മതേതരമംഗലം

മതേതരമംഗലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മതേതരമംഗലം, Arattupuzha, Alappuzha.

ആത്മനിർഭർകേരള!ഇരുണ്ടകാലം മറികടക്കാൻ കെഎസ്ഇബി 'two in one' ബൾബുകൾ അവതരിപ്പിക്കുന്നു. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തവർക്ക...
01/07/2026

ആത്മനിർഭർകേരള!

ഇരുണ്ടകാലം മറികടക്കാൻ കെഎസ്ഇബി 'two in one' ബൾബുകൾ അവതരിപ്പിക്കുന്നു.

മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തവർക്ക് ഡിസ്കൗണ്ട് നൽകുന്നകാര്യം ആലോചിക്കുന്നുണ്ടെന്ന് കറൻ്റ്മന്ത്രി സണ്ണി.

#ഇരുണ്ടകാലം ായിഫ്മുന്നണി

അമ്പലക്കമ്മിറ്റിക്കാർക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ് സ്പോൺസർഷിപ്പ് എന്നത്. ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്...
27/06/2026

അമ്പലക്കമ്മിറ്റിക്കാർക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ് സ്പോൺസർഷിപ്പ് എന്നത്. ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് സ്പോൺസർമാരെ കിട്ടുക എന്നത് വളരെ പ്രധാനമാണ്.

''സംഭാവനകൾ കൂമ്പാരമായാൽ പരിപാടികൾ ഗംഭീരമാകും '' എന്നതാണ് അതിനുള്ള ന്യായീകരണം. വരുമാനം കുറഞ്ഞവ മുതൽ ശബരിമലപോലെയുള്ള അമ്പലങ്ങൾ വരെയും സ്പോൺസർമാരെ ആശ്രയിക്കുന്നുണ്ട്.

എന്നാൽ അതിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായ ഒരു വാർത്തയാണ് വൈറ്റിലക്ക് സമീപമുള്ള വെണ്ണല മഹാദേവർ ക്ഷേത്രത്തിൽ നിന്നും കേൾക്കുന്നത്. ദല്ലാൾ എന്ന പേരിൽ കുപ്രസിദ്ധിയുള്ള നന്ദകുമാർ എന്ന വ്യക്തിയുടെ കുടുംബം വക അമ്പലമാണ് ഇത്. അമ്പല കമ്മിറ്റിക്കാർ എ.എം.എം.എ. എന്ന സിനിമാരംഗത്തെ അഭിനേതാക്കളുടെ സംഘടനയ്ക്ക് സ്പോൺസർഷിപ്പ് നൽകിയിരിക്കുന്നു.

എ.എം.എം.എ. സംഘടിപ്പിച്ച ഒരു പരിപാടിയ്ക്ക് വേണ്ടിയാണ് വെണ്ണലയിലെ അമ്പല കമ്മിറ്റിക്കാർ 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് നൽകിയത്. ആദ്യ ഗഡുവായി 30 ലക്ഷം കൊടുത്തതായി നന്ദകുമാർ മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

'' ആളുകൾക്ക് ഭക്തിയിൽ താൽപര്യം കുറഞ്ഞുകുറഞ്ഞു വരികയാണ്. അവരിലെ ഭക്തിക്ക് ആക്കം കൂട്ടുവാൻ വേണ്ടിയാണ് ഏറെ പ്രേക്ഷക സാധ്യതയുള്ള ഒരു പരിപാടിയ്ക്ക് സ്പോൺസർഷിപ്പ് നൽകിയത് '' എന്നായിരുന്നു നാട്ടിലെങ്ങും പതിവില്ലാത്ത സ്പോൺസർഷിപ്പ് സംബന്ധിച്ച്, മാധ്യമങ്ങളോട് അയാൾ പറഞ്ഞത്.

''നാട്ടുകാർക്ക് ഭക്തിവർദ്ധിച്ചാൽ മാത്രമേ ക്ഷേത്രത്തിന് വരുമാനം വർദ്ധിക്കൂ'' എന്നുകൂടി ദല്ലാൾ പറയുകയും ചെയ്തു.

ബ്രാഹ്മണമതപുനരുദ്ധാരണത്തിന് വേണ്ടി, സംഘപരിവാർ സംഘടനകൾ നാട്ടിലെമ്പാടും ക്ഷേത്രങ്ങളെ പുതുക്കിപ്പണിഞ്ഞ്, നാരായണീയം സമിതികൾ രൂപീകരിക്കുകയും, സപ്താഹങ്ങൾ പോലുള്ള വിവിധങ്ങളായ യജ്ഞങ്ങൾ, കൃഷ്ണജയന്തിഘോഷയാത്രകൾ, തിരുവാതിരയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഐറ്റംഡാൻസുകൾ, കെട്ടുകാഴ്ച സമിതികളും അവരുടെ സംഘാടനത്തിൽ നടക്കുന്ന കാളച്ചുവട്ടിലെ സദ്യയും ഒക്കെ നടത്തി കൊണ്ടിരിക്കുന്ന കൂട്ടത്തിൽ, "ഭണ്ഡാരക്കാശ് ചിലവഴിച്ച് പരസ്യം ചെയ്ത് ഭക്തരെ " ആകർഷിപ്പിക്കുന്ന കാഴ്ച
വളരെവളരെ വേറിട്ടതാണ്.

എന്നാൽ എ.എം.എം.എ. എന്ന സംഘടനയുടെ പരിപാടിക്ക് മതസ്ഥാപനങ്ങളിൽ നിന്നും സ്പോൺസർഷിപ്പ് സ്വീകരിക്കരുതെന്ന നിലപാട് കൈക്കൊണ്ട എ.എം.എം.എ. ഭാരവാഹിയായ അൻസിബ ഹസന് നേരിടേണ്ടി വന്നത് 'മതതീവ്രവാദിയെന്ന' അതിരൂക്ഷമായ ആരോപണമാണ്. സംഘപരിവാർ ആക്രോശങ്ങൾ ആയിരുന്നു.

ദല്ലാൾ നടത്തുന്ന പരസ്യങ്ങളും, സംഘപരിവാർ കേരളത്തിൽ എമ്പാടും അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന യജ്ഞാചാര്യരുടെ പ്രഭാഷണങ്ങളും, വ്യത്യസ്ത വഴികളിൽ കൂടി അമ്പലങ്ങളിലേക്ക് കൂടുതലായി ആളുകളെ അടിമകളാക്കി കൊണ്ടിരിക്കുന്നത് എന്തിനാണ് എന്നതിന് ഇനിയും വ്യക്തത വരുത്തേണ്ടതില്ല. സർവ്വതിലും കടന്നുകൂടി മനുഷ്യരെ മതസോമ്പികളാക്കി മാറ്റുന്ന കുടിലതയാണ് സംഘികളുടേത്.
എ.എം.എം.എ. യിലും ആ പ്രവണത മറനീക്കി പുറത്തുവന്നിരിക്കുന്നു എന്ന് മാത്രം.

സിനിമാഭിനയക്കാരുടെ സംഘടനയ്ക്ക് മതസ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്നത്, കേരളാസ്റ്റോറി പോലുള്ള അങ്ങേയറ്റം കേരളവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ സിനിമകൾ സംഘപരിവാർ ആശയപ്രചരണത്തിന് വേണ്ടി പടച്ചുണ്ടാക്കി ഇറക്കുന്ന കാലത്ത്, മതേതരപക്ഷക്കാരായ സർവ്വരിലും ആശങ്ക പകരുന്നത് സ്വാഭാവികമാണ്. അത് തടയുക നമ്മളുടെ ഉത്തരവാദിത്തം കൂടിയാണ്. അതാണ് അൻസിബ ഹസൻ എന്ന ചലച്ചിത്രനടി ചെയ്തതും.

അക്കാരണത്താൽ, അൻസിബയെ ജിഹാദി (വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി മരണം വരെയും പൊരുതാനുറപ്പുള്ളവരെ വിശേഷിപ്പിക്കുന്ന അറബിവാക്കാണ് 'ജിഹാദി'. സംഘികൾ അതുകൊണ്ട് തന്നെ ഇതൊരു കടുത്ത അപരാധമായി പരിഗണിച്ചുകൊണ്ട് തെറിവാക്ക് എന്ന മട്ടിലാണ് അറബിയിൽ പേരുകൾ ഉള്ളവരെയും ഇടതുപക്ഷക്കാരെയും വിശേഷിപ്പിക്കുന്നത്. അൻസിബയെ 'മേത്തച്ചി' എന്ന് വിളിച്ചാണ് സംബോധന ചെയ്യുന്നത്) എന്ന് വിളിച്ച് ആക്രമിക്കുന്ന
ടിനി, പിഷാരടി, ലക്ഷ്മിപ്രിയ മുതലായവരുടെ നേതൃത്വത്തിൽ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നത് മലയാളത്തിലെ മഹാനടന്മാരിൽ ഒരുത്തനും ചെറുക്കുന്നില്ല എന്നത്, നേരത്തെ സൂചിപ്പിച്ചതുപോലെ സംഘപരിവാർ എ.എം.എം.എ. യെ ഇതിനകം തന്നെ പോഷകസംഘടനയായി തീർത്തുകഴിഞ്ഞു എന്നുള്ളതിൻ്റെ തെളിവാണ്.

എ.എം.എം.എ. എന്ന സംഘടനയിലെ സംഘപരിവാർ അനുകൂലികളായ വ്യക്തികളുടെ നേതാവ് ഗ്യാസ് മന്ത്രിയായ കോപ്പർസ്റ്റാറാണ്. അയാളുടെ സ്വാധീനശേഷിയിൽ നിർമ്മിച്ചെടുത്ത ലക്ഷ്മിപ്രിയയുടെ ഇൻ്റർവ്യൂവിൽ അവർ ഇറക്കിവെയ്ക്കുന്ന അമേദ്യം മതേതരപക്ഷക്കാരായ നമ്മുടെ മുഖത്തേയ്ക്ക് കൂടിയാണ് വീണിട്ടുള്ളത്. അത് കഴിവതും വേഗത്തിൽ കഴുകി വൃത്തിയാക്കി സാനിറ്റൈസ് ചെയ്യേണ്ടത് നമ്മുടെ അടിയന്തിര കടമയാണ്.

മതേതരത്വത്തെ നശിപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ എതിർക്കുമ്പോൾ സദാചാരം പറയുന്നത് സ്റ്റേജ് ഷോകളുടെ പേരിൽ വിദേശരാജ്യങ്ങളിലേക്ക് യുവതികളെ എത്തിച്ച് ലൈംഗികാവശ്യങ്ങൾക്ക് അവരെ വിൽക്കുന്ന റാക്കറ്റിൽ ഉയർന്ന റാങ്കുകളിൽ ഉള്ളവരാണ്.

സംഘികൾക്ക് എന്ത് കാപട്യവും ആകാം. കാരണം, കപടന്മാരുടെ ഇന്ത്യൻ വേർഷനാണ് സംഘപരിവാർ.

നമ്മുടെ നാടിൻ്റെ അഖണ്ഡതയെ തകർക്കുന്ന ആശയങ്ങൾക്ക് എതിരെ സിനിമാ സംഘടനയ്ക്ക് ഉള്ളിൽ സമരം ചെയ്യുന്ന അൻസിബ ഹസന് ഐക്യദാർഢ്യം.

അഭിവാദ്യങ്ങൾ!

കരിമണൽ ഖനനാനുമതി സ്വകാര്യമേഖലയ്ക്ക് കൊടുക്കുമെന്ന് കേരളത്തിൻ്റെ ബഡ്ജറ്റിൽ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് സതീശൻ സർക്കാരിൽ ...
25/06/2026

കരിമണൽ ഖനനാനുമതി സ്വകാര്യമേഖലയ്ക്ക് കൊടുക്കുമെന്ന് കേരളത്തിൻ്റെ ബഡ്ജറ്റിൽ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് സതീശൻ സർക്കാരിൽ ആഭ്യന്തരവകുപ്പ് മന്ത്രിയും ഹരിപ്പാട് എംഎൽഎയുമായ ശ്രീ. രമേശ് ചെന്നിത്തല പറയുന്നത്.

തിരുവനന്തപുരം_കൊല്ലം_ആലപ്പുഴ ജില്ലകളിലെ കടൽത്തീരം കേന്ദ്രീകരിച്ച് നടത്തുന്ന ധാതുഖനനം, മോഡിസർക്കാരിൻ്റെ ധാതുഖനന ഇടനാഴിയിൽ ഉൾപ്പെടുത്തും എന്നാണ് യുഡിഎഫ് സർക്കാരിൻ്റെ കന്നിബജറ്റിൽ പറഞ്ഞിട്ടുള്ളത്.

ദുർലഭമായ ധാതുക്കൾ കൊണ്ട് സമ്പന്നമായ കേരളം_തമിഴ്നാട്_ആന്ധ്രപ്രദേശ്_ഒഡീഷ സംസ്ഥാനങ്ങളിലെ സമുദ്രതീരങ്ങളിലെ Rare Earth Minerals ഖനനം ചെയ്ത് വമ്പിച്ച ലാഭം കൊയ്യാൻ, അദാനി എൻ്റർപ്രൈസസ് ലിമിറ്റഡ് (AEL), വേദാന്ത ഗ്രൂപ്പ്, അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് എന്നീ സ്വകാര്യഭീമന്മാരെ അനുവദിക്കുന്നതാണ് മോദിസർക്കാരിൻ്റെ ധാതുഖനനഇടനാഴി
പദ്ധതി. ശ്രീമതി നിർമ്മല സീതാരാമൻ മോഡിസർക്കാരിൻ്റെ 2026_27 വർഷത്തേക്കുള്ള ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. അതിനായി ഖനനനിയമത്തിൽ ഭേദഗതി വരുത്തുക പോലും ചെയ്തുകഴിഞ്ഞു.

ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൻ്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, എക്കാലവും ചെന്നിത്തലയെ ചേർത്തുപിടിക്കുന്ന രണ്ട് തീരദേശ പഞ്ചായത്തുകളാണ് ആറാട്ടുപുഴയും, തൃക്കുന്നപ്പുഴയും. അവിടുത്തെ സ്ഥിരവാസികളായ വോട്ടർമാരെയാണ് ഇത്തരത്തിൽ അദ്ദേഹം പ്രസ്താവനയിറക്കി വഞ്ചിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളായ IREL ഉം KMML ഉം കുത്തകയായി വെച്ചിരിക്കുന്ന കേരളത്തിലെ ധാതുഖനനവ്യവസായം പൊതുമേഖലയിൽ തന്നെ
ഉറപ്പിച്ച് നിർത്താനുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നമ്മുടെ കടൽത്തീരങ്ങൾക്ക് വേണ്ടത്. കാരണം ഇപ്പോൾത്തന്നെ അതിരൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന ലോകത്തിനാകെ,
വരുന്ന നൂറ് വർഷങ്ങളിൽ വേണ്ടി വരുന്ന വൈദ്യുതോർജ്ജ നിർമ്മാണത്തിനായി ഉപയോഗിക്കാൻ സാധിക്കുന്ന തോറിയം എന്ന മൂലകം വളരെ ചെലവ് കുറഞ്ഞരീതിയിൽ ഖനനം ചെയ്തെടുക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരിടമാണ് കൊല്ലം ആലപ്പുഴ ജില്ലയിലെ കരിമണൽത്തീരം.

അങ്ങനെ വലിയ അളവിൽ സാമ്പത്തിക_ വ്യാവസായിക പ്രാധാന്യമുള്ള നമ്മുടെ തീരത്ത് ഖനനത്തിനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുനൽകിയാൽ, ലാഭം മാത്രം ലക്ഷ്യം വെയ്ക്കുന്ന കമ്പനികൾ അവസാനത്തെ തരിയും ചൂഷണം ചെയ്തുകൊണ്ട് പോകാതെ ഖനനം നിർത്തുകയില്ല. മേൽപ്പറഞ്ഞ ഭീമൻ ഖനനകമ്പനികൾക്ക് ധാതു ഖനനത്തിന് അനുവാദം നൽകിയ
ഛത്തീസ്ഗഡിലെയും ഝാർഖണ്ഡിലേയും ഖനനശേഷമുള്ള പാരിസ്ഥിതികാവസ്ഥ അത്രമേൽ ഭയാനകവും അവിശ്വസനീയവുമാണ്. അത്തരം ദുരവസ്ഥയിലേക്കാണ് നമ്മുടെ തീരത്തെ, പ്രത്യേകിച്ചും മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങളെ തള്ളിവിടാൻ UDF സർക്കാർ തുനിയുന്നത്.

അത്തരം ശ്രമങ്ങളെ തുറന്ന് എതിർക്കുന്നതിന് പകരം,
വസ്തുതകളെ പുകമറയ്ക്കുള്ളിലാക്കി പ്രസ്താവന ഇറക്കുന്നത് മത്സ്യത്തൊഴിലാളികളുടെ തുടർച്ചയായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന
ശ്രീ. രമേശ് ചെന്നിത്തലയാണെന്നത്
അതീവ ഖേദകരമാണ്.


22/06/2026

ശബരിമല ഉൾപ്പെടെയുള്ള സനാതനികളുടെ ആരാധനാലയങ്ങൾ വിശ്വാസികൾക്ക് വിട്ടുനൽകണമെന്ന് പലകുറി കലാപാഹ്വാനം നടത്തിയിട്ടുള്ളവരാണ്, സംഘപരിവാർ.

കലാപത്തിലൂടെ പള്ളികൾ പൊളിച്ച് പ്രതിഷ്ഠകൾ എമ്പാടും നടത്തിയിട്ടുള്ളവരാണ് അവർ.

ഹൈന്ദവരുടെ വോട്ട് ബാങ്ക് ഏകോപിപ്പിക്കുവാൻ അവരെ ഏറെ സഹായിച്ചിട്ടുള്ള ഒന്നാണ് ബാബരിപള്ളിയുടെ സ്ഥാനത്ത് പടുത്തുയർത്തിയ രാമക്ഷേത്രകോംപ്ലക്സ്.
Entire Politics ല് ബിരുദമെടുത്ത വിശ്വഭീരു പ്രതിഷ്ഠയും നടത്തി.

മഴപെയ്യുമ്പോൾ ഒരു തുള്ളി വെള്ളം പോലും ചോരാതെ മുഴവനും അകത്ത് തന്നെ പെയ്തിറങ്ങുന്ന ശ്രീകോവിൽ നിർമ്മാണത്തട്ടിപ്പ് തുടക്കത്തിൽ തന്നെ വാർത്താമുക്കികൾ അമുക്കി.

ഭക്തർ നൽകിയ സംഭാവനകൾ കൂമ്പാരമായിത്തുടങ്ങിയപ്പോൾ ആയിരക്കണക്കിന് കോടിരൂപ കാണാതെയായിരിക്കുന്നു.
സ്വർണംവെള്ളിയിഷ്ടികകളും ഇത്തരത്തിൽ കാണാതായ വിലപിടിപ്പുള്ള ലോഹങ്ങളുടെ പട്ടികയിൽ പ്പെടുന്നു.

പ്രതിഷ്ഠയുടെ ദിവസം പായസം വച്ച് വിതരണം ചെയ്ത വൈകൃതഭക്തരുടെ വിശ്വാസത്തിലാണ് ഇത്രയും ചൂഷണം.

പിന്നെങ്ങിനെയാണ് NEET പരീക്ഷക്രമക്കേട് നിമിത്തം ജീവനൊടുക്കിയ വിദ്യാർത്ഥികളോട് സംഘപരിവാരത്തിനും അവരുടെ അവദാരപ്പിറവിയായ പ്രധാനമന്ത്രിക്കും അൽപ്പമെങ്കിലും ധാർമ്മികത പുലർത്താൻ കഴിയുക!

വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെടേണ്ടവനാണ് എന്ന് ചിന്തിക്കുവാൻ സാധിക്കുക!

ഭരിക്കുന്നവരുടെ അഴിമതി
ഒന്നു കൊണ്ടുമാത്രം വീണ്ടും പരീക്ഷ എഴുതേണ്ടി വന്ന വിദ്യാർത്ഥികളോട്
ഇങ്ങനെ അല്ലാതെ എങ്ങനെയാണ് ഇക്കൂട്ടർക്ക് പെരുമാറാൻ അറിയുക!

ലോകകപ്പ് ഫുട്ബോളിൽ ഇന്നലെ (17/06/2026) നടന്ന പോർച്ചുഗൽ - കോംഗോ മാച്ച് ആവേശഭരിതമായ സമനിലയിൽ (1-1)അവസാനിച്ചു. CR7 എന്ന പേര...
18/06/2026

ലോകകപ്പ് ഫുട്ബോളിൽ ഇന്നലെ (17/06/2026) നടന്ന പോർച്ചുഗൽ - കോംഗോ മാച്ച് ആവേശഭരിതമായ സമനിലയിൽ (1-1)അവസാനിച്ചു. CR7 എന്ന പേരിൽ ലോകമെങ്ങും ആരാധകരുള്ള പോർച്ചുഗൽ, ഫുട്ബോളിലെ അതികായൻ ക്രിസ്റ്റ്യാനോറൊണാൾഡോയുടെ അവസാനത്തെ ലോകകപ്പ് ആണ് ഇത്തവണത്തേത്. 2006 മുതൽ ലോകകപ്പ് മത്സരങ്ങളിൽ കളിക്കുന്ന അദ്ദേഹത്തിൻ്റെ ആറാമത് ലോകകപ്പ് ആണ് 2026ലെത്.

എന്നാൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അവരുടെ ചരിത്രത്തിൽ രണ്ട് പ്രാവശ്യം മാത്രമാണ് ലോകകപ്പ് ഫുട്ബോളിൽ മത്സരിക്കുന്നത്. ഇതിന് മുൻപ് 1974 ലായിരുന്നു കോംഗോ ലോകകപ്പ് ഫുട്ബോളിൽ പന്ത് തട്ടിയത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിസ്തൃതിയുടെ കാര്യത്തിൽ നാലാമത്
ഉള്ള കോംഗോ 1974 ലെ വേൾഡ് കപ്പിൽ സെയർ എന്ന പേരിൽ ആയിരുന്നു മത്സരിച്ചത്.

ലോകത്തെ ഏറ്റവും ആഴം കൂടിയ നദിയായ കോംഗോ നദിയുടെ പേരിൽ അറിയപ്പെടുന്ന ഈ രാജ്യത്തെ, സെയർ എന്ന പേരിലേക്ക് മാറ്റിയത്, 1965 മുതൽ 1990കൾ വരെ ആ രാജ്യം ഭരിച്ചിരുന്ന ഏകാധിപതിയായ മൊബുട്ടു എന്ന പട്ടാളക്കാരൻ ആയിരുന്നു. ഫ്രാൻസിൻ്റെയും പിന്നീട് ബെൽജിയത്തിൻ്റെയുമൊക്കെ കോളനി രാജ്യം ആയിരുന്ന ഈ രാജ്യത്തെ, യൂറോപ്യൻ കോളനിവാഴ്ചയിൽ നിന്നും 1960ല് മോചിപ്പിച്ചത് പാട്രിസ് ലുമുംബ എന്ന രാഷ്ട്രീയ നേതാവ് ആയിരുന്നു. കോമ്രെഡ് ലുമുംബയെ ബെൽജിയം സേനയുടെ സഹായത്തോടെ അട്ടിമറിച്ച് കൊണ്ടാണ് മൊബുട്ടു അധികാരമേറ്റത്.

പട്ടാള അട്ടിമറിക്ക് ഒടുവിൽ പിടിക്കപ്പെട്ട സഖാവ് ലുമുംബയെ കൊത്തി നുറുക്കി ആസിഡിൽ ലയിപ്പിക്കുകയായിരുന്നു. സഖാവിൻ്റെ മൃതശരീരത്തെ പോലും ബെൽജിയം ഭരണാധികാരികൾക്ക് അത്ര ഭയമായിരുന്നു. 2002ല് ബെൽജിയം ഈ അപരാധത്തിന് ലോകത്തോട് മാപ്പ് അപേക്ഷിച്ചു. ലുമുംബയെ വധിച്ചപ്പോൾ ആസിഡിൽ ലയിപ്പിക്കാതെ സൂക്ഷിച്ചിരുന്ന സഖാവിൻ്റെ ഒരു പല്ല് ബെൽജിയം സർക്കാർ കോംഗോ ഗവൺമെൻ്റിന് കൈമാറുകയും ചെയ്തു.

ഇന്ത്യയിൽ യൂറോപ്യൻ കോളനി വാഴ്ചയ്ക്ക് തുടക്കമിട്ടത് 1498 ല് പോർച്ചുഗീസുകാരനായ വാസ്കോ ഡെ ഗാമ കോഴിക്കോട് തീരത്ത് കപ്പൽ മാർഗ്ഗം എത്തിയതോടെയാണ്. ആ പോർച്ചുഗൽ ആണ് കൊംഗോയോട് സമനിലയിൽ കുരുങ്ങിയത്. കോംഗോയ്ക്ക് ആകട്ടെ അത് വിജയത്തോളം വലുപ്പമുള്ള സമനിലയും.

കോംഗോ നിരയിൽ എട്ടാം നമ്പർ ജെഴ്സിയിൽ ഒരു കളിക്കാരൻ കളിച്ചിരുന്നു. Samuel Albert Alain Arcade Moutoussamy എന്ന സാമുവൽ മുത്തുസ്വാമി ആയിരുന്നു ആ ഡിഫൻസീവ് മിഡ്ഫീൽഡർ. മുത്തുസ്വാമി എന്ന പേര് കേൾക്കുമ്പോഴേ നമുക്കൊക്കെ അയാൾക്കൊരു ഇന്ത്യൻ ബന്ധം ഉണ്ടാകും എന്ന് കരുതുമല്ലോ. ശരിയാണ് അദ്ദേഹത്തിന് വ്യക്തമായ ഇന്ത്യൻ ബന്ധമുണ്ട്. അദ്ദേഹത്തിൻ്റെ പിതാവിൻ്റെ മുൻതലമുറയെ തമിഴ്നാട്ടിൽ നിന്നും കരീബിയൻ ദ്വീപസമൂഹങ്ങളിലെ കൃഷിപ്പണിക്കായി അടിമകളായി എത്തിച്ചതാണ്.

നമ്മുടെ വിഭവങ്ങളെ മാത്രമല്ല യൂറോപ്യൻ ശക്തികൾ കോളനി വാഴ്ചയിലൂടെ കൊള്ളയടിച്ചത്. മാടുകളെപ്പോലെ പണിയെടുക്കാൻ ശാരീരികശേഷിയുള്ള സ്ത്രീകളെയും പുരുഷന്മാരെയും അവർ അക്കാലത്ത് നമ്മുടെ നാട്ടുരാജ്യങ്ങളിലെ ഭരണകർത്താക്കൾക്ക് തുച്ഛമായ വില നൽകി ലോകത്തിൻ്റെ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നു.

ഡോ. വിനിൽപോൾ എഴുതിയ
"അടിമകേരളത്തിൻ്റെ അദൃശ്യചരിത്രം" എന്ന പുസ്തകത്തിൽ നിന്നും ഇക്കാര്യങ്ങളെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ നമുക്ക് ലഭ്യമാണ്.

ഇങ്ങനെ ആഫ്രിക്കയിൽ നിന്നും ഏഷ്യൻ വൻകരയിൽ നിന്നും വൻ തോതിൽ ചങ്ങലയ്ക്കിട്ട് കടത്തിക്കൊണ്ടുപോയവരുടെ
അധ്വാനവും ഈ നാടുകളിലെ വമ്പിച്ച സമ്പത്തുമാണ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കൻ സംസ്ഥാനങ്ങളുടെയും വമ്പിച്ച സാമ്പത്തിക അഭിവൃദ്ധിയുടെ ചരിത്രം.

സാമുവൽ മുത്തുസ്വാമിയുടെ അപ്പൂപ്പന്മാരെ നമ്മുടെ നാട്ടിൽ നിന്നും കടത്തിക്കൊണ്ട് പോകുമ്പോൾ ഇവിടുത്തെ ഭരണസമ്പ്രദായങ്ങളും അടിമത്തത്തിൽ അടിസ്ഥാനപ്പെടുത്തി തന്നെയായിരുന്നു. സനാതനധർമ്മത്തിലെ വർണ്ണവ്യവസ്ഥ അഥവാ ജാതിവ്യവസ്ഥ ഉപയോഗിച്ച് കൊണ്ടായിരുന്നു ഇവിടുത്തെ അദ്ധ്വാനചൂഷണം.

ഊഴിയംവേല എന്നായിരുന്നു അതിന് തിരുവിതാംകൂറിൽ നൽകിയിരുന്ന പേര്. ഈഴവരെയും പുലയരെയുമാണ് പ്രധാനമായും ഊഴിയംവേലയ്ക്ക് ഉപയോഗിച്ചിരുന്നത്. രാജഭരണത്തിൻ്റെ കാലത്ത് ഇവിടെ പണിതീർക്കപ്പെട്ട നിരത്തുകളും ഡാമുകൾ പോലുള്ള പല വമ്പൻ നിർമ്മാണ പ്രവർത്തനങ്ങളും അവർണരുടെ അധ്വാനത്തിന് ഒട്ടുമേ വില നൽകാതെ രാജഭരണം കവർന്നെടുത്ത് നടത്തിയതാണ്.

യൂറോപ്യൻ സാമ്രാജ്യത്വശക്തികളുടെ കോളനി വാഴ്ച്ചകളും,
സനാതനധർമ്മത്തെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ നടന്നുവന്നിരുന്ന ഹിന്ദുരാജഭരണങ്ങളും, ഇത്തരത്തിൽ തുടർന്നുകൊണ്ടിരുന്ന വിവിധങ്ങളായ ചൂഷണങ്ങളെ, ആധുനിക കാലത്ത് നിരോധിക്കപ്പെട്ട നിലയിലേക്ക് പരിവർത്തിപ്പിച്ചത് 'സ്വാതന്ത്ര്യം സമത്വം സാഹോദര്യം ' എന്ന വിപ്ലവ മുദ്രാവാക്യത്തിൻ്റെ അലയൊലികൾ ആയിരുന്നു.

"തൊഴിലാളികൾക്ക് അവരുടെ ചങ്ങലകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല; നേടാനൊരു ലോകവുമുണ്ട്"
കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും 1848-ൽ എഴുതിയ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' (Communist Manifesto)-യിലെ ഈ വിപ്ലവാത്മകമായ ആഹ്വാനവും സർവ്വർമനുഷ്യർക്കും മനുഷ്യാന്തസിന് സമമായ അവകാശം ഉണ്ടെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.

സാമുവൽ മുത്തുസ്വാമി മാത്രമല്ല, ബ്രസീലിൻ്റെ വിനീഷ്യസ് ജൂനിയറും, ഇംഗ്ലണ്ടിൻ്റെ സാക്കയും, ജർമ്മനിയുടെ ബ്രാക്കോളയും, ഫ്രാൻസിൻ്റെ ഡെമ്പലെയും, ബെൽജിയത്തിൻ്റെ ലുക്കാക്കോവും എല്ലാം അടിമത്തത്തിൻ്റെ ചരിത്രത്താളുകളിലേക്ക് കൂടി നമ്മുടെ ശ്രദ്ധയെ ക്ഷണിക്കാനായി ഇക്കുറിയും ലോകകപ്പ് ഫുട്ബോളിൽ ഉണ്ട്.

കോംഗോയുടെ ക്യാപിറ്റൽ സിറ്റിയായ കിൻസഹാസിലെ ചത്വരത്തിൽ കയ്യുയർത്തി അഭിവാദ്യം ചെയ്യുന്ന കോമ്രെഡ് പാട്രിസ് ലുമുംബയുടെ പൂർണകായ പ്രതിമയെ അനുസ്മരിപ്പിച്ച് കൊണ്ട് കോംഗോയുടെ മാച്ചുകളിൽ മുഴുവൻ സമയവും ഗ്യാലറിയിൽ നിശ്ചലനായി നിൽക്കുന്ന മൈക്കൽ എങ്കൂക്ക എംബദലോംഗയും നമുക്ക് ചരിത്രത്തിലേക്കുള്ള വഴികാട്ടിയാണ്.

#ഫുട്ബോളുംചരിത്രവും

ആർഎസ്എസ് അജണ്ടകൾ ജമാഅത്ത് ഇസ്ലാമിയുടെ അടുപ്പിൽ വേവിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് വിളമ്പുന്നത് ആണ് UDF ആഗ്രഹിച്ച പുതുയുഗം...
17/06/2026

ആർഎസ്എസ് അജണ്ടകൾ
ജമാഅത്ത് ഇസ്ലാമിയുടെ അടുപ്പിൽ വേവിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് വിളമ്പുന്നത് ആണ്
UDF ആഗ്രഹിച്ച പുതുയുഗം.

ജാഗ്രത!നിപ പരത്തുന്ന എരണംകെട്ട വവ്വാലുകൾ ഇറങ്ങിയിട്ടുണ്ട്.മുപ്പത് ഡിഗ്രി ചൂടിൽ നശിക്കുന്ന വവ്വാലുകൾ!     #പഴംതീനിവവ്വാൽ ...
12/06/2026

ജാഗ്രത!

നിപ പരത്തുന്ന എരണംകെട്ട വവ്വാലുകൾ ഇറങ്ങിയിട്ടുണ്ട്.

മുപ്പത് ഡിഗ്രി ചൂടിൽ നശിക്കുന്ന വവ്വാലുകൾ!
#പഴംതീനിവവ്വാൽ

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ഇതുവരെ 190 പേർക്ക് വയറിളക്കരോഗം സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ 8 പേർക്ക് രോഗ ബാധയുണ്ട്.രോഗം ഭേ...
30/05/2026

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ
ഇതുവരെ 190 പേർക്ക് വയറിളക്കരോഗം സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ 8 പേർക്ക് രോഗ ബാധയുണ്ട്.

രോഗം ഭേദമായതിന് ശേഷം 14 ദിവസം വരെ ആ വ്യക്തിയിൽ നിന്നും രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്.

രോഗം ഭേദമായതിന് ശേഷവും ആ വ്യക്തി ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ, ടോയ്ലറ്റുകൾ, എന്നിവ ഓരോ പ്രാവശ്യവും സോപ്പ് ഉപയോഗിച്ച് കഴുകിയല്ലാതെ മറ്റൊരു വ്യക്തി ഉപയോഗിച്ചാൽ രോഗബാധയ്ക്കുള്ള സാധ്യത നിലനിൽക്കും. ആയതിനാൽ
അതീവ ജാഗ്രത വേണം. കോവിഡ് കാലത്തെ ക്വാറന്റീൻ ഏവർക്കും ഓർമ്മയിൽ ഉണ്ടാകും. സമാനമായ Quarantine വാസം രോഗം ഭേദമായ വ്യക്തിയും കുടുംബവും ഇക്കാര്യത്തിലും 14 ദിവസം പാലിക്കാൻ സ്വമേധയാ തയ്യാറാകണം.

ശക്തമായ ബോധവൽക്കരണം ഇക്കാര്യത്തിൽ ഉണ്ടാകണം. മിക്കവാർഡുകളിലും പൊതുജനാരോഗ്യപ്രവർത്തകരും
ആശപ്രവർത്തകരും, ഹരിതകർമ്മസേന പ്രവർത്തകരും മാത്രമാണ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുള്ളൂ.

പ്രാദേശികമായ ബോധവൽക്കരണ പരിപാടികളിലും പ്രതിരോധ പ്രവർത്തനങ്ങളിലും
സന്നദ്ധപ്രവർത്തനം നടത്താൻ പൊതുജനങ്ങളും സമയലഭ്യതക്ക് അനുസൃതമായി രംഗത്ത് ഇറങ്ങേണ്ടതുണ്ട്.

പഞ്ചായത്ത് അധികൃതരുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ താറുമാറായതും, വാട്ടർ അതോറിറ്റിയുടെ സർവ്വീസ് പൈപ്പ് ലൈനുകൾ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താതെ പോയതും രോഗപ്പകർച്ചയ്ക്ക് കാരണം ആയിട്ടുണ്ട്. സർക്കാർ തലത്തിലെ ഇത്തരം കെടുകാര്യസ്ഥതയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവും അധികൃതരുടെ കണ്ണുതുറപ്പിക്കുന്ന വിധമുള്ള ഇടപെടലുകളും ഉണ്ടാകണം.

ദുരന്തങ്ങളെയും മഹാമാരികളെയും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച നമ്മുടെ മഹത്തായചരിത്രം ഈ സന്ദർഭത്തിലും നമുക്ക് വഴികാട്ടിയായി മുന്നിലുണ്ട്.

"മിന്നുന്നതെല്ലാം പൊന്നല്ല"മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു പഴഞ്ചൊല്ല്.തിളങ്ങുന്നത് കണ്ട് സ്വർണ്ണം ആണെന്ന് വിശ്വസിച്ച് കൂ...
28/05/2026

"മിന്നുന്നതെല്ലാം പൊന്നല്ല"

മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു പഴഞ്ചൊല്ല്.
തിളങ്ങുന്നത് കണ്ട് സ്വർണ്ണം ആണെന്ന് വിശ്വസിച്ച് കൂടെക്കൂട്ടിയാൽ പിന്നീട് വിഷമിക്കേണ്ടി വരും എന്ന ജാഗ്രതയാണ് ഈ പഴഞ്ചൊല്ല് ഉദ്ദേശിക്കുന്നത്.

മലയാളികളെ പൊതുവേ ആർക്കും കബളിപ്പിക്കാൻ കഴിയാത്തത് ഈ പഴഞ്ചൊല്ല് ഏവരുടേയും ജനിതകത്തിൽ ഉള്ളത് കൊണ്ടാണെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ കബളിപ്പിക്കലിന് ഇരയാകുന്നതിൽ നിന്നും ഒഴിവാക്കുന്നതിന് കേരളീയർക്ക് പ്രത്യേകമായ ഒരൊഴിവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. അനുദിനം കബളിപ്പിക്കലുകൾ ഒരു കുറവും ഇല്ലാതെ തുടർന്നുവരുന്നു.

സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെയും സത്യമാണ് എന്ന ധാരണ പരക്കെയുണ്ട്. നിരന്തരമായി, പലപല വേറിട്ട കോണുകളിൽ നിന്നും ഒരേ കാര്യം ആവർത്തിച്ച് പ്രചരിപ്പിച്ചാൽ മുൻപിൻ നോക്കാതെ അത് വിശ്വസിക്കുന്നവരാണ് ഏറെയും. അതാണ് സത്യാനന്തരകാലം. സത്യത്തിൻ്റെ പ്രതീതി സൃഷ്ടിച്ച് കൊണ്ട് അസത്യങ്ങൾ വേരോട്ടം നേടുന്ന കാലം.

സത്യാനന്തരകാല പ്രചാരണങ്ങളിൽ തുടർച്ചയായി ഇടർച്ചകൾ സംഭവിക്കുന്ന മലയാളികളുടെ പൊതുബോധം ഓരോ തെരഞ്ഞെടുപ്പിലും കേരളത്തെ കൂടുതൽ കൂടുതൽ വലത്തേക്ക് തള്ളിനീക്കുന്നത് സൂക്ഷ്മ വിശകലനങ്ങൾ ആവശ്യപ്പെടുന്ന വിഷയമാണ്.

ആക്ടർ വിജയ് എന്നതിൽ നിന്നും CM വിജയ് എന്നതിലേക്കുള്ള തമിഴ് നടൻ വിജയുടെ രംഗപ്രവേശം, സത്യാനന്തര കാലത്തെ പൊതുബോധത്തെ കൃത്യമായ സോഷ്യൽ എൻജിനീയറിങ് നടത്തിയാണ് സംഭവിപ്പിച്ചത്. ആറ് പതിറ്റാണ്ട് കാലം നീണ്ടു നിന്ന ദ്രാവിഡരാഷ്ട്രീയത്തെ ബ്രാഹ്മണ രാഷ്ട്രീയത്തിന് മുന്നിൽ അടിയറവ് പറയിപ്പിക്കാൻ വിജയുടെ 'തമിഴക വെട്രി കഴകം' എന്ന പാർട്ടിക്ക് കഴിഞ്ഞു.

TVK കേരളത്തിൽ ഘടകം തുടങ്ങുന്നത് വാർത്തകൾ ആയിരുന്നു. അതിനിടയിൽ തമിഴ്നാട്ടിൽ പത്ത് വയസുകാരിയെ ലൈംഗിക ചൂഷണം നടത്തി കൊന്നുകളഞ്ഞ വാർത്ത പുറം ലോകമറിഞ്ഞു. സിനിമയിലെ പോലെ നിസ്സാരമല്ല സാമൂഹ്യ യാഥാർത്ഥ്യം എന്ന് വിജയുടെ രസികമൻട്രം തിരിച്ചറിയുന്നുണ്ടാവും ഇപ്പോൾ.

പത്ത് വയസുകാരിയുടെ കൊലപാതകത്തെ സംഭവിച്ച് മീഡിയ ബ്രീഫിംഗ് നടത്തുന്നതിന് എത്തിയ മുതിർന്ന IPS ഉദ്യോഗസ്ഥർ സംഭവത്തിൻ്റെ ഗൗരവം തെല്ലും പരിഗണിക്കാതെ പരസ്പരം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കാഴ്ചകൾ അത്രമേൽ അവിശ്വസനീയമായിരുന്നു. എങ്ങനെയാണ് മനുഷ്യർക്ക് ഇത്തരമൊരു അവസരത്തിൽ ഇങ്ങനെ പെരുമാറുവാൻ കഴിയുക. സംഘപരിവാർ ആശയം സിരകളിൽ പേറുന്നവർക്ക് അല്ലാതെ ഇത്തരത്തിൽ പെരുമാറാൻ കഴിയുകയില്ല.

മനുഷ്യരുടെ രൂപം മാത്രമുള്ള ആ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികൾക്ക് എതിരെ CM വിജയ് കർശന നടപടികൾ എടുത്തു എന്ന പ്രചാരണമാണ് മലയാളത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. TVK കേരളഘടകം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ, ഇതുമൊരു സത്യാനന്തര വാർത്തയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

https://offbeatconcerns.com/ml/coimbatore-case-press-meet-laughing-police-suspended-by-tamil-nadu-cm-fact-check/?fbclid=IwdGRjcASElvdjbGNrBISWXWV4dG4DYWVtAjExAHNydGMGYXBwX2lkDDM1MDY4NTUzMTcyOAABHraiDM-ckQy_j_Cc_wnl9FAiHmrVzvoQoANYYyWsaQv9xyDZCqNCwXNnit_U_aem_8axsR7R75wUTMKr-mIBZCg

Did the Tamil Nadu CM suspend police officers for laughing during a press meet about the Coimbatore minor girl's case? Find out the truth behind the viral social media claims.

ആറാട്ടുപുഴ പഞ്ചായത്തിൽ വയറിളക്കം പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നു. തുടക്കത്തിൽ 12,13 വാർഡുകളിൽ ആയിരുന്നു രോഗബാധ. നിലവിൽ...
26/05/2026

ആറാട്ടുപുഴ പഞ്ചായത്തിൽ വയറിളക്കം പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നു.
തുടക്കത്തിൽ 12,13 വാർഡുകളിൽ ആയിരുന്നു രോഗബാധ. നിലവിൽ
പതിനേഴാം വാർഡിലും
രോഗബാധസ്ഥിരീകരിച്ചിരിക്കുന്നു.
നിരവധി ആളുകൾ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് അറിയുന്നത്.

'ഷിഗല്ല ബാക്ടീരിയ' ആണ് കാരണമെന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ വെളിപ്പെട്ടിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകൾ നൽകുന്ന നിർദ്ദേശങ്ങൾ ഏവരും കണിശമായി പാലിക്കണമെന്ന് താല്പര്യപ്പെടുന്നു.

അതിസാര രോഗബാധയെ സംബന്ധിച്ച് ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

എന്താണ് Acute Diarrhoea?

ഒരു വ്യക്തിക്ക് പെട്ടെന്ന് വെള്ളം പോലെ മലവിസർജ്ജനം പലതവണ സംഭവിക്കുന്ന അവസ്ഥയാണ് Acute Diarrhoea.
ഇത് കുട്ടികളിലും മുതിർന്നവരിലും വരാം.

എങ്ങനെ പകരുന്നു?

1. അഴുക്കായ കുടിവെള്ളം
2. മലിനമായ ഭക്ഷണം
3. കൈ കഴുകാത്തത്
4. ഈച്ചകൾ വഴി
5. പൊതുവെയുള്ള ശുചിത്വക്കുറവ്

പ്രധാന ലക്ഷണങ്ങൾ

1. വെള്ളം പോലെ മലം പലതവണ പോകുക
2. വയറുവേദന
3. ഛർദ്ദി
4. പനി
5. ദാഹം കൂടുതലാകുക
6. ക്ഷീണം

അപകട ലക്ഷണങ്ങൾ (ഇവ കണ്ടാൽ ഉടൻ ആശുപത്രിയിൽ പോകണം)

1. വായ വരണ്ടുപോകുക
2. കണ്ണ് കുഴിയുക
3. കുട്ടി ക്ഷീണിതനാകുക
4. വെള്ളം കുടിക്കാനാവാതിരിക്കുക
5. രക്താംശമുള്ള മലം
6. മൂത്രം കുറയുക

പ്രതിരോധ മാർഗങ്ങൾ

1. കൈ കഴുകുക
(ഭക്ഷണത്തിന് മുൻപും
കക്കൂസിൽ പോയതിന് ശേഷവും നിർബന്ധമായും
സോപ്പുപയോഗിച്ച് കൈ കഴുകണം)
2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
3. ഭക്ഷണം മൂടിവെക്കുക
4. പഴകിയ ഭക്ഷണം ഒഴിവാക്കുക
5. പുറത്തുനിന്നുള്ള( വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്യപ്പെട്ടവ) ഭക്ഷണം ഒഴിവാക്കുക
6. പരിസര ശുചിത്വം പാലിക്കുക
7. മാലിന്യം കെട്ടിക്കിടക്കരുത്
8. കക്കൂസും പരിസരവും ശുചിയായി സൂക്ഷിക്കുക

ORS (Oral Rehydration Solution) ന്റെ പ്രാധാന്യം

Diarrhoea വന്നാൽ ശരീരത്തിൽ നിന്ന് വെള്ളവും ലവണങ്ങളും കുറയും.
അതുകൊണ്ട് ORS കുടിക്കുന്നത് വളരെ പ്രധാനമാണ്.

ORS തയ്യാറാക്കുന്ന വിധം
ഒരു പാക്കറ്റ് ORS
1 ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി ഉപയോഗിക്കുക.
(ഇത്തരത്തിൽ തയ്യാർ ചെയ്ത ORS ലായനി 24 മണിക്കൂറിനകം ഉപയോഗിക്കുക)

Address

Arattupuzha
Alappuzha

Website

Alerts

Be the first to know and let us send you an email when മതേതരമംഗലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share