11/06/2026
രാജാസ് ഹയർ സെക്കൻഡറി സ്കൂൾ നിലേശ്വരം
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം.
ഇംഗ്ലിഷ് തമ്പുരാൻ 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1918 ശ്രീ ടി സി രാമവർമ്മ വലിയ രാജ (ഇംഗ്ലിഷ് തമ്പുരാൻ) ഗവൺമെൻ്റിൽ നിന്നും സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങിയതോടെ രാജാസ് സ്‌കൂളിന് തുടക്കമായി.ആദ്യത്തെ സ്‌കൂൾ ഓലഷെഡായിരുന്നു.1925 ൽ ഹൈസ്കൂളായി ഉയർത്തി മാവില രാമൻനമ്പ്യാരായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്‌റ്റർ.1928- ൽ ആദ്യത്തെ S.S.L.C ബാച്ച് പുറത്തിറങ്ങി.
വി പി കുഞ്ഞപ്പൻ നായർ,സുബ്രഹ്മണ്യ അയ്യർ, കെ രാമകൃഷ്‌ണറാവു. എന്നിവർ അദ്യകാലത്ത് ഹെഡ് മാസ്‌റ്റർമാരായി സേവനമനുഷ്‌ടിച്ചു.
രാജാസിൻ്റെ വളർച്ചയ്ക്ക് അവരുടെ സേവനം പ്രധാന പങ്കുവഹിച്ചു.
1927ൽ ഗാന്ധിജി മംഗലാപുരത്തെക്ക് തീവണ്ടിയിൽകൂടി കടന്നുപോകുമ്പോാൾ അന്നത്തെ ഹെഡ്‌മാസ്റ്ററായിരുന്ന കെ രാമകൃഷണ റാവുവിൽ നിന്നു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഖദർഫണ്ടിലേക്ക് നിധി സ്വീകരിച്ചു.
ഗാന്ധിജി സ്വന്തം കൈപ്പടയിലെഴുതിയ സന്ദേശം ഇന്നും സ്ക്കൂളിൽ സൂക്ഷിച്ചിരിക്കുന്നു. ゚viralシ #