവധി മൃതദേഹങ്ങള്‍ കുഴിച്ച...
31/07/2025

ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ ചിലന്തിവലയിലെന്ന പോലെ പിടിച്ച്, ബലാത്സംഗം ചെയ്ത് കൊല്ലുന്നോ? നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തല്‍; മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കാലുവെട്ടിയ നിലയില്‍; മഞ്ജുനാഥ സന്നിധിയോ മരണ സാകേതമോ? ധര്‍മ്മസ്ഥയിലെ കൂട്ടക്കൊലകള്‍ക്ക് പിന്നിലാര്?

ഈ ചിത്രം സഫ്ദര്‍ ഹഷ്മിയുടെതാണ്....കനയ്യ പാടിയതിന്റെ ആയിരം മടങ്ങ് ഉച്ചത്തിൽ തെരുവിൽ ആസാദി പാടിയ പോരാളി.....!സഖാവ് സഫ്‌ദർ ...
29/09/2021

ഈ ചിത്രം സഫ്ദര്‍ ഹഷ്മിയുടെതാണ്....
കനയ്യ പാടിയതിന്റെ ആയിരം മടങ്ങ് ഉച്ചത്തിൽ തെരുവിൽ ആസാദി പാടിയ പോരാളി.....!
സഖാവ് സഫ്‌ദർ ഹഷ്‌മിയെ
കൊന്നുകളഞ്ഞത് കോൺഗ്രസ്സായിരുന്നു....!
കനയ്യ കൂടണഞ്ഞ അതെ കോൺഗ്രസ്‌ തെരുവിൽ തന്നെ തീർത്തു കളഞ്ഞു....!
കൊല്ലപെടുമ്പോൾ കനയ്യ കുമാറിന്റെ
അതെ പ്രായമായിരുന്നു 34....!!
ആ രക്തസാക്ഷിയുടെ അമ്മ എഴുതിയ
ഒരു കുറിപ്പുണ്ട്.
"സഖാവെ, നിന്റെ പേര്, നിന്റെ പ്രവൃത്തി, നിന്റെ പ്രതിബദ്ധത, ഒരിക്കലും മറക്കപ്പെടില്ല. നിന്റെ ധീരത ഇന്ന് എന്റെ കൈകള്‍ക്ക് കരുത്ത് പകരുന്നു. നിന്റെ സ്നേഹം ഞങ്ങളെ ഇന്നും എന്നും ഒരു സുരക്ഷാവലയം പോലെ ചൂഴ്ന്നുനില്‍ക്കും. ഞങ്ങള്‍ പ്രത്യാശ കൈവിടില്ല. ഇന്ന് നീ ഞങ്ങളോടൊപ്പം നടക്കുന്നില്ല. എങ്കിലും നിന്റെ പൊട്ടിചിരിയും നിന്റെ പാട്ടുകളും വീണ്ടും ഞങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരും. പുതിയ വിപ്ലവ ലക്ഷ്യങ്ങളിലേക്ക് ഞങ്ങള്‍ മുന്നേറുമ്പോള്‍ നിന്റെ മാതൃക ഞങ്ങള്‍ക്കു മുന്നില്‍ ഒരുമിച്ചു മുന്നേറാന്‍ പ്രചോദിപ്പിച്ചുകൊണ്ട്, ഉണ്ടാകും.
സഖാവെ വിട''
പറഞ്ഞല്ലോ കനയ്യയെക്കാൾ ഉച്ചത്തിൽ ആസാദി പാടാൻ അറിയുന്നവനായിരുന്നു.
മനു വാദ് സെ കേൾക്കാൻ ആള് കൂടുന്നതിനേക്കാൾ സഫ്‌ദറിന്റെ ഹല്ലാ ബോൽ കേൾക്കാൻ ആള് കൂടുമായിരുന്നു.
സ്വന്തം കാര്യം നോക്കാനായിരുന്നെങ്കിൽ സഫ്‌ദർ ഹഷ്മിയൊക്കെ ജീവൻ പോകുമെന്നറിഞ്ഞിട്ടും ഇടതുപക്ഷത്തു തന്നെ ഉറച്ചു നിൽക്കില്ലായിരുന്നല്ലോ.
ഈ കാര്യങ്ങൾ എല്ലാം മുൻകൂട്ടിക്കണ്ട് 1920ൽ തന്നെ ലെനിൻ കുറിച്ചു വെച്ച വാക്കുകൾ ഇങ്ങനെയായിരുന്നു...!
"വിപ്ലവം പൊട്ടിപ്പുറപ്പെട്ട സമയത്ത് വിപ്ലവകാരിയാകാൻ പ്രയാസമില്ല, എല്ലാ ആളുകളും വിപ്ലവത്തിൽ പങ്കുചേരും, കാരണം ഒരു ഒഴുക്കിൽ ചേരുന്നവർ ഉണ്ടാവാം, വിപ്ലവത്തിന് പ്രചാരമുള്ളതിനാൽ അതിൽ ചേരുന്നവർ ഉണ്ടാവാം, ചിലപ്പോൾ കരിയർ ലക്ഷ്യങ്ങൾ ഉള്ളവർ ഉണ്ടാവാം...
എന്നാൽ നേരിട്ടുള്ള, തുറന്ന, ശരിക്കുള്ള ബഹുജന മുന്നേറ്റങ്ങൾ, വിപ്ലവകരമായ പോരാട്ടത്തിനുള്ള സാഹചര്യങ്ങൾ എന്നിവ നിലവിലില്ലാത്തപ്പോൾ ഒരു വിപ്ലവകാരിയാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‌.. വളരെ വിലപ്പെട്ടതും...️"
2018 ൽ കൊല്ലത്ത് നടന്ന പാർട്ടി കോൺഗ്രസിൽ വച്ച്,
തന്റെ മുപ്പത്തൊന്നാം വയസിൽ ദേശീയ കൗൺസിലിലേക്കും,
തൊട്ടടുത്ത വർഷം ദേശീയ എക്സിക്യൂട്ടീവിലേക്കും തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് കനയ്യ കുമാറിന് CPI എന്ന പാർട്ടിയിൽ ഏത് കമ്മിറ്റിയിലായിരുന്നു സ്ഥാനം..??
ലോക്കൽ..?? സോണൽ..??
അതോ ജില്ലയിലോ..??
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലുണ്ടായ സംഭവങ്ങൾ മൂലം ലഭിച്ച മാദ്ധ്യമ ശ്രദ്ധയല്ലാതെ മറ്റെന്ത് കാരണമാണ് ഉന്നത സമിതിയിൽ അദ്ദേഹം പൊടുന്നനെ തിരുകപ്പെടാൻ വേണ്ടി ഉണ്ടായിരുന്നത്..??
ഈ വിധം ഉയർന്നുവരുന്ന ഐക്കണുകളെ പാർലമെന്ററി രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്ന അടവ് എക്കാലവും കമ്യൂണിസ്റ്റ് പാർട്ടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും അവരെയൊന്നും പാർട്ടിയുടെ ഉയർന്ന ഘടകങ്ങളിൽ ആനയിച്ച് ആദരിച്ച് ഇരുത്തുമായിരുന്നില്ല.
ആസാദി മുദ്രാവാക്യത്തിന്റെ ഈണവും
ഫാസിസ്റ്റ് വിരുദ്ധ പോരാളിയെന്ന ലേബലും അതുവഴി കൈവന്ന ബിംബപദവിയും ഉപയോഗപ്പെടുത്തി സംഘടനയുടെ വളർച്ചയ്ക്ക് വേഗം കൂട്ടാമെന്ന ലളിതയുക്തി ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത സമിതി സ്വീകരിച്ചുവെങ്കിൽ ആ സമിതി അംഗങ്ങളെ കുറിച്ച് എന്ത് പറയാനാണ്..!!
ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച അനുഭവവും പരിചയവും ഇല്ലാതെ തങ്കനൂലുകളിൽ കെട്ടിയിറക്കി നൽകിയ സ്ഥാനലബ്ധികൾ എക്കാലവും ചതിച്ചു കടന്ന ചരിത്രമേയുള്ളൂ..
പതറാതെയും തളരാതെയും പോരാടിക്കൊണ്ട് മാത്രമേ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വേരുറപ്പിക്കാൻ കഴിയൂ..
വ്യക്തിപ്രഭാവത്തിന്റെ അരികുപറ്റി പാർട്ടി വളർത്താമെന്ന് കിനാവ് കണ്ടവർക്ക് ചരിത്രം നൽകുന്ന പാഠമാണ് കനയ്യ കുമാർ..
തികഞ്ഞ ജാത്യഭിമാനിയും പ്രത്യക്ഷ ഇടതുപക്ഷ വിരുദ്ധനും സംഘപരിവാർ സഹയാത്രികനുമായ ഒരു 'അഖിലലോക നിരീക്ഷകനെ',
ഇന്നും അജ്ഞാതമായ യുക്തിയാൽ,
അടുത്ത കാലം വരെ സ്വന്തം ബഹുജന സംഘടനയുടെ തലപ്പത്തും പാർട്ടി അംഗത്വത്തിലും തുടരാൻ അനുവദിച്ച കേരള നേതൃത്വം നേരിടുന്നതും ഇതേ ആശയ പാപ്പരത്വമാണ്, മസ്തിഷ്കച്ചുരുക്കമാണ്...
അവരോടൊക്കെയും നിരന്തരം ഓർമപ്പെടുത്താനുള്ളത്,
#ഇടത്തേക്ക്_എളുപ്പവഴികളില്ല..

'
കോപ്പി

15/09/2021

ഇപ്പോൾ വ്യെത്യസ്തങ്ങളായ ജിഹാദ് ആണല്ലോ ചർച്ച. ജിഹാദ് എന്നത് ഒരു കാര്യത്തിന് വേണ്ടിയുള്ള ഉറച്ച തീരുമാനം മാത്രമാണ് എന്നാണ് തോന്നുന്നത്.

നാം ഹിന്ദുവെന്നോ ക്രിസ്തവൻ എന്നോ മുസ്ലിം എന്നോ പറയുന്നതും, മതം ഏതാണ്, ഞാൻ ഇതിൽ പെട്ടയാളാണ്ന്നും, എന്റെ മതം മറ്റു മതങ്ങളെക്കാൾ സ്രേഷ്ടമാണ് എന്നും പറയുന്നതിനേക്കാൾ വലിയ ബുദ്ധിശൂന്യത വേറെ ഇല്ല എന്ന് തോന്നും. മതം എന്നു പറയുന്നത് ഭ്രാന്തമായ ഒരു ആവേശമായോ, കടുത്ത നിഷ്ഠകൾ ഉൾകൊണ്ട പ്രെസ്ഥാനങ്ങളായോ നിനക്കൊള്ളുന്നിടത്തു മനുഷ്യ ബുദ്ധിയെയോ അവന്റെ ഉദാത്തമായ കഴിവുകളെയോ അടിയറവക്കുകയാണ് എന്ന് തോന്നുന്നു.

വളരെ മനോഹരമായി ഈ മതങ്ങൾ പറയുന്ന സമത്വത്തിന്റെ , സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ ആശയങ്ങൾ മനസ്സിലാക്കി പിന്തുടരുമ്പോൾ മാത്രമാണ് നാം ക്രിസ്തുവിന്റെ അനുയായിയോ, ഹൈദവനോ, ഇസ്ലാമോ ഒക്കെ ആയിമാറുന്നത് . അങ്ങനെയാവുമ്പോൾ നാം ആ ആശയങ്ങളെ അനുഗമിക്കുന്നവർ അല്ലെങ്കിൽ ആ ആശയങ്ങളാൽ ആഴത്തിൽ സ്വാധീനിക്കപെട്ടവർ മാത്രമാണ്. അതായത് നിറയെ സ്നേഹവും, സമത്വവും, സാഹോദര്യവും ഉള്ള, .. ഉള്ളു നിറയെ സ്നേഹമുള്ള ദൈവതുല്യരായ മനുഷ്യർ.

ഇവിടെ ജിഹാദ് എന്നത് ഉറച്ച തീരുമാനങ്ങൾ ആവട്ടെ .. സ്നേഹിക്കാനും സ്നേഹത്തിനു വേണ്ടി നിലകൊള്ളാനുമുള്ള ഉറച്ച നിലപാടുകൾ. എല്ലാ ആശയങ്ങളെയും മതങ്ങളെയും മനസ്സിലാക്കുവാനും ഉൾകൊള്ളുകനും ഇഷ്ടപെട്ടത് കൂടുതൽ പഠനവിധേയമാക്കാനും പിന്തുടരുവാനും ഉള്ള ആർജവം ഉണ്ടാവട്ടെ.

പകയും വിദ്വേഷവുമല്ല മറിച്ചു ഓരോ മതവും വിശ്വാസങ്ങളും അതിന്റെ കാഴ്ചപ്പാടുകളും നമ്മെ പഠിപ്പിക്കുന്ന സ്നേഹത്തിന്റെ ജിഹാദികൾ ആവട്ടെ .... സ്നേഹം കൊണ്ട് നമുക്ക് ഹൃദയങ്ങൾ കീഴടക്കാം ...

------** Jibin Gregory**-----

15/09/2020

ശരിക്കും സത്യം പറഞ്ഞാൽ അത്
ഒരു സത്യം തന്നെ ആയിരിക്കും.....

26/03/2020

Address

Alappuzha
Alappuzha

Telephone

+919847117567

Website

Alerts

Be the first to know and let us send you an email when Sakhavu സഖാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share