Dubai KMCC Malappuram District

Dubai KMCC Malappuram District Official page of Dubai KMCC Malapuuram District Committee

08/04/2026

ദുബൈ KMCC മലപ്പുറം ജില്ലാ കമ്മിറ്റിയും ജില്ലാ ഇൻകാസും സംയുക്തമായി UDF തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

07/04/2026

ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
“സ്നേഹപൂർവ്വം ദുബായീന്ന് – വോട്ടുറപ്പിക്കാനൊരു വിളി” ക്യാമ്പയിൻ
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാട്ടിലേക്ക് വിളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ഈ മഹത്തരമായ ക്യാമ്പയിനിൽ
മുഴുവൻ ഘടകങ്ങളും സജീവമായി പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു.

07/04/2026

മലപ്പുറം UDF 16/16 കൂടെയുണ്ട് കെഎംസിസി

ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി & ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി UDF ബഹുജന തിരഞ്ഞെടുപ്പ് കൺവൻഷൻ .

06/04/2026

കേരളം ജയിക്കും ..UDF ഭരിക്കും .

കേരളത്തിന്റെ ഭാവിക്കായി… നമ്മുടെ നാടിന്റെ പുരോഗതിക്കായി…ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രവാസികളായ നമ്മളും ശക്തമായി രംഗത...
25/03/2026

കേരളത്തിന്റെ ഭാവിക്കായി… നമ്മുടെ നാടിന്റെ പുരോഗതിക്കായി…
ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രവാസികളായ നമ്മളും ശക്തമായി രംഗത്തെത്തുകയാണ്.

ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ചാർട്ടേഡ് ഫ്ലൈറ്റ് ഉൾപ്പെടെയുള്ള വിപുലമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലവരും പ്രൊഫൈൽ പിക്ചർ ക്യാമ്പെയ്‌ന്റെ ഭാഗമാകുക…
താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി പ്രൊഫൈൽ പിക്ചർ സ്റ്റാറ്റസാക്കി വെക്കുക…https://socialwaves.in/mSu4t
നമ്മളുമായി ബന്ധപ്പെട്ട എല്ലാവരെയും ഇതിൽ പങ്കാളികളാക്കുക.

നമ്മൾ ഒന്നിച്ചാൽ… മാറ്റം ഉറപ്പ് ✊

*ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി*

ദുബൈ: "രക്തദാനം മഹാദാനം — രക്തം നൽകൂ, ജീവൻ രക്ഷിക്കൂ" എന്ന സന്ദേശമുയർത്തി ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേ...
20/02/2026

ദുബൈ: "രക്തദാനം മഹാദാനം — രക്തം നൽകൂ, ജീവൻ രക്ഷിക്കൂ" എന്ന സന്ദേശമുയർത്തി ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റിയിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ദുബൈ കെഎംസിസി മലപ്പുറം ജില്ല മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.“രക്തദാനം മഹാദാനം — രക്തം നൽകൂ, ജീവൻ രക്ഷിക്കൂ” എന്ന സന...
20/02/2026

ദുബൈ കെഎംസിസി മലപ്പുറം ജില്ല മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

“രക്തദാനം മഹാദാനം — രക്തം നൽകൂ, ജീവൻ രക്ഷിക്കൂ” എന്ന സന്ദേശവുമായി ദുബൈ കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി ദുബൈ ഹെൽത്ത് അതോറിറ്റിയിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പ്രവാസി സമൂഹത്തിന്റെ ഐക്യവും മനുഷ്യസേവനത്തിനുള്ള സമർപ്പണബോധവും പ്രതിഫലിപ്പിച്ച ഈ രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് രക്തം ദാനം ചെയ്തു.

പി. കെ. അൻവർ നഹ, സുബ്ഹാൻ ബിൻ ശംസുദ്ധീൻ, മുഹമ്മദ് അസ്ലം, KPA സലാം, ബാബു എടക്കുളം, PV നാസർ, അഹമ്മദ് ബിച്ചി, അഡ്വ :സാജിദ് അബൂബക്കർ, സഫിയ മുയ്തീൻ, റീന ടീച്ചർ, റാബിയ സത്താർ, സക്കീന മുയ്തീൻ,അബ്ദുൽ മജീദ് ഈസി കുക്ക്, സലാം കന്യാപാടി,TR ഹനീഫ് എന്നിവർ അതിഥികളായി പങ്കെടുത്തു.

ജില്ലാ ഭാരവാഹികളായ സിദ്ധീഖ് കാലൊടി, നൗഫൽ വേങ്ങര, ഒ.ടി. സലാം, കരീം കാലടി, മുജീബ് കോട്ടക്കൽ, ശിഹാബ് ഇരുവേറ്റി, മൊയ്‌ദീൻ പൊന്നാനി, ലത്തീഫ് തെക്കഞ്ചേരി, ശരീഫ് മലബാർ,അഷ്‌റഫ്‌ കൊണ്ടോട്ടി, സിനാൻ മഞ്ചേരി, നജ്മുദീൻ മലപ്പുറം, ഇഖ്ബാൽ പല്ലാർ, മുഹമ്മദ് വള്ളിക്കുന്ന്, സലിം വെങ്കിട്ട, ജുമാന, റയീസ, സലീന മുഹമ്മദ്, ആയിഷ ഷമീന, ആയിഷ ഷിബ്ന, ബുഷ്റ എന്നിവരും മണ്ഡലം ഭാരവാഹികളും ഹാപ്പിനസ് ടീം അംഗങളും ക്യാമ്പിന് നേതൃത്വം നൽകി.

ദുബൈ  കെ,എം,സി,സി, സംസ്ഥാന കമ്മിറ്റിയുടെ വെൽഫയർ സ്‌കീം  ക്യാമ്പയിൻ (ഹം -സഫർ ) സമാപനം  മലപ്പുറം ജില്ലാ കെഎംസിസി  ഒന്നാമത്...
17/02/2026

ദുബൈ കെ,എം,സി,സി, സംസ്ഥാന കമ്മിറ്റിയുടെ വെൽഫയർ സ്‌കീം ക്യാമ്പയിൻ (ഹം -സഫർ ) സമാപനം മലപ്പുറം ജില്ലാ കെഎംസിസി ഒന്നാമത് .

🏆 ഹംസഫർ ക്യാമ്പയിൻ – മലപ്പുറം ജില്ലയുടെ അഭിമാന നേട്ടംദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച “ഹംസഫർ” ക്യാ...
16/02/2026

🏆 ഹംസഫർ ക്യാമ്പയിൻ – മലപ്പുറം ജില്ലയുടെ അഭിമാന നേട്ടം

ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച “ഹംസഫർ” ക്യാമ്പയിനിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സന്തോഷകരമായ നിമിഷം.
ജില്ലയിലെ മണ്ഡലങ്ങളുടെ മികച്ച പെർഫോമൻസിനുള്ള സർട്ടിഫിക്കറ്റുകളും, കോർഡിനേറ്റർമാർക്കുള്ള മൊമെന്റോകളും സ്വീകരിച്ച അവസരം.

💚 അഭിമാനവും ആവേശവും നിറഞ്ഞ ഈ നേട്ടം, കൂട്ടായ പരിശ്രമത്തിന്റെ വിജയം തന്നെ!

നന്ദി.....മുന്നില്‍ നിന്നതിനു.അതെ, നമ്മൾ അത് നേടിയിരിക്കുന്നു.നമ്മൾ എന്നും അങ്ങിനെയാണ്.അത് മലപ്പുറം ജില്ലയുടെ മഹിമയാണ്.ത...
06/02/2026

നന്ദി.....
മുന്നില്‍ നിന്നതിനു.

അതെ, നമ്മൾ അത് നേടിയിരിക്കുന്നു.

നമ്മൾ എന്നും അങ്ങിനെയാണ്.
അത് മലപ്പുറം ജില്ലയുടെ മഹിമയാണ്.
തുടരണം ഈ ഹരിത രാഷ്ട്രീയ വീര്യം.

നന്ദി. ഈ ദൗത്യം ഏറ്റെടുത്ത് മുന്നില്‍ നിന്ന പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മറ്റികള്‍ നേതാക്കന്മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, സഹപ്രവര്‍ത്തകര്‍, എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

സ്നേഹപൂര്‍വം...
മലപ്പുറം ജില്ല കമ്മിറ്റി &
വെല്‍ഫയര്‍ വിങ്

യാത്രയയപ്പ് നൽകിനാല് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് തിരിക്കുന്ന ദുബായ് കെ.എം.സി.സി ...
21/01/2026

യാത്രയയപ്പ് നൽകി

നാല് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് തിരിക്കുന്ന ദുബായ് കെ.എം.സി.സി വൈസ് പ്രസിഡൻ്റ് ചെമ്മുക്കൻ യാഹു മോൻഹാജിക്ക് മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

ചടങ്ങിൽ മൂന്ന് പതിറ്റാണ്ട് കാലത്തെ ഔദ്യോഗിക ജീവിതം മതിയാക്കി നാടണയുന്ന മുൻ മലപ്പുറം ജില്ലാ കെഎം.സി.സി വൈസ് പ്രസിഡൻ്റും ജില്ലാ പൊളിറ്റിക്കൽ സ്കൂൾ ചെയർമാനുമായ ബദറുദ്ധീൻ തറമ്മൽ, കൊണ്ടോട്ടി മണ്ഡലം ട്രഷറർ സഹീർ എന്നിവർക്കും യാത്രയപ്പ് നൽകി മുവരേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Address

Dubai
5576

Alerts

Be the first to know and let us send you an email when Dubai KMCC Malappuram District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dubai KMCC Malappuram District:

Share