05/12/2024
വർഷങ്ങൾ പുറകോട്ട് നോക്കുമ്പോൾ നടന്ന വഴികൾ ചെയ്ത പ്രവർത്തനങ്ങളുടെ പകുതി പോലും ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ല എന്ന സങ്കടത്തിൽ നിൽക്കുമ്പോഴാണ് കേരളത്തിലെ പതിനാല് ജില്ലയിലും കൂടാതെ ഒമാൻ, ഖത്തർ, സൗദി, യു എ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും സാമൂഹ്യ സാംസ്കാരിക സേവന മേഖലയിൽ കാര്യമായി പ്രവർത്തിക്കുന്ന കൂട്ടം എന്ന സംഘടനയുടെ ഉത്ഘാടകനായും അതിഥിയായും ക്ഷണിക്കുന്നത്. കൂടാതെ പുതു വർഷം 2025 ലേക്കുള്ള പുതിയ കമ്മറ്റിയേയും, അതിലേക്കായി തിരഞ്ഞെടുത്ത ഭാരവാഹികളെയും പ്രഖ്യാപിക്കുന്നതിനായി ഫൗണ്ടർ നാട്ടിൽ നിന്ന് കൊടുത്തേൽപ്പിച്ച കവറും അതിനകത്തെ ലെറ്റർഹെഡിൽ എഴുതിവെച്ച പുതിയ നേതൃത്വത്തേയും പ്രഖ്യാപിച്ചിട്ടെ പോകാവൂ എന്ന് കൂടി പറഞ്ഞപ്പോൾ മനസ്സിൽ തോന്നിപ്പോയ ഒന്നാണ് ഈ അംഗീകാരങ്ങളും സ്വീകാര്യതയും സ്നേഹാദരവും ഒക്കെ ലഭിച്ചത് എന്റെ പ്രവർത്തനങ്ങൾക്കാണ് ആ പ്രവർത്തനങ്ങൾക്ക് ഇനിയും ഊർജ്ജം പകരുന്നതിനായിട്ടാണ്. അതെ അതൊരു വലിയ ഉത്തരവാദിത്വമാണ് !!
പടച്ചോൻ നൽകിയ ഈ ജീവനും ജീവിതവും നിലയ്ക്കുന്നതിന്ന് മുൻപ് ഇനിയുമൊരുപാട് പേരിലേക്ക് അർഹരായ അനേകം പേരിലേക്ക് എത്താനുണ്ട്
Yes I am merely a Catalyst…!
യാത്രകൾ അവസാനിക്കുന്നില്ല...................!!!